പച്ചിലയും കത്രികയും പോലെ

പച്ചിലയും കത്രികയും പോലെ
പട്ടുനാരും പവിഴവും പോലെ
പുഷ്പവതീ പുഷ്പവതീ നീയും ഞാനും
സ്വപ്നവും നിദ്രയും പോലെ
(പച്ചില..)

തുടിച്ചു തുടിച്ചു വിടരും നിന്റെ
തൊട്ടാൽ പൊട്ടുന്ന താരുണ്യം
അളന്നു നോക്കാതെ തുന്നീ ഞാൻ
അണിയാനീ കഞ്ചുകം
നിനക്കണിയാനീ കഞ്ചുകം
പൊന്നുനൂൽ കൊണ്ടെഴുതട്ടെ ഞാൻ
എന്റെ പേരും കൂടി -ഇതിൽ
എന്റെ പേരും കൂടി
(പച്ചില..)

നിറഞ്ഞു നിറഞ്ഞു തുളുമ്പും നിന്റെ
നൃത്തം വെയ്ക്കുന്ന സൗന്ദര്യം
കവർന്നെടുത്തു ഞാൻ ചാർത്തിക്കും
കവിളത്തൊരു കന്മദം -ഇളം
കവിളത്തൊരു കന്മദം
വർണ്ണപ്പൂ കൊണ്ടെഴുതട്ടെ ഞാൻ
എന്റെ പേരും കൂടി അതിൽ
എന്റെ പേരും കൂടി
(പച്ചില..)