ഫാസിൽ

Submitted by Baiju T on Wed, 10/13/2010 - 19:25
Name in English
Fazil

മലയാളത്തിലെ പ്രശസ്ത സിനിമാസംവിധായകനായ ഫാസില്‍ 1953ല്‍ ആലപ്പുഴയിലാണ്‌ ജനിച്ചത്. അബ്ദുള്‍ ഹമീദ്, ഉബൈദ എന്നിവരാണ്‌ മാതാപിതാക്കള്‍. മകനെ ഡോക്ടറാക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം മകന്‍റ്റെ കലാവാസനയുടെ മുന്നില്‍ പിന്‍മടങ്ങിയപ്പോള്‍, മലയാളത്തിനു ലഭിച്ചത് മികവുറ്റ ഒരു സംവിധായകനേയം കഥകൃത്തിനേയുമായിരുന്നു. ധനതത്ത്വശാശസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയാണ്‌ ഫാസില്‍.

1980ല്‍ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ്‌ മലയാളസിനിമാരംഗത്ത്  ഫാസിലിന്‍റ്റെ പാദമുദ്ര പതിഞ്ഞത്. നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിലൂടെത്തന്നെയായിരുന്നു മോഹന്‍ലാലും വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചത്.

ഒരുപാട് പുതുമുഖങ്ങളെ സിനിമാരംഗത്തിനു പരിചയപ്പെടുത്തിയ സംവിധായകനായിരുന്നു ഫാസില്‍. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട് ഫാസില്‍.

എന്‍റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്‍റ്റെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ് എന്നിവയാണ്‌ ശ്രദ്ധേയമായ ചിത്രങ്ങള്‍.