മനസ്സും മനസ്സും അടുത്തു

Title in English
Manassum manassum

മനസ്സും മനസ്സും അടുത്തു
മിഴികളും മിഴികളും ഇടഞ്ഞു
മറ്റാരുമറിയാതെ നാമിരുവരും
ഒരു മായാലോകം തീര്‍ത്തു 
(മനസ്സും..)

കണ്ണിലെ - കണ്ണിലെ കള്ളത്താക്കോല്‍ കൊണ്ടെന്റെ
കരളു തുറന്നെടുത്ത നിധിയെവിടേ 
ഉള്ളിലിരിക്കുമൊരലമാരയില്‍ ഞാന്‍
ഒളിച്ചു വെച്ചൂ - നിധി ഒളിച്ചു വെച്ചൂ 
(മനസ്സും..)

ഉള്ളിലേ- ഉള്ളിലേ പൊന്നലമാര തുറക്കണം
കള്ളനെയെനിക്കിന്നു പിടിക്കേണം
കാണാപ്രേമച്ചങ്ങലയാലേ
വിലങ്ങുവെയ്ക്കൂ - കൈയ്യിൽ വിലങ്ങുവെയ്ക്കൂ 

Year
1969

ഉറക്കം വരാത്ത പ്രായം

Title in English
Urakkam varatha praayam

ഉറക്കം വരാത്ത പ്രായം - ഒന്നും 
ഒതുക്കാൻ വയ്യാത്ത പ്രായം 
എനിക്കും നിനക്കും വെണ്ണിലാവിനും 
എന്നും ഒരേ പ്രായം 
ഉറക്കം വരാത്ത പ്രായം

തുറന്ന ജാലക വാതിലിലൂടെ 
തുഷാര കിരണങ്ങളോടി വരുമ്പോൾ 
മാമ്പൂ തുമ്പിയെ അണയ്ക്കുന്നു 
മനസ്സു ദാഹിയ്ക്കുന്നു 
(ഉറക്കം..)

വിതുർന്നുലഞ്ഞ കിനാക്കളിലൂടെ 
വികാര മുകുളങ്ങൾ തേൻ നിറയുമ്പോൾ 
മാറിൽ മുത്തുകൾ കിലുങ്ങുന്നു 
മനസ്സു ദാഹിയ്ക്കുന്നു 

Year
1969

കിലുകിലുക്കാം കിളിയുടെ വീട്

Title in English
Kilukilukkaam kili

കിലുകിലുക്കാം കിളിയുടെ വീട്‌ 
കുളിരാറ്റും കടവിലെ വീട്‌ 
മഴവില്ലിൻ പീലികൾ കൊണ്ടതു 
മേയാൻ വന്നവനെതിലെ പോയ്‌ 
(കിലുകിലു..)
ഓയ്‌ - ഓയ്‌ - എതിലെ പോയ്‌ 

അവനിരിക്കാൻ പലകയിട്ടു 
അവനു കുടിക്കാൻ കരിക്കിട്ടു 
മാർ നിറയും രോമാഞ്ചവുമായ്‌ 
ഞാനവനെ എതിരേറ്റു (2)
(കിലുകിലു..) 

കൊടുത്ത പലകയിലിരുന്നില്ല 
കരിക്കെടുത്തു കുടിച്ചില്ല 
അടുക്കളത്തളത്തിലേ-
ക്കവനെ വിളിച്ചിട്ടു വന്നില്ല (2)
(കിലുകിലു..) 

Year
1969

കണ്ടു കൊതിച്ചൂ

Title in English
Kandu kothichu

കണ്ടൂ - കൊതിച്ചൂ - കണ്ണുകള്‍ തുടിച്ചൂ
അവനു ഞാന്‍ കൊടുത്ത മാതളപ്പഴത്തി-
ന്നകവും പുറവും തുടുത്തൂ 
കണ്ടൂ - കൊതിച്ചൂ - കണ്ണുകള്‍ തുടിച്ചൂ

മുത്തുപോലുള്ള കൈനഖത്താലതിന്‍ 
ഞെട്ടിലവന്‍ നുള്ളി
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍കൊണ്ടൊരു
മുത്തമവന്‍ നല്‍കീ 

അല്ലികളില്‍ - അല്ലികളില്‍
അമൃതം തുളുമ്പീ - തുളുമ്പീ 
മാറില്‍ മറ്റൊരു മധുരവികാരം
വാരിത്തൂകി സിന്ദൂരം 

വീട്ടിലൊറ്റക്കു കാത്തിരിക്കുമ്പോള്‍
വീണ്ടുമവന്‍ വരുമോ
പതുക്കെ ചെവിയില്‍ ഞാന്‍
പണ്ടുചോദിച്ചതു പകരമവന്‍ തരുമോ 

Year
1969

താണ നിലത്തേ നീരോടൂ

Title in English
THaana nilathe neerodoo

താണ നിലത്തേ നീരോടൂ 
തപസ്സിരുന്നേ പൂ വിരിയൂ 
താണ നിലത്തേ നീരോടൂ 

നീയും ഞാനും നീരൊഴുക്കിലെ 
നീല കുമിളകൾ മാത്രം (2)
നിമിഷം ഒരു നിമിഷം 
നിറഞ്ഞു നിൽക്കും നമ്മളിൽ ഈ 
പ്രപഞ്ചസൗന്ദര്യമാകെ (2)
ഓ...ആ...(താണ..) 

ഞാനും നീയും നീർത്തടത്തിലെ 
ഞാറ്റുവേല പൂക്കൾ 
നിമിഷം ഒരു നിമിഷം 
വിതുമ്പി നിൽക്കും നമ്മളിൽ ഈ 
പ്രപഞ്ച ദുഃഖങ്ങളാകെ 
ഓ...ആ...(താണ..)

Year
1969

ശരവണപ്പൊയ്കയിൽ

Title in English
Saravana poykayil

ശരവണപ്പൊയ്കയിൽ അവതാരം ശ്രീ
ശിവപഞ്ചാക്ഷരം തേജ: സാരം
മുരുകാ ശ്രീ മുരുകാ
മൂവുലകിനു നീ ആധാരം
 
ഹിമഗിരി നന്ദിനി ലാളിച്ചു വളർത്തിയ
കമനീയ രൂപനാം  ശ്രീ മുരുകാ
പ്രണവാർത്ഥ സാരം ഉമാപതിക്കാദ്യമായ്
ഉപദേശം നൽകിയ മുരുകാ മുരുകാ
 
 
താരകനെക്കൊന്നൂ ധർമ്മയുദ്ധത്തിലെ
ദേവസേനാധിപനായി
രക്തകിരീടമണിഞ്ഞൂ
തിരിച്ചെന്തൂർ എത്തിയ ശ്രീമുരുകാ മുരുകാ
 
 
പഴനിയിൽ ജ്ഞാനപ്പഴം തേടിപ്പോയി പണ്ട്
പരമപദം കണ്ട ശ്രീ മുരുകാ
തോരാത്ത കണ്ണീരിൻ കാവടിയും കൊണ്ട്
തേടുന്നു നിന്നെ ഞാൻ മുരുകാ മുരുകാ
 
 

Year
1969

പത്മാസനത്തിൽ നിമീലിതലോചന

Title in English
Padmasanathil

പത്മാസനത്തില്‍ നിമീലിതലോചന-
പത്മദലങ്ങളും അഞ്ജലീമൊട്ടുമായ്
വാസന്തവാസരോഷസ്സില്‍ മഹേശ്വര-
ധ്യാനപരയായിരുന്നു ശ്രീപാര്‍വ്വതി

പോയ പൂക്കാലത്തെയോര്‍മ്മിച്ചുനില്‍ക്കുമീ
ഭൂമിയിലെത്തുന്ന ഹേമന്തസന്ധ്യകള്‍
മൂടല്‍മഞ്ഞിന്റെ മുഖാവരണംകൊണ്ട്
മൂടുകയല്ലോ തപസ്വിനീമന്ദിരം

ഹോമാഗ്നി കൂട്ടുന്നു സൗരയൂഥം 
നല്ല ഹൈമവതഭൂവില്‍ വന്നു ഗ്രീഷ്‌മാതപം
ഹൈമവതഭൂവില്‍ വന്നു ഗ്രീഷ്‌മാതപം
വന്നു ഗ്രീഷ്‌മാതപം

Year
1969

തപസ്സിരുന്നൂ ദേവൻ

Title in English
Thapassirunnu Devan

തപസ്സിരുന്നൂ ദേവൻ പരമപ്രശാന്തമായ്
തരംഗവിഹീനമായ മരുവും കടൽ പോലെ
ഒരു നീർമണി പൊലും തൂകാതെ തുളുമ്പാതെ
നിറകുംഭം പോൽ നിൽക്കും നിശ്ശബ്ദ മേഘം പോലെ
തൈത്തെന്നലേൽക്കാത്തൊരു വിളക്കിൽ നിഷ്പന്ദമായ്
കത്തുന്ന നാളം പോലെ തപസ്സിരുന്നൂ ദേവൻ...

 

Year
1969

ശൈലനന്ദിനീ നീയൊരു

Title in English
Shaila nandini

ശൈലനന്ദിനി നീയൊരു പൂജാ
മന്ത്രതരംഗിണിയായീ
അമ്പിളി ചൂടും തമ്പുരാനൊരു
തുമ്പപ്പൂക്കണിയായീ-  നീയൊരു 
തുമ്പപ്പൂക്കണിയായീ

പുണ്യവാഹിനി മന്ദാകിനി - പൂ-
ക്കുമ്പിളില്‍ നല്‍കിയ തീര്‍ത്ഥവുമായ്‌
ദേവനിരിക്കും താഴ്‌വര നിഴലില്‍
പൂജാരിണിയായ്‌ വന്നു - ശിവപദ
പൂജാരിണിഞാന്‍ വന്നു

പൂവും കറുകയുമഞ്ജലീ പുഷ്പവും
കൂവളത്തളിര്‍മാലയുമായ്‌
ദേവദാരുത്തണലില്‍ നീയൊരു
നൈവേദ്യവുമായ്‌ വന്നു - മറ്റൊരു
നൈവേദ്യം പോല്‍ നിന്നു

Year
1969

ഓംകാരം ഓംകാരം

Title in English
Omkaram

ഓം ..ഓം..ഓം..
ഓംകാരം ...ഓംകാരം
ആദിമമന്ത്രം അനശ്വരമന്ത്രം
നാദ ബ്രഹ്മ ബീജാക്ഷരമന്ത്രം (ഓംകാരം..)
ഓം ..ഓം..
 
ഓരോ ജീവകണത്തിനുള്ളിലും
ഒളിയായ് ഒലിയായ് ഉണ്മയായ് നന്മയായ്
ഉണരും ചിദാനന്ദ മന്ത്രം ആ‍...ആ‍ ...ആ
ഓരോ ജീവകണത്തിനുള്ളിലും
ഒളിയായ് ഒലിയായ് ഉണ്മയായ് നന്മയായ്
ഉണരും ചിദാനന്ദ മന്ത്രം
പ്രപഞ്ച സൃഷ്ടി സ്ഥിതിലയ മന്ത്രം
പുനരുജ്ജീവന മന്ത്രം
പുനരുജ്ജീവന മന്ത്രം   ( ഓംകാരം..)
 
ഓരോ രശ്മി തരംഗത്തിനുള്ളിലും
ഉയിരായ് കതിരായ് രൂപമായ് ഭാവമായ്
ഉണരും സനാതന മന്ത്രം (2)

Year
1969