Director | Year | |
---|---|---|
മുല്ലമൊട്ടും മുന്തിരിച്ചാറും | അനീഷ് അൻവർ | 2012 |
സക്കറിയായുടെ ഗർഭിണികൾ | അനീഷ് അൻവർ | 2013 |
കുമ്പസാരം | അനീഷ് അൻവർ | 2015 |
ബഷീറിന്റെ പ്രേമലേഖനം | അനീഷ് അൻവർ | 2017 |
അനീഷ് അൻവർ
ജീവിതത്തെക്കുറിച്ച് അധികം ആലോചനകളില്ലാതെ ചെറിയ ക്വൊട്ടേഷനുകളും കള്ള് കുടിയും പരസഹായവും പാമ്പുപിടുത്തവുമായി ഒറ്റക്ക് ജീവിക്കുന്ന ചുരുട്ട് ജോസ് എന്ന നാടൻ റൌഡിയുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നന്മയും ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
ജീവിതത്തെക്കുറിച്ച് അധികം ആലോചനകളില്ലാതെ ചെറിയ ക്വൊട്ടേഷനുകളും കള്ള് കുടിയും പരസഹായവും പാമ്പുപിടുത്തവുമായി ഒറ്റക്ക് ജീവിക്കുന്ന ചുരുട്ട് ജോസ് എന്ന നാടൻ റൌഡിയുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നന്മയും ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
അനീഷ് അൻവർ എന്ന സംവിധായകന്റെ ആദ്യ ചിത്രം.
ഒരു ഉൾനാടൻ ഗ്രാമത്തിലെ പോക്കിരിയെന്ന് വിശേഷിപ്പിക്കാവുന്ന ചുരുട്ട് ജോസ് (ഇന്ദ്രജിത്) അനാഥനാണ്. പാമ്പ് കടിയേറ്റ് ആശുപത്രിയിൽ പോകാൻ കഴിയാതെ മരണപ്പെട്ട ചാണ്ടിയുടെ മകനാണ് ജോസ്. ഒറ്റക്കാണ് ജീവിതം. ഇടവകയിലെ വാഴക്കുലയച്ചൻ എന്ന് വിളിക്കുന്ന ഫാദർ (തിലകൻ) ആണ് ഒരേയൊരു സഹായിയും രക്ഷകർത്താവും. കള്ള് കുടീയും പാമ്പ് പിടുത്തവും പണം വാങ്ങി പരസഹായം ചെയ്യലുമായി ജീവിക്കുന്ന ജോസിനു ആകെ പേടിയുള്ളത് വാഴക്കുലയച്ഛനെ മാത്രമാണ്. ഗൾഫിൽ ജോലി ശരിയാക്കിക്കൊടുക്കുകയും ഫൈനാൻസിങ്ങും നടത്തുന്ന ടോമിച്ചനും (അശോകൻ) സണ്ണിച്ചനും(ടിനിടോം) വേണ്ടി അവരുടെ ഗുണ്ടയായി പ്രവർത്തിക്കുകയും ചെയ്യുന്നു ജോസ്. ഒരിക്കൽ നാട്ടിലെ ഹാജ്യാരായ ഒരാളിൽ നിന്നും തന്റെ മകളെ അവൾ പ്രേമിക്കുന്ന കാമുകനിൽ നിന്നും വിട്ടുകിട്ടാനുള്ള ക്വൊട്ടേഷൻ ജോസ് ഏൽക്കുന്നു. ഇടവക പള്ളിയിലെ നാടക റിഹേഴ്സൽ തിരക്കിലും മറ്റു കാര്യങ്ങളിലുമായി ജോസിനു ആ ജോലി ചെയ്യാനായില്ല. നാടക റിഹേഴ്സലിനിടക്ക് ഹാജ്യാർ തന്റെ മകൾ കാമുകന്റെ കൂടെ ഒളിച്ചോടിയെന്ന് വന്ന് സങ്കടം പറഞ്ഞപ്പോൾ പോലീസ് വേഷത്തിൽ റീഹേഴ്സലിനെത്തിയ ജോസ് അപ്പോൾ തന്നെ അവരെ പിടിക്കാൻ പുറപ്പെടുന്നു. പോലീസ് വേഷത്തിൽ വരുന്ന ജോസിനെ കണ്ട് യഥാർത്ഥ പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘം ചിതറിയോടുന്നു. അതിലുണ്ടായിരുന്ന കുര്യച്ചൻ (കൊച്ചുപ്രേമൻ) ഓട്ടത്തിനിടയിൽ ഒരു കിണറ്റിൽ വീണ് പരിക്കു പറ്റി ആശുപത്രിയിലാകുകയും പോലീസ് കേസാകുകയും ചെയ്യുന്നു, തുടർന്ന് കുര്യച്ചന്റെ ആശുപത്രിച്ചിലവും വീട്ടു ചിലവും ചെയ്തുകൊടൂക്കാനുള്ള ബാദ്ധ്യത കൂടി ജോസിന്റെ തലയിലാകുന്നു. കുര്യച്ചന്റെ മകൾ റാണി (അനന്യ) ഈ അവസരം ശരിക്കും ചൂഷണം ചെയ്ത് ജോസിനെ വട്ടം കറക്കുന്നു.
ഇതിനിടയിൽ ടോമിച്ചനും സണ്ണിച്ചനും പണം കൊടൂത്ത് സഹായിച്ച ഒരു വൃദ്ധനും അയാളുടേ രണ്ട് പെൺ മക്കളും തങ്ങളുടെ വീട് ഒഴിയില്ലെന്ന വാശിയിൽ തുടരുന്ന പ്രശ്നം ജോസ് ഏറ്റെടുക്കുന്നു. ജോസ് അവരുടെ വീട്ടിൽ ചെന്ന് അവരെ ഭീഷണിപ്പെടൂത്തി വീട് ഒഴിപ്പിക്കുന്നു. എന്നാൽ വാഴക്കുലയച്ഛന്റെ നിർദ്ദേശപ്രകാരം അവർ ജോസിന്റെ വീട്ടിൽ താമസിക്കാൻ തുടങ്ങുന്നു. ജോസ് എന്തൊക്കെ പറഞ്ഞിട്ടും അവർ ഒഴിയാൻ തയ്യാറാകുന്നില്ല. വാഴക്കുലയച്ചനും താമസക്കാരന്റെ മകൾ സുചിത്രയും ജോസിന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ കാരണമാകുന്നു. അതിനിടയിൽ ടോമിച്ചനും സണ്ണിച്ചനും സുചിത്രയോടും മറ്റുള്ളവരോടും അപമര്യാദയായി പെരുമാറുന്നു. ഇത് ജോസിനെ ദ്വേഷ്യം പിടിപ്പിക്കുകയും ജോസ്, ടോമി-സണ്ണി സംഘത്തിനു ശത്രുവാകുകയും ചെയ്യുന്നു.
- 1428 views