ഡ്രാമ/ത്രില്ലർ

ഗെയിമർ

Title in English
Gamer (Malayalam Movie)

gamer poster

വർഷം
2014
റിലീസ് തിയ്യതി
Runtime
101mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

പണത്തിനോടുള്ള മനുഷ്യന്റെ  അടങ്ങാത്ത ആർത്തി തന്റെ ആത്മാർത്ഥ സൗഹൃദങ്ങളിലും തൊഴിലിലും  അടക്കം മനുഷ്യബന്ധങ്ങളിലെല്ലാം തന്നെ എങ്ങിനെ പകയോടെ പ്രവൃത്തിക്കുന്നു എന്നാണൂ മുഖ്യപ്രമേയം.

 

കഥാസംഗ്രഹം

സസ്പെൻഷനിലായിരുന്ന അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സക്കീർ അലി(കൃഷ്ണകുമാർ) ജോലിയിലേക്ക് തിരികെയെത്തുന്നതിന്റെ തലേദിവസമാണൂ നഗരത്തിലെ എറിക്സൺ ബാങ്കിൽ നിന്നു പത്തു കോടി രൂപ മോഷണം പോകുന്നത്.  സക്കീർ അലിയും അസിസ്റ്റന്റ് അബ്രഹാം കോശിയും(തലൈവാസൽ വിജയ്) ആ കേസ് ഏറ്റെടുത്ത് അന്വേഷിക്കുന്നു. ബാങ്കിലെ സെക്യൂരിറ്റിക്കാർക്ക് മോഷണം നടത്തിയ മൂന്നു ചെറുപ്പക്കാരെ ഐഡന്റിഫൈ ചെയ്യാനാവുന്നില്ല. ഒരു ബ്രൗൺ കളർ മാരുതിയിലാണൂ മൂന്നു ചെറുപ്പക്കാർ പണവുമായി രക്ഷപ്പെട്ടതെന്നു മാത്രം അവർക്കറിയാം.

അല്ലു(ദേവദേവൻ) ഒമർ (ബേസിൽ) സൂര്യ(അർജുൻ) എന്നീ മൂന്നുപേരായിരുന്നു ഈ ബാങ്ക് മോഷണത്തിനു പിന്നിൽ. ബാഗിലൊളിപ്പിച്ച പണവുമായി അവർ രാത്രി തന്നെ നഗരം വിടുന്നു. യാത്രക്കിടയിൽ മൂവരും നന്നായി മദ്യപിക്കുന്നു. ലഹരിയിൽ അവർ നഗരത്തിനു വെളിയിൽ ഏതോ ഹിൽസ്റ്റേഷനു സമീപം അവരുടെ വണ്ടി അപകടത്തിൽ പെടുന്നു. അതിരാവിലെ ബോധം തെളിഞ്ഞ അവർക്ക് എവിടെയെത്തിയെന്നോ ഒന്നും തിരിച്ചറിയുന്നില്ല. ചെറിയ അപകടത്തിൽ സൂര്യക്കും വാഹനത്തിനും ചെറിയ പരിക്കേൽക്കുന്നു. ആ സമയം അവിടെ ജോഗിങ്ങിനു പോയി മടങ്ങി വരുന്ന സക്കറിയ വില്ല്യംസ് (നെടുമുടി വേണു) മൂവരേയും കാണുന്നു. സഹായമഭ്യർത്ഥിച്ച മൂവരേയും സക്കറിയ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. അവിടെവെച്ച് ഒമറിന്റെ കയ്യിൽ നിന്നും പത്തു കോടി അടങ്ങിയ ബാഗ് അബദ്ധത്തിൽ തുറന്നു പോകുന്നു. അതേ സമയത്തുതന്നെ ടി വിയിലെ ന്യൂസിൽ ബാങ്ക് മോഷണത്തെ കുറിച്ചും അഞ്ജാതരായ മൂന്നു ചെറുപ്പക്കാരെക്കുറിച്ചും ന്യൂസ് വരുന്നു. ഈ മൂന്നു പേരാണൂ മോഷണം നടത്തിയതെന്നു മനസ്സിലായ സക്കറിയ അവരെ ഈ മോഷണത്തുക എങ്ങിനെ ചിലവാക്കണമെന്നും എങ്ങിനെ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാമെന്നും ഉപദേശിക്കുന്നു. ആ സഹായത്തിനു ഈ മോഷണമുതൽ നാലായിട്ട് ഷെയർ ചെയ്ത് ഒരു പങ്ക് തനിക്ക് തരണമെന്നു സക്കറിയ ആവശ്യപ്പെടുന്നു. മറ്റൊരു വഴിയുമില്ലാതെ ചെറുപ്പക്കാർ സമ്മതിക്കുന്നു. സക്കറിയയും മൂന്നു പേരും ഒരു ഗെയിമിലേർപ്പെടുന്നു.

വണ്ടിയുടെ കേടുപാടുകൾ തീർക്കാൻ സക്കറിയ ഒമറിനേയും കൂട്ടി മറ്റൊരു വീട്ടിലേക്ക് പോകുന്നു. വണ്ടി ശരിയാക്കുന്ന സമയത്ത് കുബുദ്ധിയുള്ള സക്കറിയ ഒമറിനോട്, തന്റെ രണ്ടു കൂട്ടുകാരും ഒമറിനെ ചതിക്കുകയാണെന്നും പണം അവർ രണ്ടുപേരും പങ്കിട്ടെടുക്കാനുള്ള പദ്ധതിയാണെന്നും പറയുന്നു. മദ്യലഹരിയിലായ ഒമറിനു കൂട്ടൂകാരോട് പക തോന്നുന്നു.

എ സി പി സക്കീർ അലിയും അബ്രഹാം കോശിയും ചില വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഹിൽ സ്റ്റേഷനു സമീപമുള്ള പ്രദേശങ്ങളിൽ അന്വേഷണത്തിനെത്തുന്നു. 

സക്കറീയ വില്യംസിന്റെ വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നതിന്റേയും മദ്യപിക്കുന്നതിന്റേയും തിരക്കിൽ ചെറുപ്പക്കാരിലൊരാളായ സൂര്യ, സക്കറിയയോട് ഈ പണം മറ്റു രണ്ടു പേർക്കും കൊടുക്കാതെ പങ്കിട്ടെടുക്കാൻ തയ്യാറാണോ എന്നു രഹസ്യമായി ചോദിക്കുന്നു. തന്ത്രശാലിയായ സക്കറിയ സമ്മതിക്കുന്നു. ദുരൂഹതകൾ ഏറേ ചൂഴ്ന്നു നില്കുന്ന ആ ബംഗ്ലാവിൽ കുശാഗ്രബുദ്ധിക്കാരനായ സക്കറിയയുടെ തന്ത്രം മൂലം സുഹൃത്തുക്കളായ മൂന്നുപേരും പരസ്പരം സംശയിക്കുകയും തമ്മിൽ കൊല്ലാൻ അവസരം കാത്തിരിക്കുകയും ചെയ്യുന്നു.

അനുബന്ധ വർത്തമാനം

നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ കൊച്ചുമകനും നടൻ വിജയരാഘവന്റെ മകനുമായ ദേവദേവൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by suvarna on Sat, 04/05/2014 - 16:22

ലോ പോയിന്റ്

Title in English
Law Point (Malayalam Movie)

Law point malayam movie poster

അതിഥി താരം
വർഷം
2014
റിലീസ് തിയ്യതി
Runtime
110mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഏറ്റെടുക്കുന്ന കേസ്സുകളൊക്കെ വിജയിപ്പിക്കാന്‍തക്ക ബുദ്ധിയും സാമര്‍ഥ്യവുമുള്ള വക്കീലാണ് സത്യ. സത്യ കോടതിക്കു പുറത്താണ് തന്റെ കേസ്സുകള്‍ ഒത്തുതീര്‍പ്പാക്കുന്നത്. കക്ഷികള്‍ക്ക് പലപ്പോഴും ഇതൊരു വലിയ അനുഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെയാണ് സത്യ ചുരുങ്ങിയ കാലംകൊണ്ട് ഔദ്യോഗികരംഗത്ത് ജനസമ്മതിയാര്‍ജിച്ചത്. അങ്ങനെയിരിക്കെ സത്യക്ക് വെല്ലുവിളിയായി ഒരു ആള്‍ പ്രത്യക്ഷപ്പെട്ടു. മായ. കോളേജ് വിദ്യാര്‍ഥിനിയാണ്. ഒരു കേസ്സുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചിതരാകുന്നത്. പക്ഷേ, സത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി മാത്രമായിരുന്നില്ല അവള്‍; ഒരു പരീക്ഷണമായിരുന്നു. ഒരാണും പെണ്ണും തമ്മിലുള്ള മാനസികമത്സരത്തിന് ഇതോടെ തുടക്കമാവുന്നു. ലോ പോയിന്റ് തുടങ്ങുന്നതിവിടെയാണ്..

അവലംബം : മാതൃഭൂമി മൂവീസ്

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

സത്യ, നഗരത്തിലെ ഏറ്റവും മിടുക്കനായ ക്രിമിനൽ അഡ്വക്കേറ്റ്. ഏറ്റെടുക്കുന്ന കേസുകളിൽ ഒക്കെ വിജയം. നഗരത്തിലെ പ്രമുഖനായ ബിൽഡർ രാമകൃഷ്ണൻ ഒരു കേസുമായി സത്യയെ കാണാനെത്തുന്നു. അയാളുടെ മകൻ അഭയ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീട് ആ കുട്ടിയെ ചതിക്കുകയും ചെയ്യുന്നു. അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. ആത്മഹത്യ റിപ്പോർട്ട് ചെയ്തത് രാമകൃഷ്ണന്റെ അളിയൻ ഇൻസ്പെക്ടർ ആയ സ്റ്റേഷനിൽ ആയതിനാൽ സംഭവം കേസാക്കാതെ മാറ്റുന്നു. എന്നാൽ ആ പെണ്‍കുട്ടി, മായ അവനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നു. രാമകൃഷ്ണൻ സത്യയെ കാണുന്നത് ആ കേസ് ഒത്തു തീർപ്പാക്കാൻ സഹായിക്കണം എന്ന ആവശ്യവുമായായിരുന്നു. സത്യ രാമകൃഷ്ണന്റെ വീട്ടിലെത്തി അഭയിനെ കാണുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയാറായാൽ കേസ് ഒത്തു തീർപ്പാക്കാം എന്ന് സത്യ അവരോട് പറയുന്നു. അവർ അതിനു സമ്മതിക്കുന്നു. സത്യയോട് ആദ്യം അഭയ്‌ സഹകരിക്കുന്നില്ല. പക്ഷേ സത്യയുടെ ചില്ലറ വിരട്ടലിൽ അവൻ വീഴുന്നു.

സത്യ മായയെ കാണാൻ അവളുടെ വീട്ടിൽ എത്തുന്നു. നഷ്ടപരിഹാരത്തിന്റെ കാര്യം സത്യ അവതരിപ്പിക്കുന്നുവെങ്കിലും മായയുടെ അച്ഛൻ സമ്മതിക്കുന്നില്ല. എന്നാൽ ആത്മഹത്യാ ശ്രമം കുറ്റകരമാണെന്നും മായക്കും ശിക്ഷ കിട്ടുമെന്നും സത്യ പറയുന്നതോടെ അയാൾ പാതി സമ്മതിക്കുന്നുവെങ്കിലും മായ സമ്മതിക്കില്ല എന്ന് അയാൾ സത്യയോട് പറയുന്നു. മായയോട് സത്യ സംസാരിക്കുവാൻ ശ്രമിക്കുന്നുവെങ്കിലും അവൾ സഹകരിക്കുന്നില്ല. മായയെ പുറത്തേക്ക് ഒരു ഡ്രൈവിനു കൊണ്ടു പോകാൻ സത്യ അവളുടെ അച്ഛനോട് അനുവാദം ചോദിക്കുന്നു. ആ യാത്രയിൽ സത്യ അവളോട് സംസാരിക്കാൻ ശ്രമിക്കുന്നു. സത്യ അഭയുടെ വക്കീലാണെന്ന് മായ മനസ്സിലാക്കുന്നു. താൻ ഒത്തുതീർപ്പിന് സമ്മതിക്കില്ല എന്ന് മായ സത്യയോട് പറയുന്നു. ഇടക്ക് അവരുടെ വണ്ടി ഒരു അപകടത്തിൽ പെടുന്നു. ആ വഴി വരുന്ന ഒരു ട്രാക്ടറിൽ അവർ യാത്ര തുടരുന്നു. അതിലുണ്ടായിരുന്ന ത്രേസ്യയേയും ചാർലിയേയും അവർ പരിചയപ്പെടുന്നു. ഭാര്യാ-ഭർത്താക്കന്മാരായാണു മായ അവരെ പരിചയപ്പെടുത്തിയത്. അവരുടെ നിർബന്ധത്തിനു വഴങ്ങി മായയും സത്യയും അവരുടെ ഫാമിൽ പോകുന്നു. ചാർലിയുടെ മകൻ അവരുടെ വണ്ടി ശരിയാക്കി നൽകുന്നു.

തുടർന്നുള്ള യാത്രയിൽ സത്യ തന്റെ മൊബൈലിൽ മരിച്ചു പോയ അനുജത്തിയുടെ ഫോട്ടോ മായയെ കാണിക്കുന്നു. സത്യ അവന്റെ കഥ മായയോട് പറയുന്നു. ബിസിനസ്സുകാരായ സത്യയുടെ അച്ഛനും അമ്മയും തമ്മിൽ സ്ഥിരം വഴക്കിട്ടിരുന്നു. സത്യയെ അവർ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. അവർക്ക് ഒരു കുട്ടി കൂടെ ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അവർ ആ കുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചു, പക്ഷേ തനിക്കൊരു കൂട്ടു വേണം എന്നാഗ്രഹിച്ച സത്യ, ഫാമിലി ഡോക്ടരുടെ സഹായത്തോടെ ആ കുട്ടിയെ രക്ഷിച്ചു. പിന്നീട് അനുജത്തിയെ നോക്കിയത് സത്യയായിരുന്നു. ഒടുവിൽ അവർ തമ്മിൽ പിരിഞ്ഞപ്പോൾ സത്യയും അനുജത്തിയും   മുത്തച്ഛനും മുത്തശ്ശിയുടേയും ഒപ്പമാണ് വളർന്നത്. നല്ലൊരു ചിത്രകാരിയായ അവൾ ചെറു പ്രായമുള്ളപ്പോൾ തന്നെ  ട്യൂമർ വന്നു മരിച്ചു. അതോടെ ഒറ്റപ്പെട്ടു പോയ സത്യ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുവെങ്കിലും അതിൽ നിന്നും പിന്മാറി. എല്ലാരിൽ നിന്നും ഒഴിഞ്ഞു മാറി അനിയത്തിയുടെ ഓർമ്മകളുമായി താൻ കഴിയുകയാണ് എന്ന് സത്യ മായയോട് പറയുന്നു.ഒത്തിരി ജീവിക്കാൻ ആഗ്രഹിച്ച അനുജത്തി ശ്രുതിക്ക് ഈശ്വരൻ ആയുസ്സ് നൽകിയില്ല എന്നും വെറുമൊരു പ്രേമ നൈരാശ്യത്തിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച മായക്ക് അതേ ഈശ്വരൻ ആയുസ്സ് നീട്ടി നൽകി എന്നും സത്യ കുറ്റപ്പെടുത്തുന്നു. സത്യ മായയെ അവളുടെ വീട്ടിലാക്കുന്നു. സത്യയുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന മായ കേസ് ഒത്തു തീർപ്പാക്കാം എന്ന് അയാളെ വിളിച്ച് അറിയിക്കുന്നു. രാമകൃഷ്ണനുമായി മായയുടെ വീട്ടിൽ പോയി സത്യ കേസ് ഒത്തു തീർപ്പാക്കി പണം നൽകുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • ലിജിൻ ജോസിന്റെ രണ്ടാമത്തെ ചിത്രം
  • പുള്ളിപുലികളും ആട്ടിൻ കുട്ടികളും എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും നമിത പ്രമോദും ഒന്നിക്കുന്ന ചിത്രം
Cinematography
നിർമ്മാണ നിർവ്വഹണം
കഥാവസാനം എന്തു സംഭവിച്ചു?

എന്നാൽ തന്റെ കുടുംബത്തെ കുറിച്ച് സത്യ പറഞ്ഞതെല്ലാം കള്ളമായിരുന്നു. അവന്റെ അച്ഛനും അമ്മയും പിരിഞ്ഞിട്ടില്ലായിരുന്നു. അനുജത്തി മരിച്ചിട്ടുമില്ല.  കേസ് ഒത്തുതീർപ്പാക്കിയ വകയിൽ കിട്ടിയ പണം ഉപയോഗിച്ച് അവൻ ശ്രുതിക്ക് ഒരു മൊബൈൽ വാങ്ങുന്നു. കാര്യങ്ങൾ അവളോട് പറയുമ്പോൾ, ഡോക്ടർ വിളിച്ചത് അഭയുടെ അമ്മാവന്റെ സ്റ്റേഷനിലേക്കായത് അവന്റെ ഭാഗ്യമായെന്ന് ശ്രുതി പറയുന്നത് സത്യയെ കുഴക്കുന്നു. കാര്യങ്ങൾ ഒന്ന് കൂടി ആലോചിക്കുമ്പോൾ എന്തോ ഒരു പന്തികേട് തോന്നുന്നു. സത്യ മായയെ പിന്തുടരാൻ തുടങ്ങുന്നു. ഒടുവിൽ അയാൾ മായയുടെ കോളേജിൽ എത്തുന്നു. അവിടെയെത്തുന്ന അയാൾ മായയുടെ കയ്യിൽ ഞരമ്പ് മുറിച്ചതിന്റെ പാടുകൾ ഒന്നും കാണുന്നില്ല. കൂടാതെ കുറെ കുട്ടികൾ വന്ന് അയാളോട് അഭിനന്ദനം അറിയിക്കുകയും ചെയ്തു. അയാൾ മായയോട് സംസാരിക്കുമ്പോൾ നടന്നതെല്ലാം നാടകമാണെന്ന് അവൾ സമ്മതിക്കുന്നു. പക്ഷേ സത്യ ശ്രുതിയെ പറ്റി പറഞ്ഞ കള്ളം അവൾ കണ്ടുപിടിച്ചിരുന്നു. സത്യ അവളെ കാണിച്ച ഫോട്ടോയിൽ ആമേൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഉണ്ടായിരുന്നു. നാല് വർഷം മുന്നേ ശ്രുതി മരിച്ചു എന്നത് കള്ളമായിരുന്നു എന്ന് മനസ്സിലാക്കിയിട്ടാണ് അവൾ ഒത്തുതീർപ്പിന് സമ്മതിച്ചത് എന്ന് സത്യ മനസിലാക്കുന്നു.താനിതെല്ലാം ചെയ്തത് പ്രണയത്തിനു വേണ്ടിയാണ് എന്ന് മായ പറയുമ്പോൾ സത്യ വീണ്ടും ചിന്താക്കുഴപ്പത്തിലാവുന്നു. ആ സമയം അഭയ് കടന്നു വന്ന്, ജീവിക്കാനായി കാശു വേണമെന്നും ചോദിച്ചാൽ അച്ഛൻ തരാത്തതിനാൽ അന്തസ്സായി അടിച്ചു മാറ്റിയതാണെന്നും പറയുന്നു.അത് മാത്രമല്ല എന്നെങ്കിലും സത്യ ഈ കാര്യങ്ങൾ ഒക്കെ അറിയുമ്പോൾ പ്രതികരിക്കുമെന്നറിയാവുന്നതിനാൽ, സത്യയും ഉൾപ്പെട്ടിട്ടാണ് ഈ പ്ലാൻ എന്നവർ പ്രചരിപ്പിച്ചിരുന്നു. സത്യ കോളേജിൽ എത്തിയപ്പോൾ കിട്ടിയ സ്വീകരണം അതിന്റെ ഭാഗമായിരുന്നു. സത്യത്തിൽ അഭയ്യുടെ കാമുകി മായ ആയിരുന്നില്ല. അത് അവളുടെ സുഹൃത്തായ സാറ ആയിരുന്നു. അഭയ്യുടെ വീട്ടിലെ പ്രശ്നങ്ങളും ആത്മഹത്യ ശ്രമവും എല്ലാം സത്യമായിരുന്നു എന്ന് കൂടി അറിയുമ്പോൾ സത്യ ഞെട്ടുന്നു. സാറ ആത്മഹത്യക്ക് ശ്രമിച്ചത് മായയുടെ വീട്ടിൽ വച്ചായിരുന്നു. അഭയിനേയും സാറയെയും രക്ഷിക്കാൻ മായയും അച്ഛനും ചേർന്ന് തയ്യാറാക്കിയ നാടകമായിരുന്നു എല്ലാം. വ്യക്തമായി പ്ലാൻ ചെയ്ത് സത്യയെ ഇതിലെത്തിച്ചത് അവർ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചായിരുന്നു. മായയും സത്യയും നല്ല സുഹൃത്തുക്കളാകുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
ഓഡിയോഗ്രാഫി
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
എറണാകുളം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
ചമയം (പ്രധാന നടൻ)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
ടൈറ്റിലർ
Submitted by m3db on Fri, 03/07/2014 - 11:31

വണ്‍ ബൈ ടു

Title in English
One by two

one by two postar

വർഷം
2014
റിലീസ് തിയ്യതി
Screenplay
അനുബന്ധ വർത്തമാനം

ഫഹദ് ഫാസിൽ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന സിനിമ. സംവിധായകൻ ശ്യാമപ്രസാദ് ഡോ. ചെറിയാനായി വേഷമിടുന്ന ഈ ചിത്രം ഒരു സൈക്കൊളജിക്കൽ ത്രില്ലർ ആണ്. പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരൻ ജയമോഹന്റെ കഥ.

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
ഓഡിയോഗ്രാഫി
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ബാന്ഗ്ലൂർ, മൈസൂർ, പാലക്കാട്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by suvarna on Mon, 01/27/2014 - 22:09

താങ്ക് യൂ

Title in English
Thank You (Malayalam Movie)
വർഷം
2013
റിലീസ് തിയ്യതി
Runtime
103mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

സമൂഹത്തിലെ ചില പ്രശ്നങ്ങളോട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സാധാരണക്കാരൻ നടത്തുന്ന പ്രതികരണങ്ങളാണ് മുഖ്യപ്രമേയം. തലസ്ഥാനനഗരിയിൽ പോലീസിനേയും ഭരണകൂടത്തേയും തന്റെ പദ്ധതികളാൽ ആശയക്കുഴപ്പത്തിലാക്കുന്ന അഞ്ജാതൻ(ജയസൂര്യ) ഒടുവിൽ ഒരു ചാനലിന്റെ ലൈവ് ഷോയിൽ താൻ എന്തിനു വേണ്ടി ഇതൊക്കെ ചെയ്തു എന്ന് വെളിപ്പെടുത്തുന്നു.

കഥാസംഗ്രഹം

ഒരു രാത്രിയിലാണ് അജ്ഞാതൻ(ജയസൂര്യ) തലസ്ഥാന നഗരിയിലെത്തിയത്. നഗരത്തിലെ ഒരു തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അയാൾ ഒരു ഓട്ടോയിൽ കയറി നഗരത്തിലെ ഒരു ഇടത്തരം ലോഡ്ജിലെത്തുന്നു. ഇതിനിടയീൽ ഓട്ടോഡ്രൈവറുമായി സൌഹൃദം സ്ഥാപിക്കുന്നു. പിറ്റേ ദിവസം രാവിലെ അജ്ഞാതാൻ അതേ ഓട്ടോയിൽ തന്നെ നഗരത്തിൽ സഞ്ചരിക്കുന്നു. അതിനിടയിൽ നഗരത്തിലൊരിടത്തെ ട്രാഫിക്ക് ചെക്കിങ്ങിൽ എസ് ഐ സുഗുണന്റെ (ടിനി ടോം) കൈവശമുണ്ടായിരുന്ന വയർലെസ് മോഷണം പോകുന്നു. തന്ത്രപരമായൊരു നീക്കത്തിലൂടെ ഈ അജ്ഞാതനാണ് അത് കൈവശപ്പെടുത്തിയത്. അയാൾ ആ വയർലെസ്സിലൂടെ സിറ്റി പോലീസ് കമ്മീഷണറുമായി (സേതു) ബന്ധപ്പെട്ട് നഗരത്തിലെ ഒരു സ്ക്കൂളിൽ താൻ ബോംബു വെച്ചതായി അവകാശപ്പെടുന്നു. കമ്മീഷണറും പോലീസ് സംഘവും സ്ക്കൂൾ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. പക്ഷെ ഒരു സ്ക്കൂൾ കുട്ടിയുടേ കയ്യിലെ പാവയിൽ നിന്നും വീര്യം കുറഞ്ഞൊരു ബോംബ് കണ്ടെത്തുന്നു. ഏതോ അജ്ഞാതനാൽ തങ്ങൾ കബളിപ്പിക്കപ്പെട്ടതായി കമ്മീഷണറും സംഘവും മനസ്സിലാക്കുന്നു.
ഒരു മണിക്കൂറിനുള്ളിൽ കമ്മീഷണർക്ക് അജ്ഞാതന്റെ മറ്റൊരു വയർലെസ്സ് സന്ദേശം ലഭിക്കുന്നു. നഗരത്തിലെ എം ജി റോഡിലെ ഒരു റസ്റ്റോറന്റിൽ താൻ ബോംബു വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. കമ്മീഷണറും സംഘവും എം ജി റോഡിലെ എല്ലാ ഹോട്ടലുകളും അരിച്ചു പെറുക്കിയെങ്കിലും യാതൊന്നും ലഭിച്ചില്ല. ഇതിനിടയിൽ ട്രാഫിക് ഐലന്റിലെ ക്യാമറയിൽ നിന്ന് വയർലെസ്സ് സെറ്റ് തട്ടിക്കൊണ്ടു പോയ ദൃശ്യം ലഭിക്കുന്നു. അതിൽ നിന്നും ഓട്ടോറീക്ഷയെ തിരിച്ചറിയുന്നു. പോലീസ് സംഘം ആ ഓട്ടോയെ പിന്തുടരുന്നു. തന്നേയും ഓട്ടോയേയും പോലീസ് പിന്തുടരുന്നുണ്ട് എന്ന് മനസ്സിലാക്കിയ അജ്ഞാതൻ മറ്റൊരു തന്ത്രത്തിലൂടെ ഓട്ടോ ആക്സിഡന്റാക്കി രക്ഷപ്പെടുന്നു.

പോലീസിനും അഭ്യന്തരമന്ത്രിക്കും അജ്ഞാതന്റെ പ്രവൃത്തികൾ തലവേദനയാകുന്നു. അതിനിടയിൽ അജ്ഞാതൻ പ്രമുഖ ചാനലായ കേരളാ ടുഡേയിലെത്തുന്നു. തുടർന്ന് അജ്ഞാതന്റെ വെളിപ്പെടുത്തലുകൾ ലൈവായി സംപ്രേക്ഷണം ചെയ്യുമെന്ന് ചാനൽ ബ്രേക്കിങ്ങ് ന്യൂസ് പുറപ്പെടുവിക്കുന്നു.

ഇഫക്റ്റ്സ്
ഓഡിയോഗ്രാഫി
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം സിറ്റി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by nanz on Fri, 06/14/2013 - 09:01

ഷട്ടർ

Title in English
Shutter

വർഷം
2013
റിലീസ് തിയ്യതി
Runtime
134mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഒരു ഷട്ടറിനുള്ളിൽ കുടുങ്ങിപ്പോകുന്ന ഒരാണും പെണ്ണൂം. അവരെ പുറത്തു കടത്താൻ ശ്രമിക്കുന്ന മറ്റൊരാൾ. ഷട്ടറിനപ്പുറവും ഇപ്പുറവും കുടുങ്ങിപ്പോകുന്ന ചിലരുടെ ആകുലതകൾ, ജീവിതങ്ങൾ.

കഥാസംഗ്രഹം

റഷീദ് (ലാൽ) ഗൾഫിൽ നിന്നു നാട്ടിലെത്തിയത് കോളേജ് വിദ്യാർത്ഥിനിയായ മകൾ ലൈല(റിയ സൈറ)യുടെ വിവാഹ നിശ്ചയത്തിനാണ്. മകൾ തന്റെ ക്ലാസ്സിലെ സുഹൃത്തുക്കളുമായുള്ള സൌഹൃദം റഷീദിനേയും ഭാര്യയേയും ആശങ്കപ്പെടുത്തുന്നതിനാൽ തുടർന്നും പഠിക്കണമെന്ന ലൈലയുടെ ആഗ്രഹത്തെ നിരാകരിച്ച്  ഉടനെ വിവാഹം നടത്തണമെന്നാണ് റഷീദ് തീരുമാനിക്കുന്നത്. റഷീദിന്റെ വീടിനോടു ചേർന്ന് ഒരു കടമുറി സ്ഥാപനമുണ്ട്. അതിലൊരു കടമുറി ഒഴിഞ്ഞു കിടക്കുകയാണ്. റഷീദ് ആ മുറി രാത്രി സുഹൃത്തുക്കളുമൊത്ത് കൂടുന്നതിനു ഉപയോഗിക്കുന്നു.

നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് സുര(വിനയ് ഫോർട്ട്) രാവിലത്തെ തന്റെ ഓട്ടത്തിനിടയിൽ ജൂനിയർ ആർട്ടിസ്റ്റ് സപ്ലെ ചെയ്യുന്ന വാസു(സാലു കൂറ്റനാട്)വിനേയും ഒരു പെൺകുട്ടിയേയും സുര ഒരു സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിക്കുന്നു. വാസു മുൻപ് പിമ്പ് ആയിരുന്നതുകൊണ്ട് സുര ആ വിശേഷങ്ങൾ തിരക്കുന്നു. അത്തരം വിഷയങ്ങളെക്കുറിച്ച് വാസു വാചാലനാവുന്നു. ലൊക്കേഷനിൽ നിന്ന് സുര തിരികെ പോരാൻ നേരമാണ് മറ്റൊരാൾ സെറ്റിൽ നിന്നും സുരയുടെ ഓട്ടോയിൽ കയറുന്നത്. സിനിമാ ഡയറക്ടർ മനോഹരൻ(ശ്രീനിവാസൻ) ഒരു സൂപ്പർ താരത്തെ കാണാൻ ഹോട്ടൽ മഹാറാണിയിലിക്കാണ് സുരയുടെ ഓട്ടോ വിളിക്കുന്നത്. എന്നാൽ ഹോട്ടലിലെത്തി ഓട്ടോയിൽ നിന്നിറങ്ങിപ്പോയ മനോഹരൻ സ്ക്രിപ്റ്റുകളടങ്ങിയ തന്റെ ബാഗ് ഓട്ടോയിൽ വെച്ച് മറന്നു. മനോഹരൻ ഓട്ടോ അന്വേഷിച്ചെങ്കിലും സുരയേയും ഓട്ടോയേയും കണ്ടെത്താനായില്ല.

രാത്രിയിൽ സുര സംഘടിപ്പിച്ച മദ്യവുമായി റഷീദും കൂട്ടുകാരും കടമുറിയിൽ മദ്യപിക്കുന്നു. മദ്യലഹരിയിലായ സുഹൃത്തുക്കളൂടെ ഇടയിൽ സുര രാവിലെ വാസുവിനേയും പെൺകുട്ടിയേയും കണ്ട കാര്യം പറയുന്നു. സുഹൃത്തുക്കളും ആ വിഷയത്തിൽ കൂടുന്നു. മദ്യം തീർന്നപ്പൊൾ റഷീദും സുരയും ബാറിൽ നിന്നു മദ്യം വാങ്ങാൻ വേണ്ടി പോകുന്നു. ബസ്സ് സ്റ്റോപ്പിൽ ഒരു സ്ത്രീ (സജിത മഠത്തിൽ) നിൽക്കുന്നത് റഷീദ് കാണുന്നു. സുര പറഞ്ഞ കഥകൾ റഷീദിൽ ഓർമ്മയിലെത്തുന്നു. അവരുമായി സംസാരിക്കാൻ സുരയെ റഷീദ് ഏർപ്പാട് ചെയ്യുന്നു. സുര ആ സ്ത്രീയുമായി റഷീദിനൊപ്പം ഓട്ടോയിൽ നഗരത്തിലെ ഹോട്ടലുകളിൽ മുറിയന്വേഷിക്കുന്നു. എന്നാൽ മുറി ലഭിക്കുന്നില്ല. ഒടുവിൽ റഷീദിന്റെ കടമുറിയിലെത്തുന്നു. റഷീദിനേയും സ്ത്രീയേയും കടമുറിയിലാക്കി സുര ഭക്ഷണം വാങ്ങാൻ പുറത്തു പോകുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ കടയുടെ ഷട്ടർ സുര പുറത്തു നിന്നു താഴിട്ട് പൂട്ടുന്നു. എന്നാൽ പുറത്ത് പോയ സുരയെ ട്രാഫിക് പോലീസ് മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നു.

ഷട്ടറിനകത്ത് കുടുങ്ങിപ്പോയ റഷീദിന്റേയും സ്ത്രീയുടേയും അവസ്ഥകളും അവരെ പുറത്തു കടത്താൻ ശ്രമിക്കുന്ന സുരയുടേയും ബാഗ് തിരികെ വാങ്ങാനുള്ള മനോഹരന്റേയും ശ്രമങ്ങളാണ് പിന്നെ.

അനുബന്ധ വർത്തമാനം

ജോയ് മാത്യു എന്ന സംവിധായകന്റെ ആദ്യ ചിത്രം. ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാനി’ലെ പ്രധാന നടനായി അഭിനയിച്ച നടനാണ് ജോയ് മാത്യു. പിന്നീട് നാടക പ്രവർത്തകനായി.

ഈ ചിത്രത്തിലെ അഭിനയത്തിനു സജിതാ മഠത്തിലിനു 2012ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു.

വർഷങ്ങൾക്കു മുൻപ്  ജോയ് മാത്യു നായകനായ അമ്മ അറിയാൻ (1986) സിനിമയുമായി സഹകരിച്ച പ്രൊഫ ടി ശോഭീന്ദ്രനും , മധു മാസ്റ്ററും ഈ സിനിമയിൽ അഭിനയിച്ചു.

ഓഡിയോഗ്രാഫി
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട് (പറമ്പിൽക്കടവ്, തിക്കോടി, പയ്യോളി)
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
Submitted by Kiranz on Sun, 01/06/2013 - 01:52

ഡ്രീംസ്

Title in English
Dreamz
Dreamz
വർഷം
2000
Runtime
142mins
സർട്ടിഫിക്കറ്റ്
Executive Producers
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Art Direction
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
ചമയം
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
സംഘട്ടനം

അയ്യർ ദി ഗ്രേറ്റ്

Title in English
Iyer the Great (Malayalam Movie)

വർഷം
1990
Runtime
130mins
സർട്ടിഫിക്കറ്റ്
Executive Producers
Direction
ഓഫീസ് നിർവ്വഹണം
Producer
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
റീ-റെക്കോഡിങ്
ഗാനലേഖനം
സംഘട്ടനം