ഡ്രാമ

റോമൻസ്

Title in English
Romans

അതിഥി താരം
വർഷം
2013
റിലീസ് തിയ്യതി
Runtime
144mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

മോഷ്ടാക്കളായ രണ്ട് ജയിൽ തടവുകാർ (ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ) കേരളാതിർത്തിയിലെ ഒരു കുഗ്രാമത്തിലെത്തി പള്ളി വികാരികളായി വേഷം മാറി ജീവിക്കുകയും അതിനെത്തുടർന്നുണ്ടാകുന്ന രസകരമായ നർമ്മ മുഹൂർത്തങ്ങളും വർഷങ്ങളായി ചുരുളഴിയാതെ കിടക്കുന്ന വലിയൊരു രഹസ്യം പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.

കഥാസംഗ്രഹം

ആകാശ് (കുഞ്ചാക്കോ ബോബൻ) ഷിബു(ബിജു മേനോൻ) എന്നിവരെ മോഷണക്കുറ്റത്തിനു ജയിലിലേക്ക് കൊണ്ടു പോകും വഴി ട്രെയിനിൽ വെച്ച് അവർ പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുന്നു. അവർ എത്തിയത് കേരള തമിഴ് നാട് അതിർത്തിയിലുള്ള പൂമല എന്ന ഗ്രാമത്തിലാണ്. ഭുരിഭാഗവും ക്രിസ്ത്യൻ വിശ്വാസികളായ നാട്ടുകാരായിരുന്നു അവർ. വർഷങ്ങളായി അവരുടെ ഇടവകയിലെ പള്ളി ആരാധനയില്ലാതെ അടച്ചിട്ടിരിക്കുകയാണ്. ആ ഇടവകയിലേക്ക് ഒരു പാതിരി വരാൻ തയ്യാറാവാത്തതാ‍യിരുന്നു കാരണം. സ്ഥലത്തെ പ്രധാന പ്രമാണിയായ തൊമ്മിച്ചൻ സഭയിലെ ഉന്നതന്മാരുമായി സംസാരിച്ച് ഇടവകയിലേക്ക് അച്ഛനെ വരുത്താൻ ശ്രമിക്കുന്നു. തൊമ്മിച്ചന്റെ പരിചയമുള്ള ഫാദർ ഗബ്രിയേൽ (വിജയരാഘവൻ) രണ്ടു പേരെ പൂമല പള്ളിയിലേക്ക് അയക്കുന്നു. എന്നാൽ മലയോരപ്രദേശമായ അവിടേക്ക് എത്താൻ പ്രയാസപ്പെടുകയും യാത്രയിൽ ദുർനിമിത്തങ്ങൾ കാണുകയും നിമിത്തം സ്വതവേ നിഗൂഡതയുള്ള ആ ഇടവകയിലേക്ക് പോകാൻ തയ്യാറാകാതെ പറഞ്ഞയക്കപ്പെട്ട രണ്ടു അച്ഛന്മാരും തിരിച്ചു പോകുന്നു. എന്നാൽ മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാൽ അവരുടേ ഫോൺ സന്ദേശം തൊമ്മിച്ചനു വേണ്ടവിധം മനസ്സിലാകുന്നില്ല. അവർ രണ്ട് അച്ഛന്മാരേയും പ്രതീക്ഷിച്ച് അടിവാരത്തിലേക്ക് കുതിരവണ്ടി അയക്കുന്നു.

ഈ സമയത്താണ് ആകാശും ഷിബുവും അടിവാരത്തിലെത്തുന്നത്. അച്ഛനാണെന്ന് തെറ്റിദ്ധരിച്ച് കുതിര വണ്ടിക്കാരൻ (ജാഫർ ഇടുക്കി) അവരെ ഇടവകയിലേക്ക് ക്ഷണിക്കുന്നു. എന്നാൽ ആകാശും ഷിബുവും അയാളെ ഗൌനിക്കാതെ നടന്നു നീങ്ങി. യാദൃശ്ചികമായി പള്ളിമുറ്റത്ത് എത്തുകയും അവിടെ കിടന്നു ഉറങ്ങുകയും ചെയ്തു. പിറ്റേന്ന് അവരെ കണ്ട നിവാസികൾ സഭ പറഞ്ഞയച്ച അച്ഛന്മാരാണെന്ന് തെറ്റിദ്ധരിക്കുന്നു. ജയിലിൽ നിന്നും ചാടിയ ശേഷം ഒരു താവളം അന്വേഷിക്കുന്ന ആകാശും ഷിബുവും കിട്ടിയ അവസരം മുതലെടുത്ത് അവിടെ അച്ഛന്മാരായി കൂടുന്നു.

ആകാശിന്റെ ചില ജാലവിദ്യകളും അബദ്ധവശാൽ സംഭവിക്കുന്ന ഭാഗ്യങ്ങളും കാരണം പൂമാല നിവാസികൾക്ക് രണ്ടുപേരും പ്രിയപ്പെട്ടവരായിത്തീരുന്നു. അടഞ്ഞു കിടന്ന പള്ളിയും ആരാധനയും വീണ്ടും ആരംഭിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന പള്ളിപ്പെരുന്നാൾ ഈ വർഷം കൊണ്ടാടാൻ തൊമ്മിച്ചനും നാട്ടുകാരും തീരുമാനിക്കുന്നു. ഫാദർ പോളും ഫാദർ സെബാസ്റ്റ്യനുമായ ആകാശും ഷിബുവും അതിനു സമ്മതം മൂളുന്നു.

അതിനിടയിലാണ് തൊമ്മിച്ചന്റെ നഗരത്തിൽ പഠിക്കുന്ന മകൾ എലീന (നിവേദ തോമാസ്) വീട്ടിലെത്തുന്നത്. പള്ളിയിലെത്തിയ അവൾ ഫാദർ പോളിനെ കണ്ട് അമ്പരക്കുന്നു. ഫാദർ പോളിനെ അവൾക്ക് നേരത്തെ അറിയാമായിരുന്നു. ഇവരുടെ ആഗമനോദ്ദേശം എന്താണെന്നറിയാൽ എലീന അവരെ പിന്തുടരുന്നു. അവർ യാഥാർത്ഥത്തിൽ ആരാണെന്ന് അപ്പനേയും നാട്ടുകാരേയും അറിയിക്കാൻ എലീന തയ്യാറെടുക്കുന്നു. എലീനയുടെ തയ്യാറെടുപ്പ് ഫലിക്കുമോ ആകാശും ഷിബുവും പിടിക്കപ്പെടുമോ എന്ന സസ്പെൻസ് പിന്നീട്...

അനുബന്ധ വർത്തമാനം

സീരിയൽ സംവിധായകനായിരുന്ന ബോബൻ സാമുവൽ ‘ജനപ്രിയൻ’ എന്ന ആദ്യചിത്രത്തിനു ശേഷം ചെയ്യുന്ന രണ്ടാമത്തെ സിനിമ.

സംവിധായകൻ ബോബൻ സാമുവലിനൊപ്പം ഇരിഞ്ഞാലക്കുട എം എൽ എ ആയ തോമസ് ഉണ്ണിയാടൻ, നിർമ്മാതാവ് അരുൺ ഘോഷ് എന്നിവർ ഗസ്റ്റ് റോളിൽ അഭിനയിക്കുന്നു.

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊടൈക്കനാൽ
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
ചമയം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Nandakumar on Thu, 01/10/2013 - 22:52

ഡേവിഡ് & ഗോലിയാത്ത്

Title in English
David & Goliyath

അതിഥി താരം
വർഷം
2013
റിലീസ് തിയ്യതി
Runtime
113mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഒരൊ വ്യക്തികളിലും ദാവീദിനേയും ഗോലിയാത്തിനെയും പോലെയുള്ള വ്യത്യസ്ഥ മുഖങ്ങളുണ്ടെന്നും ജീവിതം വിജയത്തിന്റെയും പരാജയത്തിന്റെയും മാത്രമല്ലാതെ മനോഹരമായ മറ്റൊരു അവസ്ഥയിലേക്ക് എത്തിച്ചേരണ്ട കാര്യം കൂടിയാണെന്ന് സിനിമ പറയുന്നു. സുഖമായി ജീവിക്കാൻ അധിക സമ്പത്തോ വിജയമോ പരാജയമോ വേണ്ടതില്ല എന്ന് പറയുന്ന കഥ.

നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
വാഗമണ്ണും കൊച്ചിയുമാണ് ചിത്രത്തിന്റെ ചിത്രീകരണ ഇടങ്ങൾ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by Kiranz on Wed, 01/02/2013 - 00:11

916 (നയൻ വൺ സിക്സ്)

Title in English
916 (nine one six)
വർഷം
2012
റിലീസ് തിയ്യതി
Runtime
123mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും മകളെ ജീവനു തുല്യം സ്നേഹിക്കുകയും മകളോട് സുഹൃത്തിനെപ്പോലെ പെരുമാറുകയും ചെയ്യുന്ന ഡോ.ഹരികൃഷ്ണൻ (അനൂപ് മേനോൻ) എന്ന സർക്കാർ ഡോക്ടറുടെ ആദർശപൂർണ്ണമായ ജീവിതവും, വൈകിയ വേളയിൽ അമ്മയുടെ സ്നേഹം തിരിച്ചറിയുന്ന മകൾ മീര(മാളവിക മേനോൻ)യെന്ന കൌമാരക്കാരിയുടെ ജീവിതവും.

കഥാസംഗ്രഹം

സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഹരികൃഷ്ണൻ എന്ന ആദർശവാനായ വ്യക്തി പ്ലസ്സ് ടു വിദ്യാർത്ഥിയായ മകൾ മീരക്ക് അച്ഛനെന്നതിലുപരി സുഹൃത്തു കൂടിയാണ്. മീരയുടെ കുഞ്ഞുനാളിൽ ഡോ. ഹരികൃഷ്ണൻ ഭാര്യയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയതാണ്. വേർപിരിഞ്ഞ ദിവസം ഭാര്യം മകളെ ഹരികൃഷ്ണനു കൈമാറി തന്റെ സുഖജീവിതത്തിനു വിദേശത്തേക്കു പോയി. ഓർമ്മയിൽ മാത്രമുള്ള അമ്മയെ മകൾ മീരക്ക് വെറുപ്പാണ്. മദ്ധ്യവയസ്സിലെത്തിയ ഡോ. ഹരികൃഷ്ണൻ മകൾ മീരക്ക് റോൾ മോഡലാണ്. അച്ഛന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഭക്ഷണകാര്യത്തിലും വ്യായാമത്തിലും മകൾ അതീവ ശ്രദ്ധാലുവാണ്. അച്ഛന്റെ ആദർശജീവിതം കൊണ്ടു മാത്രം മകൾ എന്നും അച്ഛനെ അനുസരിക്കുന്ന മകളാകുന്നു. അതുകൊണ്ട് മകൾക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുക്കാ‍ൻ അച്ഛനും അതുപയോഗിക്കാൻ മകൾക്കും താൽ‌പ്പര്യമില്ല. ഹരികൃഷ്ണന്റെ അടുത്ത കൂട്ടുകാരനാണ് ഡോ. രമേജ്. മെറിറ്റിൽ പഠിച്ചു പാസ്സായി എം ബി ബി എസ് എടുത്ത രമേശിനു പക്ഷെ ഹരികൃഷ്ണന്റെപോലെ ആദർശജീവിതം നയിക്കാൻ പറ്റുന്നില്ല. പണത്തിനോടു ആർത്തിയുള്ള ഭാര്യ ഡോ. ചന്ദ്രയുടേ വാശിയാണ് കാരണം. രണ്ടു പെണ്മക്കളുള്ളതുകൊണ്ട് നല്ലകാലത്ത് നന്നായി ജോലിചെയ്ത് മാക്സിമം പണം ഉണ്ടാക്കണം എന്നതാണ് ചന്ദ്രയുടേ ലൈൻ. കുറച്ച് ആരോഗ്യപ്രശ്നങ്ങളുള്ള രമേശനു ഭക്ഷണക്രമവും വ്യായാമവും ഭാര്യ നിഷ്കർഷിക്കുന്നു.

സ്ക്കൂളിൽ മീരയുടേ കൂട്ടുകാരികൾ വളരെ സ്മാർട്ട് ആണ്. അവരോടൊപ്പം ആവശ്യമില്ലാത്ത കൂട്ടുകെട്ടിനു പോകാൻ മീര തയ്യാറല്ല. അച്ഛനു ഇഷ്ടപ്പെടില്ല എന്നതും കാരണമാണ്. കൂട്ടുകാരികൾ എന്നു ഇന്റർനെറ്റ് കഫേയിൽ പോയി ചാറ്റ് ചെയ്യാറുണ്ട്. അതിനു മീരയേയും വിളിക്കുന്നു. പക്ഷേ മീര ആദ്യം തയ്യാറാകുന്നില്ല. നിർബന്ധം സഹിക്കവയ്യാതായപ്പോൾ ഒരുദിവസം മീര അവർക്കൊപ്പം കഫേയിൽ പോകുന്നു. അവിടേനിന്ന് അച്ചനു ഫോൺ ചെയ്ത് താൻ മറ്റൊരിടത്താണെന്നു നുണ പറയുന്നു. ഇത് കേൾക്കുന്ന കഫേയിലെ മറ്റൊരു ചെറുപ്പക്കാരൻ അവരെ ഉപദേശിക്കാൻ ശ്രമിക്കുന്നു. ഒരു സത്യം മറയ്ക്കാൻ ഒരു നുണ പറഞ്ഞാൽ ആ നുണ സത്യമാക്കാൻ ഒരുപാട് നുണകൾ പിന്നേയും പറയേണ്ടിവരും എന്നും ഇത്  പി പി പ്രശാന്ത് കുമാർ എന്നൊരാൾ പറഞ്ഞതാണെന്നും പറയുന്നു. പി പി പ്രശാന്ത് കുമാർ ആരാണെന്ന കുട്ടികളുടെ ചോദ്യത്തിനു അത് താൻ തന്നെയാണെന്ന് ചെറുപ്പക്കാരൻ (ആസിഫ് അലി) ചിരിയോടെ പറയുന്നു.

പി പി പ്രശാന്ത് കുമാറിന്റെ പെരുമാറ്റം മീരക്ക് ഇഷ്ടപ്പെടുന്നു. മറ്റു ചില ദിവസങ്ങളിലും പ്രശാന്ത് കുമാർ മീരയേയും കൂട്ടുകാരികളേയും കഫേയിൽ വെച്ച് കാണുന്നു. അപ്പോഴും അയാൾ ഇവരെ തമാശ കലർന്ന ഭാഷയിൽ ഉപദേശിക്കുന്നുണ്ട്. കൂട്ടുകാരികൾക്ക് അതിഷ്ടപ്പെടുന്നില്ലെങ്കിലും മീരക്ക് എന്തോ ഒരു താല്പര്യം അയാ‍ളോട് ഉണ്ടാവുന്നു. മറ്റൊരു ദിവസം ഒരു റെസ്റ്റോറന്റിൽ വെച്ച് മീരയും കൂട്ടുകാരികളും പ്രശാന്ത് കുമാറിനെ കാണുന്നു. ഒരുമിച്ച് ഐസ് ക്രീം കഴിച്ച അവർ അടുത്ത പരിചയക്കാരാവുന്നു. മീരയുടേ മൊബെൽ നമ്പർ തന്ത്രത്തിൽ കൈവശപ്പെടുത്താൻ പ്രശാന്ത്കുമാർ ശ്രമിച്ചെങ്കിലും തനിക്ക് മൊബൈൽ ഇല്ലാത്തതുകൊണ്ട് കൂട്ടുകാരിയുടെ നമ്പർ മീര പറയുന്നു. ഒരു ദിവസം പ്രശാന്ത് കുമാർ കൂട്ടുകാരിയുടെ മൊബൈലിലേക്ക് വിളിച്ച് മീരയെക്കുറിച്ച് അന്വേഷിക്കുന്നു. മീരയ്ക്ക് കൌതുകവും ഇഷ്ടവും തോന്നുന്നു. വേണമെങ്കിൽ പ്രശാന്തിനു മീരയുടെ വീട്ടിലെ ലാന്റ് ഫോൺ നമ്പർ കൊടുക്കാമെന്നു പറയുന്നു. പ്രശാന്ത് കുമാറിനെക്കുറിച്ച് മീര തന്റെ ഡയറിയിൽ എഴുതുന്നു.

പ്രശാന്ത് കുമാറിനെ പരിചയപ്പെട്ടതുമുതൽ മീരയിൽ മാറ്റം ഉണ്ടാകുന്നു. ഒറ്റക്കിരിക്കാനും ചിന്തിക്കാനും അച്ഛനിൽ നിന്ന് ഒഴിഞ്ഞുമാറാനുമൊക്കെ അവൾ തുടങ്ങുന്നു. ഒരുദിവസം രാത്രിയിൽ ലാന്റ്ഫോണിൽ ഒരു കാൾ വരുന്നു. അത് അറ്റന്റ് ചെയ്ത മീരയിൽ ഒരു ഭാവമാറ്റം ഉണ്ടാകുന്നു. ഫോണിൽ ആരാണെന്ന അച്ഛന്റെ ചോദ്യത്തിനു അവൾ റോങ്ങ് നമ്പറാണെന്ന് നുണ പറയുന്നു. മീരയുടേ ഈ മാറ്റം ഹരികൃഷ്ണൻ ശ്രദ്ധിക്കാൻ തുടങ്ങുന്നു. മറ്റൊരുദിവസം പകലിൽ സ്ക്കൂൾ സമയത്ത് മീരയെ ഒരു ഷോപ്പിങ്ങ് മാളിന്റെ മുന്നിൽ ഹരികൃഷ്ണൻ കാണുന്നു. അത്ഭുതപ്പെട്ട ഹരികൃഷ്ണൻ അവളറിയാതെ പിന്തുടരുന്നു. മാളിൽ വെച്ച് മീര പ്രശാന്ത് കുമാറുമായി സംസാരിക്കുന്നതും അടുപ്പത്തിൽ ഇടപെടുന്നതും ഹരികൃഷ്ണൻ കാണുന്നു. അത് അയാളെ അസ്വസ്ഥനാക്കുന്നു. മകളിൽ വന്ന ഭാവമാറ്റവും ഈ ചെറുപ്പക്കാരനുമായുള്ള അടുപ്പവും ഹരികൃഷ്ണനെ അസ്വസ്ഥനാക്കുന്നു. ഈ കാര്യം അയാൾ ഡോ. രമേശൂം ഭാര്യയുമായി സംസാരിക്കുന്നു. അന്ന് രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഹരികൃഷ്ണൻ മീരയുടേ മുറിയ്ക്കു മുൻപിലെത്തിയപ്പോൾ അവൾ ആരോടോ സംസാരിക്കുന്നതായി കേൾക്കുന്നു. ആരാണെന്നറിയാനുള്ള ആഗ്രഹവും ദ്വേഷ്യവും കൊണ്ട് മീരയുടേ മുറിക്കകത്തേക്ക് കടന്ന ഹരികൃഷ്ണൻ കണ്ടത് മകൾ മീര മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുന്നതാണ്. സകല നിയന്ത്രണവും നഷ്ടപ്പെട്ട ഹരികൃഷ്ണൻ മീരയുടേ കവിളത്ത് ആഞ്ഞടിക്കുന്നു ഒപ്പം ആ മൊബൈൽ വാങ്ങി തറയിൽ എറിഞ്ഞ് നശിപ്പിക്കുന്നു.

പിറ്റേ ദിവസം നേരം വെളുത്തത് അപ്രതീക്ഷിതമായൊരു വാർത്തയുമായാണ്. മീരയെ കാണാനില്ല. ഹരികൃഷ്ണനും കാര്യസ്ഥൻ അയ്യപ്പനും (നന്ദു ലാൽ) വീടും പരിസരവും മുഴുവൻ തിരഞ്ഞെങ്കിലും മീരയെ കണ്ടെത്താനായില്ല.

അനുബന്ധ വർത്തമാനം

“കഥപറയുമ്പോൾ” “മാണിക്യക്കല്ല്” എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ‘എം മോഹനൻ’ സംവിധാനം ചെയ്യുന്ന സിനിമ.

Cinematography
നിർമ്മാണ നിർവ്വഹണം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by nanz on Sat, 11/10/2012 - 08:14

രാസലീല

Title in English
Rasaleela 2012
വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

വിവാഹ രാത്രിയിൽത്തന്നെ വിധവയാകേണ്ടി വന്ന ഉണ്ണിമായ എന്ന യുവതിയുടെ വൈധവ്യ ജീവിതവും ആ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു ചെറുപ്പക്കാരനുമായുള്ള പ്രണയവും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളുമാണ് സിനിമയുടെ മുഖ്യപ്രമേയം.

കഥാസംഗ്രഹം

മനക്കൽ തറവാട്ടിലെ കൃഷ്ണനുണ്ണി (കൃഷ്ണ) ഉണ്ണിമായയെ(പ്രതിഷ്ഠ) വിവാഹം കഴിച്ചെങ്കിലും ആദ്യരാത്രിയിൽ തന്നെ അപമൃത്യുവിനു ഇരയാകുന്നു. തന്റെ ജാതകത്തിൽ വിവാഹത്തോടെ മരണയോഗമുണ്ടെന്നും അതിനാൽ വിവാഹം വേണ്ടെന്നു വെയ്ക്കേണ്ടതാണെന്നും ജ്യോത്സർ കൃഷ്ണനുണ്ണിയുടെ അച്ഛൻ നമ്പൂതിരി(കലാശാല ബാബു)യോടും അമ്മ സാവിത്രിയമ്മ(ഊർമ്മിള ഉണ്ണി)യോടും പറഞ്ഞിരുന്നുവെങ്കിലും അവർ അത് മറച്ചു വെച്ചാണ് കൃഷ്ണനുണ്ണിയുടെ വിവാഹം നടത്തിയത്.

വൈധവ്യദോഷങ്ങൾ തറവാടിനുണ്ടെന്നും അത് പരിഹരിക്കാൻ നല്ലൊരു പൂജാരിയെ വരുത്തണമെന്നുമുള്ള ആലോചനയിലാണ് തിരുമേനി പുതുപ്പള്ളി സ്വാമിയാരെ ഇല്ലത്തേക്ക് വിളിക്കുന്നത്. സ്വാമിയാരെ സഹായിക്കാൻ പരികർമ്മിയായി ദേവൻ (ദർശൻ) എന്ന ചെറുപ്പക്കാരനും കൂടെയുണ്ട്. വിധവയായി ഇല്ലത്തെ അകമുറിയിൽ ഇരിക്കുന്ന ഉണ്ണിമായ അപ്രതീക്ഷിതമായി ദേവനെക്കാണുകയും മനസ്സിലൊരു ഇഷ്ടം തോന്നുകയും ചെയ്തു.  ഒരു ദിവസം കുളി കഴിഞ്ഞെത്തിയ ഉണ്ണിമായ കാൽ വഴുതി മുറിയിൽ വീണപ്പോൾ സഹായിക്കാൻ ഓടിയെത്തിയത് ദേവനായിരുന്നു. ദേവനും ഉണ്ണിമായയോട് മനസ്സിൽ ഇഷ്ടം തോന്നുന്നു.

നമ്പൂതിരിയുടേ അനന്തരവൻ ഹരികുമാറും (ടോണി) ഭാര്യ ശ്രീജയും കൽക്കട്ടയിൽ നിന്ന് തറവാട്ടിലെത്തുന്നു. ഉണ്ണിമായയുടെ ഈ അവസ്ഥയോട് ഹരികുമാറിനു സഹതാപവും പൂജാകർമ്മങ്ങളിൽ എതിർപ്പും ഉണ്ടെങ്കിലും അമ്മാവനോടുള്ള സ്നേഹവും ബഹുമാനവും കാരണം അത് കൂടുതലായി പ്രകടിപ്പിക്കുന്നില്ല.

ഇതിനിടയിൽ ഉണ്ണിമായയും ദേവനും തമ്മിൽ അനുരാഗത്തിലാകുന്നു. 41 ദിവസത്തെ പൂജാവേളയിൽ ആഭരണങ്ങളും അലങ്കാരങ്ങളും മാറ്റി വിധവയായി ഇരുട്ടുമുറിയിൽ കഴിയേണ്ട ഉണ്ണിമായ ഒരു ദിവസം തന്റെ തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും എടുത്തണിഞ്ഞത് അപ്രതീക്ഷതമായി അച്ഛൻ നമ്പൂതിരി കാണുന്നു. അതയാളെ ക്ഷുഭിതനാക്കുന്നു. വിധവക്കുള്ള ശിക്ഷവിധിക്കുന്നു.

തറവാടിന്റെ ദോഷം തീർക്കുന്ന പൂജാവേളയിലാണ് ഉണ്ണിമായയും പൂജാരിയുടെ സഹായി ദേവനും തമ്മിൽ പ്രണയത്തിലാണെന്ന് തറവാട്ടിലുള്ളവർ അറിയുന്നത്. അത് തറവാട്ടിൽ വലിയൊരു സ്ഫോടനം സൃഷ്ടിക്കുന്നു.

 

പി ആർ ഒ
Submitted by nanz on Sun, 09/09/2012 - 10:05

ഒഴിമുറി

Title in English
Ozhimuri

ozhimuri-m3db4.jpg

വർഷം
2012
റിലീസ് തിയ്യതി
Runtime
132mins
സർട്ടിഫിക്കറ്റ്
Screenplay
ലെയ്സൺ ഓഫീസർ
Dialogues
കഥാസന്ദർഭം

എഴുപത്തിയൊന്ന് വയസ്സായ തെങ്ങുമ്പുരവീട്ടിൽ താണുപിള്ളയും(ലാൽ) അമ്പത്തഞ്ചു വയസ്സായ മീനാക്ഷിയമ്മ(മല്ലിക)യുടേയും ഒഴിമുറി കേസും അവരുടേ ഭൂതകാലവുമാണ് സിനിമയുടെ മുഖ്യപ്രമേയം. കഥക്ക് പശ്ചാത്തലമാകുന്നത് പഴയ തെക്കൻ തിരുവിതാംകൂർ എന്നറിയപ്പെടുന്ന തിരുവനന്തപുരത്തിനു തെക്കുള്ള ഇന്നത്തെ തമിഴ് നാട് പ്രദേശങ്ങൾ.

Direction
കഥാസംഗ്രഹം

താണുപിള്ളക്കെതിരെ(ലാൽ) ഒഴിമുറി പെറ്റീഷൻ നൽകിയത് ഭാര്യ മീനാക്ഷിയമ്മയാണ് (മല്ലിക). കോടതി വ്യവഹാരങ്ങൾക്കായി മകൻ ശരത് ചന്ദ്രൻ (ആസിഫ് അലി) അമ്മയോടൊപ്പമുണ്ട്. ശരതിനു അച്ഛൻ എന്നത് പേടിപ്പെടുത്തുന്ന ക്രൂരമായൊരു ഓർമ്മയാണ്. അമ്മയേയും തന്നേയും ആവശ്യത്തിനും അനാവശ്യത്തിനും ദ്രോഹിക്കുന്ന അച്ഛനെ മാത്രമേ ശരത്തിന്റെ ഓർമ്മയിലുള്ളൂ. അതുകൊണ്ട് തന്നെ ഒഴിമുറി വാങ്ങിയെടുക്കാൻ അമ്മക്ക് സകല പിന്തുണയും സ്ക്കുൾ അദ്ധ്യാപകനായ ശരത് നൽകുന്നു.

താണുപിള്ളയുടെ കേസ് കോടതിയിൽ വാദിക്കുന്ന വക്കീലിനു (ഭാവന) പക്ഷെ ഈ കേസിനോട് അടുപ്പം തോന്നുകയും ഈ പ്രായത്തിൽ ഒഴിമുറി വാങ്ങിയെടുക്കുന്നത് നല്ലതല്ലെന്ന അഭിപ്രായം കൊണ്ട് ഇതിനെ കോടതിക്ക് പുറത്ത് വെച്ച് തീർക്കാൻ ശരത് ചന്ദ്രനുമായി സംസാരിക്കുന്നു. എന്നാൽ വക്കീലിന്റെ പെരുമാറ്റവും മറ്റും ശരതിനു ഇഷ്ടപ്പെടുന്നില്ല. ശരതും അമ്മയും അതിനു സമ്മതിക്കുന്നുമില്ല. ക്രമേണയുള്ള പരിചയം ശരതിനേയും വക്കീലിനേയും അടുപ്പിക്കുന്നു. ഇരുവരും താണുപിള്ളയുടേയും മീനാക്ഷിയമ്മയുടേയും ഭൂതകാലത്തെ അന്വേഷിക്കുന്നു.

മരുമക്കത്തായം നിലവിലുണ്ടായിരുന്ന ഒരു കാലത്ത് മരുമക്കത്തായത്തിന്റെ ദോഷങ്ങൾ അനുഭവിച്ച തന്റെ അച്ഛൻ ശിവൻപിള്ള ചട്ടമ്പിയുടേ  തകർന്ന ജീവിതം കണ്ട അനുഭവത്തിൽ നിന്നാണ് മകൻ താണുപിള്ള മക്കത്തായ സമ്പ്രദായമുള്ള ഒരു സാധാരണ ഫാമിലിയിൽ നിന്ന് മീനാക്ഷിയമ്മയെ വിവാഹം കഴിക്കുന്നത്. താണുപിള്ളയുടേ അമ്മ കാളിത്തള്ള (ശ്വേതാമേനോൻ) രാജപ്രൌഡിയുള്ള സ്ത്രീയായിരുന്നു. കുടൂംബത്തിലും സമൂഹത്തിലും അധികാരമുള്ള പെണ്ണായിരുന്നു. പെണ്ണിന്റെ കാൽകീഴിലായിരിക്കണം അവരുടെ ഭർത്താവെന്ന് കരുതുന്ന കാളിത്തള്ള മകന്റെ ഈ വിവാഹത്തിനു മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു. പക്ഷെ, പിന്നീട് മകനുമായി അവർ തെറ്റിപ്പിരിയുന്നു.

മീനാക്ഷിയമ്മയെ, താണുപിള്ള മർദ്ദിച്ചും പേടിപ്പിച്ചുമാണ് കൂടെ പൊറുപ്പിക്കുന്നത്. ഭയം കലർന്ന വികാരമാണ് മീനാക്ഷിയമ്മക്ക്. തന്നേയും മകനേയും ഉപദ്രവിക്കുന്ന താണുപിള്ളയോട് എതിർത്ത് സംസാരിക്കാൻ പോലും മീനാക്ഷിയമ്മക്ക് ഭയമാണ്.

വക്കീലിന്റെ നിർദ്ദേശപ്രകാരം തന്റെ ജീവിതത്തെക്കുറിച്ച് അമ്മയോട് അനേഷിച്ച ശരതിനു അമ്മയിൽ നിന്ന് കിട്ടിയത് തന്റെ അച്ഛനെക്കുറിച്ചുള്ള മറ്റൊരു കഥയാണ്.

കേസിന്റെ നാൾവഴിയിൽ ഒരു ദിവസം താണുപിള്ളക്ക് ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നു. പലരും പറയുന്ന ഭൂതകാലകഥകൾ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. ഓരോന്നും കൃത്യമായി വേർതിരിച്ചെടുക്കുന്നതിനിടെ പലരും പ്രതീക്ഷിക്കുന്നതിൽ നിന്ന് വിരുദ്ധമായി മീനാക്ഷിയമ്മയുടെ ഞെട്ടിക്കുന്ന തീരുമാനം വരുന്നു.

അനുബന്ധ വർത്തമാനം
  • പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹന്റെ ആദ്യ മലയാളം തിരക്കഥ
  • ജയമോഹന്റെ ഉറവിടങ്ങൾ എന്ന അനുഭവക്കുറിപ്പിനെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
  • സംസ്ഥാന - ദേശീയ അവാർഡ് ജേതാക്കളായ ലാൽ, ശ്വേതാ മേനോൻ, മല്ലിക എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
  • പഴയ തെക്കൻ തിരുവിതാം കൂറിന്റെ ഭാഗമായിരുന്ന ഇന്നത്തെ തമിഴ് നാടിന്റെ ഭാഗമായ തിരുവനന്തപുരത്തിനു തെക്കൻ പ്രദേശത്താണ് കഥ നടക്കുന്നതും, സിനിമ ഷൂട്ട് ചെയ്തതും. എല്ലാ കഥാപാത്രങ്ങളും സംസാരിക്കുന്നതും അവിടത്തെ ഭാഷയാണ്.
Cinematography
ചീഫ് അസോസിയേറ്റ് സംവിധാനം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കേരള-തമിഴ്നാട് അതിർത്തിയിലുള്ള തമിഴ് നാട്ടിലെ നാഗര്‍കോവില്‍, കുളച്ചല്‍, തിരുവട്ടാര്‍, പത്മനാഭപുരം, പാര്‍വ്വതീപുരം, കന്യാകുമാരി ബീച്ച് എന്നീ സ്ഥലങ്ങൾ.
വസ്ത്രാലങ്കാരം
പരസ്യം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

ഫ്രൈഡേ

Title in English
Friday (Malayalam Movie)

അതിഥി താരം
വർഷം
2012
റിലീസ് തിയ്യതി
Runtime
100mins
Executive Producers
കഥാസന്ദർഭം

ജനനവും മരണവും അതിനിടയിലെ ജീവിതവും, ഒരു നഗരത്തിന്റെ ഭിന്നമുഖങ്ങളിലൂടെ അപരിചിതരായ ആളുകളുടെ ആകസ്മികമായ കണ്ടുമുട്ടലുകളിൽ ഒരു ദിവസത്തിന്റെ ആയുസ്സിൽ (11.11.11) നിന്നുകൊണ്ട് പറയുകയാണ് “ഫ്രൈഡേ”

കഥാസംഗ്രഹം

ആലപ്പുഴ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തെ പ്രാരാബ്ദക്കാരനായൊരു ഓട്ടോഡ്രൈവറാണ് കൊങ്കണിജാതിയിൽ‌പ്പെട്ട കൃഷ്ണ ബാലു (ഫഹദ് ഫാസിൽ) ഒരു ദിവസം (11.11.11) രാവിലെ തന്റെ ഓട്ടോറിക്ഷാ ഡ്രൈവർ ജോലിക്ക് പോകാനൊരുങ്ങുന്ന ബാലുവിന്റെ വീടിന്റെ മേൽക്കുര ഒരു ചക്ക വീണ് തകരുന്നു. പപ്പടം ഉണ്ടാക്കി ജീവിക്കുന്ന മാതാപിതാക്കളും ഓട്ടൊ ഓടിച്ചു കിട്ടൂന്ന തുച്ഛവരുമാനവുമുള്ള പ്രാരാബ്ദ കുടൂംബം അതിൽ വ്യസനിക്കുന്നു.

അതേ ദിവസം കായൽ പ്രദേശത്തു നിന്ന്  ആലപ്പുഴ പട്ടണത്തിലേക്കുള്ള ഒരു ബോട്ട് യാത്രയിൽ വൃദ്ധനായ പുരുഷുവും (നെടുമുടിവേണു) കുടുംബവുമുണ്ട്. തന്റെ ചെറുമകൾ അശ്വതിയുടെ വിവാഹത്തിനു വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും വാങ്ങാനുള്ള യാത്രയിലാണ് അവർ. പിറന്നുവീണ തന്റെ കുഞ്ഞിനെക്കാണാനുള്ള ആഗ്രഹവുമായി സർക്കാരാശുപത്രിയിലേക്ക് ഒരു കർഷകനായ ചെറുപ്പക്കാരനുമുണ്ട് ബോട്ടിൽ.ഒപ്പം നഗരത്തിലെ കോളേജിൽ പഠിക്കാനെത്തുന്ന ജിൻസി എന്ന കോളേജ് വിദ്യാർത്ഥിനിയുമുണ്ട്.

പുരുഷുവും കുടൂംബവും നഗരത്തിൽ പർച്ചേസിങ്ങ് നടത്തവെ വിവാഹിതയാകാൻ പോകുന്ന അശ്വതിക്ക് (നിമിഷ) ഭാവിവരൻ ജയകൃഷ്ണന്റെ (ടിനി ടോം) ഫോൺ കോളുകൾ ഇടക്ക് വരുന്നുണ്ട്. ജയകൃഷ്ണനും നഗരത്തിൽ ഷോപ്പിങ്ങിനു വന്നതാണ്.

നഗരത്തിലൊരിടത്ത് ഒരു ഓർഫനേജിലേക്കുള്ള യാത്രയിൽ സമ്പന്നരായ അരുണും (പ്രകാശ് ബാരെ) ഭാര്യ പാർവ്വതി(ആശാ ശരത്)യും തങ്ങളുടെ കുഞ്ഞില്ലാത്ത അവസ്ഥയെക്കുറിച്ച് വേവലാതിപ്പെടുന്നു. ദത്തെടുക്കുന്നതിൽ അരുണിനു അത്ര തൃപ്തിയില്ലെങ്കിലും പാർവ്വതിയുടെ നിർബന്ധവും വാശിയും അയാളെ സമ്മതിപ്പിക്കുന്നു. പക്ഷെ ഓർഫനേജിൽ വെച്ച് അവർ സബ്മിറ്റ് ചെയ്ത പേപ്പേഴ്സിൽ പ്രധാനപ്പെട്ടൊരു സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ നിയമ തടസ്സമുണ്ടെന്ന് ഓർഫനേജ് ഉടമ പറയുന്നു. അതിനു പരിഹാരമായി ഇടവകയിലെ പള്ളിവികാരി ഫാദർ പോളച്ചനുമായി(മണികണ്ഠൻ) ബന്ധപ്പെടാൻ അരുണിനും ഭാര്യക്കും അവസരമൊരുക്കുന്നു. ഫാദർ പോളച്ചൻ ഈ പ്രശ്നത്തെ രമ്യമായി പരിഹരിച്ചു തരാമെന്നു പറയുന്നു.

പുരുഷുവും കുടുംബവും നഗരത്തിലെ ഷോപ്പിങ്ങ് കഴിഞ്ഞ് ഉച്ചയൂണ് കഴിക്കാൻ കയറുന്നു. ഭാവിവരൻ ജയകൃഷ്ണന്റെ നിരന്തരമായ ഫോൺ കാരണം പുരുഷു അശ്വതിയുടേ മൊബൈൽ തന്റെ ബാഗിൽ ഒളിപ്പിച്ചു വെക്കുന്നു. തിരികെ മറ്റൊരു ഷോപ്പിലേക്ക് പോകാൻ വേണ്ടി അവർ ഒരു ഓട്ടൊറിക്ഷയിൽ കയറുന്നു. ബാലുവിന്റെ ഓട്ടോറിക്ഷയായിരുന്നു അത്. ഓട്ടോ ചാർജ്ജിനെപ്പറ്റി ബാലുവും പുരുഷുവും ചെറിയ തർക്കമുണ്ടാവുന്നു. ജയകൃഷ്ണൻ തന്റെ വീട്ടിലേക്കുള്ള വിവാ‍ഹ സാധനങ്ങളും വാങ്ങി വരുമ്പോൾ ബാലുവിന്റെ ഓട്ടോ കാണുകയും അതിൽ വീട്ടിലേക്ക് പുറപ്പെടുകയും ചെയ്യുന്നു. യാത്രാമദ്ധ്യേ ജയകൃഷ്ണൻ അശ്വതിയെ പല പ്രാവശ്യം വിളിക്കുന്നുണ്ടെങ്കിലും മൊബൈലിൽ കിട്ടുന്നില്ല.

ഇതിനിടയിൽ രാവിലെ വന്ന ബോട്ടിനു ചെറിയൊരു തകരാറുണ്ടെന്നതിനാൽ അത് റിപ്പയർ ചെയ്യാൻ സ്റ്റേഷൻ മാസ്റ്ററുമായി ബോട്ടിന്റെ ജീവനക്കാർ ബന്ധപ്പെടുന്നു. ബോട്ട് റിപ്പർ ചെയ്യാനൊരുങ്ങുന്നു. എന്നാൽ പിടിവാശിക്കാരനും മദ്യപാനുമായ റിപ്പയർ പപ്പൻ ബോട്ടിന്റെ പണി വൈകിക്കുന്നു.

ഇതിനിടയിൽ പുരുഷുവിന്റെ കയ്യിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളടങ്ങിയ ബാഗ് കാണാതാകുന്നു. അത് ഓട്ടോയിൽ വെച്ച് മറന്നു പോയതാണെന്ന് അനുമാനിക്കുന്നു. സ്ഥലം സർക്കിൾ ഇൻസ്പെക്ടറുടെ(വിജയരാഘവൻ) നേതൃത്വത്തിൽ ഓട്ടോക്കാരനെ കണ്ടുപിടിക്കാൻ അന്വേഷണം തുടങ്ങുന്നു.

യാദൃശ്ചികമായി തന്റെ ഓട്ടൊയിൽ നിന്ന് ബാഗും സ്വർണ്ണവും കണ്ട ബാലു അത് സ്വന്തമാക്കാനാഗ്രഹിക്കുന്നു. തന്റെ സാമ്പത്തിക പ്രശ്നങ്ങൾ അതോടെ തീരുമെന്ന് കരുതുന്ന ബാലു ആ ബാഗ് വീട്ടിൽ ഒളിപ്പിച്ചു വെക്കുന്നു.

നഗരം സന്ധ്യയാകുന്നതോടെ പലരും കൂടണയാൻ ശ്രമിക്കുകയാണ്. അതിനിടയിൽ നഗരത്തിൽ പല ആകസ്മിക സംഭവങ്ങൾ നടക്കുന്നു. പരസ്പരബന്ധിതമല്ലാത്ത ആളുകൾ പലപ്പോഴായി കൂട്ടിമുട്ടേണ്ടിവരികയും നന്മതിന്മകളുടെ മാറ്റങ്ങളായും ജനന മരണങ്ങളുടെ ജീവിത സ്വപ്നങ്ങളുടെ കയറ്റിറക്കങ്ങളായും. സന്ധ്യ കനക്കുന്നതോടെ പലരും ജെട്ടിയിൽ നിന്നുള്ള അവസാനത്തെ ബോട്ടിൽ വീടുകളിലേക്ക് യാത്രയാവുകയാണ്.

അനുബന്ധ വർത്തമാനം

ലിജിൻ ജോസ് എന്ന സംവിധായകന്റെ ആദ്യ സിനിമ.

മലയാള സിനിമയിൽ ഇടവേള ഇല്ലാത്ത ആദ്യ സിനിമ (100മിനുട്ട് ദൈർഘ്യമുള്ള ഈ സിനിമക്ക് ഇടവേളയില്ല.)

ഫഹദിന്റെ നായക കഥാപാത്രം സംസാരിക്കുന്നത് കൊങ്കിണി ഭാഷയാണ്.

 

ചീഫ് അസോസിയേറ്റ് സംവിധാനം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ആലപ്പുഴ, പരിസര പ്രദേശങ്ങൾ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്

Title in English
Ente Mamattikkuttiyammakku
Ente Mamattikkuttiyammakku
വർഷം
1983
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Screenplay
Dialogues
Direction
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഡിസൈൻസ്
Submitted by rkurian on Fri, 06/22/2012 - 19:55

ഒരിടത്തൊരു ഫയൽവാൻ

Title in English
Oridathoru Phayalwan (There Lived a Wrestler)

oridathoru phayalvan poster

വർഷം
1981
Runtime
128mins
കഥാസന്ദർഭം

ഒരു നാടോടി ഫയൽവാന്റെ ജീവിതവും ജീവിതത്തിലെ ജയപരാജയങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

കഥാസംഗ്രഹം

ഒരു രാത്രി പുഴയും നീന്തി ഗ്രാമത്തിലെത്തുന്ന ഫയൽവാൻ തയ്യൽക്കാരൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ ഗ്രാമത്തിൽ താമസമുറപ്പിക്കുന്നു. മേസ്തിരി ഏർപ്പാടാക്കിക്കൊടുക്കുന്ന ഗുസ്തികളിൽ എതിരാളികളെയെല്ലാം തോൽപ്പിച്ച് ഫയൽവാൻ ഗ്രാമാവാസികൾക്കിടയിൽ നായക പരിവേഷം നേടുന്നു. പിന്നീട് ഗ്രാമത്തിലെ സുന്ദരിയായ ചക്കരയെ കല്യാണം കഴിക്കുകയും ചെയ്യുന്നു.

ഫയല്‍വാന്മാര്‍ക്ക് ബ്രഹ്മചര്യം പ്രധാനമാണ്. ഗുസ്തിയെടുക്കുമ്പോള്‍ മനസ്സ് തെറ്റാതിരിക്കാന്‍ ലങ്കോട്ടി വലിച്ചുകെട്ടിയുടുത്ത് വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഫയല്‍വാന്‍ കിടപ്പറയില്‍ ഒരു പരാജയമാണെന്നത് നാട്ടില്‍ പെട്ടെന്നുതന്നെ പാട്ടായി.

പക്ഷെ ക്രമേണ ഗുസ്തിക്കാരാരും വരാതാവുകയും വരുമാനം കുറഞ്ഞു തുടങ്ങുകയും ചെയ്യുമ്പോൾ, ധാരാളം ഭക്ഷണം കഴിക്കുകയും പണിയൊന്നും എടുക്കാതെ സദാ കസർത്തുമാത്രം ചെയ്യുന്ന ഫയൽവാൻ മേസ്തിരിക്കൊരു ബാധ്യതയാകുന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ അപമാനം സഹിക്കാന്‍ വയ്യാതെ എവിടെയെങ്കിലും ഗുസ്തി തരപ്പെടുത്താനായി ഫയല്‍വാന്‍ ഒരു ദിവസം നാടുവിട്ടുപോകുന്നു.

ഫയല്‍വാന് മറ്റൊരു ദേശത്ത് ഇതുപോലെ വേറൊരു ഭാര്യയുള്ള വിവരം മേസ്തിരിയില്‍ നിന്നും അറിയുന്ന ചക്കര ആകെ തകര്‍ന്നു പോകുന്നു. നിഷേധിക്കപ്പെട്ട ദാമ്പത്യത്തിന്റെയും ഭര്‍ത്താവില്‍നിന്നുള്ള വഞ്ചനയുടെയും നീറ്റലില്‍ കഴിയുന്ന ചക്കര ഒരു ദിവസം പെട്ടി ഓട്ടോക്കാരന്‍ ജോബിന് വഴങ്ങിക്കൊടുക്കുന്നു. ചക്കര ജോബില്‍നിന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചക്കരയെ കണ്ണന്‍ സ്വീകരിക്കുന്നു.

പലയിടങ്ങളിൽ അലഞ്ഞ് തിരിച്ചെത്തുന്ന ഫയൽവാൻ താനില്ലാത്തപ്പോൾ നടന്ന കാര്യങ്ങളറിഞ്ഞ് രോഷംപൂണ്ട് മേസ്തിരിയേയും കണ്ണനേയും അക്രമിച്ച ശേഷം ചക്കരയെ അക്രമിക്കാൻ തുടങ്ങുന്നു. ചക്കരയ്‌ക്ക് തന്നെ വേണ്ടായിരുന്നു എന്ന സത്യം അവളിൽ നിന്നു മനസ്സിലാക്കിയ ഫയല്‍വാന്‍ നിരാശനായി വന്നത് പോലെ എങ്ങോട്ടെന്നറിയാതെ നടന്നകലുന്നു .

അനുബന്ധ വർത്തമാനം
  • പി പത്മരാജൻ തന്നെയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗും ചെയ്തിരിക്കുന്നത്.
Associate Director
Film Score
നിശ്ചലഛായാഗ്രഹണം
ചമയം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

ജോസേട്ടന്റെ ഹീറോ

Title in English
Josettante hero
വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
നിർമ്മാണ നിർവ്വഹണം
സ്റ്റുഡിയോ
Art Direction
ക്രെയിൻ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഗാനലേഖനം
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by kunjans1 on Fri, 05/25/2012 - 00:58

ഡയമണ്ട് നെക്‌ലേയ്സ്

Title in English
Diamond Necklace

വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
http://laljose.wordpress.com/
കഥാസന്ദർഭം

ദുബായിൽ അടിപൊളി ജീവിതം നയിക്കുന്ന സാമ്പത്തിക അച്ചടക്കമില്ലാത്ത ഒരു യുവ ഡോക്ടറുടെ സാമ്പത്തിക/ജീവിത പ്രതിസന്ധിയും അയാളുടേ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് വ്യത്യസ്ഥ സ്ത്രീകളുടേയും ബന്ധങ്ങളുടെ കഥയാണ് ഈ സിനിമയുടേ മുഖ്യപ്രമേയം

കഥാസംഗ്രഹം

ദുബായിൽ യാതൊരു സാമ്പത്തിക അച്ചടക്കമില്ലാതെ അടിച്ചുപൊളിച്ച് ജീവിതം നയിക്കുന്ന ഡോക്ടറാണ് അരുൺകുമാർ (ഫഹദ് ഫാസിൽ) അവിവാഹിതനായ അരുൺ കുമാർ ഉത്സാഹഭരിതനായ അരുൺകുമാർ പൊതുവേ എല്ലാവരുടേയും പ്രീതി സമ്പാദിക്കുന്ന വ്യക്തിയാണ്. യാദൃശ്ചികമായി തന്റെ ആശുപത്രിയിൽ ആദ്യമായി ജോലിക്കെത്തുന്ന ലക്ഷ്മി (ഗൗതമി നായർ) എന്ന തമിഴ് നാട് സ്വദേശിയായ നഴ്സിനെ പരിചയപ്പെടുന്നു. ലക്ഷ്മിയുടെ സ്മാർട്ട്നസ്സ് അരുൺകുമാറിനു ഇഷ്ടപ്പെടുന്നു. പതിയെ ഇരുവരും പ്രണയത്തിലാകുന്നു. അരുണിന്റെ സഹോദരി തുല്യയായ സുഹൃത്തും സീനിയർ ഡോക്ടറുമാണ് സാവിത്രി അക്ക (രോഹിണി) പല ഘട്ടങ്ങളിലും സാവിത്രി അരുണിനെ ഉപദേശിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ നാട്ടുകാരനായ വേണുവേട്ടൻ(ശ്രീനിവാസൻ) അരുണിന്റെ ദുബായിലെ പരിചയക്കാരനാണ്. അരുണിന്റെ ജീവിതം പക്ഷെ ഒരു ഘട്ടത്തിൽ അതീവ സാമ്പത്തിക പ്രതിസന്ധിയിലാകുന്നു. പ്രൈവറ്റ് ബാങ്കിലെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് കവിഞ്ഞതിനാൽ ബാങ്കിൽ നിന്നും വാണിങ്ങുകൾ ലഭിക്കുകയും പ്രതിസന്ധിയിലാകുകയും ചെയ്യുന്നു.ആ സമയത്താണ് നാട്ടിലുള്ള അമ്മക്ക് അസുഖം കൂടിയെന്നും ആശുപത്രിയിലാണെന്നും വിവരം അറിയുന്നത്. പക്ഷെ ബാങ്കുകളുമായി സാമ്പത്തിക ബാദ്ധ്യതയുള്ളതിനാൽ അത് തീർക്കാതെ നാട്ടിലേക്ക് മടങ്ങാനാവില്ലായിരുന്നു അരുണിന്. ബാങ്ക് മാനേജറുമായി (മണിയൻ പിള്ള രാജു) സംസാരിക്കുകയും ബാങ്ക് മാനേജർ, അരുണിന്റെ പ്രതിസന്ധി താൽകാലികമായി പരിഹരിക്കുകയും നാട്ടിലേക്ക് പോകാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. നാട്ടിലെത്തിയ അരുൺ അമ്മയെ കാണുകയും കളിക്കൂട്ടൂകാരനുമായി ദിവസങ്ങൾ ചിലവിടുന്നു. അതിനിടയിൽ ബാങ്ക് മാനേജർ തന്റെ തറവാട്ടിൽ നിന്ന് ഒരു വിവാഹാലോചനയുമായി അരുണിന്റെ വീടുമായി ബന്ധപ്പെടുന്നു.അരുണിന്റെ സാമ്പത്തിക പ്രതിസന്ധിയും, അമ്മയുടെ സമ്മർദ്ദവും സങ്കടവും അരുണിനെ ആശയക്കുഴപ്പത്തിലാക്കുന്നു. കലാമണ്ഠലം രാജശ്രീ (അനുശ്രീ) എന്ന പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടത്തുന്നു. അതിനിടയിൽ ദുബായിൽ നിന്ന് അരുണിന്റെ കാമുകി ലക്ഷ്മി അരുണിനെ ഫോണിൽ വിളിക്കുന്നു. വിഷമത്തിലും പ്രതിസന്ധിയിലുമായ അരുൺ തന്റെ വിവാഹ വിവരം ലക്ഷ്മിയോട് മറച്ചു വെക്കുന്നു. പക്ഷേ, അരുണിന്റെ ഓരോ തീരുമാനങ്ങളും പിന്നീടുള്ള ജീവിതവും പ്രതിസന്ധികളെ അഴിക്കുകയല്ല മറിച്ച് ഓരോ പ്രശ്നങ്ങളിലേക്ക് കുരുക്കുകയാണ് ചെയ്തത്.

പി ആർ ഒ
അനുബന്ധ വർത്തമാനം

ഒരു ബംഗാളി ചെറുകഥയിൽ നിന്നും വികസിപ്പിച്ച കഥയും തിരക്കഥയും.

ചിത്രത്തിന്റെ ഏറിയ ഭാഗങ്ങൾ ദുബായിൽ ചിത്രീകരിച്ചു.

സംവിധായകൻ ലാൽ ജോസ്  ഈ ചിത്രത്തോടെ ആദ്യമായി നിർമ്മാണ പങ്കാളിയായി.

ചിത്രത്തിലെ നായികമായിൽ ഒരാളായ അനുശ്രീയെ റിയാലിറ്റി ഷോയിൽ നിന്നാണ് തിരഞ്ഞെടുത്തത്.

ഇഫക്റ്റ്സ്
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ദുബായ്, തൃശൂർ, പാലക്കാട്, പൊള്ളാച്ചി
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി