ഈ കടലും മറുകടലും

Title in English
Ee Kadalum Marukadalum

ഈ കടലും മറുകടലും
ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ
ഇവിടന്നു പോണവരേ
അവിടെ മനുഷ്യരുണ്ടോ
അവിടെ മതങ്ങളുണ്ടോ  (ഈ കടലും..)
 
ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞൂ
ഈശ്വരനെ കണ്ടൂ ഇബിലീസിനെ കണ്ടൂ
ഇതു വരെ മനുഷ്യനെ കണ്ടില്ലാ
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല  (ഈ കടലും..)
 
ഇവിടെ സമത്വം പൂവിട്ടിരുന്നതായ്
വെറുതേ മതങ്ങൾ നുണ പറഞ്ഞൂ
ഹിന്ദുവിനെ കണ്ടൂ മുസൽമാനെ കണ്ടൂ
ഇതു വരെ മനുഷ്യനെ കണ്ടില്ലാ
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല  (ഈ കടലും..)

Year
1969

പ്രിയദർശിനീ

Title in English
Priyadarsinee

പ്രിയദര്‍ശിനി ഞാന്‍ നമുക്കൊരു 
പ്രേമപഞ്ചവടി തീര്‍ത്തു
മനോജ്ഞ സന്ധ്യാരാഗം പൂശിയ
മായാലോകം തീര്‍ത്തു
(പ്രിയദര്‍ശിനി..)

അരികില്‍ സരയൂ നദിയുണ്ടോ - അതിൽ
അന്നമുഖത്തോണിയുണ്ടോ
അക്കളിത്തോണി തുഴഞ്ഞു നടന്നാല്‍
മുങ്ങിപ്പോയാലോ - ചുഴികളില്‍
മുങ്ങിപ്പോയാലോ
മുത്തുകിട്ടും കൈനിറയെ മുത്തുകിട്ടും
ഓഹോ... ഓഹോ... ഓ....
(പ്രിയദര്‍ശിനി..)

Year
1969

എനിക്കും ഭ്രാന്ത് നിനക്കും ഭ്രാന്ത്

Title in English
Enikkum Bhranthu

എനിക്കും ഭ്രാന്ത് - നിനക്കും ഭ്രാന്ത് 
എല്ലാര്‍ക്കുമെല്ലാര്‍ക്കും ഭ്രാന്ത്
കനകം മൂലം കാമിനി മൂലം
മനുഷ്യനിപ്പോഴും ഭ്രാന്ത്
(എനിക്കും...)

സത്യം തെരുവില്‍ മരിച്ചു
തത്വശാസ്ത്രം ചിതലുപിടിച്ചു
ഭൂമിക്കു വഴിപിഴച്ചു - മാനം തീപിടിച്ചു
മാനം തീപിടിച്ചു
(എനിക്കും...)

സ്വപ്നം ചിതയില്‍ ദഹിച്ചു
സ്വര്‍ഗ്ഗദൂതന്‍ കുരിശില്‍ പിടച്ചു
ധര്‍മ്മത്തിന്‍ തലനരച്ചു - ദൈവം രാജിവെച്ചു
ദൈവം രാജിവെച്ചു
(എനിക്കും...)

Year
1969

ഗോരോചനം കൊണ്ടു കുറി തൊട്ടു

Title in English
Gorochanam Kondu

ഗോരോചനം കൊണ്ടു കുറി തൊട്ടു
ഗോപിക്കുറി തൊട്ടു
അഞ്ജനമെഴുതിയ കൺകോണുകളാൽ
ആയിരം ഹൃദയങ്ങൾ എതിരിട്ടു 
(ഗോരോചനം..)

ഓരോ ഹൃദയവും ഓരോ ഹൃദയവും
ഓരോ മാല കൊരുത്തു തന്നൂ 
എനിക്കോരോ മാല കൊരുത്തു തന്നൂ
മാറിലെ മാലയിലെ മാതളമൊട്ടുകൾ
മാരകാകളികൾക്ക് താളമിട്ടു 
(ഗോരോചനം..)

ഓരോ യാമവും ഓരോ യാമവും
ഓരോ പുളകമിറുത്തു തന്നൂ
എനിക്കോരോ പുളകമിറുത്തു തന്നൂ
പ്രാണനിൽ തേൻ പകരും ചുംബനച്ചൂടുകൾ
പ്രേമഭാവനകൾക്ക് രൂപമിട്ടു 
(ഗോരോചനം..)
 

Year
1969

പാതിരാപ്പക്ഷികളേ പാടൂ

Title in English
Paathiraa Pakshikale

ആ... ആ.. ആഹാ.... 

പാതിരാപ്പക്ഷികളേ
പാടൂ - പാടൂ - പാടൂ
കാമുകമാനസ ശിലയലിയിക്കും
ഗാനം പ്രേമഗാനം 
(പാതിരാപ്പക്ഷികളേ..)

ഞാനതിന്റെ ചിത്രച്ചിറകിലെ
ആയിരത്തില്‍ ഒരു പീലി
തേരില്‍ വന്ന ദിവാസ്വപ്നങ്ങള്‍
വാരിച്ചൂടിയ പീലി 
(പാതിരാപ്പക്ഷികളേ..)

ഞാനതിന്റെ പുല്ലാങ്കുഴലിലെ
ആയിരത്തില്‍ ഒരു രാഗം
പാതി പൂത്ത മനോരാജ്യങ്ങള്‍
പാടിത്തീര്‍ന്നൊരു രാഗം 
(പാതിരാപ്പക്ഷികളേ..)

Year
1969

ചന്ദനക്കല്ലിലുരച്ചാലേ

Title in English
Chandanakkallil Urachaale

ചന്ദനക്കല്ലിലുരച്ചാലേ
സ്വർണ്ണത്തിൻ മാറ്ററിയൂ
കാറ്റിൻ ചോലയിലലിഞ്ഞാലേ
കൈതപ്പൂവിൻ മണമറിയൂ (ചന്ദന..)

കവിതതൻ ചിറകിലുയർന്നാലേ
ഗാനത്തിൻ അഴകറിയൂ
സ്വപ്നമുള്ളിൽ വിടർന്നാലേ
കല്പനയ്ക്ക് പൂമ്പൊടി കിട്ടൂ
ചിരിക്കൂ - സഖി ചിരിക്കൂ
ചിത്രശലഭത്തെ വിളിക്കൂ (ചന്ദന..)

പരിഭവം കൊണ്ട് നിറഞ്ഞാലേ
പ്രണയത്തിൻ സുഖമറിയൂ
ചുണ്ടു ചുണ്ടിൽ വിരിഞ്ഞാലേ 
ചുംബനത്തിൻ സുഖമറിയൂ
ചിരിക്കൂ - സഖി ചിരിക്കൂ
ചിത്രശലഭത്തെ വിളിക്കൂ (ചന്ദന..)

Year
1969

പാലാഴിമഥനം കഴിഞ്ഞൂ (F)

Title in English
Paalaazhimadhanam Kazhinjoo (F)

പാലാഴിമഥനം കഴിഞ്ഞു
പാര്‍വണചന്ദ്രിക വിരിഞ്ഞു
മനസ്സിന്‍ ചിപ്പിയില്‍ പവിഴച്ചിപ്പിയില്‍
മൃതസഞ്ജീവനി നിറഞ്ഞു (പാലാഴിമഥനം..)

വസന്തവധുവിനെ വരനണിയിച്ചു 
വജ്രം പതിച്ചൊരു പൂത്താലി
സുമംഗലീ - സുമംഗലീ
സ്വര്‍ഗ്ഗസദസ്സില്‍ നിനക്കു കിട്ടീ
സുവര്‍ണ്ണ സോപാനം (പാലാഴിമഥനം..)

മരിച്ച മദനന്‍ ഉയിര്‍ത്തെഴുന്നേറ്റു
മണ്ണില്‍ ചെഞ്ചൊടി പൂവിട്ടു
പ്രേമമയീ - പ്രേമമയീ
പ്രിയതമന്‍ വരും നിനക്കു കിട്ടും
നിറഞ്ഞ രോമാഞ്ചം
പ്രിയതമന്‍ വരും നിനക്കു കിട്ടും
നിറഞ്ഞ രോമാഞ്ചം (പാലാഴിമഥനം..)
 

Year
1969

അനുരാഗം കണ്ണിൽ (F)

Title in English
Anuraagam kannil (F)

അനുരാഗം കണ്ണില്‍ മുളയ്ക്കും
ഹൃദയത്തില്‍ വേരൂന്നി നില്‍ക്കും
വിധിയുടെ കയ്യതിന്‍ വേരറുക്കും
ചുടുകണ്ണൂനീര്‍ മാത്രം ബാക്കി നിൽക്കും
(അനുരാഗം...)

തങ്കക്കിനാവുകള്‍ മൊട്ടിട്ടു നില്‍ക്കുന്ന
താമരപ്പൂങ്കാവനത്തില്‍
കൂട്ടിന്നുവന്നൊരെന്‍ കുഞ്ഞാറ്റപൈങ്കിളി
കൂടുവിട്ടെങ്ങോ പറന്നു
(അനുരാഗം...)

വഴിനോക്കി നില്‍ക്കുമെന്‍ കണ്ണുനീര്‍ മായ്ക്കുവാന്‍
വന്നില്ല വന്നില്ല ദേവന്‍
വിരഹത്തിന്‍ വേദന ഞാനറിഞ്ഞൂ
വിധിതന്‍ വിനോദവും ഞാനറിഞ്ഞു
(അനുരാഗം...)

പ്രേമമെന്നാൽ കരളും കരളും

Title in English
Premamennal karalum

പ്രേമമെന്നാൽ കരളും കരളും 
കൈമാറുന്ന കരാറ്‌ 
കരാറു തെറ്റി നടന്നാൽ പിന്നെ 
കാര്യം തകരാറ്‌ 
(പ്രേമമെന്നാൽ...) 

കവിളിൽ പൂങ്കുല ചിന്നി 
കണ്ണിൽ താമര മിന്നി 
ആടുക തെന്നിത്തെന്നി 
കരളേ നീയെൻ ജെന്നി 
(പ്രേമമെന്നാല്‍...) 

നിന്മിഴിമുനയൊന്നാടും 
എന്മനമായിരമാടും 
കളഗാനം ഞാൻ പാടും 
പുളകത്തിൽ നീ മൂടും 
(പ്രേമമെന്നാല്‍...)  

അമ്പാടിപ്പൈതലേ

Title in English
ambaadippaithale

അമ്പാടിപ്പൈതലേ അൻപിന്റെ കാതലേ
കാരുണ്യം പെയ്യുന്ന കാർമുകിലേ
അമ്പാടിപ്പൈതലേ

കരളാകും അവിൽപ്പൊതി
കാൽത്തളിരിണയിൽ 
കാണിക്ക വെക്കാം ഞാൻ കണ്ണാ
നീയതു നുകരുകിൽ സഫലം ജന്മം
നീലക്കാർമുകിൽവർണ്ണാ കണ്ണാ  (അമ്പാടി..)
 
എന്നുള്ളിലുയരുന്ന പാപങ്ങൾ ഹനിക്കുവാൻ
എഴുന്നള്ളൂ നീ ചക്രധാരീ 
കായാമ്പൂ വർണ്ണാ നിൻ
കരുണ തൻ കണികയ്ക്കായ്
കാത്തിരുപ്പാണീ ചകോരീ കണ്ണാ (അമ്പാടി..)