കേശഭാരം കബരിയിലണിയും

Title in English
Keshabharam Kabaniyil

കേശഭാരം കബരിയിലണിയും
കേരള നൃത്തകലാ സൗന്ദര്യമേ നിന്റെ
തോടയം പുറപ്പാടിന്നരികിൽ നില്പൂ
പുഷ്പ തോരണം ചാർത്തിയ പ്രകൃതി
കേശഭാരം കബരിയിലണിയും
കേരള നൃത്തകലാ സൗന്ദര്യമേ

ആയിരം ചിത്രക്കുമിളകൾ പതിച്ചൊരാട്ട-
ത്തിരശ്ശീ‍ലയ്ക്കരികിൽ (2)
പൊൻചിലങ്ക പൂച്ചിലങ്ക കിലുക്കി വരും
കുച്ചുപ്പുടി നർത്തകിമാർ
സുരയൗവനങ്ങളിൽ കാമകലയുണർത്തും നിൻ
തിരനോട്ടം പഠിക്കുവാൻ വന്നൂ
ഞാനും കൂടെ വന്നൂ
(കേശഭാരം..)

ശകുന്തളേ ഓ മിസ് ശകുന്തളേ

Title in English
Sakunthale oh miss

ശകുന്തളേ....
ശകുന്തളേ ഓ മിസ് ശകുന്തളേ നിന്റെ
സത്രത്തിന്നരികിലെൻ സ്റ്റേറ്റുകാറോടിച്ച്
ദുഷ്യന്തനെത്തീ ഈ ദുഷ്യന്തൻ
(ശകുന്തളേ...)

ചുറ്റും പറക്കുന്ന വണ്ടിനെ കണ്ടിട്ട്
ഫസ്റ്റ്എയിഡ് ബോക്സ് തുറന്നൂ ഞാൻ
ലവ് സോങ്ങെഴുതാൻ കാളിദാസൻ തന്ന
ലെറ്റർ പാഡുകൾ തന്നൂ ഞാൻ
ലെറ്റർ പാഡുകൾ തന്നൂ ഞാൻ
(ശകുന്തളേ...)

കണ്വനെ വെട്ടിച്ച് സഖികളെ വെട്ടിച്ച്
കാബറേ ഡാൻസിനു വന്നാട്ടെ
മാലിനീ തീരത്തെ പാർക്കിലിരുന്നൊരു
ഡ്യൂയറ്റ് പാടാൻ വന്നാട്ടേ
ഡ്യൂയറ്റ് പാടാൻ വന്നാട്ടേ
(ശകുന്തളേ...)

പ്രിയേ നിൻ ഹൃദയമൊരു

Title in English
Priye nin hridayamoru

പ്രിയേ ! പ്രിയേ നിൻ ഹൃദയമൊരു പിയാനോ
അമൃതനിഷ്യന്തിയാം അതിലുയരുന്നതൊ-
രപൂർവരാഗം - അപൂർവരാഗം അപൂർവരാഗം
(പ്രിയേ...)

ഉറങ്ങും എന്റെ വികാരഫണങ്ങളെ
ഉണർത്തുമുന്മാദം
അന്തരവയവ ധമനികളിൽ
അഗ്നി കൊളുത്തുമൊരുന്മാദം
നിന്റെ ശബ്ദങ്ങളിൽ ജ്വലിക്കും എന്റെ
മൗനങ്ങളിൽ വിശ്രമിക്കും
ഓഹോഹോഹോ ..ഓഹോഹോ....
(പ്രിയേ...)

തുടിക്കും എന്റെ നിശാസദനങ്ങളിൽ
അതിന്റെ ആവേശം
സ്വപ്നസുരഭില നിദ്രകളിൽ
സ്വർഗ്ഗസുഖം തരും ആവേശം
നിന്റെ ദാഹങ്ങളിൽ ജ്വലിക്കും
എന്റെ മോഹങ്ങളിൽ വിശ്രമിക്കും
ഓഹോഹോഹോ ..ഓഹോഹോ....
(പ്രിയേ..)

ചെമ്പകം പൂക്കുന്ന താഴ്വരയിൽ

Title in English
Chembakam pookkunna

ചെമ്പകം പൂക്കുന്ന താഴ്വരയിൽ
ചന്ദ്രഗിരിയുടെ താഴ്വരയിൽ
സ്വർണ്ണച്ചിറകടിച്ചെത്തീ പണ്ടൊരു
സ്വർഗ്ഗവാതിൽപ്പക്ഷീ
(ചെമ്പകം..)

തെക്കൻ കാറ്റിനു തണുപ്പു കൂടി കിളി
തേനുണ്ട് തളിരുണ്ട് മദിച്ചു പാടി
നക്ഷത്രക്കൊടിയുള്ള മയിൽപ്പെണ്ണേ
നിന്റെ നൃത്തം കാണാൻ ഞാൻ വന്നൂ
ചെമ്പകം പൂക്കുന്ന താഴ്വരയിൽ

ആടുംമയിലിനു കുളിരുകോരി അവൾ
ആലിലയരമണി കിലുക്കി പാടി
ഗന്ധർവ്വൻ കാട്ടിലെ ഇണപ്പക്ഷീ നിന്റെ
ഗാനം കേൾക്കാൻ ഞാൻ നിന്നൂ
ചെമ്പകം പൂക്കുന്ന താഴ്വരയിൽ

പച്ചിലയും കത്രികയും പോലെ

Title in English
Pachilayum kathrikayum

പച്ചിലയും കത്രികയും പോലെ
പട്ടുനാരും പവിഴവും പോലെ
പുഷ്പവതീ പുഷ്പവതീ നീയും ഞാനും
സ്വപ്നവും നിദ്രയും പോലെ
(പച്ചില..)

തുടിച്ചു തുടിച്ചു വിടരും നിന്റെ
തൊട്ടാൽ പൊട്ടുന്ന താരുണ്യം
അളന്നു നോക്കാതെ തുന്നീ ഞാൻ
അണിയാനീ കഞ്ചുകം
നിനക്കണിയാനീ കഞ്ചുകം
പൊന്നുനൂൽ കൊണ്ടെഴുതട്ടെ ഞാൻ
എന്റെ പേരും കൂടി -ഇതിൽ
എന്റെ പേരും കൂടി
(പച്ചില..)

ഏകാന്ത കാമുകാ നിൻ വഴിത്താരയിൽ

Title in English
Ekantha kamuka

ഓഹോ....ഓഹോ.....ഹോ.... 
ഏകാന്ത കാമുക നിൻ വഴിത്താരയിൽ 
ഏകാകിനിയായ്‌ വരുന്നു ഞാൻ (2)

പ്രേമത്തിൻ ഹിമവാഹിനിയുടെ കടവിൽ 
കടവിൽ ... 
ഹേമന്ത നിശീഥിനി തീർത്തൊരു പടവിൽ 
പടവിൽ ... 
പ്രേമത്തിൻ ഹിമവാഹിനിയുടെ കടവിൽ 
ഹേമന്ത നിശീഥിനി തീർത്തൊരു പടവിൽ 
കുളിർ കോരും കൈക്കുമ്പിളിലീ 
ഇളനീരും തിരുമധുരവുമായ്‌ 
വരൂ...വരൂ വരൂ

ഏകാന്ത കാമുക നിൻ വഴിത്താരയിൽ 
ഏകാകിനിയായ്‌ വരുന്നു ഞാൻ

Film/album

പടച്ചവനുണ്ടെങ്കിൽ

Title in English
Padachavanundenkil

പടച്ചവനുണ്ടെങ്കിൽ പടച്ചവൻ ഞമ്മളോടു 
പെണങ്ങി നടക്കണതെന്താണ്‌  (2)
കമ്പി പയിപ്പിച്ചു ഖൽബിനകത്തിട്ടു 
പമ്പരം കറക്കണതെന്താണ്‌ (2) 

പടച്ചവനുറങ്ങണ പതിനാലാംബഹറിലെ 
പനിനീർപ്പൂങ്കാവിലെ പൂത്തുമ്പീ (2)
ഒരിക്കലും തുറക്കാത്ത വെളിച്ചം കേറാത്ത 
കരളിന്റെ അറവാതിൽ തുറന്നാട്ടെ (2) 
(പടച്ചവൻ... )

മലർച്ചുണ്ടിൽ വിരിയണ മണിമുല്ലയിതളിലെ 
മധുരത്തേനമൃതിറ്റു തന്നാട്ടെ (2)
ഒരിക്കലും പൂക്കാത്ത പൂക്കാലം കാണാത്ത 
കരളിന്റെ മുളങ്കൊമ്പിലിരുന്നാട്ടെ (2)

Film/album

വേദന വേദന തീരാത്ത വേദന

Title in English
Vedana vedana

വേദന...വേദന... 
തീരാത്ത വേദനയിൽ മുങ്ങി 
വേഴാമ്പലുകൾ മയങ്ങി 
സ്നേഹത്തിൻ കണ്ണുനീർ പാടത്തിന്നരികിൽ 
ദാഹിച്ചു ദാഹിച്ചുറങ്ങി 

വേദന...വേദന... 
തീരാത്ത വേദനയിൽ മുങ്ങി 
വേഴാമ്പലുകൾ മയങ്ങി 

നിർവൃതി വർണ്ണവിതാനങ്ങൾ നീർത്തിടും 
നിത്യ മനോഹര തീരം - നിദ്രതൻ 
നിത്യ മനോഹര തീരം 
സ്വപ്നം സങ്കല്പ തംബുരു മീട്ടും 
വിശ്വ പ്രേമകുടീരം 
വിശ്വ പ്രേമകുടീരം 

അന്തരാത്മാവിൻ അബോധതലങ്ങളിൽ 
ആരോ പാടുവതാരോ - മൂകമായ്‌ 
ആരോ പാടുവതാരോ 
തല്ലാനല്ല തലോടുവാനല്ലോ 
തന്നൂ ഞാനീ കൈകൾ 
തന്നൂ ഞാനീ കൈകൾ

Film/album

കിഴക്ക് കിഴക്ക് കിഴക്കൻ കാട്ടിലെ

Title in English
Kizhakku kizhakku

കിഴക്ക് കിഴക്ക് കിഴക്കന്‍ കാട്ടിലെ 
കിങ്ങിണിക്കൂട്ടിലെ തത്തമ്മ
പണ്ടൊരു ചക്കിപ്പരുന്തിന്‍റെ വീട്ടില്‍ 
പാട്ടുകച്ചേരിക്ക് പോയി
(കിഴക്ക്... )

കുഞ്ഞിച്ചിറകു മുളയ്ക്കാത്ത കുഞ്ഞിനെ 
കൂടെക്കൊണ്ടു പോയ് തത്തമ്മ (2)
പച്ചപ്പനംകൂട്ടിനുള്ളിലുറക്കി 
പല്ലവി പാടീ തത്തമ്മ (2)

പാട്ടിനിടയ്ക്കു പനംതത്ത ചോദിച്ചു 
പല്ലു കടിക്കണതാരാണ് (2)
ചക്കിപ്പരുന്തു വിളിച്ചു പറഞ്ഞു 
പുത്തരിച്ചോറിലെ കല്ലാണ് (2)
(കിഴക്ക്... )

Film/album

ഇടവപ്പാതിക്കോളു വരുന്നൂ

Title in English
Idavappathikkolu varunnu

ആ....
ഇടവപ്പാതിക്കോളു വരുന്നൂ
ഇതുവഴി മിന്നൽത്തേരു വരുന്നൂ
തുള്ളിക്കൊരുകുടമാകും മുൻപേ
തുള്ളിനട തുള്ളിനട
വെള്ളിമണിക്കാളേ
നടനട വെള്ളിമണിക്കാളേ
(ഇടവ..)

പൂക്കാതെ കായ്ക്കാതെ
പൂവണിമലയിൽ കാവൽ നിന്നൊരു
പൂവരശിന്നലെ പൂത്തു
എന്റെ കിനാവുകൾ പൂത്തു ജീവിത
സന്ധ്യാപുഷ്പി തളിർത്തു
ഈ വഴിയാത്രയിലെൻ ചങ്ങാതീ
നീയാണിനിയെൻ വഴികാട്ടി
തുള്ളിനട തുള്ളിനട
വെള്ളിമണിക്കാളേ
നടനട വെള്ളിമണിക്കാളേ
(ഇടവ..)