1961 സെപ്റ്റംബർ 20 നു പി വി മാത്യുവിന്റെയും ഏസ്തറിന്റെയും മകനായി ജോയ് മാത്യു ജനിച്ചു. 1986ൽ ജോൺ എബ്രഹാം സംവിധാനം നിർവഹിച്ച 'അമ്മ അറിയാൻ' എന്ന ചിത്രത്തിലെ പുരുഷൻ എന്ന നായക കഥാപാത്രമായി സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകരുടെ ഉള്ളിലെ ജോയ് മാത്യു ഉത്ഭവം കൊള്ളുന്നത് “ഷട്ടർ“ എന്ന ചിത്രത്തിന്റെ സംവിധായകനത്തിലൂടെയും(രചനയും അദ്ദേഹമാണ് നിർവഹിച്ചത്) പിന്നെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “ആമേൻ” എന്ന ചിത്രത്തിലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെയുമാണ്. ആമേനോടു കൂടി മലയാള സിനിമയിലെ നിരന്തര സാന്നിദ്ധ്യമായി ജോയ് മാത്യു മാറി.
സിനിമയ്ക്കും മുൻപ്, നാടക രചന, നാടക സംവിധാനം, നാടകാഭിനയം എന്ന നിലകളിൽ സജീവമായിരുന്നു ജോയ് മാത്യു. ഇരുപതിൽ കൂടുതൽ നാടകങ്ങൾ രചിച്ചു. നാടക രചനയിൽ, കേരള സംഗീത നാടക അക്കാഡമിയുടേയും കേന്ദ്ര സാഹിത്യ അക്കാഡമിയുടേയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിബി മലയിലിന്റെ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യ ചിത്രമായ ഷട്ടർ 2012 ൽ തിരുവനന്തപുരത്തു നടന്ന ഐ എഫ് എഫ് കെ യിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത, മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
ഭാര്യ : സരിത.
മക്കൾ : മാത്യു, ആൻ, തന്യ. (ഇതിൽ മാത്യു അഭിനയ രംഗത്തുണ്ട്)
- 947 views