തിക്കുറിശ്ശി സുകുമാരൻ നായർ
തിക്കുറിശ്ശി സുകുമാരൻ നായർ
തിക്കുറിശ്ശി സുകുമാരൻ നായർ
Director | Year | |
---|---|---|
ശ്രീരാമപട്ടാഭിഷേകം | ജി കെ രാമു | 1962 |
ചിലമ്പൊലി | ജി കെ രാമു | 1963 |
മായാവി | ജി കെ രാമു | 1965 |
ജി കെ രാമു
ഭാരതമെങ്ങും പ്രചാരത്തിലുള്ള ചിന്താമണിക്കഥ ഗുരുവായൂരിൽ നടകുന്നതായാണ് ചിത്രചിത്രീകരണം. പാട്ടുകളും നൃത്തങ്ങളും സിനിമയ്ക് വൻ പ്രചാരം നേടിക്കൊടുത്തു. “പ്രിയമാനസാ നീ വാ വാ” നൃത്തവേദികൾ പിടിച്ചെടുത്തു. അത്യാസക്തനായ കാമുകനായും പശ്ചാത്താപ വിവശനായ ഭക്തനായും വില്വമംഗലത്തെ ഉൾക്കൊള്ളാൻ പ്രേംനസീറിനു കിട നിൽക്കാൻ മറ്റാരുമില്ലെന്ന് ഈ ചിത്രം തെളിയിച്ചു.
പണക്കൊതിയുള്ള പാരിജാതത്തിന്റെ മകൾ ചിന്താമണി ഗുരുവായൂരമ്പലത്തിലെ നർത്തകിയാണ്. അമ്പലത്തിൽ വന്ന വില്വമംഗലം ഇവളുടെ കലാചാതുര്യത്തിലും പിന്നീട് അവളിൽ തന്നെയും ആകൃഷ്ടനാകുന്നു, സ്വന്തം ഭാര്യയായ സുമംഗലയെ മറന്നേ പോകുന്നു. ചിന്താമണിയുമായി സംഗമിക്കാൻ വെള്ളപ്പൊക്കത്തിലും നദിയുടെ മറുകരെയെത്താൻ വില്വമംഗലം പൊങ്ങുതടിയായി ഉപയോഗിച്ചത് സ്വന്തം ഭാര്യയുടെ മൃതദേഹമാണെന്നും ചിന്താമണിയുടെ വീട്ടുമതിൽ കയറി മറിയാൻ ഉപയോഗിച്ചത് ഒരു പെരുമ്പാമ്പിനെ ആണെന്നും മനസ്സിലാക്കിയ വില്വമംഗലം മോഹങ്ങളിലേക്ക് വഴിവയ്ക്കുന്ന കാഴ്ച സ്വയമേ ഇല്ലാതാക്കുന്നു. യൌവനവും സൌന്ദര്യവും ഉപേക്ഷിച്ച് പെട്ടെന്ന് വൃദ്ധയാകാൻ ചിന്താമണിയും തീരുമാനിക്കുന്നു, കൃഷ്ണഭഗവാന്റെ അനുഗ്രഹത്താൽ ഇതു സാദ്ധ്യമാകുന്നു.. ശിഷ്ടജീവിതം കൃഷ്ണഭജനത്തിൽ മുഴുകി കൊണ്ടാടാൻ തീരുമാനിച്ചു രണ്ടുപേരും.