താലോലം താനേ താരാട്ടും

താലോലം താനേ താരാട്ടും
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്
ഞാനേ തേടും ഈണം പോലും]
കണ്ണീരോടെ ആരിരാരോ..

പൂങ്കുരുന്നേ ഓ കണ്മണിയേ
ആനന്ദം നീ മാത്രം ( താലോലം)

കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ
മുത്തശ്ശിയുണ്ടേ നിന് കൂടെ
ഉണ്ണിക്കണ്ണാ നിന്നെ കാണാന്
ഏതോതോ ജന്മങ്ങളില് നേടീ പുണ്യം ഞാന്
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില് ( താലോലം)

ആകാശഗംഗാ തീരത്തിനപ്പൂറം

Title in English
akasha ganga theerathinappuram

ആകാശഗംഗാ തീരത്തിനപ്പുറം
ആയിരം വെണ്ണക്കൽ മണ്ഡപം
പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
പാടാനണയുന്ന മണ്ഡപം ( ആകാശ...)

തൂണുകൾ തോറും എത്രയോ ശില്പങ്ങൾ
മിഴികളിൽ വജ്രം പതിച്ച മൌന പതംഗങ്ങൾ
ഗന്ധർവനറിഞ്നില്ലാ ശിലയുടെ നൊമ്പരം
പാട്ടിൽ തുടിച്ചില്ല (2) ( ആകാശ..)

മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോൾ
ഗായകൻ സ്നേഹാർദ്രമായി ശില്പങ്ങളെ തലോടി
പറവകൾ ചിറകടിച്ചൂ ചുണ്ടിൽ
പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു (2) (ആകാശ..)

ചിത്തിരത്തോണിയിൽ

ചിത്തിരത്തോണിയിൽ അക്കരെ പോകാൻ
എത്തിടാമോ പെണ്ണേ..
ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ
ചിലങ്ക കെട്ടിയ പെണ്ണേ..
( ചിത്തിര...)

നിന്നെ കണ്ടാൽ മയങ്ങി നിൽക്കും തോണി
നിന്നെ കാണാതിരുന്നാൽ മടിച്ചു നിൽക്കും തോണി (2)
കരയിൽനിന്നും കയർ കയറ്റി കരകൾ തേടുന്നു (2)
എന്റെ കരൾത്തടത്തിൽ നിന്റെ കണ്ണുകൾ
കളം വരയ്ക്കുന്നു
( ചിത്തിര..)

രാഗാർദ്രഹംസങ്ങളോ

Title in English
Raagaadrahamsangalo

രാഗാർദ്ര ഹംസങ്ങളോ നമ്മൾ
രാവിന്റെ രോമാഞ്ചമോ (2)
ഹേമാംഗിയായ് വന്നൂ നീ
പാടുന്നതേതു ഗാനം
നീ കാണാത്ത സ്വപ്നത്തിൻ ഗാനം
നമ്മൾ പാടുന്ന മാദക ഗാനം
രാഗാർദ്ര ഹംസങ്ങളോ നമ്മൾ
രാവിന്റെ രോമാഞ്ചമോ

കാർവേണി നീയെന്റെ ഉള്ളിൽ
പൂക്കും ഉന്മാദമാണല്ലോ എന്നും (2)
ഞാനിന്നും മോഹിച്ചിരുന്നൂ
തൂവെണ്ണയോ താരുണ്യമോ
മല്ലാക്ഷീ നീയെന്നെ പുൽകില്ലയോ
രാഗാർദ്ര ഹംസങ്ങളോ നമ്മൾ
രാവിന്റെ രോമാഞ്ചമോ

പുത്തൻപുതുക്കാലം

മുത്തമിട്ട നേരം
പുത്തൻ പുതുക്കാലം കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ

പുത്തൻ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ

കാണാത്ത ചിറകുള്ള തേരിൽ
കാലത്തിൽ കളിത്തോണി
മേളത്തിൽ തപ്പും കൊട്ടി പാടി
താളത്തിൽ ചാഞ്ചാടീ (പുത്തൻ..)

നാടൻ ചുവയുള്ള ശീലിൽ പാടുന്ന കുയിലേ വാ
നാണം നുണയുന്ന ചുണ്ടിൽ ചോരുന്ന മധുരം താ
കണ്ണൂം കണ്ണും ചൊല്ലും ഒരു കല്യാണത്തിൻ നാദം
ഇളനീരുതിരും മനവും കുതിരും

മങ്ങിയണിഞ്ഞു കുടഞ്ഞു തളർന്നു
മയങ്ങിയുറങ്ങിയുണർന്ന കിനാവില്

തെന്നൽ വന്നതും

തെന്നൽ വന്നതും പൂവുലഞ്ഞുവോ
പൂവുലഞ്ഞതും ഇളം തെന്നൽ മെല്ലെ
വന്നുവോ കടംകഥയല്ലയോ (തെന്നൽ..)

അണയാത്ത രാവിന്റെ കൂട്ടിൽ
അരയാൽക്കിളിപെണ്ണൂ പാടി
അതു കേട്ടുറങ്ങാതെ ഞാനും
അറിയാതെ രാപ്പാടിയായി

അഴലിൻ മഴയിൽ അലയുമ്പൊഴും
അഴകിൻ നിഴലിൽ അലിയുന്നുവോ
മാനത്തെ മച്ചിൽ നിന്നും
അമ്പിളി താഴോട്ടിറങ്ങി വന്നോ
താമരപൂങ്കുളത്തിൽ
തണുപ്പിൽ നീന്തിക്കുളിച്ചിടുന്നോ (തെന്നൽ..)

കാബൂളിവാലാ നാടോടി

കാബൂളിവാലാ നാടോടി
കാടാറുമാസം സഞ്ചാരി
ഊരെങ്ങോ പേരെങ്ങോ
കൂടാരം കൂടെങ്ങോ
തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ
താരാട്ടു പാട്ടിൻ നോവുണ്ടോ
കാബൂളിവാലാ നാടോടി

കാബൂളിവാലാ നാടോടി
കാതങ്ങളോളം സഞ്ചാരീ
ആരാരോ തേങ്ങുമ്പോൾ
ആരീരം പാടുമ്പോൾ
മാറോടു ചേർക്കും മുത്താരം ചെപ്പോരം
തോരാത്ത കണ്ണീർച്ചാലുണ്ടോ

കാബൂളിവാലാ നാടോടി
കാടാറുമാസം സഞ്ചാരി
ഊരെങ്ങോ വീടെങ്ങോ
കൂടാരം കൂടെങ്ങോ
തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ
താരാട്ടു പാട്ടിൻ നോവുണ്ടോ (കാബൂളീ...)

ശില്പി പോയാൽ ശിലയുടെ ദുഃഖം

ശില്പി പോയാൽ ശിലയുടെ ദു:ഖം (2)
സത്യമോ വെറും മിഥ്യയോ
മങ്ങിമായും സാന്ധ്യ ദൃശ്യം ച്ഛായയോ പ്രതിച്ഛായയോ (ശില്പി...)

വിഷമവൃത്തത്തിൽ ഇല്ലാത്ത സത്യത്തിൻ
വിഫലമാം അന്വേഷണം (2)
ഇടനാഴിയിൽ നിന്നീ ഇടവേളയിൽ
ഇണങ്ങുന്നതോ വ്യർഥം
പിന്നെ പിണക്കത്തിനെന്തർഥം
പിണക്കത്തിനെന്തർഥം (ശില്പി..)

നിഴലുകളേ.....നിഴലുകളേ നിങ്ങൾ സന്ധ്യക്കെന്തിനീ
നിറമോലും ഉടയാട ചാർത്തീ
അഗാധമാമീ ഇരുൾക്കയത്തിൽ അലിയുവാൻ മാത്രം
മിന്നി പൊലിയുവാൻ മാത്രം
പൊലിയുവാൻ മാത്രം (ശില്പി...)

ഈ നിമിഷം

ഈ നിമിഷം പകരുന്നിതാ
ഇണക്കിളിയേ നമുക്കു രോമാഞ്ചം (2)
പുലരൊളിയിൽ മലരു പോലെ
മലരിതളിൽ പറവ പോലെ
എൻ മാറിൽ നീയോമലേ ( ഈ നിമിഷം...)

മായാതെന്നുമെൻ മൌന വീണയിൽ
രാഗാനുഭൂതിയായ് നീ ഉണരുമോ (2)
മമസഖീ മധു വിധു മണിയറ ഒരുങ്ങീ
മനസ്സിലെ മകരന്ദ നിറകുടം തുളുമ്പീ
നീയും ഞാനും മാത്രം
നീങ്ങും യാനപാത്രം
തഴുകുന്നു തളിരിടും ഏതോ തീരം ( ഈ നിമിഷം..)

സൂര്യകാന്തീ സൂര്യകാന്തീ

Title in English
sooryakanthi

ആ...ആ....ആ.....
സൂര്യകാന്തീ സൂര്യകാന്തീ
സ്വപ്നം കാണുവതാരേ
പ്രേമപൂജാ പുഷ്പവുമായ്നീ
തേടുവതാരെയാരെ ആരെ
തേടുവതാരെയാരെ ആരേ

വെയിലറിയാതെ മഴയറിയാതെ
വര്‍ഷങ്ങള്‍ പോകുവതറിയാതെ (2)
ദേവതാരുവിന്‍ തണലിലുറങ്ങും
താപസകന്യക നീ (2)
സൂര്യകാന്തീ സൂര്യകാന്തീ
സ്വപ്നം കാണുവതാരേ

ആരുടെ കനകമനോരഥമേറീ
ആരുടെ രാഗപരാഗം തേടീ (2)
നീലഗഗന വനവീഥിയില്‍ നില്‍പ്പൂ
നിഷ്പ്രഭനായ് നിന്‍ നാഥന്‍ (2)

സൂര്യകാന്തീ സൂര്യകാന്തീ
സ്വപ്നം കാണുവതാരെ ആരെ
സ്വപ്നം കാണുവതാരേ