ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും

Title in English
bhavaikkum puthranum

ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും
സ്തുതിയായിരിക്കട്ടേ - എപ്പോഴും
സ്തുതിയായിരിക്കട്ടേ 
(ബാവയ്ക്കും..)
 
കരുണാമയനായ കർത്താവേ കാത്തരുളീടേണമേ
ഞങ്ങളേ കാത്തരുളീടേണമേ (2)
കണ്ണീ‍ർ നിറഞ്ഞൊരീ പാനപാത്രങ്ങൾ നീ
കൈ നീട്ടി വാങ്ങേണമേ (2)            
(ബാവയ്ക്കും..) 
 
ഉയരങ്ങളിലുള്ള കർത്താവേ കൂട്ടായിരിക്കേണമേ
ഞങ്ങൾക്ക്  കൂട്ടായിരിക്കേണമേ (2)
ഗദ്ഗദകണ്ഠരായ് പ്രാർഥിക്കും ഞങ്ങൾ തൻ
ദു:ഖങ്ങൾ തീർക്കേണമേ (2) 
(ബാവയ്ക്കും..)

മദ്ധ്യവേനലവധിയായി

Title in English
Madhyavenal avadhiyaayi

മദ്ധ്യവേനലവധിയായി ഓര്‍മ്മകള്‍
ചിത്രശാല തുറക്കുകയായി
മുത്തുകളില്‍ ചവുട്ടി മുള്ളുകളില്‍ ചവുട്ടി
നഗ്നമായ കാലടികള്‍ മനസ്സിന്‍ കാലടികള്‍
(മദ്ധ്യവേനല്‍..)

എത്ര ദിവാസ്വപ്നങ്ങള്‍ 
എത്ര രോമഹര്‍ഷങ്ങള്‍
എട്ടുകാലിവലയില്‍ വീണ തേനീച്ചകള്‍
അവയടിച്ചു മാറ്റുമ്പോള്‍ 
ചുമരെഴുത്തു മായ്ക്കുമ്പോള്‍
അറിയാതെന്നുള്ളിലെത്ര നെടുവീര്‍പ്പുകള്‍
എത്ര നെടുവീര്‍പ്പുകള്‍
(മദ്ധ്യവേനല്‍..)

ദുഃഖ വെള്ളിയാഴ്ചകളേ

Title in English
Dukhavelliyazhchakale

ദു:ഖവെള്ളിയാഴ്ചകളേ 
ഗദ്ഗദത്തിന്‍ ഗാനം മൂളും
സ്വര്‍ഗ്ഗവാതില്‍പ്പക്ഷികളേ
ഉറക്കൂ - ഈ മുത്തിനെയുറക്കൂ
(ദു:ഖവെള്ളി..)

ഓരിതള്‍പ്പൂ തിരിതെറുക്കുന്നോരീ-
ഒലീവിലക്കുടിലില്‍
ഈയുരുകും വെളിച്ചത്തില്‍ 
ഈ കുരിശിന്‍ കാല്‍ച്ചുവട്ടില്‍
മുള്‍ക്കിടക്കകള്‍ നിലത്തുനിവര്‍ത്തീ
മുത്തിനെ നിങ്ങള്‍ കിടത്തീ -എന്തിനീ
മുത്തിനെ നിങ്ങള്‍ കിടത്തീ
(ദു:ഖവെള്ളി.. )

ശരത്കാലയാമിനി സുമംഗലിയായി

Title in English
Sarathkaala yaamini

ശരല്‍ക്കാലയാമിനി സുമംഗലിയായ്
ശരപ്പൊളിമാലചാര്‍ത്തി -ശയ്യയില്‍ പൂക്കള്‍തൂകി
ശരറാന്തല്‍ വിളക്കിലെ തിരിതാഴ്ത്തി - അവള്‍
തിരിതാഴ്ത്തി
(ശരല്‍ക്കാല..)

നിറഞ്ഞയൌവ്വനത്തിന്റെ - നിധികുംഭങ്ങളുമായി
നിലാവിന്റെ ജനലുകളടച്ചൂ -  അവളടച്ചു
ആയിരം വികാരങ്ങൾ അചുംബിതവികാരങ്ങള്‍
അധരമുദ്രകള്‍ ചൂടിവിടര്‍ന്നൂ - മാറില്‍ പടര്‍ന്നൂ
ഞാനും യാമിനിയുമൊരുപോലെ 
ഞങ്ങടെ ദാഹങ്ങള്‍ ഒരുപോലെ - ആ.....
(ശരല്‍ക്കാല..)

പ്രിയംവദയല്ലയോ

Title in English
Priyamvadhayallayo

പ്രിയംവദയല്ലയോ പറയുകയില്ലയോ
പ്രണയസ്വരൂപിണിയല്ലയോ -എന്റെ
പ്രിയതമയാവുകയില്ലയോ
(പ്രിയംവദ..)

അഴകിന്റെ പൂവനം - അസുലഭയൌവ്വനം
എനിക്കല്ലയോ എന്നുമെനിക്കല്ലയോ - ഈ
അഴകിന്റെ പൂവനം അസുലഭയൌവ്വനം
എനിക്കല്ലയോ എന്നുമെനിക്കല്ലയോ
അതിലുള്ള പൊയ്കയില്‍ വിരിയുന്നപൂക്കളും
അരയന്നങ്ങളുമെനിക്കല്ലയോ - എനിക്കല്ലയോ
(പ്രിയംവദ..)

വള്ളുവനാട്ടിലെ വാഴുന്നോരേ

Title in English
Valluva Nattile

വള്ളുവനാട്ടിലെ വാഴുന്നോരേ ഓ..ഓ..ഹോയ്
പള്ളിക്കുടക്കീഴേ വാഴുന്നോരേ ഓ..ഓ..ഹോയ്
ഓ ഓ ഓ.....

വള്ളുവനാട്ടിലെ വാഴുന്നോരേ
പള്ളിക്കുടക്കീഴേ വാഴുന്നോരേ
ദേശിംഗനാട്ടിൽ നിന്നങ്ങയെ കാണുവാൻ
ആശിച്ചു വന്നൊരു രാജപ്പെണ്ണ് -ഈ രാജപ്പെണ്ണ്

കൺപുരികത്തഴകൾ കാമന്റെ വില്ലുകൾ
കമലപ്പൂമിഴികൾ കാമന്റെയമ്പുകൾ
കവിളിലെ ചുഴികൾ യൗവനപൊയ്കകൾ
കതിർചൊടിപ്പൂക്കൾ പൂന്തേൻകിണ്ണങ്ങൾ
കിണ്ണങ്ങൾ കിണ്ണങ്ങൾ കിണ്ണങ്ങൾ (വള്ളുവനാട്ടിലെ...)

സ്വപ്നലേഖേ നിന്റെ സ്വയംവരപന്തലിൽ

Title in English
Swapnalekhe

സ്വപ്നലേഖേ - സ്വപ്നലേഖേ
സ്വപ്നലേഖേ നിൻ സ്വയംവരപ്പന്തലിൽ ഞാൻ
പുഷ്പകപല്ലക്കിൽ പറന്നു വന്നൂ
എന്റെ മംഗലശ്രീദളമാല ചാർത്താൻ ഭവാൻ
മത്സരക്കളരിയിൽ ജയിച്ചു വന്നൂ
(സ്വപ്നലേഖേ..)

ഇന്നെന്റെ ചിത്രഹർമ്മ്യപ്പൂമുഖത്തിരുന്നൊരീ
ഇന്ദ്രചാപം കുലച്ചൂ അങ്ങു വന്നിന്ദ്രചാപം കുലച്ചൂ
ആ വില്ലിൻ സ്വർണ്ണ ഞാണിൽ തൊടുക്കാൻ നീ നിന്റെ പൂവമ്പു തരുമോ ഭൂമിപുത്രീ
ആര്യപുത്രാ വരൂ എന്റെ അർഘ്യപാദ്യാദികൾ സ്വീകരിക്കൂ ഓ..ഓ..ഓ..ഓ..
(സ്വപ്നലേഖേ..)

തങ്കപ്പവൻ കിണ്ണം

Title in English
Thankappavan Kinnam

തങ്കപ്പവൻ കിണ്ണം താളമാടി
താളത്തിനൊത്തൊരു പാട്ടു പാടി
കുറുമൊഴിക്കുളങ്ങരെ കുളിക്കാൻ വാ
കുറുന്തേനിടത്തിലെ കിളിമകളെ
(തങ്കപ്പവൻ...)

അല്ലിയോടം നിറച്ചെണ്ണയുണ്ടോ
അഞ്ചിലത്താളി പറിച്ചിട്ടുണ്ടോ
അടിമുണ്ടും മേൽമുണ്ടുമഴിച്ചിടുമ്പോൾ
അരയ്ക്കു ചുറ്റാനുള്ള കച്ചയുണ്ടോ
എണ്ണയുണ്ടഞ്ചിലത്താളിയുണ്ട്
പൊന്നും കസവുള്ള കച്ചയുണ്ട്
ആ..ആ...ആ..ആ
(തങ്കപ്പവൻ...)

നാഗപുരം പട്ടെടുത്തു വെച്ചോ
നാഭിപ്പൂമാല പൊതിഞ്ഞു വെച്ചോ
കുളികഴിഞ്ഞേഴിലക്കുറികൾ ചാർത്താൻ
കതിർമുഖകണ്ണാടിക്കൂടെടുത്തോ

അങ്കത്തട്ടുകളുയർന്ന നാട്

Title in English
Ankathattukal Uyarnna Naadu

അങ്കത്തട്ടുകളുയർന്ന നാട്
ആരോമൽചേകവർ വളർന്ന നാട്
പടവാൾ മുന കൊണ്ടു മലയാളത്തിന്
തൊടുകുറി ചാർത്തിയ കടത്തനാട്
(അങ്കത്തട്ട്...)

വടക്കൻ പാട്ടുകളോടൊന്നിച്ചൊഴുകുന്ന
വയനാടൻ പുഴയുടെ അമ്മ വീട്
അനുരാഗകഥകളെ കവചങ്ങളണിയിച്ചൊ-
രിതിഹാസ സമ്പത്തിൻ ജന്മനാട്
(അങ്കത്തട്ട്...)

ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച
കൂത്തു കാണാൻ പോയോരുണ്ണിയാർച്ച
വളയിട്ട കൈകൾ കൊണ്ടൂരിയ വാളിന്റെ
ഝണഝണ നാദം കേട്ടുണർന്ന നാട് (ആറ്റുമ്മണമേലേ..)

അല്ലിമലർക്കാവിൽ

Title in English
Allimalar Kaavil Vela Kand

അല്ലിമലർക്കാവിൽ വേല കണ്ടൂ
അങ്കച്ചമയങ്ങളവിടെ കണ്ടൂ
അയ്യപ്പൻ കാവിൽ വിളക്കു കണ്ടൂ
ആയിരം താലപ്പൊലികൾ കണ്ടൂ (അല്ലിമലർ..)

അരവിന്ദം പൂക്കുന്ന പൊയ്ക കണ്ടൂ
അതിലരയന്നപ്പക്ഷികൾ നീന്തുന്ന കണ്ടൂ
പെൺ കൊടിമാരെ മദം കൊണ്ടു മൂടും
പൊൻ പൂവമ്പൻ കുളിക്കുന്ന കണ്ടൂ
ആ..ആ...ആ... (അല്ലിമലർ..)

വയനാടൻ പുഴയുടെ പാട്ടു കേട്ടു അതിൽ
വളകൾ കിലുങ്ങുന്ന സ്വപ്നങ്ങൾ കണ്ടൂ
അസ്ഥികൾക്കുള്ളിൽ പനിനീരു തൂകും
ആദ്യാനുരാഗം തുടിക്കുന്ന കണ്ടൂ
ആ...ആ....ആ....ആ‍  (അല്ലിമലർ..)