ഡ്രാമ

അയാൾ

Title in English
Ayal
വർഷം
2013
റിലീസ് തിയ്യതി
Runtime
146mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഏതു പെണ്ണിനും ആസക്തി തോന്നുന്ന ഗന്ധർവ്വ വീക്ഷണമുള്ള ഗുരുദാസൻ(ലാൽ) എന്ന പുള്ളുവനു പല സ്ത്രീകളുമായുള്ള സ്നേഹബന്ധങ്ങളും അതിനിടയിൽ തകർന്നു പോകുന്ന തന്റെ സ്വന്തം കുടുംബജീവിതവും അമ്പതുകൾക്ക് ശേഷമുള്ള കുട്ടനാടൻ ഗ്രാമീണജീവിതപശ്ചാത്തലത്തിൽ പ്രതിപാദിക്കുന്നു.

കഥാസംഗ്രഹം

അമ്പതുകൾക്ക് ശേഷമുള്ള കുട്ടനാടൻ ഗ്രാമത്തിലെ പ്രസിദ്ധ പുള്ളുവനാണ് ഗുരുദാസൻ(ലാൽ) എന്ന ദാസൻ കൊത്താറൻ. ഭാര്യ ജാനകി(ലക്ഷ്മി ശർമ്മ)ക്കൊപ്പം കായലിനരികെയുള്ള കുടിയിലാണ് വാസം. ജാനകിയിൽ ദാസനു കുട്ടികളുണ്ടായില്ല, പിന്നീട് ജാനകിയുടെ അനിയത്തി ചക്കര(ഇനിയ)യും അയാളുടെ ഭാര്യയാകുന്നു. എങ്കിലും ചക്കരയും ജാനകിയും തമ്മിൽ യാതൊരു പിണക്കങ്ങളുമുണ്ടാകുന്നില്ല. ചക്കരയിൽ അയാൾക്കൊരു മകൻ ജനിച്ചു. ദാസനു പേരും പെരുമയും ഉണ്ടെങ്കിലും ഇരു കുടുംബങ്ങളും എന്നും പട്ടിണിയിലായിരുന്നു. അലസനായ മദ്യപാനിയായ നിരവധി സ്ത്രീ ബന്ധങ്ങളുള്ള സ്വഭാവമായിരുന്നു ദാസന്റേത്. ജാനകിയും ചക്കരയുമല്ലാതെ വില്ലുപുരത്തും കരുവാറ്റയിലുമായി വേറെയും പല ബന്ധങ്ങൾ ദാസനുണ്ടെന്ന് നാട്ടിലും കള്ളുഷാപ്പിലും പരക്കെ സംസാ‍രമുണ്ട്.

മണ്ണാറശാല ആയില്യത്തിനു പുള്ളുവൻ പാട്ട് പാടിയശേഷം വീട്ടിലേക്ക് തിരിച്ച ദാസൻ മറ്റൊരിടത്ത് തങ്ങുന്നു. ജാനകി വീട്ടിലേക്കും. രാത്രി ഏറെ വൈകി ദാസൻ കുടിയിലെത്തുന്നു. രാത്രി ഉറങ്ങാൻ കിടന്ന ദാസനരികിലേക്ക് ഏറെ നാളത്തെ വിരഹത്തിനുശേഷമുള്ള കാമനകളോടെ ചക്കര ദാസനരികിലെത്തി കിടക്കുന്നു. ഇത് ജാനകിയെ അല്പം അസ്വസ്ഥയാക്കുന്നുണ്ട്.

പ്രവൃർത്തിയാരുടെ വീട്ടിൽ തമ്പുരാട്ടിക്ക് സന്താന സൌഭാഗ്യത്തിനു പുള്ളുവൻ പാട്ട് പാടാൻ ദാസനേയും ജാനകിയേയും ക്ഷണിക്കുന്നു. ദാസനും ജാനകിയും കോവിലത്ത് പോയി പുള്ളുവൻ പാട്ട് നടത്തുന്നു. തമ്പുരാനും കുടുംബവും അതിൽ സന്തോഷിതരാകുന്നു. പുള്ളുവൻ ദാസന്റെ പാട്ട് കഴിഞ്ഞതും പ്രവൃർത്തിയാരുടെ വീട്ടിൽ പാമ്പിനെ കണ്ടെന്നും ദാസന്റെ പാട്ടിനു പലയിടത്തും അങ്ങിനെ കണ്ടിട്ടുണ്ടെന്നും ദാസൻ അനുഗ്രഹമുള്ളവനാണെന്നും നാട്ടിൽ ജന സംസാരമുണ്ടാകുന്നു.

ഇതിനിടയിൽ നാട്ടിൽ തൊഴിലാളികൾ പാർട്ടിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചന്ദ്രൻ എന്ന സഖാവാണ് തൊഴിലാളികളെ സംഘടിപ്പിക്കുന്നത്.

കൊട്ടാരത്തിൽ പ്രവൃർത്തിയാർ വാസു ജോത്സ്യനെക്കൊണ്ട് പ്രശ്നം വെച്ചു നോക്കുന്നു. തമ്പുരാനു കുട്ടികളുണ്ടാകാത്തത് നാഗ ദൈവങ്ങളുടെ ദോഷം കൊണ്ടാണെന്നും സ്ഥിരം നടക്കുന്ന  നാഗ വഴിപാടുകൾ നടക്കട്ടെയെന്നും മണ്ണാറശാലയിൽ പോലി അറിഞ്ഞു പ്രാർത്ഥിക്കാനും ജോത്സ്യൻ പറയുന്നു. അതനുസരിച്ച് തമ്പുരാൻ മണ്ണാറശാലയിൽ തൊഴാൻ പോകുന്നു. ആ നേരം നോക്കി ഗുരുദാസൻ ഒരു സന്ധ്യക്ക് തമ്പുരാട്ടിയെ കാണാൻ വരുന്നു. തമ്പുരാട്ടിയുടെ വശ്യ സൌന്ദര്യം ദാസനെ ആകർഷിക്കുന്നു. തമ്പുരാട്ടിയുടെ സൌന്ദര്യത്തെ ദാസൻ പുകഴ്സ്ത്തുന്നത് തമ്പുരാട്ടിക്ക് വളരെ ഇഷ്ടപ്പെടുന്നു. ഗന്ധർവ്വാകർഷണമുള്ള ദാസനോട് തമ്പുരാട്ടിക്ക് ഉള്ളിൽ ഒരു ഇഷ്ടം തോന്നുന്നു.

ഇതിനിടയിൽ തൊഴിലിടങ്ങളിൽ പല പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൃഷിക്കാർ തൊഴിലാളികളെ മർദ്ദിക്കുകയും ജന്മിമാർ ചില തൊഴിലാളികളെ കൊലപ്പെടുത്തിയതായും ഗ്രാമത്തിൽ ചെറുകിട കച്ചവടം നടത്തുന്ന വൃദ്ധ (കെ പി എ സി ലളിത) മറ്റു ചില തൊഴിലാളികളുമായി വിവരം പങ്കു വെയ്ക്കുന്നു.തൊഴിലാളി സമരം ശക്തിപ്രാപിക്കുന്നു. പോലീസ് കർശന നടപടികൾ പ്രഖ്യാപിക്കുന്നു. പ്രവൃർത്തിയാരുടെ വീട്ടിൽ വെച്ച് തമ്പുരാനും പോലീസ് അധികാരിയും ചന്ദ്രൻ സഖാവും തമ്മിൽ ചർച്ച നടക്കുന്നു. തന്റെ പാടത്ത് തൊഴിലാളികൾക്ക് സ്വാതന്ത്ര്യം ഉണ്ടാകുമെന്നും നാട്ടിൽ പ്രശ്നങ്ങളില്ലാതെ നോക്കേണ്ടത് പോലീസാണെന്നും പ്രവൃർത്തിയാർ പറയുന്നു. എന്നാൽ അന്ന് രാത്രി ഗ്രാമത്തിൽ പ്രശ്നങ്ങളുണ്ടാകുന്നു. ജന്മിമാരുടെ ആളുകൾ തൊഴിലാളികളുടെ കുടിലുകൾക്ക് തീ വെയ്ക്കുകയും തൊഴിലാളികളെ വീട്ടിൽ കയറി മർദ്ദിക്കുകയും ചെയ്യുന്നു. പുള്ളുവ കുടി ആയതുകൊണ്ടു മാത്രം ചക്കരയുടെ കുടുംബത്തെ നശിപ്പിക്കാതെ അക്രമകാരികൾ പോകുന്നു. ചുറ്റും അക്രമവും ബഹളവും തീവെപ്പും കാരണം ചക്കരയും മകനും ഭയചകിതരാകുന്നു. ദാസന്റെ അസാന്നിദ്ധ്യം ചക്കരയെ ഭയപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു.

എന്നാൽ അതേ സമയം ദാസൻ തമ്പുരാട്ടിയുടെ അടുത്തായിരുന്നു. ഇഷ്ടത്തിലായ ദാസനും തമ്പുരാട്ടിയും കോവിലകത്തു വെച്ച് രഹസ്യ സമാഗമത്തിൽ ഏർപ്പെടുന്നു. ആ സമയത്ത് അക്രമകാരികൾ തീപന്തങ്ങളുമായി കോവിലകപരിസരത്തേയ്ക്കെത്തുന്നു. അക്രമകാരികളെ കാണാതെ തമ്പുരാട്ടിയും ദാസനും മറഞ്ഞു നിൽക്കുന്നു.

തമ്പുരാട്ടിയുമായുള്ള ദാസന്റെ പുതിയ ബന്ധം കോവിലകത്തേയും ദാസന്റെ കുടുംബത്തേയും പ്രതികൂലമായി ബാധിക്കുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത സിനിമ

1950കൾക്ക് ശേഷമുള്ള കുട്ടനാടൻ ഗ്രാമീണ പശ്ചാത്തലം.

പുള്ളുവരുടെ ജീവിതവും പുള്ളുവൻ പാട്ടും ജന്മിത്ത ഭരണവും കമ്മ്യൂണിസ്റ്റ് തൊഴിലാളി സമരവുമൊക്കെ പശ്ചാത്തലമായി വരുന്നു.

പ്രശസ്ത ഗായിക അനുരാധ ശ്രീറാം ഈ ചിത്രത്തിൽ ഒരു ഗാനമാലപിച്ചിരിക്കുന്നു.

Art Direction
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം

പിഗ്‌മാൻ

Title in English
Pigman
വർഷം
2013
റിലീസ് തിയ്യതി
Runtime
106mins
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

സമത്വ സുന്ദരമായ ലോകം സ്വപ്നം കാണുന്നവനും മണ്ണൂം മനുഷ്യനും പ്രകൃതിയും ചൂഷണം ചെയ്യപ്പെടുന്നതിനെ ചെറുത്തുനിൽക്കുന്നവനുമായ സാമൂഹ്യപ്രതിബദ്ധതയുള്ള ശ്രീകുമാർ എന്ന ചെറുപ്പക്കാരന്റെ ആശങ്കകളും ആകുലതകളും നിറഞ്ഞ ജീവിതവും ചെറുത്തു നിൽ‌പ്പും തിരിച്ചടികളുമാണു മുഖ്യ പ്രമേയം

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

ഒരു യുവാവിന്റെ ആശങ്കകളും ആകുലതകളും നിറഞ്ഞ സംഘർഷഭരിതമായ അനുഭവങ്ങളുടെ ഡയറിക്കുറിപ്പുകളുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.

യൂണിവേഴ്സിറ്റിയിൽ ഭാഷാശാസ്ത്രത്തിലെ ഗവേഷണ വിദ്യാർത്ഥിയാണ് ശ്രീകുമാർ(ജയസൂര്യ) ഇടതുപക്ഷ ആഭിമുഖ്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ശ്രീകുമാർ ഒരു മലയോര ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ നിന്നാണ് വരുന്നത്. നിരവധി സാമ്പത്തിക പ്രാരാബ്ദങ്ങളുണ്ടെങ്കിലും അയാൾ തുടർന്നു പഠിക്കുകയാണ്. ആദിവാസികളുടെ ഇടയിൽ നിലനിന്നിരുന്നതും ഇപ്പോൾ അന്യം നിന്നുപോയതുമായ ഭാഷയും പ്രയോഗങ്ങളും, പഴയ ഭാഷാശീലുകളുമൊക്കെയാണ് ശ്രീക്കുമാറിന്റെ പഠന വിഷയം. ക്യാമ്പസ് ചുമതലയുള്ള ഡോ. ജയലക്ഷ്മി(റീന ബഷീർ) യാണ് ശ്രീകുമാറിന്റെ ഗൈഡ്. എന്നാൽ സർക്കാർ ജോലി സാമൂഹ്യപദവിക്കുമാത്രം ഉപയോഗിക്കുന്ന ജോലിയോട് യാതൊരു ആത്മാർത്ഥതയില്ലാത്ത ജയലക്ഷ്മി ശ്രീകുമാറിനോട് ശാരീരിക അടുപ്പം പ്രകടിപ്പിക്കുന്നു. ശ്രീകുമാർ അതിനു വഴങ്ങാത്തതുകൊണ്ട് ജയലക്ഷ്മിക്കു അയാളോട് വിരോധം തോന്നുന്നു.

ശ്രീകുമാർ തന്റെ നാലു വർഷത്തെ പ്രയത്നം പ്രബന്ധമായി അവതരിപ്പിക്കുന്നുവെങ്കിലും ജയലക്ഷ്മിയും അവരെ അനുകൂലിക്കുന്ന ചില വിദ്യാർത്ഥികളും യൂണിവേഴ്സിറ്റി അധികൃതരും ശ്രീകുമാറിനെതിരെ അഭിപ്രായം പറയുന്നു. ശ്രീകുമാറിന്റെ പ്രബന്ധം പൂർണ്ണമല്ലെന്നു വാദിക്കുന്നു. ശ്രീകുമാറിനോടുള്ള യൂണിവേഴ്സിറ്റിയുടെ നടപടികളിൽ പ്രതിക്ഷേധിച്ച് ശ്രീകുമാറിന്റെ സുഹൃത്തുക്കൾ അയാൾക്കുവേണ്ടി സമരം നടത്തുന്നു. സമരത്തിനു മുന്നിൽ യാദൃശ്ചിയാ വന്നെത്തുന്ന ഡോ. ജയലക്ഷ്മിയെ ശ്രീകുമാർ തന്റെ ചെരുപ്പ് കൊണ്ട് എറിയുന്നു. ശ്രീകുമാർ കോളേജിൽ നിന്നു ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെടുന്നു.

ശ്രീകുമാറിന്റെ സുഹൃത്ത് സ്നേഹ (രമ്യാ നമ്പീശൻ) താൻ ജോലി ചെയ്യുന്ന ഗ്രേറ്റ് വേ ഇന്ത്യാ പിഗ് ഫാമിൽ ശ്രീകുമാറിനു ഒരു ജോലി ശരിയാക്കിക്കൊടുക്കുന്നു. സ്നേഹയുടെ അച്ഛൻ(ടി പി മാധവൻ) ആണ് അവിടത്തെ തൊഴിലാളി സംഘടകളുടെ ഇടതുപക്ഷ യൂണിയൻ നേതാവ്. അയാളും ശ്രീകുമാറിനു വേണ്ടി റെക്കമന്റ് ചെയ്യുന്നു. ശ്രീകുമാർ അവിടെ ഓഫീസിൽ ജോലി ചെയ്യാനാരംഭിക്കുന്നു. അപ്പോഴാണ് പിഗ് ഫാമിലെ ഓരോ കാര്യങ്ങളും അഴിമതി നിറഞ്ഞതും ദുരൂഹവുമാണെന്ന് അയാൾ മനസ്സിലാക്കുന്നത്. കമ്പനി ജനറൽ മാനേജൻ വീരസ്വാമി(ബാബുരാജ്)യും മെഡിക്കൽ ഇൻ ചാർജ് ഡാനിയലും(സുരാജ് വെഞ്ഞാറമൂട്) ഫാമിനെ തങ്ങളുടെ സാമ്പത്തിക നേട്ടത്തിനു വേണ്ടി ഉപയോഗികുകയാണെന്ന് കമ്പനിയിലെ പന്നികളെ സംരക്ഷിക്കുന്ന തൊഴിലാളി തിമ്മയ്യ(ഹരിശ്രീ അശോകൻ) കമ്പനി യൂണിയൽ ലീഡർ ദേവസി(ജാഫർ ഇടുക്കി)യിൽ നിന്നുമൊക്കെ മനസ്സിലാക്കുന്നു.

ഇതിനിടയിൽ ശ്രീകുമാറിന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും മറ്റു പ്രാരാബ്ദങ്ങളും വർദ്ധിക്കുന്നു. ചേച്ചി(ഉഷ)യുടെ ഭരത്താവിനെ ഗൾഫിൽ വെച്ച് കാണാതായിട്ട് വർഷങ്ങളായതും സൊസൈറ്റിയിൽ ലോണേടുത്തതിന്റെ കടബാദ്ധ്യത വർദ്ധിച്ച് ജപ്തി നടപടി വരെ ആയി എന്നതും ശ്രീകുമാറിന്റെ അച്ഛനു (ഗോപകുമാർ) തന്റെ ഏക വരുമാനമായ പ്രസ്സ് വിൽക്കാൻ നിർബന്ധിതനാക്കുന്നു. വീട്ടിലെ സാഹചര്യം കൊണ്ട് ശ്രീകുമാർ പിഗ് ഫാമിലെ ജോലിയിൽ തുടരാൻ നിർബന്ധിതനായി. എന്നാൽ കമ്പനിയിലെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ സാമൂഹ്യപ്രതിബദ്ധതയും പ്രതികരണശേഷിയുമുള്ള ശ്രീകുമാർ എതിർക്കാൻ തുടങ്ങുന്നു. ഇത് മാനേജ്മെന്റിന്റെ കണ്ണിൽ ശ്രീകുമാർ കരടാകുന്നു. തൊഴിലാളി സംഘടനയേയും കൂട്ടുപിടിച്ച് അവർ ശ്രീകുമാറിനെ ഒറ്റപ്പെടുത്താനും തൊഴിലാളികളറിയാതെ കമ്പനി മറ്റൊരു കുത്തകകൾക്ക് വിൽക്കുവാനും തയ്യാറാകുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
Film Score
സ്റ്റുഡിയോ
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
Choreography
ഡിസൈൻസ്

ഇംഗ്ലീഷ്

Title in English
English - An Autumn in London

വർഷം
2013
റിലീസ് തിയ്യതി
Runtime
117mins
സർട്ടിഫിക്കറ്റ്
Executive Producers
കഥാസംഗ്രഹം

പല സാഹചര്യങ്ങളിൽ ഇംഗ്ലണ്ടിൽ എത്തി ചേർന്ന നാല് മലയാളികളുടെ ജീവിതത്തിലൂടെയുള്ള ഒരു  യാത്രയാണ് ശ്യാമപ്രസാദ് പ്രേക്ഷകർക്കായി ഇംഗ്ലീഷ് എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ജോയി, ലണ്ടനിൽ കട നടത്തുന്നു. ഭാര്യ സാലി മകൾ, ജോയിയുടെ അമ്മ എന്നിവർ അടങ്ങുന്ന കുടുംബം. വർഷങ്ങളായി ലണ്ടനിൽ തന്നെ ജീവിക്കുന്ന ജോയി പക്ഷേ ചിന്താഗതിയിൽ ഇപ്പോഴും തനി മലയാളിയാണ്. ഡോക്ടറായ ഭർത്താവിനും രണ്ടു പെണ്മക്കൾക്കും ഒപ്പം ലണ്ടനിലേക്ക് എത്തിപ്പെട്ടതാണ് സരസ്വതി, നാടിന്റെ ഓർമ്മയും ശീലങ്ങളും മാറ്റുവാൻ കഴിയാതെ, പുതിയ രാജ്യത്തെ സാഹചര്യങ്ങളോടും വ്യവസ്ഥിതികളോടും പൊരുത്തപ്പെടാനാവാതെ ഉഴലുകയാണ് സരസ്വതി. ചെറുപ്പകാലം മുതലേ ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന സിബിൻ, താൻ മലയാളിയാണ് എന്നത് പോലും മറച്ചു പിടിച്ചു ലണ്ടനിൽ കഴിയുന്നു. പരിചയപ്പെടുന്ന സ്ത്രീകളുമായി പ്രണയത്തിലാകുക എന്നത് സിബിനെ സംബന്ധിച്ച് ഒരു പുതുമയായിരുന്നില്ല. തന്റെ സുഹൃത്ത് രാജേഷിന്റെ ഭാര്യ ഗൌരിയെ കാണുന്നതോടെ സിബിൻ അവളിലേക്ക് ആകൃഷ്ടനാകുന്നു. ശങ്കരൻ, നാട്ടിൽ കഥകളി കലാകാരനായിരുന്നു. സ്വന്തം കാമുകിയെ വിവാഹം കഴിക്കുന്നതിന് തന്റെ ദാരിദ്ര്യം ഒരു വിലങ്ങുതടിയായപ്പോൾ, വിസിറ്റിംഗ് വിസയിൽ ലണ്ടനിൽ എത്തി, നിയമവിരുദ്ധമായി ഒരു ഹോട്ടലിൽ ജോലി നോക്കുകയാണ് ശങ്കരൻ. മനസ്സിൽ മുഴുവൻ കാമുകി അമ്മുവും, കഥകളിയും നാടും മാത്രമായി കഴിയുന്ന ശങ്കരനെ ലണ്ടനിൽ കാത്തിരുന്നത് അവന് ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത യാതാർത്ഥ്യങ്ങൾ ആയിരുന്നു. പലപ്പോഴും ജോയിയുടെയും സിബിന്റേയും സരസ്വതിയുടേയും ഗൗരിയുടെയും ശങ്കരന്റേയും ജീവിതം ഇടകലർന്ന് സഞ്ചരിക്കുന്നു. പല വൈകാരിക മൂഹൂർത്തങ്ങളിലൂടേയും കടന്നു പോകുന്ന ഈ യാത്ര നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നത്‌ പ്രവാസികളുടെ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
Associate Director
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by nanz on Tue, 05/21/2013 - 20:54

ഒറീസ

Title in English
Orissa
വർഷം
2013
റിലീസ് തിയ്യതി
ചീഫ് അസോസിയേറ്റ് സംവിധാനം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

ഇമ്മാനുവൽ

Title in English
Immanuel (Malayalam Movie)

വർഷം
2013
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

''ജീവിതത്തെ പോസിറ്റീവായി കാണുന്ന ഒരു സാധാരണക്കാരനാണ് ഇമ്മാനുവല്‍. മനുഷ്യന്റെ വലിപ്പം അളക്കുന്നത് സാമ്പത്തിക വലിപ്പം നോക്കിയല്ല, മറിച്ച് അയാളുടെ കാഴ്ചപ്പാടുകളിലൂടെയാണ്. മൂല്യങ്ങള്‍ക്കു വില കല്പിക്കുന്ന
ഇമ്മാനുവലിന്റെ ജീവിതം ഒരു ഘട്ടത്തില്‍ വഴിമുട്ടിയപ്പോള്‍ അതു തരണം ചെയ്യുവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് രസാവഹമായും ഒപ്പം ഹൃദയാത്മകവുമായി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്''

കൊച്ചിയിലെ കേരള പബ്ലിഷിങ് ഹൗസ് എന്ന പുസ്തക പ്രസാധ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി ഇമ്മാനുവല്‍. താഴ്ന്ന ഇടത്തരം കുടുംബത്തിലാണെങ്കിലും സന്തോഷകരമായ ജീവിതം നയിച്ചുവരികയായിരുന്നു അയാള്‍. പണ്ട് ചവിട്ടുനാടകങ്ങളിലൊക്കെ അഭിനയിച്ച് വിലസുമ്പോള്‍ ഇഷ്ടത്തിലായ ആനിയാണ് ഭാര്യ. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകനുണ്ട്, റോബിന്‍

ഇമ്മാനുവലിനു കിട്ടുന്ന ചെറിയ ശമ്പളംകൊണ്ട് തൃപ്തിപ്പെട്ട് വളരെ സമാധാനത്തോടെ ജീവിച്ചു വരികയായിരുന്നു ആ കൊച്ചു കുടുംബം. ഇപ്പോഴും വാടകവീട്ടില്‍ താമസിക്കുന്ന അവര്‍ അത്ര വലിയ മോഹങ്ങളൊന്നും കൊണ്ടുനടന്നിരുന്നില്ല. പക്ഷേ സ്വന്തമായി ചെറിയൊരു വീട് അവരുടെ സ്വപ്‌നമായിരുന്നു.വീട് എന്ന സ്വപ്‌നം താലോലിച്ചിരിക്കേയാണ് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇമ്മാനുവലിന് ജോലി നഷ്ടപ്പെടുന്നത്. തുടര്‍ന്ന് അയാള്‍ നേരിടുന്ന പ്രതിസന്ധികളുടെയും അതു തരണം ചെയ്യാനുള്ള ശ്രമങ്ങളുടെയും ദൃശ്യാവിഷ്‌കാരമാണ് 'ഇമ്മാനുവല്‍ ദൈവം നമ്മോടു കൂടെ'.

 

ഓഫീസ് നിർവ്വഹണം
കഥാസംഗ്രഹം

ഷോപ്പിങ് മാളില്‍ വച്ചാണ് രാജശേഖരനെ ഇമ്മാനുവല്‍ കാണുന്നത്. ഒരു ജോലി എന്ന തന്റെ അടിയന്തരാവശ്യം നിവര്‍ത്തിച്ചു തരാന്‍ രാജശേഖരന് കഴിഞ്ഞേക്കും എന്ന പ്രതീക്ഷയിലാണ് ഇമ്മാനുവല്‍. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള രാജശേഖരന്റെ ചോദ്യത്തിന് 'ബി.എ. മലയാളം ഫസ്റ്റ് ക്ലാസ്സുണ്ട്...' എന്ന് തെല്ല് അഭിമാനത്തോടെയാണ് ഇമ്മാനുവല്‍ മറുപടി പറഞ്ഞത്.  'ബി.എ. മലയാളം കൊണ്ടൊക്കെ ഇന്നത്തെ കാലത്ത് എന്ത് കാര്യം എന്ന രാജശേഖരന്റെ മറു ചോദ്യത്തിനു മുന്നില്‍ ഇമ്മാനുവല്‍ തളര്‍ന്നു. എല്ലാവര്‍ക്കും വേണ്ടത് എം.ബി.എ.ക്കാരെയും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെയുമൊക്കെയാണ്. മാത്രമല്ല പ്രായവും തനിക്ക് പ്രതികൂല ഘടകമാണെന്ന് അയാള്‍ തിരിച്ചറിയുന്നു.

അബാദ് ഗ്രൂപ്പിന്റെ മരടിലുള്ള ഷോപ്പിങ് മാളില്‍ വച്ചാണ് ലാല്‍ ജോസ് ഈ രംഗം ചിത്രീകരിച്ചത്. മമ്മൂട്ടി ഇമ്മാനുവലിന്റെ ദൈന്യവും പ്രതീക്ഷയും നിരാശയുമൊക്കെ ഭാവം കൊണ്ടും ശബ്ദംകൊണ്ടും ഉജ്വലമായി  ആവിഷ്‌കരിച്ചു. ഇമ്മാനുവലിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന രാജശേഖരനായി മുകേഷ് ക്യാമറയ്ക്കു മുന്നിലെത്തി.

 

അനുബന്ധ വർത്തമാനം
  • ലാല്‍ജോസും മമ്മൂട്ടിയും ഒരിടവേളയ്ക്കുശേഷം ഒത്തു ചേരുന്ന ചിത്രമാണിത്.
  • 14 വര്‍ഷം മുന്‍പ് മമ്മൂട്ടി നായകനായ 'ഒരു മറവത്തൂര്‍ കനവി'ലൂടെ സംവിധായകനായ ലാല്‍ ജോസ് മമ്മൂട്ടിയുമൊത്ത് പിന്നീടു ചെയ്തത് 'പട്ടാള'മാണ് (2003).
  • കേരള കഫേയിലെ ഹ്രസ്വ ചിത്രമായ പുറം കാഴ്ചകളിലും ഇവര്‍ ഒന്നിച്ചിരുന്നു.
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Art Direction
നിശ്ചലഛായാഗ്രഹണം
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Neeli on Sun, 03/24/2013 - 13:14

വിഗതകുമാരൻ (2003)

Title in English
Vigathakumaran - The Lost Child
വർഷം
2003
അനുബന്ധ വർത്തമാനം

ജെ.സി.ഡാനിയേലിന്റെ വിഗതകുമാരന്റെ ശബ്ദാനുകരണം ചില കൂട്ടിച്ചേർക്കലുകളോടെ.

കളിയച്ഛൻ

Title in English
Kaliyachan

വർഷം
2015
റിലീസ് തിയ്യതി
Runtime
103mins
സർട്ടിഫിക്കറ്റ്
അവലംബം
മലയാളം വിക്കിപീഡിയ
കഥാസന്ദർഭം

കവി പി. കുഞ്ഞിരാമൻ നായരുടെ "കളിയച്ഛൻ" എന്ന കാവ്യത്തിന്‍റെ വായനാനുഭവമാണ് "കളിയച്ഛൻ" എന്ന ചലച്ചിത്രം. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി) സ്വതന്ത്രമായി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫാറൂഖ് അബ്ദുൾ റഹ്മാനാണ്.

കഥാസംഗ്രഹം

മനക്കലെ കഥകളിയോഗത്തിലെ ആശാനാണ് രാവുണ്ണി (കലാമണ്ഡലം ശിവൻ നമ്പൂതിരി). കളിയോഗത്തിന്റെ ജീവാത്മാവും പരമാത്മാവും. സാക്ഷാൽ കളിയഛൻ. മിടുക്കൻമാരായ കുട്ടികളെ വേണ്ടത്ര പരിശീലിപ്പിക്കാൻ കിട്ടിയിട്ടില്ല ഇപ്പോഴും. അന്വേഷണത്തിലാണ്. ഒരിക്കൽ മനക്കലെ കാര്യസ്ഥനുമൊത്ത് വരുന്ന അവഴി അമ്പലത്തിന്റെ മുന്നിലെ ആൽത്തറയിൽ അവശനായി കിടക്കുന്ന ഒരു കുട്ടിയെ കണ്ടു. കാര്യസ്ഥന്റെ (ബാബു നമ്പൂതിരി) മരുമകൻ കുഞ്ഞിരാമനായിരുന്നു അത്. കാഞ്ഞങ്ങാട്ട് തറവാട്ടിൽ നിന്ന് ഇത്ര അകലേക്ക് [അമ്മാവന്റെ വീട്ടിലേക്ക്] കുഞ്ഞി ഒളിച്ചോടിപ്പോന്നതാണ്. ആശാന്ന് കുഞ്ഞിയുടെ രൂപ ഭാവങ്ങൾ ഇഷ്ടമായി. കഥകളി കളിപരിശീലിക്കാൻ അവനെ കളരിയിൽ ചേർത്തു. വീട്ടുകാർക്കും അതു സമ്മതമായിരുന്നു. കേമദ്രുമക്കാരനായ മകൻ നന്നാവണമെന്നേ അമ്മ പ്രാർഥിച്ചുള്ളൂ. ആശാന്റെ അടുത്തായതിൽ സമാധാനവുമായി. കുഞ്ഞിരാമന്റെ പഠനം ആശാന്റെ ശിക്ഷണത്തിൽ നന്നായി നടന്നു. കുഞ്ഞിരാമൻ (മനോജ് കെ ജയൻ) കേമനായ വേഷക്കാരനായി. നാട്ടുകാരുടെ പ്രിയപ്പെട്ട വേഷക്കാരനായി. ആശാന്റെ ബഹിശ്ചരപ്രാണനായിരുന്നു കുഞ്ഞി. കളിയോഗത്തിന്റെ പ്രധാനവേഷങ്ങൾ നൽകുന്നതിന്ന് മുൻപ് ഏറ്റവും മികച്ച വേഷക്കാരനാവാനുള്ള എല്ലാ ശിക്ഷണവും നല്കീ. ശിഷ്യന്റെ വളർച്ചയിൽ ആശാൻ ഏറ്റവും കൂടുതൽ സന്തോഷവാനായി.

ജാതകത്തീന്റെ കേമത്തം കുഞ്ഞിയെ അഹങ്കാരിയും ആശാനോട് അനുസരണയില്ലാത്തവനുമാക്കി. മദ്യപാനശീലവും സ്ത്രീകളോടുള്ള ആസക്തിയും അടക്കാനാവാതെ കുഞ്ഞിയിൽ വളർന്നു. ദാരിദ്ര്യം സ്വയം വരിക്കുകയായിരുന്നു. ഒരുനാൾ കളിയച്ഛനോട് കലഹിച്ച് കുഞ്ഞിരാമൻ ഒരുനാൾ കളിയോഗം വിട്ടുപോയി. പ്രിയ സുഹൃത്തായ ചെണ്ടക്കാൻ വാസുവിനെപ്പോലും (മണികണ്ഠൻ പട്ടാമ്പി) പരിഗണിക്കാതെയായി.

ഭഗവത് ഗീതയിൽ അർജുനൻ ശ്രീകൃഷ്ണനോട് ചോദിക്കുന്നുണ്ട്: "അഥ കേന പ്രയുക്തോയം പാപം ചരതി പൂരുഷ: അനിഛിന്നപി വാർഷ്ണേയ ബലാദിവ നിയോജിത. " മനുഷ്യൻ പാപം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇന്നും ഉത്തരമില്ലാത്തതാണ്. കുഞ്ഞിരാമന്റെ പാപവും 'ബലാദിവ നിയോജിത' തന്നെ. കളിയോഗം വിട്ട് അലഞ്ഞതിൽ ദാരിദ്ര്യം വിട്ടുപോകാതായി. പ്രിയപ്പെട്ടവളായ രാധ (വൈഗ) ഉപേക്ഷിച്ചു. നാടും നാട്ടാരും ഉപേക്ഷിച്ചു.

മനക്കലെ തമ്പുരാന്റെ (കലാമണ്ഡലം രാംദാസ്), കളിയോഗത്തിന്റെ ഉടമസ്ഥന്റെ ഇടപെടലിലൂടെ കുഞ്ഞി വീണ്ടും കളിയോഗത്തിലെത്തി. ആശാൻ സന്തോഷപൂർവം ആദ്യവസാന വേഷങ്ങൾ കുഞ്ഞിരാമന് നല്കി. മദ്യവും മദിരാക്ഷിയും മഹാനടനയ കുഞ്ഞിരാമന് അനായാസം ലഭിച്ചു. കുഞ്ഞിരാമനെന്ന പുരുഷനെ കാമിച്ച ദേവു (തീർത്ഥ മുർബാദ്ക്കർ) സാമ്പ്രദായിക സ്ത്രീ സങ്കൽപ്പങ്ങളിൽ ഒതുങ്ങുന്നവളായിരുന്നില്ല. സ്വാതന്ത്ര്യത്തിന്ന് അവൾ സ്വന്തം ജീവിതം കൊണ്ട് അർഥം കൊടുത്തു. അരങ്ങും നടനവും അവൾക്ക് കിടപ്പറയായിരുന്നു.

അമ്മ (മഞ്ജൂ പിള്ള) മകനുവേണ്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹം, കളിയരങ്ങുകളുടേയും മദ്യത്തിന്റേയും രതിയുടേയും തിരക്കിൽ കുഞ്ഞിരാമൻ മറന്നു.വീരശൃംഖലയും പൊന്നാടകളും നിറഞ്ഞു. പിന്നെ പിന്നെ കളിയരങ്ങുകളിൽ കുഞ്ഞിരാമൻ ഇടറി. പിഴച്ചു. കളിയഛന്റെ ശാപമെന്നോണം കളിയരങ്ങിൽ കിരീടം ചെരിഞ്ഞു വീണു. കളി ഇല്ലാതായി. അലഞ്ഞ മഹാനടന്റെ വീര്യം അറയിലും ഇല്ലാതായതോടെ ദേവു അറവാതിൽ അടയ്ക്കുകയും ചെയ്തു.

എങ്ങെന്നില്ലാതെ അലഞ്ഞ കുഞ്ഞിരാമൻ ആശാനെ കാണാൻ കൂട്ടാക്കിയില്ല. വാസു പലവട്ടം വിളിച്ചു. മകനെപ്പോലെ കരുതിയ പ്രിയപ്പെട്ട ശിഷ്യനെ കാണാൻ സാധിക്കാതെ ആശാൻ മരിച്ചു. മരിച്ചുകിടക്കുന്ന ആശാനെ കണ്ട് പാപബോധം ആവേശിച്ച കുഞ്ഞിരാമൻ പരിഭ്രാന്തനായി ഓടി. 'ഇക്കളിയച്ചനോടൊത്തിനി കളിക്കാനാവില്ല' എന്ന ആദ്യകാല വാശി ഇപ്പോൾ തീരാനഷ്ടമായി ബോധ്യപ്പെട്ടു. ഓട്ടത്തിൽ നിഴലുകൾ തന്റെ പ്രസിദ്ധ വേഷങ്ങളായി വളർന്ന് കുഞ്ഞിയെ പൊതിഞ്ഞു. നിഴൽവേട്ടയിൽ തന്റെ സാത്വികാംശത്തെ കൂട്ടിമുട്ടിയ കുഞ്ഞിരാമൻ ഓടിമാറിത്തളർന്ന് മഹാകിരാതത്തിൽ അലിഞ്ഞുചേർന്നു.അണിയലങ്ങൾ വഴിനീളെ ഉപേക്ഷിക്കപ്പെട്ട് ശരീരമാത്രനായി തന്റെ പ്രിയങ്കരിയായ പ്രകൃതിയിൽ, മലനാട്ടിൽ വിലയിച്ചു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

ലോക്പാൽ

Title in English
Lokpal

വർഷം
2013
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

സമൂഹത്തിലെ അഴിമതികൾക്കെതിരെ നന്ദഗോപാൽ നടത്തുന്ന ഒറ്റയാൾ പോരാട്ടം. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാനും പരിഹാരം കാണാനും “ലോക് പാൽ”  എന്ന പേരും വെബ് സൈറ്റും ഉപയോഗിക്കുന്നു.

Direction
കഥാസംഗ്രഹം

സമൂഹത്തിലെ അക്രമികളാൽ ജീ‍വിതം ദുസ്സഹമായ സത്യാന്വേഷി മുകുന്ദൻ മേനോൻ (ടി ജി രവി) ഇപ്പോഴും തന്റെ ആശയങ്ങളിൽ മുറുകെപ്പിടിച്ച് ജീവിക്കുകയാണ്. അയാളെ സഹായിക്കാൻ ജെയ്ൻ(മീരാ നന്ദൻ) എന്ന ജേർണലിസ്റ്റും ഉണ്ട്. മുകുന്ദൻ മേനോന്റെ ആശയങ്ങൾ സ്വീകരിച്ച് ജെയ്നും സാമൂഹിക പ്രതിബദ്ധതയോടെ തന്റെ ജോലികൾ നിർവ്വഹിക്കുന്നു. സമൂഹത്തിൽ നടക്കുന്ന അഴിമതികൾ കണ്ടെത്താനും തടയാനും കള്ളപ്പണം കണ്ടെത്താനുമൊക്കെ പ്രതിജ്ഞാബന്ധമായ ഒരു വെബ് സൈറ്റാണ് ‘ലോക് പാൽ’ സമൂഹത്തിലെ എല്ലാവർക്കും ഈ സൈറ്റിനെക്കുറിച്ചറിയാം. ഇതിലൂടെ പരാതികൾ നൽകിയാൽ അത് പരിഹരിക്കപ്പെടുമെന്നും. പക്ഷെ ആരാണ് ലോക് പാൽ എന്നോ അതിന്റെ പുറകിൽ ആരാണെന്നോ ആർക്കും അറിയില്ല.  ജെയ്ൻ ലോക് പാലിനെക്കുറിച്ചറിയാൻ ശ്രമിക്കുന്നുവെങ്കിലും അത് സാധിക്കുന്നില്ല.

യൂണിവേഴ്സിറ്റി എക്സാമിനറായ ഡോ. മുരളീധരന്റെ (ശിവജി ഗുരുവായൂർ) അടുത്ത് എണ്ട്രൻസ് എക്സാമിന്റെ ആവശ്യത്തിനു കൈക്കൂലിയുമായി ഒരാൾ വരുന്നു. തന്റെ മകൾക്ക് എണ്ട്രൻസ് എക്സാം വിജയിക്കണം എന്നതാണ് ആവശ്യം. അവരിൽ നിന്ന് പണം വാങ്ങിയ മുരളീധരനു രാത്രിയിൽ ‘ലോക് പാലി‘ന്റെ ഫോൺ കാൾ വരുന്നു. ആ പണം അർഹിക്കുന്ന കൈകളിൽ എത്തണമെന്നും അതിനു വേണ്ടി താൻ ആ പണം കൈക്കലാക്കുമെന്നായിരുന്നു സന്ദേശം. പണം ഒളിപ്പിക്കാൻ ശ്രമിക്കുന്ന മുരളീധരന്റെ മുന്നിൽ “ലോക് പാൽ” പ്രത്യക്ഷപ്പെടുകയും പണം കൈക്കലാക്കുകയും ചെയ്യുന്നു. ഡോ. മുരളീധരൻ അടുത്ത ദിവസം എസ് പി ഓഫീസിൽ പരാതി നൽകുന്നു. എസ് പി വിനയൻ ഐ പി എസി(മനോജ് കെ ജയൻ)ന്റെ നിർദ്ദേശപ്രകാരം പോലീസ് ലോക്പാലിന്റെ സ്കെച്ച് തയ്യാറാക്കുന്നു.

ഇടനിലക്കാരനായ വക്കീലിന്റെ നിർദ്ദേശപ്രകാരം ഒരു റിസോർട്ട് ഉടമ ടോമിച്ചനെ (മഹേഷ്) കാണാൻ വക്കീലും എസ് പി വിനയനും പോകുന്നു. ടോമിച്ചൻ പ്രതിയായിട്ടുള്ള ഒരു പെൺ വാണിഭക്കേസിൽ നിന്നും അയാളെ കുറ്റവിമുക്തനാക്കണം എന്നതാണാവശ്യം. എസ് പി ഒരു കോടി പ്രതിഫലമായി കൊടുക്കുന്നു. പണവുമായി വരും വഴി എസ് പി ക്ക് ലോക് പാലിന്റെ ഫോൺ സന്ദേശം വരുന്നു. കൈക്കൂലിയായി എസ് പി വാങ്ങിയ പണം താൻ കൈക്കലാക്കുമെന്നും അർഹിക്കുന്ന കൈകളിലേക്ക് അതെത്തിക്കുമെന്നുമായിരുന്നു സന്ദേശം. എസ് പി വീട്ടിൽ ഇല്ലാത്ത അടുത്ത ദിവസം ലോക് പാൽ എസ് പി യുടെ വീട്ടിൽ കടന്ന് ഒരു കോടി മോഷ്ടിക്കുന്നു. പണം നഷ്ടപ്പെട്ട എസ് പി പോലീസിനെക്കൊണ്ട് അന്വേഷിക്കുന്നു. എന്നാൽ കണക്കിൽ പെടാത്ത ആ ഒരു കോടിയെപ്പറ്റി അന്വേഷണമുണ്ടാവുമെന്ന് ഭയന്ന് എസ് പി അന്വേഷണം അവസാനിപ്പിക്കുന്നു.

അഴിമതിക്കെതിരെയുള്ള ഒരു സെമിനാറിൽ നന്ദഗോപാലിനു(മോഹൻലാൽ) സംസാരിക്കാൻ അവസരം കിട്ടുന്നു. അഴിമതിക്കെതിരെ ഉജ്ജ്വലമായി സംസാരിച്ച നന്ദഗോപാലിന്റെ പ്രസംഗം സത്യാന്വേഷി മുകുന്ദൻ മേനോനു ഇഷ്ടപ്പെടുന്നു. അയാൾ നന്ദഗോപാലിനെ പരിചയപ്പെടുകയും വിശദമായി സംസാരിക്കാൻ മറ്റൊരു ദിവസം അനുവദിക്കണമെന്നും പറയുന്നു. അതു പ്രകാരം മുകുന്ദൻ മേനോന്റെ വീട്ടിലെത്തിയ നന്ദഗോപാലിനോട് മുകുന്ദൻ മേനോൻ തന്റെ കഥകൾ പറയുന്നു. തന്റെ ഭൂതകാലത്തെപ്പറ്റി പറഞ്ഞ നന്ദഗോപാൽ തന്നെയാണ് ലോക്പാൽ എന്ന് മുകുന്ദൻ മേനോൻ മനസ്സിലാക്കുന്നു. നഗരത്തിലെ കായലോരത്ത് ‘നന്ദൂസ് ഫുഡ് കോർട്ട്’ എന്ന റസ്റ്റോറന്റ് നടത്തുന്ന നന്ദഗോപാൽ എന്ന താൻ തന്നെയാണ് ലോക് പാൽ എന്ന് നന്ദഗോപാൽ വെളിവാക്കുന്നു. അധികാരത്തിലെ വലിയ ഇടനിലക്കാരനും വലിയ അഴിമതിക്കാരനുമായ മാന്യുവലി(സായ്കുമാർ)നെ പ്പറ്റി മുകുന്ദൻ മേനോൻ നന്ദഗോപാലിനോട് പറയുന്നു.

ലോക് പാൽ മാന്യുവലിനും മറ്റു അഴിമതികാർക്കെതിരെയും ശക്തമായ പ്രതിരോധം തീർക്കുന്നു. എസ് പി വിനയനും അഭ്യന്തര മന്ത്രിയും മാന്യുവലും കൂടി ലോക് പാലിനെ പിടികൂടാൻ എല്ലാ ശക്തിയും ചേർന്ന് പ്രയത്നിക്കുന്നു.

അനുബന്ധ വർത്തമാനം

തമിഴിലെ പ്രശസ്ത നടൻ തമ്പി രാമയ്യ (മൈന ഫെയിം) ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വലിയൊരു ഇടവേളക്ക് ശേഷം തിരക്കഥാകൃത്ത് എസ് എൻ സ്വാമി സംവിധായകൻ ജോഷിക്കു വേണ്ടി തിരക്കഥ എഴുതുന്നു.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
എറണാകുളം, വരാപ്പുഴ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by nanz on Wed, 01/23/2013 - 17:15