കഥ പറയുമ്പോൾ

Title in English
Kadha Parayumbol (Malayalam Movie)

 http://www.m3db.com/system/files/kadha%20parayumbol..JPG

 
വർഷം
2007
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Executive Producers
ലെയ്സൺ ഓഫീസർ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
അനുബന്ധ വർത്തമാനം

രജനീകാന്തിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പി വാസു ഈ ചിത്രം കുസേലൻ എന്ന പേരിൽ തമിഴിലും കഥാനായകുടു എന്ന പേരിൽ തെലുങ്കിലും നിർമ്മിച്ചു.

ഹിന്ദിയിൽ ബില്ലു ബാർബർ എന്ന പേരിൽ ഷാരൂഖ് ഖാൻ നായകനായി വന്ന റീമെയ്ക്കിന്റെ സംവിധായകനാകട്ടെ പ്രിയദർശനായിരുന്നു.

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
കഥാവസാനം എന്തു സംഭവിച്ചു?

 

 

 

CTRL + Q to Enable/Disable GoPhoto.it

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കുടയത്തൂർ, മേലുകാവ്, മറ്റം എന്നീ സ്ഥലങ്ങൾ.
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
Choreography
ഡിസൈൻസ്
Submitted by Achinthya on Sat, 03/07/2009 - 22:19

വ്യത്യസ്തനാമൊരു ബാർബറാം ബാലനെ

Title in English
Vyathyasthanamoru

വ്യത്യസ്തനാമൊരു ബാർബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ
തല വടിക്കുന്നോർക്കു തലവനാം ബാലൻ
വെറുമൊരു ബാലനല്ലിവനൊരു കാലൻ

ബാലൻ ഒരു കാലൻ
മുടിമുറിശീലൻ അതി ലോലൻ
മുടിവടിവേലഞനത്തോഴൻ
നമ്മുടെ ബാലൻ ബാലൻ ബാലൻ

പുളകം പതയ്ക്കുന്ന ക്രീമുമായെത്തി
വദനം മിനുക്കുന്ന മീശ പ്രകാശാ
ആമാശയത്തിന്റെ ആശ നിറവേറ്റാൻ
രോമാശയങ്ങൾ അറുക്കുന്ന വീരാ....
താര രാജാവിന്റെ സ്നേഹിതൻ ബാലൻ
ഈരാറ്റുപേട്ടേന്ന് വേരറ്റ ബാലൻ
ഒന്നുമേ അറിയാത്ത പാവത്തിനെ പോലെ
എല്ലാമൊളിപ്പിച്ച് വെക്കുന്ന കള്ളൻ ( ബാലൻ ഒരു കാലൻ....)

പൊന്നരളി പൂവൊന്നു മുടിയിൽ ചൂടി

പൊന്നരളി പൂവൊന്നു മുടിയിൽ ചൂടി
കന്നിനിലാ കസവൊളി പുടവ ചുറ്റി
കുന്നത്തെ കാവിൽ വിളക്കു കാണാൻ വന്നൊ-
രുൾനാടൻ പെൺ കിടാവേ
എന്റെ ഉള്ളിൽ മയങ്ങുന്ന മാൻ കിടാവേ (പൊന്നരളി..)

ശാലീന ഭംഗി തളിർത്തു നിൽക്കും
ശ്യാമ മനോഹര ഗ്രാമ ഭൂവിൽ (2)
ശംഖുപുഷ്പം പോലെൻ മുന്നിൽ ചിരിക്കുന്നോ
രുൾനാടൻ പെൺ കിടാവേ
എന്റെയുള്ളിലെ പൊൻ കിനാവേ

നീഹാര മൌക്തിക മാലയുമായി
നീല വനാന്തത്തിൻ മാറിടത്തിൽ (2)
ചായുന്ന ശ്രാവണ ചന്ദ്രികയെ പോലെൻ
ചാരുതയാർന്നവളേ എന്റെയാരോമൽ പെൺകിടാവേ (പൊന്നരളി )

Film/album

മാനത്തെ മഴമുകിൽ മാലകളേ

മാനത്തെ മഴമുകില്‍ മാലകളേ
ചേലൊത്ത മാടപ്പിറാവുകളേ
തുളുനാടിന്‍ കളരിയില്‍ പോയ് വരാമോ എന്റെ
കുറിമാനം കൊണ്ടു നീ നല്‍കാമോ (മാനത്തെ..)

മുല്ലപ്പൂബാണനെപോല്‍ മെയ്യഴകുള്ളോരെന്‍
കല്യാണ മുറച്ചെറുക്കന്‍ അവിടെയല്ലോ
കണ്ടാലോ സുന്ദരന്‍ എന്റെ മാരന്‍
കരവാളെടുത്താലും കരളലിവുള്ളവന്‍ (മാനത്തെ..)

ഏഴാം കടലോടി വന്ന് വീരാളിപ്പുടവയുമായ്  (2)
എന്നവന്‍ വരുമെന്ന് ചോദിക്കാമോ
പൂമെത്ത നീര്‍ത്തി ഞാന്‍ കാത്തിരിക്കും
മട്ടിപ്പാല്‍ പുകച്ചു ഞാന്‍ കാത്തിരിക്കും ( മാനത്തെ..)

 

ഇനിയൊരു ജന്മമുണ്ടെങ്കിൽ

Title in English
Eniyoru Janmamundenkil

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ
സരയൂ തീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ
യമുനാ തീരത്തു കാണാം.(2)

നിനക്കുറങ്ങാന്‍ അമ്മയെ പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം
നിനക്ക് നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊരൊറ്റ ചിലമ്പുമായ് നില്‍ക്കാം
പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും
പാഞ്ചാലിയായ് പുഞ്ചിരിക്കാം (2)
(ഇനിയൊരു ജന്മമുണ്ടെങ്കില്‍ ...)

Film/album

കസ്തൂരി തൈലമിട്ടു മുടി മിനുക്കീ

Title in English
Kasthoori Thailamittu

കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ
മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍ 
മുത്തോടുമുത്തുവെച്ച വളകിലുക്കീ
മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് - മാറില്‍ 
മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്
കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ
മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍ 
മുത്തോടുമുത്തുവെച്ച വളകിലുക്കീ

Year
1969

കായലൊന്നു ചിരിച്ചാൽ

കായലൊന്നു ചിരിച്ചാൽ കരയാകെ നീർമുത്ത്
ഓമലൊന്നു ചിരിച്ചാൽ പൊട്ടിച്ചിതറും പൊൻ മുത്ത് (2)
ആ മുത്ത് ഈ മുത്ത് ആളെകൊല്ലും മണിമുത്ത് (2)
കക്ക പെറുക്കണ ചക്കിപ്പെണ്ണിന്റെ
കണ്ണും ചിരിയും നിറയെ മണി മുത്ത് ആ‍...ആ..ആ.(കായലൊന്നു..)

കായലൊന്നു കലമ്പിയാൽ ഓളത്തിൽ പേക്കൂത്ത്
ഓമലൊന്നു പിണങ്ങിയാൽ കണ്ണീരിൻ നീർക്കുത്ത് (2)
അക്കുത്തിക്കുത്താന വരും കുത്താളെ കൊല്ലും നീർകുത്ത്
മുങ്ങിപൊങ്ങും കോതപ്പെണ്ണിൻ
തലയും മാറും നിറയെ നീർമുത്ത് ആ..ആ.ആ.. (കായലൊന്നു..)

Film/album

മണവാളൻ പാറ ഇതു മണവാട്ടി പാറ

Title in English
Manavaalan paara

മണവാളൻ പാറ ഇതു മണവാട്ടി പാറ (2)
തമ്മിൽ പുണരാൻ പണ്ടു മുതൽക്കേ തപസ്സു ചെയ്യുന്നു
ഇവർ തപസ്സു ചെയ്യുന്നൂ (2)
മണവാളൻ പാറ ഇതു മണവാട്ടി പാറ 

അമ്പലപ്പുഴ രാജാവിന്റെ അരുമക്കിടാത്തി
പൊൻചെമ്പകപ്പൂ നിറമുള്ള കൊച്ചു തമ്പുരാട്ടി (2)
പണ്ടൊരിക്കൽ പമ്പയാറ്റിൽ കുളിക്കടവിൽ (2)
വെച്ചു കണ്ടു മുട്ടീ കണ്ടാൽ നല്ലൊരു കാലിച്ചെറുക്കനെ 
കണ്ടു മുട്ടീ കണ്ടാൽ നല്ലൊരു കാലിച്ചെറുക്കനെ 
മണവാളൻ പാറ ഇതു മണവാട്ടി പാറ (2)

Film/album

കുളിരാടുന്നു മാനത്ത്

Title in English
Kuliradunnu

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞിൽ വിരിഞ്ഞൂ മന്ദാരങ്ങൾ
നെഞ്ചിൽ കിനിഞ്ഞൂ തേൻ തുള്ളികൾ
കിളിവാതിൽ തുറന്നൊരു പൊൻ പക്ഷി പോൽ
ഇനിയെൻ ഗാനമേ പോരൂ നീ ( കുളിരാടുന്നു..)

ഉഴിയുന്നു നിറതാലം അഴകോലും നിറതാലം
അണിതിങ്കൾ തിരി നീട്ടി കണി കാണ്മൂ കതിർ മാനം
തളിർ നുള്ളി കതിർ നുള്ളി തളരും നിൻ വിരൽ മുത്താൻ
ഒരു കുമ്പിൾ കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നൂ
ആരണ്യ ലാവണ്യമാം ആരോമലെ പോരൂ നീ (കുളിരാടുന്നൂ...)

Film/album

ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത്

Title in English
Ettumaanoorambalatthil Ezhunnullatthu

ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നില്‍
കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട്
മുന്നില്‍ കാത്തുനിന്ന പൂ‍വമ്പന്റെ പള്ളിനായാട്ട്
(ഏറ്റുമാനൂര്‍...)

ഏഴരപ്പൊന്നാനയെഴുന്നള്ളിവന്നപ്പോള്‍
ഏതോകിനാവില്‍ ഞാന്‍ ലയിച്ചു പോയീ
പഞ്ചാരി കേട്ടില്ലാ പാണ്ടിയും കേട്ടില്ലാ
പഞ്ചബാണവീണമാത്രം മുഴങ്ങികാതില്‍
(ഏറ്റുമാനൂര്‍..)

Film/album