ചലോ ചലോ

Title in English
Chalo chalo

ചലോ ചലോ പൂനാവാലാ
കണ്ണൂര്‍വാലാ കാബൂളിവാലാ
ചലോചലോ ചലോചലോ

ആനമയിലൊട്ടകം കുതിര
ആള്‍ക്കരടി നീര്‍ക്കരടി കടുവാ
ഹിന്ദുമുസല്‍മാന്‍ കൃസ്ത്യാനി
ഹിപ്പി ജിപ്സി പട്ടാണീ
ലാലാലാലാലലാലാലലാ....
(ചലോ ചലോ..)

ഹൈലസ്സാ ഹൈലസ്സാ ഹൈലസ്സാ
കാടുകള്‍ കിതച്ചും ഞരങ്ങിയുമുരുളുമൊ-
രൊറ്റയടിപ്പാത - ഇത് ചാമരക്കാടുകള്‍ ചൂളമടിക്കുമൊരൊറ്റയടിപ്പാത
സര്‍ക്കസ്സുകാരുടെ ജീവിതമെന്നുമൊ-
രൊറ്റയടിപ്പാത
ഇവിടെ വളര്‍ത്തുമൃഗങ്ങള്‍ നമ്മള്‍
ഇതിലെ തടവുമൃഗങ്ങള്‍
ഇടയില്‍ ചായംതേച്ചു ചിരിക്കും
ക്ലൗണുകള്‍ സ്വപ്നങ്ങള്‍

Film/album

സഹ്യന്റെ ഹൃദയം മരവിച്ചൂ

Title in English
Sahyante hridayam

സഹ്യന്റെ ഹൃദയം മരവിച്ചു
സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ
മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍
മണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞൂ
നദികള്‍ കരഞ്ഞൂ - കരഞ്ഞൂ

ഈ വനഛായയില് പോയവസന്തത്തില്‍
പൂവിട്ടുവിടര്‍ന്നോരനുരാഗമേ
നീയൊരു വിരഹവികാരമായി ഇന്ന്
നിന്‍ കുടില്‍ കണ്വാശ്രമമായീ
ഒക്കത്തു ജീവിതച്ചുമടുമായ് പോവുക
ദു:ഖപുത്രീ - ദു:ഖപുത്രീ... ദു:ഖപുത്രീ...

Film/album

അമ്മേ മാളികപുറത്തമ്മേ

Title in English
Maalikappurathamme

അമ്മേ...
മാളികപ്പുറത്തമ്മേ മാമലപ്പുറത്തമ്മേ
മലയേഴും കാത്തരുളുക കാടേഴും കാത്തരുളുക
മാരിയമ്മേ മാരിയമ്മേ
(മാളിക...)

അസ്ഥിമാല ചെത്തിമാല ചാർത്തി
നെറ്റിമിഴിയിൽ തീക്കനലൊളി വീശി
ചെഞ്ചിടയിൽ മണിനാഗപത്തിയിരുന്നാടി
ചെങ്കുരുതിക്കളത്തിൽ വരിക മാരിയമ്മേ
ഭൂതപ്രേത പിശാചുക്കളേ പോ പോ പോ
ഭൂമിക്കമ്മേ മാരിയമ്മേ വാ വാ വാ
അമ്മേ മാരിയമ്മേ
(മാളിക...)

Film/album

ശബരിമലയുടെ താഴ്വരയിൽ

Title in English
Sabarimalayude thazhvarayil

ശബരിമലയുടെ താഴ്വരയിൽ
ശതാവരിത്താഴ്വരയിൽ
പമ്പവിളക്കിന് നഗരത്തിൽ നിന്നൊരു
പഞ്ചവർണ്ണക്കിളി വന്നൂ
ശബരിമലയുടെ താഴ്വരയിൽ

മുത്തോലത്തളിരൂഞ്ഞാലേലൊരു
തത്തമ്മപ്പെണ്ണിനെ കണ്ടൂ - അവൻ
ഇത്തിരിച്ചുണ്ടിൽ ചൂളവുമായൊരു
ചിത്തിരക്കൊമ്പിലിരുന്നു
ആൺകിളിയൊന്നു വിളിച്ചപ്പോൾ അവൾ
ആദ്യമാദ്യം നാണിച്ചു പിന്നെ
താമരത്തേൻ കുടിച്ചൂ മുന്തിരിപ്പഴമുണ്ടു
അവർ മുന്തിരിപ്പഴമുണ്ടു
ശബരിമലയുടെ താഴ്വരയിൽ

Film/album

സഞ്ചാരീ സ്വപ്നസഞ്ചാരീ

Title in English
Sanchaari swapna sanchaari

സഞ്ചാരീ സ്വപ്നസഞ്ചാരീ ഈ
മഞ്ചാടിക്കുടിലിൻ മുറ്റത്തുവരുമോ നിൻ
ചൂഡാമണി തരുമോ (സഞ്ചാരീ..)

പുല്ലാനിത്താഴ്വരക്കാട്ടിൽ പോയി ഞാൻ
പുള്ളിപ്പുലിനഖം കൊണ്ടു വരാം ഈ
കണ്ണാടിപ്പുഴയിൽ നീർ കുടിക്കാൻ വരും
കസ്തൂരി മൃഗത്തിനെ പിടിച്ചു തരാം
ഒരു മോതിരത്തിനു കല്ലുതരൂ
കല്ലുതരൂ ഒരു കല്ലുതരൂ (സഞ്ചാരീ..)

ഭൂതത്താൻ പാറകൾ കേറിപ്പോയ് ഞാൻ
പൂന്തേൻമെഴുകട കൊണ്ടു വരാം ഈ
പൊന്നോലത്തണലിൽ കിടന്നുറങ്ങാനൊരു
മന്ദാരക്കിടക്ക ഞാൻ വിരിച്ചു തരാം
ഒരു മൂക്കുത്തിക്കു മുത്തുതരൂ
മുത്തുതരൂ ഒരു മുത്തുതരൂ (സഞ്ചാരീ..)

Film/album

ഗുരുദേവാ ഗുരുദേവാ

Title in English
gurudeva gurudeva

ഗുരുദേവാ ഗുരുദേവാ
ശ്രീ നാരായണ ഗുരുദേവാ
ശിരസ്സിൽ ശ്രീപാദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നൂ ഞങ്ങൾ
ഗുരുകുലം തേടി വരുന്നൂ
(ഗുരുദേവാ...)

അദ്വൈതത്തിനെ പൂണൂലണിയിക്കും
ആര്യമതങ്ങൾ കേൾക്കേ അവരുടെ
ആയിരം ദൈവങ്ങൾ കേൾക്കേ
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു
തിരുക്കുറൽ പാടിയ ഗുരുദേവാ
നിൻ തിരുനാമം ജയിക്കട്ടെ
നിന്റെ വെളിച്ചം നയിക്കട്ടെ
പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം
പുലരട്ടെ പുലരട്ടെ
(ഗുരുദേവാ...)

Film/album

ഒന്നാനാം കുളക്കടവിൽ

Title in English
Onnaanam kulakkadavil

ഒന്നാനാം കുളക്കടവിൽ ഒരായിരം കന്യമാര്‌
ഒരായിരം കന്യമാർക്ക്‌ ഒന്നല്ലോ കണ്ണനുണ്ണി
(ഒന്നാനാം..)

നീരാടും കടവിൽ വന്നു നീലപ്പൂം കണ്ണെറിഞ്ഞു
കോലപ്പൂങ്കുഴലൂതും കോടക്കാർവർണ്ണനുണ്ണി
കണ്ണന്റെ തിരുമുടിയിൽ ഒന്നല്ലോ പൂം പീലി
ആ പീലി നുള്ളാൻ ആരാരോ വരുവതാരോ
ഞാൻ പോരാം ഞാൻ പോരാം
അമ്പാടിപ്പൂങ്കുയിലെ 
(ഒന്നാനാം..)

പൂരാട പൂവിറുത്ത് പുരികം കൊണ്ടു വിൽകുലച്ചു
ഒരായിരം അമ്പെയ്യും കായാമ്പൂവർണ്ണനുണ്ണി
കണ്ണന്റെ തിരുമാറിൽ ഒന്നല്ലോ പുളകമാല
ആ മാല ചൂടാൻ ആരാരോ വരുവതാരോ
ഞാൻ പോരാം ഞാൻ പോരാം
അമ്പാടിപ്പൂങ്കുയിലെ 
(ഒന്നാനാം..)

രാമായണത്തിലെ സീത

Title in English
Ramayanathile seetha

രാമായണത്തിലെ സീത
രാമനുപേക്ഷിച്ച സീത
തമസാതീരത്തു പണ്ടൊരിയ്ക്കല്‍ - രണ്ടു
തങ്കക്കുടങ്ങളെ പ്രസവിച്ചു
രാമായണത്തിലെ സീത
രാമനുപേക്ഷിച്ച സീത

അമ്മതന്‍ ഗദ്ഗദം താരാട്ടുപാടി
ആശ്രമപ്പുല്‍പ്പായില്‍ മക്കളുറങ്ങി
അന്ത:പുരത്തിലെ ചന്ദനക്കട്ടിലില്‍
അവരുടെ അച്ഛനുറങ്ങി - തോഴികള്‍
ആയിരം ചാമരം വീശി
രാമായണത്തിലെ സീത
രാമനുപേക്ഷിച്ച സീത

വെള്ളോട്ടു വളയിട്ടു കമ്മലിട്ടു

Title in English
Vellottu valayittu

വെള്ളോട്ട് വളയിട്ടു കമ്മലിട്ടു
വയനാടൻ കുന്നുകൾ  റവുക്കയിട്ടു
വൈരക്കടുക്കനിട്ട് വാളുമുറയിലിട്ട്
വരുമെന്നു പറഞ്ഞവനെവിടെ പോയ് - കൂടെ
വരുമെന്നു പറഞ്ഞവനെവിടെ പോയ് -
എവിടെ പോയ്   (വെള്ളോട്ടു..)
 
പടകാളിമുറ്റമലങ്കരിച്ചു
ഭരണി വിളക്കിന്നെഴുന്നള്ളിച്ചു
പഞ്ചവാദ്യം കഴിഞ്ഞൂ പാണ്ടിമേളം കഴിഞ്ഞൂ
പള്ളിവേട്ട തുടങ്ങും മുൻപെവിടെ പോയ് -
എവിടെ പോയ്   (വെള്ളോട്ടു..)
 
കിളിവാലൻ വെറ്റ തെറുത്തു വെച്ചൂ
കിളിവാതിൽ പാതി തുറന്നു വെച്ചൂ 
ചന്ദ്രനുദിച്ചുയർന്നൂ ചെമ്പകപ്പൂ വിരിഞ്ഞു
സ്വർണ്ണമെതിയടിയുമിട്ടെവിടെ പോയ് -

ഡാലിയാപ്പൂക്കളെ ചുംബിച്ചു

Title in English
Daaliyapookkale

ഡാലിയാപ്പൂക്കളെ ചുംബിച്ചു ചുംബിച്ചു
ദാഹിച്ചുറങ്ങും പ്രിയ മനോരാജ്യമേ
ഹേമാംബരാഡംബരാംഗിയായ് നിൽക്കുന്ന
ഹേമന്തരാത്രിതൻ മുഗ്ഗ്ദ്ധസൗന്ദര്യമേ 
 
ഓടക്കുഴലിൻ സ്വരാമൃതമോ കൈയ്യിൽ
ഒമര്‍ഖയ്യാമിന്റെ മുന്തിരിപ്പാത്രമോ
ഷെല്ലി രചിച്ചൊരനശ്വര കാവ്യമോ
ചൊല്ലുകെൻ സങ്കല്പകാമുക മന്ത്രമോ 
 
ഉദ്യാനപുഷ്പകിരീടങ്ങള്‍ ചൂടുമീ
വിദ്യാധരസ്ത്രീകള്‍ പാടുമീ രാത്രിയില്‍
പാട്ടുകള്‍ പഞ്ചേന്ദ്രിയാതീതമാമൊരു
ഭാ‍വചൈതന്യം വിടര്‍ത്തുമീ രാത്രിയില്‍
വ്രീളാവിവശയായ് അന്ത:പുരത്തിന്റെ 
വാതില്‍ തുറക്കൂ - തുറക്കുനീ പ്രേമമേ