ശകുന്തളേ....
ശകുന്തളേ ഓ മിസ് ശകുന്തളേ നിന്റെ
സത്രത്തിന്നരികിലെൻ സ്റ്റേറ്റുകാറോടിച്ച്
ദുഷ്യന്തനെത്തീ ഈ ദുഷ്യന്തൻ
(ശകുന്തളേ...)
ചുറ്റും പറക്കുന്ന വണ്ടിനെ കണ്ടിട്ട്
ഫസ്റ്റ്എയിഡ് ബോക്സ് തുറന്നൂ ഞാൻ
ലവ് സോങ്ങെഴുതാൻ കാളിദാസൻ തന്ന
ലെറ്റർ പാഡുകൾ തന്നൂ ഞാൻ
ലെറ്റർ പാഡുകൾ തന്നൂ ഞാൻ
(ശകുന്തളേ...)
കണ്വനെ വെട്ടിച്ച് സഖികളെ വെട്ടിച്ച്
കാബറേ ഡാൻസിനു വന്നാട്ടെ
മാലിനീ തീരത്തെ പാർക്കിലിരുന്നൊരു
ഡ്യൂയറ്റ് പാടാൻ വന്നാട്ടേ
ഡ്യൂയറ്റ് പാടാൻ വന്നാട്ടേ
(ശകുന്തളേ...)
ഹസ്തിനപുരത്തിലെ എഴുപത്തിനാലിലെ
ബഡ്ജറ്റു കഴിഞ്ഞാൽ കല്യാണം
എപ്പോഴുമോർക്കുവാൻ സമ്മാനമായെന്റെ
ജപ്പാൻ വാച്ചിതു നൽകാം ഞാൻ
ജപ്പാൻ വാച്ചിതു നൽകാം ഞാൻ
(ശകുന്തളേ...)