പൂക്കാരിപ്പെണ്ണിനൊരു

പൂക്കാരി പെണ്ണിനൊരു പൂത്താലി
താലികെട്ടിനേഴു വർണ്ണ കൊട്ടാരം
കൈയ്യെത്തും ദൂരേ
മാനത്തെയമ്പിളി തിങ്കളുമായിരം തോഴിമാരും
അക്കരെയിക്കരെ അല്ലിക്കുളങ്ങരെ പൊന്നും തോണി
തുഴയായ് കൂടെ പനിനീർകാറ്റ് (പൂക്കാരി..)

മുത്തേ നീയൊന്നാടുമ്പോൾ ചെമ്പകപൂവ്
മുന്നിൽ കണ്ടാലൊരമ്പല പ്രാവ് അനുരാഗ രാവ്
അഴകിന്റെ വൃന്ദാവനം

ആ‍...
എന്നും നിന്നെ കാണുമ്പോഴുള്ളിലൊരിക്കിളീ പൂക്കും
നാണത്തിൽ മുങ്ങി ഞാൻ നിൽക്കും
മിണ്ടാതെയിരുന്നാൽ ഉണ്ണില്ലുറങ്ങില്ല ഞാൻ
ഈ നിലാവിൽ തേൻ കിനാവായ്
കിലു കിലുങ്ങണെ കളി ചിരിക്കണ പാദസരം
കഥ പറയണ തിരയഴകുള്ള കൈ വളകൾ (പൂക്കാരി..)
അരികിൽ നീയെന്നില്ലെങ്കിൽ എൻ മനം തേങ്ങും
നീയെന്നാത്മാവിനാനന്ദ രാഗം
ഇന്നെന്റെ ജന്മം അനുരാഗ മന്ദാകിനി
സ്വപ്നം പൂക്കും താഴ്വാരം ദൂരെയായ് മഞ്ഞണിയുന്നു
കുളിരേറ്റു തുള്ളുന്നു തെന്നൽ
പ്രണയാർദ്ര ഗാനം
പാടുന്നു കന്യാ വനം
ആളൊരുങ്ങീ തേരൊരുങ്ങി
നീലമലയുടെ പച്ചില പന്തലിൽ നാദ സ്വരം
മംഗലപ്പെണ്ണിനു പൂ കൊണ്ടു മൂടുന്നു പാലമരം(പൂക്കാരി...)

Lyricist