കേശഭാരം കബരിയിലണിയും
കേരള നൃത്തകലാ സൗന്ദര്യമേ നിന്റെ
തോടയം പുറപ്പാടിന്നരികിൽ നില്പൂ
പുഷ്പ തോരണം ചാർത്തിയ പ്രകൃതി
കേശഭാരം കബരിയിലണിയും
കേരള നൃത്തകലാ സൗന്ദര്യമേ
ആയിരം ചിത്രക്കുമിളകൾ പതിച്ചൊരാട്ട-
ത്തിരശ്ശീലയ്ക്കരികിൽ (2)
പൊൻചിലങ്ക പൂച്ചിലങ്ക കിലുക്കി വരും
കുച്ചുപ്പുടി നർത്തകിമാർ
സുരയൗവനങ്ങളിൽ കാമകലയുണർത്തും നിൻ
തിരനോട്ടം പഠിക്കുവാൻ വന്നൂ
ഞാനും കൂടെ വന്നൂ
(കേശഭാരം..)
ആയിരം കുങ്കുമച്ചിറകുകൾ വിതിർക്കും
ആ രംഗ ദീപത്തിന്നരികിൽ (2)
മുത്തുമണിച്ചെപ്പുകുടം കുലുക്കി വരും
മണിപ്പുരി നർത്തകിമാർ
അഭിനിവേശങ്ങളെ അന്നനട നടത്തും നിൻ
അഭിനയം പഠിക്കുവാൻ വന്നൂ
ഞാനും കൂടെ വന്നൂ
കേശഭാരം കബരിയിലണിയും
കേരള നൃത്തകലാ സൗന്ദര്യമേ നിന്റെ
തോടയം പുറപ്പാടിന്നരികിൽ നില്പൂ
പുഷ്പ തോരണം ചാർത്തിയ പ്രകൃതി
കേശഭാരം കബരിയിലണിയും
കേരള നൃത്തകലാ സൗന്ദര്യമേ