അനുരാഗം കണ്ണിൽ മുളയ്ക്കും (M)

Title in English
Anuraagam kannil (M)

അനുരാഗം കണ്ണില്‍ മുളയ്ക്കും 
ഹൃദയത്തില്‍ വേരൂന്നി നില്‍ക്കും
തങ്കക്കിനാവില്‍ തളിര്‍ക്കും
കല്യാണപ്പന്തലില്‍ പൂക്കും
(അനുരാഗം...)

കണ്ണീരാല്‍ നിത്യം നനയ്ക്കും
നെടുവീര്‍പ്പാല്‍ വളമേകുമെന്നും
കരിയാതെ വാടാതെ വളരും - എന്റെ
കരളിലെ അനുരാഗവല്ലീ
(അനുരാഗം...)

അരുണന്‍ വെറും ചാമ്പലാകാം
മരുഭൂമിയാകാം സമുദ്രം
ഒരുനാളുമണയാതെ മിന്നും - എന്റെ
കരളിലെ അനുരാഗദീപം
(അനുരാഗം...)

പൂമണിമാരന്റെ കോവിലിൽ

Title in English
poomani marante kovilil

പൂമണിമാരന്റെ കോവിലിൽ
പൂജയ്ക്കെടുക്കാത്ത പൂവു ഞാൻ
അനുരാഗ മോഹന വീണയിൽ
താളം പിഴച്ചൊരു ഗാനം ഞാൻ (പൂമണി..)
 
മധുരപ്രതീക്ഷതൻ മധുവൂറും ഗാനങ്ങൾ
മനമേ നീയെന്തിനു പാടീ
മതിമറന്നിത്ര നാൾ മൗനാനുരാഗത്തിൻ
മണിവീണയെന്തിനു മീട്ടി (പൂമണി..)
 
കനകക്കിനാവുകൾ പൂത്തു തളിർത്തിട്ടും
കരിവണ്ടു വന്നില്ല ചാരേ
കണ്ണുനീർക്കായലിൻ തീരത്തിൻ നീയിനി
കാത്തിരുന്നീടുന്നതാരേ (പൂമണി..)

ഇണക്കിളീ ഇണക്കിളീ

Title in English
Inakkilee

ഇണക്കിളീ ഇണക്കിളീ - നിന്‍
നന്ദനവാടിയില്‍ അണയുകയാണൊരു
കനകവസന്തം രാഗവസന്തം
ഇണക്കിളീ..

നിന്മിഴിയിതളില്‍ നീലാഞ്ജനമോ
പ്രണയകാവ്യമോ
പൂങ്കവിളിണയില്‍ നറുകുങ്കുമമോ
രാഗപരാഗമോ
മധുവോ മലരോ ഇണക്കിളീ
ഇണക്കിളീ..

കരളിന്‍ താമര മലരില്‍ മരുവും 
പ്രേമഹംസമേ
സ്വപ്നശതങ്ങളില്‍ തേന്മഴ ചൊരിയും
സ്വരരാഗ മാധുരീ
കരളില്‍ പകരൂ ഇണക്കിളീ
ഇണക്കിളീ.....

കണ്ടാൽ നല്ലൊരു പെണ്ണാണ്

Title in English
Kandaal nalloru pennaanu

ആ........
കണ്ടാല്‍ നല്ലൊരു പെണ്ണാണ് 
കനകം വിളയണ കരളാണ്
പ്രണയക്കടലൊന്നുള്ളിലൊതുക്കിയ
മിണ്ടാപ്പെണ്ണാണ് - ഇവളൊരു
മിണ്ടാപ്പെണ്ണാണ്
(കണ്ടാല്‍..)

അമ്പലക്കുളത്തിലെ ആമ്പല്‍പ്പൂവിന്
തീര്‍ത്താലും തീരാത്ത ദാഹം
മധുമാസചന്ദ്രനെ മാറോടുചേര്‍ക്കാന്‍
മനസ്സിന്നുള്ളില്‍ മോഹം പൂവിന്‍
മനസ്സിന്നുള്ളില്‍ മോഹം
(കണ്ടാല്‍..)

ഉള്ളതു പറയാന്‍ മടിയുണ്ടോ
ഉള്ളിലൊരുത്തനിരുപ്പുണ്ടോ
കിനാവില്‍വന്നാ കവിതക്കാരന്‍
കിക്കിളികൂട്ടാറുണ്ടോ - നിന്നെ
കിക്കിളികൂട്ടാറുണ്ടോ
(കണ്ടാല്‍..)

ഒരു പളുങ്കുപാത്രം

Title in English
Oru palunku pathram

ഒരുപളുങ്കുപാത്രം തൊഴുകലോടേറ്റുവാങ്ങാന്‍
കരളിലെന്‍ മോഹങ്ങള്‍ തപസ്സിരിപ്പൂ

ഒരു പളുങ്കുപാത്രം പ്രിയതോഴനെനിക്കേകും
ഒരു ഭാഗ്യനിമിഷം ഞാന്‍ കൊതിച്ചുനില്‍പ്പൂ

മയില്‍പ്പീലിപോലെയൊരു മഴവില്ലുപോലെ
വണ്ണമധുരം നിന്‍ ഹൃദയത്തിന്‍ പളുങ്കുപാത്രം
മലര്‍മാസ സുഗന്ധവും പനിനീരില്‍ കുളിര്‍മയും
കലര്‍ന്നെഴും നിന്റെയോമല്‍ പളുങ്കുപാത്രം

പറയൂ നിന്‍ ഹൃദയത്തിന്‍ പളുങ്കുപാത്രം നിറയെ
ചെറുതേനോ മുന്തിരിയോ കരിമ്പുനീരോ
പവിഴത്തിന്‍ നിറമാര്‍ന്നു പതഞ്ഞുയര്‍ന്നീടും നിന്റെ
അനുരാഗം പകര്‍ന്നേകും പളുങ്കുപാത്രം

പാതി വിരിഞ്ഞൊരു

Title in English
Paathi virinjoru

പാതിവിരിഞ്ഞൊരു പാ‍തിരാപ്പൂവായ്
വാതിലില്‍ വന്നൂ വസന്തം എന്‍പടി
വാതിലില്‍ വന്നൂ വസന്തം
(പാതി..)

കസ്തൂരിദീപവും കയ്യിലേന്തി
കാര്‍ത്തികത്താരമായ് വന്നൂ നീ
പൊട്ടി-ചിരിച്ചുനിന്‍ കൈവളകള്‍
പൊട്ടി-വിടര്‍ന്നെന്റെ പൊന്‍കിനാക്കള്‍
പൊന്‍കിനാക്കള്‍
(പാതി..)

ചെമ്പകപ്പൂവേ നിന്‍ മേനിയാകെ
എന്തിത്ര കോരിത്തരിച്ചുപോവാന്‍
ചന്ദന-കാറ്റിന്റെ കൈകള്‍ മെല്ലെ
ഒന്നു-തൊട്ടപ്പൊഴേ നാണമായോ
നാണമായോ
(പാതി..)

പൂവാലൻ കിളീ

Title in English
Poovaalan kili

പൂവാലൻ കിളീ പൂവാലൻ കിളീ
പൂവ് നുള്ളാൻ പോരണോ
പുന്ന പൂത്ത കടവിലേക്കെൻ
തോണീയേറി പോരണോ
പൂവാലൻ കിളീ പൂഹോയ്
പൂഹോയ് ഹോയ്
 
ചീനവലക്കമ്പികളിൽ
ചിറകുണക്കും മൈനേ
മൈനേ മൈനേ മൈനേ
അക്കരത്തൊപ്പിലു പണ്ടു ഞാൻ നട്ടൊരു
ചക്കരമാന്തയ്യ് പൂത്തല്ലോ
പൂ...ത്ത...ല്ലോ 
(പൂവാലൻ...) 

പൂവരശിൻ കാടുകളിൽ
ഊഞ്ഞാലാടും തത്തേ
തത്തേ തത്തേ തത്തേ
അക്കരെയക്കരെ മാരനൊരുക്കിയ
മാന്തളിർ മഞ്ചലു കാണണ്ടേ
കാ...ണ...ണ്ടേ.. 
(പൂവാലൻ...) 

നിശാഗന്ധീ നിശാഗന്ധീ

Title in English
Nishagandhee

നിശാഗന്ധീ - നിശാഗന്ധീ
എന്നുമെന്നോർമ്മതൻ പൂപ്പാലികയിൽ 
നിൻ മന്ദഹാസം വിരിഞ്ഞു നിൽക്കും
(നിശാഗന്ധീ..) 

എന്നനുരാഗത്തിൻ രത്നകിരീടം 
എന്തിനോ നിന്നെ ഞാൻ ചാർത്തി 
എന്മനസങ്കൽപസിംഹാസനത്തിലെ
സൗന്ദര്യറാണിയായ്‌ നീയിരുന്നു
(നിശാഗന്ധീ..) 

എൻ വഴിത്താരയിൽ വേദന നീട്ടിയ 
പൊൻതിരി നാളമായ്‌ നിന്നു നീ 
മന്നിലെ കഥകൾക്കു പൂർണ്ണത നൽകുവാൻ 
എന്നുമീക്കണ്ണീർത്തുള്ളി വേണം 
(നിശാഗന്ധീ..)

മണിവീണയാണു ഞാൻ

Title in English
Maniveenayaanu njan

ആ...

മണിവീണയാണു  ഞാൻ നിന്മടിയിൽ
മധുരമാം രാഗത്തിൻ മലരുകൾ ചൂടിയ
മണിവീണയാണു  ഞാൻ നിന്മടിയിൽ 
(മണിവീണ..)

ഒരു കുളുർതെന്നലിൻ കൈകളെൻ പിന്നിൽ
വന്നരുമയായെൻ മുഖം പൊത്തി
തനിയേയെൻ ചുണ്ടു വിടർന്നപ്പോൾ  നാലഞ്ച്-
പനിനീർക്കണങ്ങൾ പുരണ്ടൂ   
(മണിവീണ..)

മലരമ്പു കൊണ്ടെന്റെ മാനസം നൊന്തപ്പോൾ
മതി മറന്നെന്തോ ഞാൻ പാടീ
ഒരു കൊച്ചു മോഹത്തിൻ മുന്തിരിവള്ളിയിൽ
അറിയാതെ ഞാനിരുന്നാടി  
(മണിവീണ..)

നീലവാനമേ നീലവാനമേ

Title in English
neelavaaname

ആ..........
നീലവാനമേ.. നീലവാനമേ
നീയാരെ താഴെത്തിരഞ്ഞു വന്നൂ

ചക്രവാളത്തിന്‍ ചന്ദനക്കട്ടിലില്‍
പട്ടുവിരിയില്‍ ഇരുന്നു - നീ
പൂഴിമണ്ണിനെ കെട്ടിപ്പുണര്‍ന്നൂ
പൂവുപോല്‍ മുത്തം പകര്‍ന്നു
ആ..... 
(നീലവാനമേ...)

നിന്നെ മോഹിച്ചു നിന്നൊരാപ്പെണ്‍കൊടി
നിന്‍തിരുമാറില്‍ മയങ്ങി- ആ
താഴമ്പൂവണി നീലച്ചുരുള്‍മുടി
താണുചുംബിച്ചുനീ നിന്നൂ
ആ......
(നീലവാനമേ...)