101 ചോദ്യങ്ങൾ

കഥാസന്ദർഭം

ഒരു അഞ്ചാം ക്ലാസ്സുകാരൻ തന്റെ ജീവിതത്തിൽ കണ്ടും കേട്ടും അനുഭവിച്ചും തയ്യാറാക്കുന്ന 101 ചോദ്യങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

റിലീസ് തിയ്യതി
101 Chodyangal
2013
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ഒരു അഞ്ചാം ക്ലാസ്സുകാരൻ തന്റെ ജീവിതത്തിൽ കണ്ടും കേട്ടും അനുഭവിച്ചും തയ്യാറാക്കുന്ന 101 ചോദ്യങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവല്ല, കവിയൂർ, പുളിക്കീഴ് എന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്.
ശബ്ദലേഖനം/ഡബ്ബിംഗ്
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • പൊതുവേ ചെറു വേഷങ്ങളിലും ഹാസ്യകഥാപാത്രങ്ങളിലൂടെയും മിനിസ്ക്രീനിലും ചലച്ചിത്രങ്ങളിലും വേഷമിട്ട സിദ്ദാർത്ഥ് ശിവ എന്ന നടൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
  • കന്നിച്ചിത്രത്തിൽത്തന്നെ നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരമാണ് സംവിധായകനെത്തേടിയെത്തിയത്.
  • നായകകഥാപാത്രത്തെ അവതരിപ്പിച്ച മിനോൺ എന്ന ബാലതാരത്തിന്റെ "അനിൽകുമാർ ബൊക്കാറോയ്ക്ക്" മിനോൺ എന്ന വ്യക്തിയുടെ യഥാർത്ത ജീവിതത്തിലേക്ക് സാമ്യതകളേറെയുണ്ട്.
  • സംവിധായകന്റെ ജന്മഗ്രാമമായ കവിയൂരും അവിടുത്തെ ജനങ്ങളുടെയും കഥയാണ് സിനിമയുടെ പശ്ചാത്തലം.ഇവിടെ വച്ച് തന്നെയാണ് അത് ചിത്രീകരിച്ചതും.
കഥാസംഗ്രഹം

അനിൽ കുമാർ ബൊക്കാറോ (മിനോൺ) എന്ന അഞ്ചാം ക്ലാസ്സുകാരൻ പതിവ് പോലെ സ്കൂളിലെത്തുമ്പോൾ പുതിയ അധ്യാപകനായ മുകുന്ദനെ (ഇന്ദ്രജിത്ത്) കണ്ട് മുട്ടുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തൻ കൂടിയായ മുകുന്ദൻ മാഷിനോട് ട്രെയിനിലെ വില്പനക്കായി  101 ചോദ്യങ്ങൾ എന്ന പേരിൽ ഒരു പുസ്തകം തയ്യാറാക്കാൻ സുഹൃത്ത്  ആവശ്യപ്പെടുന്നു. പുസ്തകത്തിലേക്ക് ചോദ്യങ്ങൾ തയ്യാറാക്കാൻ മുകുന്ദൻ മാഷ് തനിക്ക് പ്രത്യേക താല്പര്യം തോന്നിയ അനിൽകുമാർ ബൊക്കാറോയെ ഈ ദൗത്യമേൽപ്പിക്കുന്നു. ചോദ്യമൊന്നിന് ഒരു രൂപ പ്രതിഫലമായി നൽകാമെന്ന് പറഞ്ഞ് മാഷിനോട് തുടക്കത്തിൽ പൈസക്ക് വേണ്ടി ചോദ്യം തയ്യാറാക്കൽ നടത്താമെന്ന് സമ്മതിച്ച അനിൽകുമാർ, ഫാക്റ്ററിയിലെ ജോലി നഷ്ടപ്പെട്ട അച്ഛനും തൊഴിലുറപ്പ് പദ്ധതിക്ക് ദിവസക്കൂലി വേതനത്തിൽ ജോലി ചെയ്യുന്ന അമ്മയും ചിത്തഭ്രമമുള്ള ഇളയ സഹോദരിയുമടങ്ങുന്ന ദാരിദ്യ്രകുടുംബത്തിൽ തനിക്ക് നേരിടുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ തയ്യാറാക്കുന്നു. ജീവിതഗന്ധിയായ അത്തരം ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയുമായി ദൗത്യം പുരോഗമിപ്പിക്കുന്ന അനിൽകുമാറിന് പല ചോദ്യങ്ങൾക്കും താൻ തന്നെ കണ്ടെത്തുന്ന ഉത്തരങ്ങളുമുണ്ട്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിലെത്തുന്ന മകളെക്കുറിച്ചും  ജോലി നഷ്ടപ്പെട്ട  ഭർത്താവിനേക്കുറിച്ചും കുടുംബം നേരിടുന്ന ദരിദ്രപൂർണ്ണമായ ജീവിതം കണ്ട് നിസ്സഹായയായ അമ്മയുടെ വിഹ്വലതകളും മറ്റും അനിൽകുമാറിനെ കൂടുതൽ ചോദ്യങ്ങളിലേക്കെത്തിക്കാൻ പ്രേരിപ്പിക്കുകയാണ്. നൂറ് ചോദ്യങ്ങൾ പൂർത്തിയാക്കിയെന്ന് സന്തോഷപൂർവ്വം മാഷിനെ അറിയിക്കുന്ന അനിൽകുമാറിന് നൂറ്റിയൊന്നാമത്തെ ചോദ്യം ഒരു ദുരന്തമായി മുന്നിലേക്കെത്തുന്നു. നൂറ് ചോദ്യങ്ങൾക്ക് താൻ തന്നെ കണ്ടെത്തുന്ന ഉത്തരങ്ങളുണ്ടെങ്കിലും അവസാനത്തെ ചോദ്യത്തിന് മാഷ് തന്നെ ഉത്തരം നൽകണം എന്ന് അനിൽകുമാർ ആവശ്യപ്പെടുന്നിടത്ത് ചിത്രമവസാനിക്കുന്നു.

റിലീസ് തിയ്യതി