കുഞ്ഞിളം ചുണ്ടിൽ

Title in English
Kunjilam chundil

കുഞ്ഞിളം ചുണ്ടിൽ പുഞ്ചിരി കാണാൻ
ആകാശത്തമ്മ വന്നൂ
കൈ നിറയെ പൊന്നാടയും കൺ നിറയും താരാട്ടുമായ്
അമ്മ തൻ ജീവന്റെ പൂവാടിയിൽ
വാടാത്ത പൂവല്ലേ നീ ( കുഞ്ഞിളം...)

കണ്ണിൽ കണ്ണിൽ കന്നിനിലാവെ
കണ്ണീരു മാറ്റു നീ
എന്നും ചിരിക്കും പൂങ്കാറ്റു പോലെ
എങ്ങും കുളിർ വീശി വാ
ഇന്നെന്റെ താരാട്ടിൻ താളമായ്
പൊന്നുണ്ണീ നീയോടി വാ,, (2) (കുഞ്നിളം...)

മുത്തേ മുത്തിൻ മുത്തണി ചുണ്ടിൽ
മൂവന്തി പൂ വിരിഞ്ഞു
കാലം കളിക്കും കാലൊച്ച കേൾക്കാൻ
കാതോർത്ത് നില്പു ഞാൻ
നീയെന്റെ ജീവന്റെ ജീവനിൽ
ആശ്വാസമായോടി വാ.. (2) (കുഞ്ഞിളം..)

അതിരുകളറിയാത്ത പക്ഷി

അതിരുകളറിയാത്ത പക്ഷി മോഹപക്ഷി (2)
അകലങ്ങളിൽ പാറിയെത്തുന്നു നീ
അരുതാത്തതെന്തെല്ലാം കൊത്തുന്നു നീ (അതിരു..)

ആദിയുമന്തവും ഇല്ലാത്ത പാതയിൽ
സുഖ ദു:ഖചുമടുകളേന്തി (2)
തുടരുന്ന സഫറിന്നു നീയേകനല്ലാതെ
തുണയാരു ദുനിയാവിൽ അള്ളാ..
ലാ ഹൌലാ അള്ളാ യാ മൌലാ (2) അതിരു...)

പാപവും പുണ്യവും വേർതിരിച്ചീടുന്ന
............ചേരുന്ന നാളിൽ
പൊരിയും മനസ്സിലെ ചെന്തീ കനലിൽ
കുളിരായ് നീ മാത്രം അള്ളാ (2)
ലാ ഹൌലാ അള്ളാ യാ മൌലാ (2) അതിരു...)

Film/album

ഇശൽ തേൻ കണം

ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ (2)
ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ

ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ (2)
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ

Film/album

സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തിൻ

സംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ
സന്ദേശമായ് ഞാനുണർന്നുവെങ്കിൽ (2)
ആയിരുൾ മൂടിയ മാനസ സാനുവിൽ
പാൽക്കതിരായ് പടർന്നുവെങ്കിൽ (2) (സംഗീത...)

നിത്യ ദു:ഖത്തിൻ കയങ്ങളിൽ പൂവിടും
നീർമലരായെങ്കിൽ ഞാനൊരു നീർമലരായെങ്കിൽ (2)
കൊഞ്ചുന്ന പൈതലിൻ ചെഞ്ചുണ്ടിലൂറുന്ന
ശിഞ്ജിതമായെങ്കിൽ ഞാനൊരു ശിഞ്ജിതമായെങ്കിൽ
ആ....ആ‍...ആ..( സംഗീതമെ..)

പൊള്ളുന്ന വേനലിൽ നീറും മനസ്സിന്
തേന്മാരിയായെങ്കിൽ ഞാനൊരു തേൻ മാരിയായെങ്കിൽ (2)
വിണ്ണിന്റെ കലയായ് പിറന്ന ഞാൻനാളത്തെ
പൌർണ്ണമിയായെങ്കിൽ ഞാനൊരു പൌർണ്ണമിയായെങ്കിൽ
ആ..ആ...ആ.. ( സംഗീതമേ..)

Film/album

ഇനിയുമുണ്ടൊരു ജന്മമെങ്കിൽ

ആ..ആ..ആ...ആ...

ഇനിയുമുണ്ടൊരു ജന്മമെങ്കിൽ
എനിക്കു നീ ഇണയാകണം (2)
നിന്റെ മിഴിയിലെ നീലവാനം
നിത്യ താരകയാകണം (2) [ഇനിയു...]

വീണ്ടുമിന്നു വിടർന്നു നിന്നു
വീണടിഞ്ഞ കിനാവുകൾ (2)
പ്രേമമധുരിമയേന്തി നിന്നു
പ്രാണവനിയിലെ മലരുകൾ ആ..ആ..ആ..ആ.(ഇനിയു...)

ആ..ആ..ആ..ആ.ആ.ആ.

വീണുകിട്ടിയ മോഹമുത്തിനെ
കൈ വിടില്ലൊരു നാളിലും (2)
നിന്റെ സ്നേഹച്ചിപ്പിയിൽ ഞാൻ
ചേർന്നലിഞ്ഞു മയങ്ങിടും ആ..ആ..ആ.ആ..ആ..(ഇനിയും...)

Film/album

എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ

Title in English
ente mouna ragaminnu

എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ
ഉണർന്നുവോ പാതിരാക്കിളീ
നിറമേഴും പിരിയുമ്പോൾ
കണിയായണിഞ്ഞൊരുങ്ങി വന്ന
പൊൻ തിടമ്പു നീ
കാണാൻ കൊതിക്കുന്ന മാത്രയിൽ
എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം
കാലങ്ങളീ പുഷ്പ വീഥിയിൽ
മലർത്താ‍ലങ്ങളേന്തുന്നൂ പിന്നെയും
കൂടറിയാതെൻ ജീവനിലേതോ
കുയിലണയുന്നൂ തേൻ ചൊരിയുന്നൂ
ഇണയുടെ ചിറകിനു തണലിനു നീ മാത്രം (എന്റെ മൌന...)

ആരാമ സന്ധ്യകൾ വന്നുവോ നിറം
പോരാതെ നിന്നോടു ചേർന്നുവോ

കാത്തിരിപ്പൂ കണ്മണീ

Title in English
Kaathirippoo Kanmanee

കാത്തിരിപ്പൂ കണ്മണീ
ഉറങ്ങാത്ത മനമോടേ
നിറമാർന്ന നിനവോടെ
മോഹാർദ്രമീ മൺ തോണിയിൽ
കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടൽ പോലെ
ശർൽക്കാല മുകിൽ പോലെ
ഏകാന്തമീ പൂംചിപ്പിയിൽ ( കാത്തിരിപ്പൂ...)

പാടീ മനം നൊന്തു പാടീ
പാഴ്കൂട്ടിലേതോ പകൽ കോകിലം
കാറ്റിൽ വിരൽത്തുമ്പു ചാർത്തി
അതിൽ നെഞ്ചിലേതോരഴൽ ചന്ദനം
ഒരു കൈത്തിരി നാളവുമായ്
ഒരു സാന്ത്വന ഗാനവുമായ്
വെണ്ണിലാ ശലഭമേ പോരുമോ നീ ( കാത്തിരിപ്പൂ...)

Year
1997

തുമ്പീ തുമ്പീ വാ വാ

Title in English
Thumbi thumbi vaa vaa

 

തുമ്പീ തുമ്പീ വാ വാ ഈ 
തുമ്പത്തണലിൽവാ വാ (2)
തുമ്പീ തുമ്പീ വാ വാ
പട്ടുറുമാലും കെട്ടി ഒരു പച്ചക്കമ്പിളി ചുറ്റി
എത്തറ കാടുകളെത്തറ നാടുകളി -
ത്തറ നാളും കണ്ടൂ

ഒരു യാത്രാമൊഴിയോടെ

ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ (2)
ഒരു പാവം കനൽ മേഘം
മിഴി വാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ (ഒരു..)

ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ
എഴുതി നിൻ ഭാഗ്യ ജാതകം
ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ
കാണാൻ നിൻ കൺ മറന്നു പോയ് (ഒരു തൂവൽ..)
ഒരു മനസ്സിലെ മർമ്മരം തരാം
തിരിയേ നീ പോരുമോ (2)
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ

ഇന്നെന്റെ കരളിലെ

Title in English
Innente karalile

ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു 
പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു 
പഞ്ചാരപ്പനംതത്ത പറന്നു വന്നു 
(ഇന്നെന്റെ...  )

പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല 
ഓടക്കുഴലും കൊണ്ടോടിവന്നു (2) - എന്നെ 
തേടിക്കൊണ്ടെന്റെ മുന്നിലോടിവന്നു (2)
(ഇന്നെന്റെ...  )

പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍ 
തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു (2) - എന്റെ 
തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു 

കതിരൊക്കെ കിളി തിന്നാല്‍ 
പതിരൊക്കെ ഞാന്‍ തിന്നാല്‍ 
മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം (2) - അതു
മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം