Director | Year | |
---|---|---|
ഷട്ടർ | ജോയ് മാത്യു | 2013 |
ജോയ് മാത്യു
Director | Year | |
---|---|---|
ഷട്ടർ | ജോയ് മാത്യു | 2013 |
ജോയ് മാത്യു
Director | Year | |
---|---|---|
ഷട്ടർ | ജോയ് മാത്യു | 2013 |
ജോയ് മാത്യു
Director | Year | |
---|---|---|
ഷട്ടർ | ജോയ് മാത്യു | 2013 |
ജോയ് മാത്യു
ഒരു ഷട്ടറിനുള്ളിൽ കുടുങ്ങിപ്പോകുന്ന ഒരാണും പെണ്ണൂം. അവരെ പുറത്തു കടത്താൻ ശ്രമിക്കുന്ന മറ്റൊരാൾ. ഷട്ടറിനപ്പുറവും ഇപ്പുറവും കുടുങ്ങിപ്പോകുന്ന ചിലരുടെ ആകുലതകൾ, ജീവിതങ്ങൾ.
ഒരു ഷട്ടറിനുള്ളിൽ കുടുങ്ങിപ്പോകുന്ന ഒരാണും പെണ്ണൂം. അവരെ പുറത്തു കടത്താൻ ശ്രമിക്കുന്ന മറ്റൊരാൾ. ഷട്ടറിനപ്പുറവും ഇപ്പുറവും കുടുങ്ങിപ്പോകുന്ന ചിലരുടെ ആകുലതകൾ, ജീവിതങ്ങൾ.
ജോയ് മാത്യു എന്ന സംവിധായകന്റെ ആദ്യ ചിത്രം. ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാനി’ലെ പ്രധാന നടനായി അഭിനയിച്ച നടനാണ് ജോയ് മാത്യു. പിന്നീട് നാടക പ്രവർത്തകനായി.
ഈ ചിത്രത്തിലെ അഭിനയത്തിനു സജിതാ മഠത്തിലിനു 2012ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു.
വർഷങ്ങൾക്കു മുൻപ് ജോയ് മാത്യു നായകനായ അമ്മ അറിയാൻ (1986) സിനിമയുമായി സഹകരിച്ച പ്രൊഫ ടി ശോഭീന്ദ്രനും , മധു മാസ്റ്ററും ഈ സിനിമയിൽ അഭിനയിച്ചു.
റഷീദ് (ലാൽ) ഗൾഫിൽ നിന്നു നാട്ടിലെത്തിയത് കോളേജ് വിദ്യാർത്ഥിനിയായ മകൾ ലൈല(റിയ സൈറ)യുടെ വിവാഹ നിശ്ചയത്തിനാണ്. മകൾ തന്റെ ക്ലാസ്സിലെ സുഹൃത്തുക്കളുമായുള്ള സൌഹൃദം റഷീദിനേയും ഭാര്യയേയും ആശങ്കപ്പെടുത്തുന്നതിനാൽ തുടർന്നും പഠിക്കണമെന്ന ലൈലയുടെ ആഗ്രഹത്തെ നിരാകരിച്ച് ഉടനെ വിവാഹം നടത്തണമെന്നാണ് റഷീദ് തീരുമാനിക്കുന്നത്. റഷീദിന്റെ വീടിനോടു ചേർന്ന് ഒരു കടമുറി സ്ഥാപനമുണ്ട്. അതിലൊരു കടമുറി ഒഴിഞ്ഞു കിടക്കുകയാണ്. റഷീദ് ആ മുറി രാത്രി സുഹൃത്തുക്കളുമൊത്ത് കൂടുന്നതിനു ഉപയോഗിക്കുന്നു.
നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് സുര(വിനയ് ഫോർട്ട്) രാവിലത്തെ തന്റെ ഓട്ടത്തിനിടയിൽ ജൂനിയർ ആർട്ടിസ്റ്റ് സപ്ലെ ചെയ്യുന്ന വാസു(സാലു കൂറ്റനാട്)വിനേയും ഒരു പെൺകുട്ടിയേയും സുര ഒരു സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിക്കുന്നു. വാസു മുൻപ് പിമ്പ് ആയിരുന്നതുകൊണ്ട് സുര ആ വിശേഷങ്ങൾ തിരക്കുന്നു. അത്തരം വിഷയങ്ങളെക്കുറിച്ച് വാസു വാചാലനാവുന്നു. ലൊക്കേഷനിൽ നിന്ന് സുര തിരികെ പോരാൻ നേരമാണ് മറ്റൊരാൾ സെറ്റിൽ നിന്നും സുരയുടെ ഓട്ടോയിൽ കയറുന്നത്. സിനിമാ ഡയറക്ടർ മനോഹരൻ(ശ്രീനിവാസൻ) ഒരു സൂപ്പർ താരത്തെ കാണാൻ ഹോട്ടൽ മഹാറാണിയിലിക്കാണ് സുരയുടെ ഓട്ടോ വിളിക്കുന്നത്. എന്നാൽ ഹോട്ടലിലെത്തി ഓട്ടോയിൽ നിന്നിറങ്ങിപ്പോയ മനോഹരൻ സ്ക്രിപ്റ്റുകളടങ്ങിയ തന്റെ ബാഗ് ഓട്ടോയിൽ വെച്ച് മറന്നു. മനോഹരൻ ഓട്ടോ അന്വേഷിച്ചെങ്കിലും സുരയേയും ഓട്ടോയേയും കണ്ടെത്താനായില്ല.
രാത്രിയിൽ സുര സംഘടിപ്പിച്ച മദ്യവുമായി റഷീദും കൂട്ടുകാരും കടമുറിയിൽ മദ്യപിക്കുന്നു. മദ്യലഹരിയിലായ സുഹൃത്തുക്കളൂടെ ഇടയിൽ സുര രാവിലെ വാസുവിനേയും പെൺകുട്ടിയേയും കണ്ട കാര്യം പറയുന്നു. സുഹൃത്തുക്കളും ആ വിഷയത്തിൽ കൂടുന്നു. മദ്യം തീർന്നപ്പൊൾ റഷീദും സുരയും ബാറിൽ നിന്നു മദ്യം വാങ്ങാൻ വേണ്ടി പോകുന്നു. ബസ്സ് സ്റ്റോപ്പിൽ ഒരു സ്ത്രീ (സജിത മഠത്തിൽ) നിൽക്കുന്നത് റഷീദ് കാണുന്നു. സുര പറഞ്ഞ കഥകൾ റഷീദിൽ ഓർമ്മയിലെത്തുന്നു. അവരുമായി സംസാരിക്കാൻ സുരയെ റഷീദ് ഏർപ്പാട് ചെയ്യുന്നു. സുര ആ സ്ത്രീയുമായി റഷീദിനൊപ്പം ഓട്ടോയിൽ നഗരത്തിലെ ഹോട്ടലുകളിൽ മുറിയന്വേഷിക്കുന്നു. എന്നാൽ മുറി ലഭിക്കുന്നില്ല. ഒടുവിൽ റഷീദിന്റെ കടമുറിയിലെത്തുന്നു. റഷീദിനേയും സ്ത്രീയേയും കടമുറിയിലാക്കി സുര ഭക്ഷണം വാങ്ങാൻ പുറത്തു പോകുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ കടയുടെ ഷട്ടർ സുര പുറത്തു നിന്നു താഴിട്ട് പൂട്ടുന്നു. എന്നാൽ പുറത്ത് പോയ സുരയെ ട്രാഫിക് പോലീസ് മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നു.
ഷട്ടറിനകത്ത് കുടുങ്ങിപ്പോയ റഷീദിന്റേയും സ്ത്രീയുടേയും അവസ്ഥകളും അവരെ പുറത്തു കടത്താൻ ശ്രമിക്കുന്ന സുരയുടേയും ബാഗ് തിരികെ വാങ്ങാനുള്ള മനോഹരന്റേയും ശ്രമങ്ങളാണ് പിന്നെ.
- 1579 views