മല്ലാക്ഷീമണിമാരിൽ

Title in English
Mallakshi Manimaril

മല്ലാക്ഷീമണിമാരിൽ
ഉന്മാദമുണർത്തുവാൻ
മല്ലീശരന്റെ വില്ലിൽ മണി കിലുങ്ങീ
പുത്തിലഞ്ഞി മരത്തിന്മേൽ
പുഷ്പിണികൾ വള്ളികൾ
മുത്തണി മുല ചേർത്തു പുണർന്നുറങ്ങീ

 ഭൂമിയുടെ കൈയ്യിലെ പുഷ്പദലകുമ്പിളിൽ
സോമരസം പകരുമീ സുരഭീമാസം
രാജഹംസമിഥുനങ്ങൾ
നീരാടും ചോലകളിൽ
രാസകേളികൾക്കിതാ വിളിപ്പൂ നമ്മെ
മന്മഥ സദനമിതാ രതി മന്മഥസദനമിതാ (മല്ലാക്ഷീ..)

എല്ലാം ശിവമയം

Title in English
Ellam Shivamayam

എല്ലാം ശിവമയം ശിവശക്തിമയം
കല്ലും കളഭവും കാഞ്ചനവും
എല്ലാം ശിവമയം ശിവശക്തിമയം
അല്ലും പകലും അനന്തതയും (എല്ലാം...)
 
 
ഓരോ പൂവും വിരിയുമ്പോളതി
ലോങ്കാരപ്പൊരുളുണരുണരുന്നൂ
ഓരോ കിളിയും പാടുമ്പോൾ ശിവ
പൂജാമണികൾ കിലുങ്ങുന്നൂ (എല്ലാം...)
 
ഭക്തിയോടെന്നും പകലുകൾ ദേവനു
ഭസ്മത്തളികയൊരുക്കുന്നൂ
രാവുകൾ ദേവപദങ്ങളിൽ നീല
കൂവളമലരായ് വിരിയുന്നൂ (എല്ലാം...)
 
ആഴിയുമാകാശങ്ങളുമെല്ലാം
ആരുടെ നീലിമയണിയുന്നൂ
ആരുടെ ൻനനവാൽ നീയെൻ മയിലേ
നീലപ്പീലികളണിയുന്നൂ (എല്ലാം..)

ക്ഷീരസാഗര നന്ദിനി

ക്ഷീരസാഗര നന്ദിനീ പൗർണ്ണമീ

താരാപഥ സഞ്ചാരിണീ

വരൂ നീ വരൂ നീ വരൂ നീ

കല്പകച്ചോലയിൽ കണ്ണീർ നിറഞ്ഞു

അപ്സരസ്ത്രീകൾ നൃത്തം മറന്നൂ

ഇന്ദ്രസിംഹാസനമിരുന്നൊരീ സഭയിൽ

ഒന്നു നിൽക്കൂ ഈ രംഗം തൃക്കൺ പാർക്കാൻ

ഒന്നു നിൽക്കൂ (ക്ഷീരസാഗര)

നീ വലം വയ്ക്കും  ഭൂമിയിലല്ലയോ

ഗൗരീ ശങ്കര ക്ഷേത്ര കവാടം

ചെന്നു നീ ദേവനെ പ്രിയ താണ്ഡവത്തിൽ

നിന്നൊന്നുണർത്തൂ

ഈ ദുഃഖം തൃക്കൺ പാർക്കാൻ

ഒന്നുണർത്തൂ  (ക്ഷീരസാഗര)

ഇന്ദുക്കലാമൗലി

Title in English
Indhukalaa Mouli

ഇന്ദുകലാമൗലി തൃക്കൈയ്യിലോമനിക്കും
സ്വർണ്ണമാൻ പേടയെന്റെ സഖിയായീ
കന്മദം മണക്കും കൈലാസത്തിലെ
കല്ലോലിനിയുമെന്റെ സഖിയായി
പ്രിയ സഖിയായീ (ഇന്ദു..)
 
ചന്ദ്രിക ചന്ദന മുഴുക്കാപ്പു ചാർത്തും
ഗന്ധമാദന ഗിരിക്കരികിലൂടെ (2)
പറന്നു പറന്നു വരും അരയന്ന പീലികൾ
വിരിച്ചുറങ്ങാൻ തൂവൽക്കിടക്കയായി   (ഇന്ദു..)
 
വില്ലുമായ് മന്മഥൻ  പ്രദക്ഷിണം വെയ്ക്കും
വെള്ളിമാമലയിലെ ലതാഗൃഹത്തിൽ (2)
വിരിഞ്ഞു വിരിഞ്ഞു വരും ഏകാന്ത പുളകങ്ങൾ
എനിക്കണിയാൻ പുഷ്പാഭരണമായി
പുഷ്പാഭരണമായി (ഇന്ദു..)

നല്ല ഹൈമവതഭൂവിൽ

Title in English
Kumarasambhavam |

നല്ല ഹൈമവതഭൂവിൽ വസന്ത
നന്ദിനിമാർ വന്നൂ മലർ നന്ദിനിമാർ വന്നൂ
വർണ്ണ പരാഗം നെറുകയിലണിയും
സുന്ദരിമാർ വന്നൂ സുമ സുന്ദരിമാർ വന്നൂ (നല്ല...)
 
നിറങ്ങൾ നൃത്തം ചെയ്യുന്നൂ
സ്വരങ്ങളമൃതം പെയ്യുന്നൂ
ഹിമവാഹിനിയുടെ ഹൃദയ വിപഞ്ചികയൊ
രപൂർവ രാഗം മൂളുന്നു (നല്ല..)
 
ചിലങ്ക ചാർത്തിയ പാദങ്ങൾ
ചിരിച്ചു മുത്തം നൽകുമ്പോൾ
പുളകാങ്കുരമോ മധു മഞ്ജരിയോ
അശോകകന്യകൾ ചൂടുന്നു ( നല്ല...)

മായാനടനവിഹാരിണീ

Title in English
Maya Nadana Viharini

മായാനടന വിഹാരിണീ  മാനസ മോഹന രൂപിണീ
മാര വികാര തരംഗിണീ മദനനൊരുക്കിയ പൂക്കണി (മായാ..)
 
ഉർവശി ഞാൻ മേനക ഞാൻ
സ്വർവധൂമണികൾ ഞങ്ങൾ സ്വർവധൂമണികൾ (മായാനടന..)
 
കരിമ്പു വില്ലു കുലയ്ക്കും ദേവനു
കമലപ്പൂവുകൾ ഞങ്ങൾ കാഞ്ചന
കമലപ്പൂവുകൾ ഞങ്ങൾ
അമരാവതിയുടെ മനസ്സിലെ
അരയന്നങ്ങൾ ഞങ്ങൾ  (മായാനടന..)
 
സുരലോകത്തിന്നമൃതം പകരും
സുവർണ്ണ മധുപാത്രങ്ങൾ ഞങ്ങൾ
സുവർണ്ണ മധുപാത്രങ്ങൾ
അനുഭൂതികളുടെ മധുരവിരുന്നിതു
നുകരൂ നുകരൂ   നുകരൂ  (മായാനടന..)

Year
1969

സ്വപ്നസഞ്ചാരിണീ നിന്റെ മനോരഥം

Title in English
Swapna sancharinee

സ്വപ്നസഞ്ചാരിണീ നിന്റെ മനോരഥം 
സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ 
സ്വര്‍ഗ്ഗത്തിലല്ല ഭൂമിയിലല്ല 
സങ്കല്‍പ്പ ഗന്ധര്‍വ ലോകത്തില്‍ - ഒരു 
സങ്കല്‍പ്പ ഗന്ധര്‍വ ലോകത്തില്‍ 
(സ്വപ്നസഞ്ചാരിണീ..)

ഉത്സവ പന്തലില്‍ കഥകളിയിന്നലെ 
രുഗ്മിണീ സ്വയംവരമായിരുന്നു 
നന്ദകുമാരന്റെ വേഷം കണ്ടിട്ട് 
നിന്മിഴിയെന്തേ നനഞ്ഞു പോയി 
വൃന്ദാവനത്തിലെ രാധയെ ഞാന്‍ 
അന്നേരമോര്‍മ്മിച്ചിരുന്നു പോയി 
(സ്വപ്നസഞ്ചാരിണീ..)

Year
1969

പരശുരാമൻ മഴുവെറിഞ്ഞു

Title in English
Parashuraman mazhuverinju

പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല
തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലിപ്പാട്ടു പാടുമീ മലയാളം - ഈ മലയാളം
(പരശുരാമന്‍..)

ആ...ആ....ആ...
പറയിപെറ്റ പന്തിരുകുലമിവിടെ വളർന്നൂ - ഇവിടെ വളർന്നൂ
നിറകതിരും നിലവിളക്കും ഇവിടെ വിടർന്നൂ - ഇവിടെ വിടർന്നൂ
മുത്തു മുലക്കച്ച കെട്ടീ കൂന്തലിൽ പൂ തിരുകീ
നൃത്തമാടി വളർന്നതാണീ മലയാളം - ഈ മലയാളം
(പരശുരാമന്‍..)

Year
1969

മേലേമാനത്തെ നീലിപ്പുലയിക്ക്

Title in English
Melemaanathe Neelippulayikku

മേലേമാനത്തെ നീലിപ്പുലയിക്ക്
മഴ പെയ്താൽ ചോരുന്ന വീട്
അവളെ സ്നേഹിച്ച പഞ്ചമിചന്ദ്രനു
കനകം മേഞ്ഞൊരു നാലുകെട്ട്   
(മേലേമാനത്തെ ..)

പുഞ്ചപ്പാടത്ത് പൊന്നുംവരമ്പത്ത്
പെണ്ണും ചെറുക്കനും കണ്ടൂ - ആദ്യമായ്
പെണ്ണും ചെറുക്കനും കണ്ടൂ
പെണ്ണിനു താമരപ്പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം 
(മേലേമാനത്തെ ..)

വെട്ടാക്കുളമവൻ വെട്ടിച്ചൂ... 
കെട്ടാപ്പുരയവൻ കെട്ടിച്ചൂ... 
വിത്തു വിതച്ചാൽ മുളക്കാത്ത പാടം
വെള്ളിക്കലപ്പ കൊണ്ടുഴുതിട്ടൂ 
(മേലേമാനത്തെ ..) 

Year
1969

ഇന്നേ പോൽ

Title in English
Inne Pol

ഓ...ഓ....ഇന്നേ പോൽ
ഇന്നേ പോൽ ഇന്നേ പോൽ
ഇല്ലില്ലം കാവിൽ തേരോട്ടം
ഒന്നേ പോൽ ഒന്നേ പോൽ
പൊന്നാനപ്പുറത്താലവട്ടം (ഇന്നേ പോൽ...)

തേരും കാണാം തേവരേം കാണാം (2)
ദാഹവും തീർക്കാം മോഹവും തീർക്കാം
താമരച്ചോലയിൽ മുങ്ങിക്കുളിക്കാം
കൂടെപ്പോരടീ കുയിലാളേ
കൊഞ്ചും മൊഴിയാളേ  (ഇന്നേ പോൽ...)

ആട്ടവും കാണാം പാട്ടും കേൾക്കാം
കാറ്റും കൊള്ളാം കൈതേം നുള്ളാം
ആറ്റും മണപ്പുറത്തൊന്നിച്ചുറങ്ങാം
കൂടെപ്പോരടീ കുയിലാളേ
കൊഞ്ചും മൊഴിയാളേ  (ഇന്നേ പോൽ...)

Year
1969