അംഗനമാർ മൗലേ

Title in English
Anganamar

അംഗനമാർ മൗലേ അംശുമതിബാലേ
അനംഗകാവ്യകലേ ഇതിലേ ഇതിലേ ഇതിലേ
അംഗനമാർ മൗലേ അംശുമതിബാലേ
അനംഗകാവ്യകലേ ഇതിലേ ഇതിലേ ഇതിലേ
അംഗനമാർ മൗലേ അംശുമതിബാലേ

നിൻ പാദം ചുംബിച്ചൊരുന്മാദം കൊള്ളുമീ
ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
നിന്നംഗ സൗഭഗം വാരിപ്പുണരുമീ
മന്ദസമീരനായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
എങ്കിൽ ഞാൻ ചക്രവർത്തി - ഒരു പ്രേമ ചക്രവർത്തീ
അംഗനമാർ മൗലേ അംശുമതിബാലേ

തുടിക്കൂ ഹൃദയമേ

Title in English
Thudikkoo hridayame

തുടിക്കൂ ഹൃദയമേ തുടിക്കൂ
തുടിക്കൂ ഹൃദയമേ തുടിക്കൂ
തുടുതുടെയൊരു പുതുവർഷപ്പൂ
വിടരുന്നൂ പൂ വിടരുന്നൂ
(തുടിക്കൂ..)

മറന്നു പോയൊരു ദാഹം പോലെ
മരിച്ചു പോയൊരു സ്വപ്നം പോലെ
കഴിഞ്ഞ വർഷം മനസ്സിനുള്ളിൽ
കൊഴിഞ്ഞു വീണു
പുതിയ വികാരങ്ങളവയുടെ മീതെ
പൂപ്പന്തുരുട്ടുന്നു
ഹാപ്പി ന്യൂഇയർ - ഹാപ്പി ന്യൂഇയർ
ഹാപ്പി ഹാപ്പി ന്യൂഇയര്‍
(തുടിക്കൂ..)

മദ്യമോ ചുവന്ന രക്തമോ

Title in English
Madyamo chuvanna rakthamo

മദ്യമോ ചുവന്ന രക്തമോ
മനസ്സിൽ പതഞ്ഞു പതഞ്ഞു വരും
മാദകവികാരമോ
പകരൂ ഞരമ്പിലേക്കതു പകരൂ
മദ്യമോ ചുവന്ന രക്തമോ

സ്വർണ്ണനൂൽ കൊണ്ട് സ്വീറ്റ് ഡ്രീംസെഴുതിയോ
യൊരന്നത്തൂവൽ തലയിണകൾ കൈകൊണ്ട് ഞെക്കിഞെരിക്കും കാമചാപല്യമേ
എനിക്കതു കാണുമ്പോൾ എന്തെന്നില്ലാത്തൊ
രാവേശം - ആവേശം
മദ്യമോ ചുവന്ന രക്തമോ

പാനപാത്രത്തിന്‍ ചുണ്ടില്‍ നിന്‍ ചുണ്ടുകള്‍
പത്തിപ്പാമ്പായ് പുളയുമ്പോള്‍
വീഞ്ഞിന്റെ തിരയില്‍ നീന്തി തുഴയും
നീലനേത്രങ്ങളേ
എനിയ്ക്കടുത്തിരിക്കുമ്പോള്‍ എന്തെന്നില്ലാത്തൊ-
രുന്മാദം - ഉന്മാദം

മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം

Title in English
Mindaappenne kindaandam

മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം
മിറുങ്ങാപ്പെണ്ണേ കിണ്ടാണ്ടം
കിറുങ്ങിണിപ്പെണ്ണേ കിലുങ്ങിണിപ്പെണ്ണേ
കിണ്ടാണ്ടം കിറുകിണ്ടാണ്ടം കിണ്ടാണ്ടം
(മിണ്ടാപ്പെണ്ണേ...)

ചെണ്ടേംകൊട്ടി ചെപ്പുകിലുക്കി
ചന്തേപോകാം
കപ്പലണ്ടീം കണ്ണമ്പൂവും കടയോടെ
കൊണ്ടുവരാം
കടയോടെ കൊണ്ടു വരാം
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം

വള്ളിപ്പൂവന്‍ കാട്ടിനുള്ളിൽ
വെറകിനു പോകാം
കമ്പും ചുള്ളീം കറ്റച്ചൂട്ടും
കാടോടെ കൊണ്ടു വരാം
കാടോടെ കൊണ്ടു വരാം
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം

അല്ലിമലർതത്തേ

Title in English
Allimalarthathe

അല്ലിമലർത്തത്തേ നിൻ മനസ്സിൽ മലരമ്പൻ
കല്യാണപ്പന്തലിനു കാലുനാട്ടി
പൊൻകിനാവിൽ തെളിയും നിൻ
മണിയറയ്ക്കുള്ളിൽ സങ്കല്പസുന്ദരിമാർ വീണ മീട്ടി
(അല്ലിമലർത്തത്തേ..)

അച്ഛനുമമ്മയ്ക്കും നെടുവീർപ്പ്
കൊച്ചനുജത്തിക്ക് കരൾ തുടിപ്പ്
പുടമുറിപ്പെണ്ണിനും പുതുമണവാളനും
പുളകം കൊണ്ടൊരു പൂം പുതപ്പ്
ആ... പൂം പുതപ്പ്
(അല്ലിമലർത്തത്തേ..)

വിരുന്നുകാർക്കെല്ലാം പാല്പായസം
വരനും വധുവിനും മനപ്പായസം
മണവാട്ടിപ്പെണ്ണിനും പുതിയ ചെറുക്കനും
മണവറ പൂകാത്ത മനഃപ്രയാസം മനഃപ്രയാസം
ആ.. മനഃപ്രയാസം
(അല്ലിമലർത്തത്തേ..)

അവനെ ക്രൂശിക്ക അവനെ ക്രൂശിക്ക

അവനെ ക്രൂശിക്ക അവനെ ക്രൂശിക്ക
 
നിങ്ങൾക്ക് ഹാ കഷ്ടം !
സർപ്പ സന്തതികളേ കഷ്ടം
നഷ്ടപ്പെട്ടുവല്ലോ നിങ്ങടെ സ്വർഗ്ഗരാജ്യം
പാപം ചെയ്ത കൈയ്യുകളേ കല്ലെറിയൂ ആ മാറിൽ കല്ലെറിയൂ
കുരിശും കൊണ്ടു നടന്നു വരുന്നൂ മനുഷ്യപുത്രൻ
ഈ യുഗത്തിലെ മനുഷ്യ പുത്രൻ
സ്നേഹത്തിൻ ശില്പികളേ പൂ ചൊരിയൂ
ഈ വഴിയിൽ പൂ ചൊരിയൂ
സമരം ചെയ്തു തളർന്നു വരുന്നൂ മഹർഷി വര്യൻ
ഈ യുഗത്തിലെ മഹർഷി വര്യൻ
 

Film/album

കുരിശുപള്ളിക്കുന്നിലെ

കുരിശു പള്ളിക്കുന്നിലെ കുരുത്തോലകൂട്ടിലെ

കൂഹൂ കൂഹൂ കുയിലേ

കുളിരു പെയ്യും രാവിൽ മാന്തളിരു നുള്ളും രാവിൽ

കൂടെയൊരാൾ ഒരാൾ കൂടി കൂട്ടിനുണ്ടേ ( കുരിശു...)

 

കൊത്തമ്പാലരി കതിരണിയും കാട്ടിൽ  മഞ്ഞ്

മുത്തും ചെപ്പും കിലുക്കുമീ കാട്ടിൽ

കാശുമാലകൾ മാറിലിട്ട കുംഭനിലാവും ഞാനും

കാത്തു നിൽക്കുന്നൂ കാതോർത്തു നിൽക്കുന്നു

നിന്റെ പല്ലവികൾ നിന്റെ പല്ലവികൾ ( കുരിശു...)

 

ഏലപ്പൂക്കളിൽ മദം നിറയും കാട്ടിൽ രാത്രി

തേനും പാലുമൊഴുക്കുമീ  കാട്ടിൽ

കാട്ടുചോലയിൽ മേൽ കഴുകും തിങ്കൾക്കിടാവും ഞാനും

Film/album

അത്യുന്നതങ്ങളിലിരിക്കും ദൈവമേ

Title in English
Athyunnathangalilirikkum

അത്യുന്നതങ്ങളിലിരിക്കും ദൈവമേ
അങ്ങേയ്ക്ക് സ്തോത്രം
പൂതൂകും നിൻ വെളിച്ചത്തിൻ കീഴിൽ
ഭൂമിയിൽ സമാധാനം
മനുഷ്യർക്കു സമാധാനം

ആദ്യത്തെ വചനവും ആദ്യത്തെ രൂപവും
ആത്മാവിനുള്ളിലെ ജ്വാലയും നീ
പിതാവേ സ്വർഗ്ഗ പിതാവേ നിൻ
ദിവ്യ പീഠത്തിനരികിൽ
തൃക്കൈ മുത്തട്ടേ കുരിശു വരയ്ക്കട്ടേ
തിരുനാമം വാഴ്ത്തട്ടേ ആമേൻ ആമേൻ
(അത്യുന്നത...)

Film/album

രാഷ്ട്രശില്പികൾ ഞങ്ങൾ രാഷ്ട്രശില്പികൾ

ഇങ്കിലാബ് സിന്ദാബാദ് (2)

തോട്ടം തൊഴിലാളികൾ സിന്ദാബാദ് (2)

രാഷ്ട്രശില്പികൾ  ഞങ്ങൾ രാഷ്ട്രശില്പികൾ

തോറ്റു പിൻ മടങ്ങിടാത്ത തൊഴിലാളികൾ

തോട്ടം തൊഴിലാളികൾ ഈ

ഭൂമി സ്വർഗ്ഗമാക്കാൻ വരുന്നൂ ഞങ്ങൾ ഈ

ഭൂമി സ്വർഗ്ഗമാക്കാൻ വരുന്നൂ

സഹ്യ പർവത ശൃംഖങ്ങളെ

തപസ്സുണർത്തി നിങ്ങൾ

സപ്തസാഗര തിരകളിൽ കാറ്റുണർത്തീ

കൊടും കാറ്റുണർത്തീ

വിശക്കുന്ന മണ്ണിലാകെ മണി വിയർപ്പിൻ വിത്തു തൂകി

മരതകമലർക്കുട നിവർത്തും പുഷ്പകാലങ്ങൾ ഞങ്ങൾ

ആയിരം പുഷ്പങ്ങൾ വിരിയട്ടേ

ആയിരം പുഷ്പങ്ങൾ പറക്കട്ടെ

മാറൂ വഴി മാറൂ

Film/album

ചന്ദനച്ചോല പൂത്തു

ചന്ദനച്ചോല പൂത്തു ചാമരക്കാടും പൂത്തു

അഞ്ചാം കുളി കഴിഞ്ഞു അഞ്ചിലക്കുറിയണിഞ്ഞു

കന്നിദേവാ വെള്ളിദേവാ  കാമദേവാ

കാണാപ്പൂവമ്പുമായ്  വന്നാട്ടെ വരം തന്നാട്ടെ

 

അരയിൽ മിന്നണ പൊന്നുടവാൾത്തുടലുകളോടെ

അറുപത്തിനാലാൺ കുതിരകൾ വലിച്ചു വരും

തേരിൽ നീ പറന്നു വന്നാട്ടേ

ഈ ഋതുമതികൾ കാത്തു നിൽക്കും

ഇലവർങ്ഗ പൂവനത്തിൽ ഒരുങ്ങി വന്നാട്ടേ (ചന്ദന..)

 

 

വിരിഞ്ഞ മാറിലെ നീലരോമക്കണ്ണികളോടെ

വീര ശൃംഖല കാപ്പു കെട്ടിയ പൗരുഷമോടെ

ഇളം ചിപ്പിയിൽ മഞ്ഞു വീണു പവിഴമാകും രാവിൽ നീ

ഇറങ്ങി വന്നാട്ടേ ഈ ഋതുമതികൾ

Film/album