ഡ്രാമ

കർമ്മയോഗി

Title in English
Karmayogi-2012
വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
http://en.wikipedia.org/wiki/Karmayogi_%282012_film%29
കഥാസന്ദർഭം

വില്ല്യം ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധ നാടകമായ “ഹാംലറ്റി”ന്റെ മലയാള സ്വതന്ത്രാവിഷ്കാരം

കഥാസംഗ്രഹം

നൂറു വർഷങ്ങൾക്ക് മുൻപ് ഉത്തരകേരളത്തിലെ ഏകരാജ്യത്തിലെ സർവ്വ സമ്മതനും ബഹുമാനിതനുമായ നാടുവാഴിയായിരുന്നു ചാത്തോത്ത് തറവാട്ടിലെ കളരിയാശാനായ രുദ്രൻ ഗുരുക്കൾ. ഒരു ശിവരാത്രിനാൾ മഹാശിവക്ഷേത്രത്തിലെ പൂരക്കളി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ഉഗ്രവിഷം തീണ്ടി മരണപ്പെടുന്നു. ഗുരുക്കളുടെ മകൻ രുദ്രൻ (ഇന്ദ്രജിത്) അച്ഛന്റെ മരണത്തോടെ വിഷാദവാനാകുന്നു. അച്ഛന്റെ മരണം വിഷം തീണ്ടിയല്ല പകരം അതിൽ മറ്റെന്തോ ദുരൂഹതകളുണ്ട് എന്ന് രുദ്രൻ തിരിച്ചറിയുന്നു. ഗുരുക്കളുടെ മരണശേഷം കുലം അന്യം നിൽക്കാതിരിക്കാനും ജ്യേഷ്ഠഭാര്യയുടെ അവകാശങ്ങൾ നിലനിർത്താനും  (എന്ന വ്യാജേന) അനുജൻ ഭൈരവൻ (തലൈവാസൽ വിജയ്) ജ്യേഷ്ഠപത്നി മങ്കമ്മ (പത്മിനി കോലാപുരി) യെ വേളി കഴിക്കുന്നു. കേളിയാത്രവുമായി ഊരുതെണ്ടുന്ന ഭർത്താവ് ഗുരുക്കളോട് മങ്കമ്മക്ക് സ്നേഹമുണ്ടായിരുന്നില്ല. അച്ഛന്റെ മരണം കഴിഞ്ഞ് നാല്പത്തിയൊന്ന് ദിവസം തികയും മുൻപ് അമ്മയും ഇളയച്ഛനും വിവാഹം കഴിച്ചത് രുദ്രന് ഇഷ്ടപ്പെട്ടില്ല. ആ സംഭവവും രുദ്രനെ വല്ലാതെ ഉലക്കുന്നു. രുദ്രൻ കറുത്ത വസ്ത്രമണിഞ്ഞ് അച്ഛന്റെ അസ്ഥിത്തറയിൽ മാത്രം കഴിഞ്ഞു കൂടുന്നു. ചാത്തോത്ത് തറവാട്ടിൽ ഭൈരവനും തറവാടിന്റെ ആശ്രിതനുമായ കിടാത്തനും (ഗോപകുമാർ) മകൻ കാന്തനും (സൈജു കുറുപ്പ്) രുദ്രനെ വെറുക്കുകയും ഭൈരവനും രുദ്രനുമായുള്ള ശത്രുത കൂട്ടുകയും ചെയ്യുന്നു. കാര്യസ്ഥനായ കിടാത്തന് ചാത്തോത്ത് തറവാട് സ്വന്തമാക്കാനുള്ള ആഗ്രഹമുണ്ട് അതിനു വേണ്ടി ഭൈരവന്റെയും തറവാടിന്റേയും ഒപ്പം നിൽക്കുകയും മകൻ കാന്തനെക്കൊണ്ട് തറവാട് സ്വന്തമാക്കാനുള്ള കുതന്ത്രങ്ങൾ മെനയുകയും ചെയ്യുന്നു.

കിടാത്തന്റെ മകൾ പുരാവസ്തുതല്പരയായ മൂന്നുമണി (നിത്യാമേനോൻ) രുദ്രനെ പ്രണയിക്കുന്നുണ്ട്. രുദ്രനും അവളോട് പ്രണയമുണ്ടെങ്കിലും അച്ഛന്റെ മരണം തന്നെ ഉലച്ചതിനാൽ അവളോടുള്ള പ്രണയം പ്രകടിപ്പിക്കാനാവുന്നില്ല. രുദ്രന്റെ ഉറ്റചങ്ങാതി ശങ്കുണ്ണി (അശോകൻ)യാണ് രുദ്രനു തുണ. ശങ്കുണ്ണിയും രുദ്രനും അടുത്തടുത്ത ദിവസങ്ങളിൽ അച്ഛൻ ഗുരുക്കളെ സ്വപ്നം കാണുന്നു. സ്വപ്നത്തിലുടെ തന്റെ മരണം വിഷം തീണ്ടിയതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും രുദ്രനു വെളിപ്പെടുന്നു.

കുടകിൽ കൃഷ്പിപ്പണിക്ക് പോകുകയാണെന്ന് ഭൈരവനോട് കള്ളം പറഞ്ഞ് കാന്തൻ തുളുനാട്ടിലേക്ക് കൂടുതൽ അഭ്യാസമുറകൾ പഠിക്കാൻ പോകുന്നു. മൂന്നുമണിക്ക് രുദ്രനോട് പ്രണയമുണ്ടെന്ന് മനസ്സിലാക്കിയ കിടാത്തൻ അവളെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ അച്ഛനെ സ്വപ്നത്തിൽ ദർശിക്കുന്ന രുദ്രൻ അച്ഛന്റെ നിലവറയിൽ നിന്ന് അച്ഛന്റെ വസ്ത്രങ്ങളും തലപ്പാവും സഞ്ചിയുമെടുത്ത് കേളിയാത്രത്തിനു തിരിക്കുന്നു. അച്ഛനെ കാത്തിരുന്ന, സ്നേഹിച്ചിരുന്ന ഏകരാജ്യത്തിലെ എല്ലാ വീടുകളിൽ നിന്നും അച്ഛനെപ്പോലെത്തന്നെ ഭിക്ഷയാചിക്കുക എന്നതായിരുന്നു രുദ്രന്റെ ലക്ഷ്യം. ഭൈരവനും അമ്മ മങ്കമ്മയും അതിനെ എതിർത്തെങ്കിലും, അച്ഛൻ നടന്ന നാട്ടുവഴികൾ, പുഴകൾ, വീടുകൾ, ആളുകൾ എല്ലാം തനിക്ക് തൊട്ടറിയണമെന്നും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന അച്ഛന്റെ ഗന്ധം എന്നോടതാവശ്യപ്പെടുന്നുവെന്നും പറഞ്ഞ രുദ്രൻ ഭിക്ഷായനത്തിറങ്ങുന്നു.

മനസ്ഥൈര്യമില്ലാത്ത രുദ്രനോട് തിരിച്ചുവരുവാൻ ശങ്കുണ്ണിയും പണിക്കരാശാനും (ബാബു നമ്പൂതിരി) ആവശ്യപ്പെടുന്നു. സ്വപ്നത്തിൽ രുദ്രൻ തന്റെ അച്ഛൻ ഗുരുക്കൾ കൊല്ലപ്പെട്ടതെങ്ങിനെ എന്ന് തിരിച്ചറിയുന്നു. കേളിയാത്രം അവസാനിപ്പിച്ച് രുദ്രൻ നാട്ടിലേക്ക് തിരിച്ചു വരുന്നു. ആ കൊലപാതകിയെ കണ്ടുപിടിക്കാൻ രുദ്രനും ശങ്കുണ്ണിയും പണിക്കരാശാനും തറവാട്ടിൽ ഒരു പൂരക്കളി സംഘടിപ്പിക്കുന്നു. അതിലൂടെ രുദ്രനും സംഘവും ഗുരുക്കളുടെ കൊലപാതകിയെ തിരിച്ചറിയുന്നു. പിന്നീട് ആ കൊലപാതകിയെ വകവരുത്തി തന്റെ പ്രതികാരം തീർക്കാനുള്ള പദ്ധതിയിലേക്ക് രുദ്രൻ തയ്യാറാകുന്നു.

അനുബന്ധ വർത്തമാനം

വില്ല്യം ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധ നാടകമായ “ഹാംലറ്റി’നെ കേരളീയ പശ്ചാത്തലത്തിൽ പുനരവതരിപ്പിക്കുന്നു.

2011ൽ ഷൂട്ടിങ്ങ് പൂർത്തിയാവുകയും 2011ൽ തന്നെ നിരവധി ബഹുമതികൾക്ക് അർഹവുമായ ‘കർമ്മയോഗി‘ 2012 മാർച്ചിൽ ആണ് റിലീസ് ചെയ്തത്.

2011 ൽ ഗോവയിൽ നടന്ന 42മത് ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിൽ ‘കർമ്മയോഗി’ പ്രദർശിപ്പിച്ചു.

2011ൽ തിരുവനന്തപുരത്ത് നടന്ന 16-മത് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ “മലയാള സിനിമ ഇന്ന്” എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

2011ലെ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം ഈ സിനിമയിലൂടെ റിസബാവ കരസ്ഥമാക്കി. തലൈവാസൽ വിജയ് അവതരിപ്പിച്ച “ഭൈരവൻ“ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിനാണ് ഈ പുരസ്കാരം.

നിർമ്മാണ നിർവ്വഹണം
വസ്ത്രാലങ്കാരം
Submitted by nanz on Sat, 03/17/2012 - 09:07

മഞ്ചാടിക്കുരു

Title in English
Manjadikkuru (Lucky Red Seeds)
അതിഥി താരം
വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
http://en.wikipedia.org/wiki/Manjadikuru
http://www.manjadikuru.com/
http://www.imdb.com/title/tt1353033/
കഥാസന്ദർഭം

ഗൃഹാതുരത്വം ജീവശ്വാസമായി മാറുന്ന കാലത്തിലൂടെയുളള യാത്രയാണ് മഞ്ചാടിക്കുരു. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന പത്തുവയസുകാരന്റെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് കഥ പറയുന്നത്.

വെബ്സൈറ്റ്
http://www.manjadikuru.com/
ഓഡിയോഗ്രാഫി
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

നിദ്ര

Title in English
Nidra(2012)-Malayalam Movie
വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Story
കഥാസന്ദർഭം

അമിതമായ ഉത്കണ്ഠ, ഭയം എന്നിവയാൽ ഒരു paranoid തലത്തിലുള്ള വ്യക്തിവിശേഷമാണ് ഇതിലെ നായകന്റേത്. അപ്രതീക്ഷിതമായ ഒരു ഷോക്കിൽ മാനസിക നില കൈവിട്ടു പോകുകയും ചികിത്സകളാൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും എന്നാൽ ‘ഭ്രാന്ത് / ഭ്രാന്തൻ’ എന്നുള്ള സമൂഹത്തിന്റെ /കുടൂംബത്തിന്റെ സാമാന്യ കാഴ്ചപ്പാടിൽ ജീവിക്കേണ്ടി വരികയും ചെയ്യുന്ന ഒരു ക്രിയേറ്റീവ് വ്യക്തിയുടെ അതിജീവനത്തിന്റെ കഥയെന്നു പറയാം. തന്റെ ശരികളെ സമൂഹം/കൂടെയുള്ളവർ തെറ്റായും മറ്റുള്ളവരുടെ തെറ്റുകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ‘മാനസിക വിഭ്രാന്തി’ എന്ന അസുഖം അടിച്ചേൽ‌പ്പിച്ച വ്യക്തിയിൽ നിന്നാകുമ്പോൾ സമൂഹം വീണ്ടും അയാളെ ഭ്രാന്തനെന്നു മുദ്രകുത്താം. അത്തരത്തിലുള്ളൊരു അവസ്ഥയാണ് ഇതിലെ രാജു(സിദ്ധാർത്ഥ്) വിന്റേത്.

കഥാസംഗ്രഹം

ജർമ്മനിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൽ വന്ന രാജുവിന് (സിദ്ധാർത്ഥ്) അമ്മ മരിച്ചതറിഞ്ഞ് മാനസിക വിഭ്രാന്തിയുണ്ടാകുന്നു. അതിന്റെ ചികിത്സയിലായിരുന്നു കുറച്ചു കാലം. അതിനുശേഷം രാജു സാധാരണ നിലയിലേക്ക് തിരിച്ചു വന്നെങ്കിലും കുടുംബത്തിലെ മറ്റുള്ളവരും സമൂഹവും രാജുവിനെ അസുഖമുള്ളൊരു കുട്ടിയായി കരുതി. കുടുംബത്തിലെ മറ്റംഗങ്ങളുടെ ആവശ്യത്തിൽ കവിഞ്ഞുള്ള സംരക്ഷണവും ഉപദേശവും മറ്റും രാജുവിനു പക്ഷേ അലോസരപ്പെടുത്തുകയാണുണ്ടായത്. രാജുവിന്റെ വ്യക്തിത്വവും ക്രിയേറ്റിവിറ്റിയും മനസ്സിലാക്കാൻ ആരും ശ്രമിക്കുന്നില്ല എന്നതായിരുന്നു സത്യം.രാജു വിന്റെ ചേട്ടൻ വിശ്വനു (ജിഷ്ണു) റിയൽ എസ്റ്റേറ്റ് / റീസോർട്ട് ബിസിനസ്സാണ്. കുടുംബത്തിന്റെ അധീനതയിലുള്ള പുഴക്കരയിലെ സ്ഥലം സഹ നിക്ഷേപകരൊപ്പം റിസോർട്ട് പണിയാനാണ് താല്പര്യം. അച്ഛനും വിശ്വനോടൊപ്പമാണ്. രാജുവിനു ചെറുപ്പം മുതലേ ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു. ഭാർഗ്ഗവിയമ്മ (കെ പി എ സി ലളിത) യുടേ മകൾ അശ്വതി (റിമ കല്ലിങ്കൽ) വർഷങ്ങൾക്ക് ശേഷം രാജുവും അശ്വതിയും നാട്ടിൽ വെച്ച് കണ്ടുമുട്ടി വിശേഷങ്ങൾ പങ്കുവെക്കുന്നു. രാജുവിന്റെ അച്ഛൻ ശങ്കര മേനോൻ (തലൈവാസൽ വിജയ്) ഭാർഗ്ഗവിയമ്മയെ വിളിപ്പിച്ച് അശ്വതിയുമായി രാജുവിന്റെ വിവാഹ കാര്യം പങ്കുവെക്കുന്നു. എങ്കിലും രാജുവിനു മാനസികാസ്വാസ്ഥ്യം ഉള്ളതുകൊണ്ട് ഈ വിവാഹത്തിനു സമ്മതിക്കാൻ അവർക്കാവുന്നില്ല. പക്ഷെ രാജുവിനോട് ഇഷ്ടമുള്ള അശ്വതി അമ്മയെ സമ്മതിപ്പിക്കുന്നു. അശ്വതിയുടേയും രാജുവിന്റേയും വിവാഹം നടക്കുന്നു. എങ്കിലും രാജുവിനെ അസുഖമുള്ളൊരു കുട്ടിയായിക്കാണാനായിരുന്നു വീട്ടുകാരുടെ താല്പര്യം. ആ ഇടപെടൽ രാജുവിന്റെ സ്വകാര്യജീവിതത്തിനും അലോസരമുണ്ടാക്കുന്നു. ശാസ്ത്ര കൌതുകങ്ങളിലും അതിന്റെ ക്രിയാത്മകപ്രവർത്തനങ്ങളിലും തല്പരനായിരുന്ന രാജു പുഴക്കരയിലെ തന്റെ വലിയ എസ്റ്റേറ്റിൽ തന്റെ ഇഷ്ടപ്രകാരം പ്രകൃതിയോടിണങ്ങുന്ന ഒരു വാസസ്ഥലം ഒരുക്കിയിരുന്നു. പക്ഷികളും ഇഴജന്തുക്കളും പുഴയും മറ്റുമുള്ള ഒരു കോട്ടേജ്. ഒരു ദിവസം വിശ്വൻ തന്റെ ബിസിനസ്സ് സുഹൃത്തുക്കളെ ഈ പ്രോപ്പർട്ടി കാണിക്കാൻ കൊണ്ടുവരുന്നു. അവിടെ വച്ച് അശ്വതിയേയും രാജുവിനേയും കാണുന്നു. ഈ സ്ഥലം റിസോർട്ടിനു വിട്ടുകൊടുക്കാൻ രാജു സമ്മതിക്കുന്നില്ല. വിശ്വന്റെ ഭാര്യ പ്രിയ(സരയൂ) യുടെ അച്ഛനും സഹോദരങ്ങളും ഒരുദിവസം രാജുവിന്റെ വീട്ടിൽ വിരുന്നിനു വരുന്നു. പ്രിയയുടേ സഹോദരനും വിശ്വനും തമ്മിൽ രാജുവിനെപ്പറ്റി സംസാരിക്കുന്നത് രാജു കേൾക്കാൻ ഇടയാകുന്നു. അതിൽ അസ്വസ്ഥനായ രാജു ഉച്ച ഭക്ഷണസമയത്ത് അതേചൊല്ലി പ്രതികരിക്കുന്നു. അസ്വസ്ഥനായ രാജു അധികം ടാബ്ലറ്റുകൾ കഴിച്ച് ബോധരഹിതനാകുന്നു. അശ്വതിയും രാജുവും ഡോക്ടർ റോയ് പീറ്ററെ (വിജയ് മേനോൻ) കണ്ടു സംസാരിക്കുന്നു. ആരോ തന്നെ ആക്രമിക്കുമെന്നൊരു അകാരണമയ ഭയം രാജുവിനുണ്ടെന്നും രാജുവിന് സ്നേഹവും സംരക്ഷണവും നൽകണമെന്ന് ഡോക്ടർ പറയുന്നു.

വീണ്ടു അശ്വതിയുമായുള്ള പ്രണയത്തിലേക്കും ജീവിതത്തിലേക്കും നടന്നടുക്കുന്ന ദിവസങ്ങളിലാണ് രാജുവിനെ പരിഭ്രാന്തനാക്കുന്ന ആ കാഴ്ച കാണുന്നത്. പുഴക്കരയിലെ തന്റെ എസ്റ്റേറ്റിനെ കടന്നാക്രമിക്കുന്നതും തന്റെ വളർത്തുജന്തുക്കളെ കൊന്നൊടുക്കിയതുമായ കാഴ്ച. രാജുവിന്റെ മനോനില വീണ്ടും തകിടം മറിയുന്നു.

അനുബന്ധ വർത്തമാനം

1984 ൽ റിലീസായ ‘നിദ്ര’ എന്ന സിനിമയുടെ റീമേക്ക്. അന്തരിച്ച ഭരതൻ ആയിരുന്നു നിദ്ര (1984) എന്ന സിനിമയുടെ കഥയും സംവിധാനവും, റീമേക്കിനു തിരക്കഥ അഡാപ്റ്റ് ചെയ്തതും സംവിധാനവും പ്രധാന വേഷം ചെയ്തതും അന്തരിച്ച ഭരതന്റെ മകൻ സിദ്ധാർത്ഥ് ആണ്.

നിർമ്മാണ നിർവ്വഹണം
ഓഡിയോഗ്രാഫി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by nanz on Tue, 02/28/2012 - 13:11

പുരാവൃത്തം

Title in English
Puravrutham
വർഷം
1988
റിലീസ് തിയ്യതി
Runtime
114mins
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
അനുബന്ധ വർത്തമാനം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by rkurian on Wed, 09/28/2011 - 20:06

ഇവൻ മേഘരൂപൻ

Title in English
Ivan Megharoopan - Malayalam Movie
വർഷം
2012
റിലീസ് തിയ്യതി
അവലംബം
http://www.megharoopan.com/
കഥാസന്ദർഭം

മനതാരിൽ പ്രണയവും ചുണ്ടിൽ കവിതയുമായി കേരളത്തിന്റെ ചൂട് അറിയാൻ യാത്രികനായി മാറിയ പി.കുഞ്ഞിരാമൻ നായരെന്ന കവിയുടെ ജീവിതത്തിലുണ്ടായ സംഭവബഹുലമായ പരിണാമങ്ങൾ ഹൃദയസ്പർശിയായി ചിത്രീകരിക്കുകയാണ് ഇവൻ മേഘരൂപൻ.കവിയുടെ ജീവിതത്തെ അതേപടി ആവിഷ്ക്കരിക്കാതെ കേരളത്തിൽ എങ്ങനെയാണ് പിയെ കാണുന്നതെന്ന് ചിത്രത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണിത്.

വെബ്സൈറ്റ്
http://www.megharoopan.com/
അനുബന്ധ വർത്തമാനം
  • കർണ്ണാടക സംഗീതം അഭ്യസിച്ചിട്ടുള്ള ചലച്ചിത്രനടി രമ്യ നമ്പീശൻ ഈ ചിത്രത്തിൽ അഭിനയിച്ച് പാടൂന്നു. "ആണ്ടേലോണ്ടേ" എന്ന ഗാനം ആലപിച്ച് കൊണ്ട് പിന്നണിഗാനരംഗത്ത് തുടക്കമിട്ടു.
  • മഹാകവി പി കുഞ്ഞിരാമൻ നായരുടെ "കവിയുടെ കാൽപ്പാടുകൾ" എന്ന ആത്മകഥയാണ് ഈ ചലച്ചിത്രത്തിന്റെ ആധാരം.
  • പ്രശസ്ത കഥ-തിരക്കഥാകൃത്ത് പി.ബാലചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രം.

 

നിർമ്മാണ നിർവ്വഹണം
Associate Director
Assistant Director
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഗാനലേഖനം
വസ്ത്രാലങ്കാരം
ഡിസൈൻസ്
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by m3db on Thu, 07/14/2011 - 22:45

ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ

Title in English
Uppukandam Brothers Back in Action(2011)
വർഷം
2011
റിലീസ് തിയ്യതി
കഥാസന്ദർഭം

ഉപ്പുകണ്ടം, എട്ടുവീട്ടില്‍ എന്നീ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പക. എട്ടുവീട്ടിലെ ഇപ്പോഴത്തെ അവകാശിക്കൊപ്പം സ്രാമ്പിക്കള്‍ സത്യനേശന്‍ എന്നൊരു ശത്രുകൂടി ഉപ്പുകണ്ടം ഫാമിലിക്കെതിരെ ശത്രുവായി വരുന്നു. നന്മ നിറഞ്ഞവരും ജനങ്ങളെ സഹായിക്കുന്നവരുമായ ഉപ്പുകണ്ടത്തെ കുഞ്ഞന്നാമയുടെ മക്കളും സഹോദരന്മാരും സ്രാമ്പിക്കല്‍ സത്യനേശനും എട്ടുവീട്ടില്‍ ഗണേശനുമായി നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു.

കഥാസംഗ്രഹം

കോട്ടയം ജില്ലയിലെ പ്രസിദ്ധമായ കുടൂംബമാണ് ഉപ്പുകണ്ടം. കുഞ്ഞന്നാമ(സീമ)യാണ് ഇപ്പോള്‍ തറവാട്ടു കാരണവര്‍. നല്ല സാമ്പത്തിക ഭദ്രതയുള്ള ഈ കുടൂംബം ഹോസ്പിറ്റല്‍, ബാങ്ക് എന്നിവ നടത്തുന്നുണ്ടെങ്കിലും അതെല്ലാം സാമ്പത്തിക ലാഭം എന്നതിലുപരി പാവപ്പെട്ടവര്‍ക്ക് സഹായം എന്ന നിലക്കാണ്. പല നിര്‍ദ്ദനരേയും ഈ കുടൂംബം പല രീതിയിലും സഹായിക്കുന്നു. കുഞ്ഞന്നാമയുടെ മൂത്തമകള്‍ കൊച്ചമ്മിണി (വാണി വിശ്വനാഥ്) ഹോസ്പിറ്റലിന്റെ ചുമതലയുമായി അമ്മക്ക് സഹായമായും നാട്ടുകാര്‍ക്ക് ഉപകാരിയായും ജീവിക്കുന്നു. കുഞ്ഞന്നാമയുടെ രണ്ടാമത്തെ മകന്‍ ബോബി (ശ്രീകാന്ത്) അത്യാവശ്യം സാമൂഹ്യസേവനവും ചില ബിസിനസ്സും പിന്നെ അടിപിടിയുമായി നാട്ടില്‍ കറങ്ങി നടക്കുന്നു. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞീശോ (ജഗതി ശ്രീകുമാര്‍) യുടെ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്ന സമരങ്ങളാണ് ബോബിയുടെ പ്രധാന പരിപാടി. ഇതിനിടയില്‍ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് പുതിയ സി ഐ ആയി കുഞ്ഞന്നാമയുടെ ആങ്ങള ജോസുകുട്ടി(ജഗദീഷ്) എത്തുന്നു. ഉപ്പുകണ്ടം കുടൂംബത്തിന്റെ പ്രധാന എതിരാളി സ്രാമ്പിക്കള്‍ സത്യനേശനാണ്. ഉപ്പുകണ്ടം ഫാമിലിയെ ഏതുവിധേനയും തകര്‍ക്കുക എന്ന ഒരു ഉദ്ദേശത്തിലാണ് അയാളുടെ ജീവിതം. ഉപ്പുകണ്ടത്തിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചുമതല ഏറ്റെടുക്കാന്‍ ലണ്ടനില്‍ നിന്നും വരുന്ന കുഞ്ഞന്നാമയുടെ ഇളയ മകന്‍ സേവിച്ചന്റെ ഒപ്പം ഉണ്ടായിരുന്ന കൂട്ടൂകാരിയെ കണ്ട് വീട്ടുകാര്‍ ഞെട്ടുന്നു, സത്യനേശന്റെ ഒരേയൊരു മകള്‍. ഉപ്പുകണ്ടം ഫാമിലിയുടെ ആശ്രിതനായ കുട്ടന്‍ മാരാരുടെ(രവി വള്ളത്തോള്‍) മകള്‍ എം ബി ബി എസ് പഠനം കഴിഞ്ഞ ശ്രീലക്ഷ്മി (ഹണിറോസ്)യുമായ് ബോബി ഇഷ്ടത്തിലാണ്.

ഒരിക്കല്‍ ഒരു ചീട്ടു കളി സംഘത്തില്‍ വെച്ച് ബോബിയൂടെ പണമെല്ലാം നഷ്ടപ്പെടൂന്നു. ആ സമയത്ത് രണ്ട് ലക്ഷം രൂപയുമായി സത്യനേശന്‍ ബോബിയെ സഹായിക്കുന്നു. അപ്രതീക്ഷിതമായി അവിടെയുണ്ടായ സംഘട്ടനത്തില്‍ ബോബിക്ക് രണ്ട് ലക്ഷം നഷ്ടപ്പെട്ടു (തന്ത്രത്തിലൂടെ സത്യനേശന്‍ തന്നെ അത് കൈക്കലാക്കുന്നു) പിന്നീട് ആ രണ്ട് ലക്ഷത്തിന്റെ പേരില്‍ സത്യനേശന്‍ ബോബിയുമായി ശത്രുതയിലാകുന്നു. പണം തിരികെകൊടുക്കാന്‍ ബോബി തയ്യാറാവാത്തതുകൊണ്ട് സത്യനേശന്‍ കൊച്ചമ്മിണിയെ തട്ടിക്കൊണ്ടുപോയി കുഞ്ഞന്നാമയോട് പണം ആവശ്യപ്പെടുന്നു. പണവുമായി കുഞ്ഞന്നാമ സത്യനേശന്റെ രഹസ്യ കേന്ദ്രത്തിലെത്തി പണം കൈമാറി കൊച്ചമ്മിണിയെ മോചിപ്പിക്കുന്നു. ആ സമയം തന്നെ കുഞ്ഞന്നാമയുടെ സഹോദരന്മാര്‍ വന്ന് സംഘട്ടനത്തിലൂടെ സത്യനേശനേയും സംഘത്തേയും കീഴ്പ്പെടൂത്തുന്നു.

പണ്ട് ഉപ്പുകണ്ടംകാരാല്‍ കൊല്ലപ്പെട്ട എട്ടു വീട്ടില്‍ അനന്തന്‍പിള്ളയുടെ മകന്‍ ഗണേശന്‍ പ്രതികാ‍രത്തിനായി നാട്ടില്‍ തിരിച്ചെത്തുന്നു. ഉപ്പുകണ്ടം ഫാമിലിയെ ഭയന്ന് ചെറുപ്പത്തിലേ നാടുവിട്ട് മുംബൈയിലെത്തി അവിടത്തെ അധോലോക - കള്ളക്കടത്തു സംഘത്തില്‍ ചേര്‍ന്ന് ഇന്ന് ഇന്റര്‍നാഷണല്‍ ഡോണ്‍ എന്ന നിലയിലെത്തിയിരിക്കുകയാണ് ഗണേശന്‍. ഉപ്പുകണ്ടത്തെ തകര്‍ക്കാന്‍ ഗണേശന്‍ സത്യനേശനെ കൂട്ടൂപിടിക്കുന്നു. തുടര്‍ന്ന് ഇരു സംഘങ്ങളുടേയും പോരാട്ടങ്ങള്‍.

അനുബന്ധ വർത്തമാനം

1993ൽ വന്ന ഉപ്പുകണ്ടം ബ്രദേഴ്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം

നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by Nandakumar on Tue, 06/21/2011 - 09:15

മിഥ്യ

Title in English
Mithdhya
വർഷം
1990
Runtime
143mins
സർട്ടിഫിക്കറ്റ്
Producer
പി ആർ ഒ
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
റീ-റെക്കോഡിങ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by rkurian on Sat, 03/19/2011 - 01:11

അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ

Title in English
Arapetta kettiya gramathil

വർഷം
1986
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
അസ്സോസിയേറ്റ് എഡിറ്റർ
Film Score
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിലർ
Submitted by rkurian on Thu, 03/17/2011 - 05:15

കൂട്ടിനിളംകിളി

Title in English
Koottinilamkili

വർഷം
1984
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
Direction
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by rkurian on Tue, 03/15/2011 - 01:40