1983

കഥാസന്ദർഭം

1983 ൽ ഇന്ത്യ ക്രിക്കറ്റിൽ ലോക കപ്പ് നേടുമ്പോള് 10 വയസ്സുള്ള കേന്ദ്ര കഥാപാത്രം രമേശന്റെ (നിവിൻ പോളി) തുടർന്നുള്ള 30 വർഷത്തെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. മക്കളുടെ സ്വപ്നങ്ങളും കഴിവുകളും തിരിച്ചറിയുന്നതിൽ പഴയ/പുതിയ തലമുറകൾ പുലർത്തിയ വ്യത്യസ്ഥകാഴ്ചപ്പാടും ക്രിക്കറ്റ് എന്ന സ്പോർട്ട്സിന്റെ, ക്രിക്കറ്റ് ലഹരിയുടെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്നു.

U
138mins
റിലീസ് തിയ്യതി
അതിഥി താരം
1983
2014
വസ്ത്രാലങ്കാരം
അതിഥി താരം
കഥാസന്ദർഭം

1983 ൽ ഇന്ത്യ ക്രിക്കറ്റിൽ ലോക കപ്പ് നേടുമ്പോള് 10 വയസ്സുള്ള കേന്ദ്ര കഥാപാത്രം രമേശന്റെ (നിവിൻ പോളി) തുടർന്നുള്ള 30 വർഷത്തെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. മക്കളുടെ സ്വപ്നങ്ങളും കഴിവുകളും തിരിച്ചറിയുന്നതിൽ പഴയ/പുതിയ തലമുറകൾ പുലർത്തിയ വ്യത്യസ്ഥകാഴ്ചപ്പാടും ക്രിക്കറ്റ് എന്ന സ്പോർട്ട്സിന്റെ, ക്രിക്കറ്റ് ലഹരിയുടെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്നു.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
വൈക്കം, തലയോലപറമ്പ്, തിരുവനന്തപുരം
കാസറ്റ്സ് & സീഡീസ്
അനുബന്ധ വർത്തമാനം

ഫാഷൻ ഫോട്ടോഗ്രാഫർ ആയി പേരെടുത്ത എബ്രിഡ് ഷൈനിന്റെ ആദ്യ സിനിമാസംരംഭമാണ് 1983. തെന്നിന്ത്യൻ നടി സഞ്ജനയുടെ സഹോദരി നിക്കി ഗൽറാനി ഈ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി. 1983ലെ ടീം ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നടക്കുന്നൊരു കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലെ ആദ്യ സമ്പൂർണ്ണ സ്പോർട്ട്സ് (ക്രിക്കറ്റ്) സിനിമയാണിത് എന്നും പറയാം. രമേശന്റെ മകൻ കണ്ണനായി വന്നത് എബ്രിഡ് ഷൈനിന്റെ മകൻ ഭഗത് എബ്രിഡ് ആണ്.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോൾ സച്ചിനെപ്പോലെ രമേശനും(നിവിൻ പോളി) പത്തു വയസ്സാ‍യിരുന്നു. ജീവിതത്തിൽ അവൻ മറ്റെന്തിനേക്കാളുമേറെ ക്രിക്കറ്റിനെ സ്നേഹിക്കുന്നു. ഗ്രാമത്തിലെ കൂട്ടുകാർ അടങ്ങിയ സ്റ്റാർ 11 എന്ന ക്രിക്കറ്റു ക്ലബ്ബും അവനുണ്ട്. കവലയിൽ ലെയ്ത്ത് വർക്ക് ഷോപ്പ് നടത്തുന്ന അവന്റെ അച്ഛൻ ഗോപി ആശാനു (ജോയ് മാത്യു) മകൻ രമേശനെ ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആക്കണമെന്നാണൂ ആഗ്രഹം. അതുകൊണ്ടു തന്നെ രമേശന്റെ ഈ ക്രിക്കറ്റ് കളിയിൽ ഗോപി ആശാനും രമേശന്റെ അമ്മയ്ക്കും(സീമ ജി നായർ) തീരെ താല്പര്യമില്ല.

അതിനിടയിൽ സ്ക്കൂളിൽ വെച്ച് യാദൃശ്ചികമായി രമേശൻ മഞ്ജുള ശശിധരൻ(നിക്കി ഗിൽ റാനി) എന്ന കുട്ടിയുമായി അടുക്കുകയും അത് പ്രണയമാകുകയും ചെയ്യുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയിൽ പക്ഷെ രമേശനു തിളങ്ങാനായില്ല. വെറും തേഡ് ക്ലാസ്സ് കൊണ്ട് തൃപ്തിപെടേണ്ടി വന്നു. എന്നാൽ മഞ്ജുള നല്ല മാർക്ക് വാങ്ങി ജയിക്കുകയും പട്ടണത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ചേരുകയും ചെയ്തു. രമേശനും കൂട്ടുകാരൻ പ്രഹ്ലാദനും തൊട്ടടുത്തുള്ള ട്യൂട്ടോറീയൽ കോളേജിൽ പ്രിഡിഗ്രിക്ക് ചേർന്നു. രമേശന്റെ മോശം പഠനത്തിൽ അച്ഛനുമമ്മയും വഴക്കു പറയുന്നു.

എന്നാൽ രമേശന്റെ ക്രിക്കറ്റ് ഭ്രാന്ത് തീർന്നിരുന്നില്ല. അവന്റെ ക്ലബ്ബിലെ നല്ലൊരു പ്ലയർ ആയിരുന്നു രമേശൻ. സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചും അടുത്ത ലോകകപ്പ് ടിവിയിൽ കണ്ടും രമേശൻ പ്രീഡിഗ്രി തോറ്റു. രമേശന്റെ തോൽവി പക്ഷെ അച്ഛൻ ഗോപിയാശാനു സഹിച്ചില്ല. എല്ലാം അവസാനിപ്പിച്ച് അച്ഛന്റെ സഹായിയായി കടയിൽ നിൽക്കാൻ ആവശ്യപ്പെട്ടു. രമേശന്റെ പിന്നീടുള്ള ജീവിതം അച്ഛന്റെ ലെയ്ത്ത് വർക്ക്ഷോപ്പിലായി. ഇതിനിടയിൽ മഞ്ജുള  കൂടുതൽ പഠിച്ച് ഉയരങ്ങളിലേക്കും രമേശൻ ജോലിയിലും ക്രിക്കറ്റിലുമായി. കാലം ഇരുവരേയും അകറ്റി.

സുഹൃത്തുക്കളുടെ നിർബന്ധവും വീട്ടുകാരുടെ അന്വേഷണവും കൊണ്ട് രമേശൻ ഒരു വിവാഹം കഴിക്കുന്നു. നാട്ടിൻ പുറത്തു തന്നെയുള്ള സുശീല (ശ്രിന്ദ)യായിരുന്നു വധു. എന്നാൽ ക്രിക്കറ്റ് എന്നല്ല യാതൊന്നിനെക്കുറീച്ചും അറിവൊന്നുമില്ലാത്ത സാധു ഗ്രാമീണ പെൺകുട്ടിയായിരുന്നു സുശീല. രമേശൻ സുശീലക്ക് ഒരു മകൻ പിറക്കുന്നു. കണ്ണൻ.

ഒരു ദിവസം യാദൃശ്ചികമായാണ് രമേശൻ ആ കാഴ്ച കാണുന്നത്. മകൻ കണ്ണൻ ക്രിക്കറ്റു കളിക്കുന്നത് എന്ന് മാത്രമല്ല, അവന്റെ കളിയിൽ ഒരു ക്രിക്കറ്റ് പ്ലെയർ ഉണ്ടെന്ന് രമേശൻ കണ്ടെത്തുന്നത്. പാതിവഴിയിലെങ്ങോ ഉപേക്ഷിക്കപ്പെട്ട തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രമേശൻ കണ്ണനെ കണ്ടെത്തുന്നു. എന്നാൽ രമേശന്റെ അച്ഛൻ ഗോപിയാശാനും അമ്മയും മറ്റുള്ളവരും ക്രിക്കറ്റ് കൊണ്ട് ജീവിതം തകർന്നുപോയ രമേശനെപ്പോലെയാകരുത് രമേശന്റെ മകനെന്നും കളിച്ചും കളിപ്പിച്ചും മകന്റെ ഭാവി നശിപ്പിക്കരുതെന്നും ആവശ്യപ്പെടുന്നു. എന്നാൽ രമേശിനൊപ്പമായിരുന്നു അവന്റെ പഴയ സ്റ്റാർ 11 കൂട്ടുകാർ. രമേശൻ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മകൻ കണ്ണനുമായി ക്രിക്കറ്റിന്റെ ക്രീസിലേക്കിറങ്ങുന്നു.

Runtime
138mins
റിലീസ് തിയ്യതി

നിർമ്മാണ നിർവ്വഹണം
Submitted by suvarna on Mon, 01/13/2014 - 21:36