ദേവദാസിയല്ല ഞാൻ

Title in English
Devadaasiyalla Njan

ദേവദാസിയല്ല ഞാൻ
ദേവയാനിയല്ല ഞാൻ
ആയിരത്തിലായിരത്തിലൊ-
രാരാധികയാണു ഞാൻ (ദേവദാസി..)
 
പൂത്ത മരച്ചില്ലകൾ തോറും
പുതിയ പുതിയ കൂടു കൂട്ടി
കൂട്ടുകാരെ പാടി മയക്കും
കുയിലാണു ഞാൻ - പാടും
കുയിലാണു ഞാൻ (ദേവദാസി..)
 
മുത്തുമുലക്കച്ചകൾ കെട്ടി
രാത്രി രാത്രി നൃത്തമാടി
കൂടു വിട്ടു കൂടു പായും
കുളിരാണു ഞാൻ - ഓമൽ
കുളിരാണു ഞാൻ (ദേവദാസി..)
 
കാമുകന്റെ മാറിടമാകെ
കൈകൾ കൊണ്ടു കവിതയെഴുതി
കണ്ണുപൊത്തി മുത്തുകൾ വാരും
കലയാണു ഞാൻ - കാമ
കലയാണു ഞാൻ (ദേവദാസി..)

ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ

Title in English
Chillaattam Parakkumee

ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ
ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ (2)
അരികിൽ വന്നവിടുന്നീ ആരാമ മല്ലികയെ
ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ
മൂടിപ്പൊതിഞ്ഞു  
 
കോരിത്തരിച്ചു നിൽക്കും കുറുമൊഴിപ്പൂങ്കുടങ്ങൾ
വിരിഞ്ഞുവല്ലോ - താനേ വിരിഞ്ഞുവല്ലോ
താഴെയഴിഞ്ഞു വീഴും പൂനിലാപ്പുടവകൾ
വിരിച്ചുവല്ലോ  മഞ്ചം വിരിച്ചുവല്ലോ 
(ചില്ലാട്ടം..)

മാറത്തു മുത്തു ചാർത്തും മധുമതിപുഷ്പമായി ഞാൻ
മയങ്ങുമല്ലോ  എല്ലാം മറക്കുമല്ലോ
സ്നേഹം വിരുന്നു നൽകും തേനിതൾത്തളികകൾ
നുകർന്നു കൊള്ളൂ - ഭവാൻ നുകർന്നു കൊള്ളൂ  

വൈൻ വൈൻ വൈൻ ഗ്ലാസ്സ്

Title in English
Wine wine wine glass

വൈൻ വൈൻ - വൈൻ ഗ്ലാസ്സ് 
വൈൻ വൈൻ - വൈൻ ഗ്ലാസ്സ് 
ആയിരമായിരമധരദലങ്ങളിൽ
അമൃതു പകർന്ന വൈൻ ഗ്ലാസ്സ്
വരൂ - വാങ്ങൂ - നിറയ്ക്കൂ - കുടിയ്ക്കൂ
(വൈൻ..)

പറന്നു പോകും നിമിഷങ്ങളിനി
തിരിച്ചു വരികില്ല
കരഞ്ഞുതേടി നടന്നാലവയെ 
കണ്ടെത്തുകയില്ല
ഈ മദാലസ നിമിഷത്തിൽ 
ഈ മനോജ്ഞ സദനത്തിൽ
നിറഞ്ഞ ലഹരിയിലെന്നോടൊത്തൊരു
നൃത്തം വെയ്ക്കൂ
(വൈൻ..)

Year
1970

തീരാത്ത ദുഃഖത്തിൻ

Title in English
Theeratha dukhathin

തീരാത്ത ദുഃഖത്തിൻ തീരത്തൊരുനാൾ 
സ്ത്രീയായ്‌ ദൈവം ജനിക്കേണം 
ആട്ടിൻതോലിട്ട ചെന്നായ്ക്കൾ മേയും 
നാട്ടിൻ പുറത്ത്‌ വളരേണം 
(തീരാത്ത..)

പ്രാണസർവ്വസ്വമായ്‌ സ്നേഹിച്ചൊരാളിനെ 
പ്രണയ വിവാഹം കഴിക്കേണം - അവൾ
അവനു വിളക്കായിരിക്കേണം 
പെണ്ണിന്റെ ദിവ്യാനുരാഗവും ദാഹവും 
അന്നേ മനസ്സിലാകൂ - ദൈവത്തി-
ന്നന്നേ മനസ്സിലാകൂ 
(തീരാത്ത.. )

Year
1970

ആഴി അലയാഴി

Title in English
Aazhi alayazhi

ആ‍ഴീ - അലയാഴീ
അപാരതേ നിന്‍ വിജനമാം കരയില്‍
അലയുന്നു ഞാനാം പഥികന്‍
(ആഴീ..)

ഒരു കപ്പല്‍ കൂടെ തകര്‍ത്തൂ - ദൂരെ
തിരമാല പൊട്ടിച്ചിരിച്ചൂ (2)
തകര്‍ന്ന കപ്പലിന്‍ ജഡത്തിന്നരികില്‍
ചിറകടിച്ചെത്തുന്നു കഴുകന്‍ (2)
ചിറകടിച്ചെത്തുന്നു കഴുകന്‍
ഓ...ഓ....
(ആഴീ..)

ഒരു തീരം കൂടി തകര്‍ത്തൂ - ചുറ്റും
പ്രളയാന്ധകാരം പരന്നൂ (2)
വെളിച്ചമില്ലയോ മനുഷ്യപുത്രനീ
ചെകുത്താനും കടലിനും നടുവില്‍ (2)
ചെകുത്താനും കടലിനും നടുവില്‍
ഓ....ഓ....
(ആഴീ..)

Year
1970

തുറന്നിട്ട ജാലകങ്ങൾ

Title in English
Thurannitta jaalakangal

തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ 
തൂവൽ കിടക്ക വിരിച്ചോട്ടെ 
നാണത്തിൽ മുക്കുമീ മുത്തുവിളക്കിന്റെ 
മാണിക്ക്യ കണ്ണൊന്നു പൊത്തിക്കോട്ടെ (തുറന്നിട്ട..) 
തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ 

തുന്നിയിട്ട പട്ടുഞൊറിക്കിടയിലൂടെ
വെണ്ണിലാവിൻ തളിർവിരൽ തഴുകുമ്പോൾ 
മഞ്ഞുമ്മ വെച്ചു വിടർത്തുന്ന പൂക്കൾതൻ
മന്ദസ്മിതം കൊണ്ട് പൊട്ടുകുത്തും
മന്ദസ്മിതം കൊണ്ട് പൊട്ടുകുത്തും -ഞാൻ 
പൊട്ടു കുത്തും  (തുറന്നിട്ട..)
തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ

Year
1970

പൊന്മാനേ പൊന്നമ്പലമേട്ടിലെ പൊന്മാനേ

Title in English
ponmaane ponnambalamettile

പൊന്മാനേ - പൊന്നമ്പലമേട്ടിലെ പൊന്മാനേ
എനിക്കും എൻ സഖിക്കും കുളിച്ചു താമസിക്കാൻ
ഒരു മുളങ്കുടിൽ കെട്ടിത്തരുമോ - കൂടെ വരുമോ 
(പൊന്മാനേ..)

ആറന്മുളയാറ്റിലെ വള്ളംകളി കാണുവാൻ
പോകുമ്പോളിവളെ ഞാൻ കണ്ടുമുട്ടീ
ചിറകുള്ള തോണിയിൽ മണിയമ്പൂത്തോണിയിൽ
നിരണത്തു പള്ളിയിൽ പോയ് മിന്നു കെട്ടീ -ഇവളെ
ഞാൻ നിരണത്തു പള്ളിയിൽ പോയ് മിന്നു കെട്ടീ 
(പൊന്മാനേ..)

വള കിലുങ്ങീ തള കിലുങ്ങീ
വളവരയ്ക്കുള്ളിലീ ചിരി കിലുങ്ങീ
കരം കവർന്നൂ ഞാൻ കരൾ കവർന്നൂ
കവിളിൽ പൂത്ത പൂ കവർന്നൂ

മാലാഖമാർ വന്നു പൂ വിടർത്തുന്നത്

Title in English
maalaakhamaar vannu poo

മാലാഖമാർ വന്നു പൂവിടർത്തുന്നത്
മകനേ നിനക്കു വേണ്ടി
മനസ്സിൽ സ്നേഹമാം സുധ നിറയ്ക്കുന്നത്
മകനേ നിനക്കു വേണ്ടി (മാലാഖ...) 
 
മന്ദസ്മിതത്തിലെ ചുംബനം ചൊരിഞ്ഞത്
മകനേ നിനക്കു വേണ്ടി - അമ്മ
മെഴുകു വിളക്കുമായ് കാത്തിരിക്കുന്നത്
മകനേ നിനക്കു വേണ്ടി (മാലാഖ...) 

മിഴികൾ ബാഷ്പ തടാകങ്ങളായ്
മകനേ നിനക്കു വേണ്ടി  -അമ്മ
പ്രസവിച്ച നാൾ മുതൽ തീ തിന്നുന്നത്
മകനേ നിനക്കു വേണ്ടി (മാലാഖ...)
 
മൂകദു:ഖങ്ങളെ മുൾമുടിയണിഞ്ഞത്
മകനേ നിനക്കു വേണ്ടി - അമ്മ
മരിക്കാതിരിക്കാൻ ആഗ്രഹിക്കുന്നത്
മകനേ നിനക്കു വേണ്ടി (മാലാഖ...)

ഇരുന്നൂറു പൗർണ്ണമിചന്ദ്രികകൾ

Title in English
irunooru pournami

ഇരുന്നൂറു പൗർണ്ണമി ചന്ദ്രികകൾ
ഇരുന്നൂറു പൊന്നരയന്നങ്ങൾ
കുളിരുമായ് നിന്റെ കൗമാരത്തിന്റെ
കിളിവാതിൽ കിരുകിരെ തുറന്നു നോക്കി (ഇരുന്നൂറു..)
 
വിരിയും വികാരത്തിൻ പൂവുകൾ കണ്ടൂ
അവയിലെ മഞ്ഞിന്റെ മുത്തുകൾ കണ്ടൂ (2)
മിഴിമുന കൊണ്ടു മോഹിച്ചു നിന്നൂ
മറുകുള്ള കവിളത്തൊരുമ്മ തന്നൂ - നിന്റെ
മറുകുള്ള കവിളത്തൊരുമ്മ തന്നൂ  (ഇരുന്നൂറു..)
 
വിരിയാത്തൊരായിരം മൊട്ടുകൾ കണ്ടൂ
അവയിൽ തുളുമ്പുന്ന തേൻകൂടു കണ്ടൂ (2)
വിരൽനഖം കൊണ്ടു കോരിത്തരിച്ചൂ
ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടൂ - ഉള്ളിൽ
ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടൂ (ഇരുന്നൂറു..)

സ്നേഹം വിരുന്നു വിളിച്ചു

Title in English
sneham virunnu vilichu

സ്നേഹം വിരുന്നു വിളിച്ചു
മോഹം മൗനം ഭജിച്ചു
ആ മൗനം മനസ്സിൽ പറഞ്ഞു
ഐ ലവ് യൂ ഐ ലവ് യൂ (സ്നേഹം...)

എല്ലാ വികാരവും ഒന്നിച്ചുണർത്തും
യൗവ്വനത്തിൻ ലഹരിയുമായ്
ഉണർന്നു നില്പൂ ദാഹിച്ചുണർന്നു നില്പൂ 
മുന്നിൽ നില്പൂ
ഒരു ചുംബനത്തിൻ...
ഒരു ചുംബനത്തിൻ ചൂടറിയാത്തൊരീ 
അനുരാഗം അനുരാഗം
ആഹാ..ആഹാ...(സ്നേഹം...)