ഒഴിമുറി

കഥാസന്ദർഭം

എഴുപത്തിയൊന്ന് വയസ്സായ തെങ്ങുമ്പുരവീട്ടിൽ താണുപിള്ളയും(ലാൽ) അമ്പത്തഞ്ചു വയസ്സായ മീനാക്ഷിയമ്മ(മല്ലിക)യുടേയും ഒഴിമുറി കേസും അവരുടേ ഭൂതകാലവുമാണ് സിനിമയുടെ മുഖ്യപ്രമേയം. കഥക്ക് പശ്ചാത്തലമാകുന്നത് പഴയ തെക്കൻ തിരുവിതാംകൂർ എന്നറിയപ്പെടുന്ന തിരുവനന്തപുരത്തിനു തെക്കുള്ള ഇന്നത്തെ തമിഴ് നാട് പ്രദേശങ്ങൾ.

ozhimuri-m3db4.jpg

U
132mins
റിലീസ് തിയ്യതി
ചീഫ് അസോസിയേറ്റ് സംവിധാനം
പരസ്യം
Ozhimuri
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2012
വസ്ത്രാലങ്കാരം
കഥാസന്ദർഭം

എഴുപത്തിയൊന്ന് വയസ്സായ തെങ്ങുമ്പുരവീട്ടിൽ താണുപിള്ളയും(ലാൽ) അമ്പത്തഞ്ചു വയസ്സായ മീനാക്ഷിയമ്മ(മല്ലിക)യുടേയും ഒഴിമുറി കേസും അവരുടേ ഭൂതകാലവുമാണ് സിനിമയുടെ മുഖ്യപ്രമേയം. കഥക്ക് പശ്ചാത്തലമാകുന്നത് പഴയ തെക്കൻ തിരുവിതാംകൂർ എന്നറിയപ്പെടുന്ന തിരുവനന്തപുരത്തിനു തെക്കുള്ള ഇന്നത്തെ തമിഴ് നാട് പ്രദേശങ്ങൾ.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കേരള-തമിഴ്നാട് അതിർത്തിയിലുള്ള തമിഴ് നാട്ടിലെ നാഗര്‍കോവില്‍, കുളച്ചല്‍, തിരുവട്ടാര്‍, പത്മനാഭപുരം, പാര്‍വ്വതീപുരം, കന്യാകുമാരി ബീച്ച് എന്നീ സ്ഥലങ്ങൾ.
ചീഫ് അസോസിയേറ്റ് സംവിധാനം
Dialogues
Cinematography
അനുബന്ധ വർത്തമാനം
  • പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹന്റെ ആദ്യ മലയാളം തിരക്കഥ
  • ജയമോഹന്റെ ഉറവിടങ്ങൾ എന്ന അനുഭവക്കുറിപ്പിനെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
  • സംസ്ഥാന - ദേശീയ അവാർഡ് ജേതാക്കളായ ലാൽ, ശ്വേതാ മേനോൻ, മല്ലിക എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
  • പഴയ തെക്കൻ തിരുവിതാം കൂറിന്റെ ഭാഗമായിരുന്ന ഇന്നത്തെ തമിഴ് നാടിന്റെ ഭാഗമായ തിരുവനന്തപുരത്തിനു തെക്കൻ പ്രദേശത്താണ് കഥ നടക്കുന്നതും, സിനിമ ഷൂട്ട് ചെയ്തതും. എല്ലാ കഥാപാത്രങ്ങളും സംസാരിക്കുന്നതും അവിടത്തെ ഭാഷയാണ്.
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

താണുപിള്ളക്കെതിരെ(ലാൽ) ഒഴിമുറി പെറ്റീഷൻ നൽകിയത് ഭാര്യ മീനാക്ഷിയമ്മയാണ് (മല്ലിക). കോടതി വ്യവഹാരങ്ങൾക്കായി മകൻ ശരത് ചന്ദ്രൻ (ആസിഫ് അലി) അമ്മയോടൊപ്പമുണ്ട്. ശരതിനു അച്ഛൻ എന്നത് പേടിപ്പെടുത്തുന്ന ക്രൂരമായൊരു ഓർമ്മയാണ്. അമ്മയേയും തന്നേയും ആവശ്യത്തിനും അനാവശ്യത്തിനും ദ്രോഹിക്കുന്ന അച്ഛനെ മാത്രമേ ശരത്തിന്റെ ഓർമ്മയിലുള്ളൂ. അതുകൊണ്ട് തന്നെ ഒഴിമുറി വാങ്ങിയെടുക്കാൻ അമ്മക്ക് സകല പിന്തുണയും സ്ക്കുൾ അദ്ധ്യാപകനായ ശരത് നൽകുന്നു.

താണുപിള്ളയുടെ കേസ് കോടതിയിൽ വാദിക്കുന്ന വക്കീലിനു (ഭാവന) പക്ഷെ ഈ കേസിനോട് അടുപ്പം തോന്നുകയും ഈ പ്രായത്തിൽ ഒഴിമുറി വാങ്ങിയെടുക്കുന്നത് നല്ലതല്ലെന്ന അഭിപ്രായം കൊണ്ട് ഇതിനെ കോടതിക്ക് പുറത്ത് വെച്ച് തീർക്കാൻ ശരത് ചന്ദ്രനുമായി സംസാരിക്കുന്നു. എന്നാൽ വക്കീലിന്റെ പെരുമാറ്റവും മറ്റും ശരതിനു ഇഷ്ടപ്പെടുന്നില്ല. ശരതും അമ്മയും അതിനു സമ്മതിക്കുന്നുമില്ല. ക്രമേണയുള്ള പരിചയം ശരതിനേയും വക്കീലിനേയും അടുപ്പിക്കുന്നു. ഇരുവരും താണുപിള്ളയുടേയും മീനാക്ഷിയമ്മയുടേയും ഭൂതകാലത്തെ അന്വേഷിക്കുന്നു.

മരുമക്കത്തായം നിലവിലുണ്ടായിരുന്ന ഒരു കാലത്ത് മരുമക്കത്തായത്തിന്റെ ദോഷങ്ങൾ അനുഭവിച്ച തന്റെ അച്ഛൻ ശിവൻപിള്ള ചട്ടമ്പിയുടേ  തകർന്ന ജീവിതം കണ്ട അനുഭവത്തിൽ നിന്നാണ് മകൻ താണുപിള്ള മക്കത്തായ സമ്പ്രദായമുള്ള ഒരു സാധാരണ ഫാമിലിയിൽ നിന്ന് മീനാക്ഷിയമ്മയെ വിവാഹം കഴിക്കുന്നത്. താണുപിള്ളയുടേ അമ്മ കാളിത്തള്ള (ശ്വേതാമേനോൻ) രാജപ്രൌഡിയുള്ള സ്ത്രീയായിരുന്നു. കുടൂംബത്തിലും സമൂഹത്തിലും അധികാരമുള്ള പെണ്ണായിരുന്നു. പെണ്ണിന്റെ കാൽകീഴിലായിരിക്കണം അവരുടെ ഭർത്താവെന്ന് കരുതുന്ന കാളിത്തള്ള മകന്റെ ഈ വിവാഹത്തിനു മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു. പക്ഷെ, പിന്നീട് മകനുമായി അവർ തെറ്റിപ്പിരിയുന്നു.

മീനാക്ഷിയമ്മയെ, താണുപിള്ള മർദ്ദിച്ചും പേടിപ്പിച്ചുമാണ് കൂടെ പൊറുപ്പിക്കുന്നത്. ഭയം കലർന്ന വികാരമാണ് മീനാക്ഷിയമ്മക്ക്. തന്നേയും മകനേയും ഉപദ്രവിക്കുന്ന താണുപിള്ളയോട് എതിർത്ത് സംസാരിക്കാൻ പോലും മീനാക്ഷിയമ്മക്ക് ഭയമാണ്.

വക്കീലിന്റെ നിർദ്ദേശപ്രകാരം തന്റെ ജീവിതത്തെക്കുറിച്ച് അമ്മയോട് അനേഷിച്ച ശരതിനു അമ്മയിൽ നിന്ന് കിട്ടിയത് തന്റെ അച്ഛനെക്കുറിച്ചുള്ള മറ്റൊരു കഥയാണ്.

കേസിന്റെ നാൾവഴിയിൽ ഒരു ദിവസം താണുപിള്ളക്ക് ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നു. പലരും പറയുന്ന ഭൂതകാലകഥകൾ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. ഓരോന്നും കൃത്യമായി വേർതിരിച്ചെടുക്കുന്നതിനിടെ പലരും പ്രതീക്ഷിക്കുന്നതിൽ നിന്ന് വിരുദ്ധമായി മീനാക്ഷിയമ്മയുടെ ഞെട്ടിക്കുന്ന തീരുമാനം വരുന്നു.

Runtime
132mins
റിലീസ് തിയ്യതി

ozhimuri-m3db4.jpg

ലെയ്സൺ ഓഫീസർ