പ്രണയസന്ധ്യയൊരു

Title in English
Pranaya Sandhyayoru

പ്രണയ സന്ധ്യയൊരു വെണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ (2)
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കടൽ വരയ്ക്കുന്നുവോ (പ്രണയ..)

പാട്ടില്‍ എന്‍ പാട്ടില്‍ സ്വര പത്മരാഗങ്ങള്‍ തേടി
നോക്കില്‍ എന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി
അനുരാഗിലമായ തപസ്സില്‍ ജല ജീവാഞ്ജലിയായി
ഒരു ജലരാശിയിലൊരു മഴമണിയായ്
പൊഴിയാൻ വരാം ഞാന്‍ (പ്രണയ..)

Film/album

ചന്ദനലേപ സുഗന്ധം

ചന്ദന ലേപ സുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തത്
യൌവനമോ ഋതു ദേവതയൊ (2)
(ചന്ദന...)

ചെങ്കദളീമലര്‍ ചുണ്ടിലിന്നാര്‍ക്കു നീ
കുങ്കുമരാഗം കരുതി വെച്ചൂ
തൊഴുതു മടങ്ങുമ്പോള്‍ കൂവള പൂമിഴി
മറ്റേതു ദേവനെ തേടി വന്നൂ
മാറണിക്കച്ച കവര്‍ന്നൂ
കാറ്റു നിന്നംഗപരാഗം നുകര്‍ന്നൂ
ആ..ആ‍.ആ..

(ചന്ദന..)

മല്ലീ സായകന്‍ തന്നയച്ചോ  നിന്റെ
അംഗോപാംഗ വിഭൂഷണങ്ങള്‍
പൂക്കില ഞൊറി വെച്ചുടുത്തു നിന്‍ യൌവനം
പുത്തരിയങ്കം കുറിക്കയായോ
പൊന്നരഞ്ഞാണം ഉലഞ്ഞൂ

ശ്രാവണചന്ദ്രിക പൂ ചൂടിച്ചു

Title in English
Sravana Chandrika

ശ്രാവണചന്ദ്രിക പൂ ചൂടിച്ചു
ഭൂമികന്യക പുഞ്ചിരിച്ചു
അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ
അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...)

നീലാകാശ താമരയിലയിൽ നക്ഷത്രലിപിയിൽ
പവിഴ കൈനഖ മുനയാൽ
പ്രകൃതിയാ കവിത പകർത്തി വെച്ചൂ
അന്നതു ഞാൻ വായിച്ചൂ
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)

സ്വർഗ്ഗാരോഹണ വീഥിക്കരികിൽ
സ്വപ്നങ്ങൾക്കിടയിൽ
കമനീയാംഗൻ പ്രിയനെൻ മനസ്സിലാ
കവിത കുറിച്ചു വെച്ചൂ
ഞാനവനേ സ്നേഹിച്ചൂ 
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)

പൂന്തേനരുവീ

Title in English
Poonthenaruvi

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം 
(പൂന്തേനരുവീ.. )

ഒരു താഴ്വരയിൽ ജനിച്ചൂ - നമ്മൾ
ഒരു പൂന്തണലിൽ വളർന്നൂ
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു - നമ്മൾ
പൂക്കളിറുത്തു നടന്നൂ
ഓർമ്മകൾ മരിക്കുമോ - ഓളങ്ങൾ നിലയ്ക്കുമോ
ആഹാ ആഹാ ആഹാഹാഹാ
ഓഹോ ഓഹോ ഒഹോഹൊഹോ 
(പൂന്തേനരുവീ.. )

ചന്ദനക്കുറിയുമായ് സുകൃതവനിയിൽ

Title in English
Chandanakkuriyumaayi

ചന്ദനക്കുറിയുമായ് സുകൃത വനിയില്‍
സുന്ദരീ മന്ദമായ്
അഴകിന്‍ അലകളണിഞ്ഞു ഒരുങ്ങിയിറങ്ങി
നീ നൃത്തമാടി എന്നുമെന്നും (ചന്ദന...)

മോഹം ചിറകടിച്ചിടുന്നൂ
ഹര്‍ഷം തിരകളിളക്കുന്നു (2)
മുങ്ങിക്കുളിച്ച് മഞ്ഞക്കിളിയോ
ഉള്ളിലുറങ്ങും പുള്ളിക്കുയിലോ
ഗാനം പാടിയെന്നുമെന്നും (ചന്ദന,...)

നെഞ്ചില്‍ കനവു നിറയുന്നു
ചുണ്ടില്‍ മധുരമുറയുന്നൂ (2)
നിത്യ വസന്തം തത്തിക്കളിക്കും
മുഗ്ദ്ദ സൌന്ദര്യം മുത്തമിടുന്ന
രൂപവതീ എന്നുമെന്നും (ചന്ദന...)

ആലോലമാടി വരും ഓളങ്ങളേ

ആലോലമാടി വരും ഓളങ്ങളേ
ആരെ തേടി പോകുന്നു ദൂരെ (2)
ഇളകാതെ മറിയാതെ കെട്ടി നിന്നാൽ
അരയോളം വെള്ളത്തിൽ നീരാടാം (2)
ഞാൻ അരയോളം വെള്ളത്തിൽ നീരാടാം [ആലോല..]

വെള്ളിലത്താളി പിഴിഞ്ഞു വെച്ചൂ
മാറണി മുണ്ട് ഞൊറിഞ്ഞുടുത്തൂ (2)
മറ്റാരുമില്ലാത്തൊരീ കടവിൽ
ഇത്തിരി ഞാനൊന്നു കുളിച്ചോട്ടെ (2)
ഇത്തിരി ഞാനൊന്നു കുളിച്ചോട്ടെ ..[ആലോല..]

പൂവണി മരങ്ങളും പൂഞ്ചോലകളും
പുഞ്ചിരി തൂകും നേരത്ത് (2)
ഈ സുന്ദര തീരം കാണുമ്പോൾ
രോമാഞ്ചകഞ്ചുകമണിയുന്നൂ (2)
ഞാൻ രോമാഞ്ച കഞ്ചുകമണിയുന്നൂ (ആലോല..)

മഴ പെയ്തു മാനം തെളിഞ്ഞ നേരം

മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
തൊടിയിലെ തൈമാവിൻ ചോട്ടിൽ
ഒരു കൊച്ചു കാറ്റേറ്റ് വീണ തേൻ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം

പലവട്ടം പിന്നെയും മാവു പൂത്തു
പുഴയിലാ പൂക്കൾ വീണൊഴുകി പോയി
പകൽ വർഷ രാത്രി തൻ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
മഴ പെയ്തു മാനം തെളിഞ്ഞ നേരം

എരി വേനലിൽ ഇളം കാറ്റു പോലെ
കുളിർ വേളയിൽ ഇള വെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാൻ
നീ തന്നൂ മനസ്സിന്റെ തൊട്ടിൽ പോലും
നീ തന്നൂ മനസ്സിന്റെ തൊട്ടിൽ പോലും

ഗുരുവായൂരമ്പല നടയിൽ

Title in English
Guruvayoorambala nadayil

ഗുരുവായൂരമ്പല നടയിൽ
ഒരു ദിവസം ഞാൻ പോകും
ഗോപുര വാതിൽ തുറക്കും - ഞാൻ
ഗോപകുമാരനെ കാണും
(ഗുരുവായൂരമ്പല..)

ഓമൽച്ചൊടികൾ ചുംബിക്കും
ഓടക്കുഴൽ ഞാൻ ചോദിക്കും (2)
മാനസകലികയിലമൃതം പകരും
വേണു നാദം കേൾക്കും - ശ്രീകൃഷ്ണ
വേണു നാദം കേൾക്കും 
(ഗുരുവായൂരമ്പല..)

രാഗമരാളങ്ങളൊഴുകി വരും
രാവൊരു യമുനാ നദിയാകും (2)
നീലക്കടമ്പുകൾ താനേ പൂക്കും
താലവൃന്ദം വീശും- പൂന്തെന്നൽ
താലവൃന്ദം വീശും 
(ഗുരുവായൂരമ്പല..)