ചെമ്പകം പൂക്കുന്ന താഴ്വരയിൽ

ചെമ്പകം പൂക്കുന്ന താഴ്വരയിൽ
ചന്ദ്രഗിരിയുടെ താഴ്വരയിൽ
സ്വർണ്ണച്ചിറകടിച്ചെത്തീ പണ്ടൊരു
സ്വർഗ്ഗവാതിൽപ്പക്ഷീ
(ചെമ്പകം..)

തെക്കൻ കാറ്റിനു തണുപ്പു കൂടി കിളി
തേനുണ്ട് തളിരുണ്ട് മദിച്ചു പാടി
നക്ഷത്രക്കൊടിയുള്ള മയിൽപ്പെണ്ണേ
നിന്റെ നൃത്തം കാണാൻ ഞാൻ വന്നൂ
ചെമ്പകം പൂക്കുന്ന താഴ്വരയിൽ

ആടുംമയിലിനു കുളിരുകോരി അവൾ
ആലിലയരമണി കിലുക്കി പാടി
ഗന്ധർവ്വൻ കാട്ടിലെ ഇണപ്പക്ഷീ നിന്റെ
ഗാനം കേൾക്കാൻ ഞാൻ നിന്നൂ
ചെമ്പകം പൂക്കുന്ന താഴ്വരയിൽ

ആറ്റുംകടവിലെ കുടിലുമേഞ്ഞു അക-
ത്തായിരം ഇലവർങ്ഗ പൂ ചൊരിഞ്ഞൂ
കന്നിരാവുദിച്ചപ്പോൾ കിളി പാടി രാത്രി
കളിയാടീടാൻ നീ വരുമോ
ചെമ്പകം പൂക്കുന്ന താഴ്വരയിൽ

പെയ്തും പെറുക്കിയും ഋതുക്കൾ പോയി
സ്വർഗ്ഗവാതിലും തുറന്നിട്ടാ കിളികൾ പോയി
പെണ്മയിൽ നൽകിയൊരിളം കുഞ്ഞേ
നിന്റെ അമ്മയെക്കാണാൻ രാരീരോ
(ചെമ്പകം..)