സൗപർണ്ണികാമൃത വീചികൾ
|
- Read more about സൗപർണ്ണികാമൃത വീചികൾ
- 3982 views
|
റെഡി വൺ ടൂ ത്രീ ഫോർ
ആ..ആ..ആ...ആ..
ലലാ..ലാലാ.ലാലാ..
മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും
സാന്ധ്യ മുകിലിൻ സ്വർണ്ണ ഞൊറികൾ
നീന്തി വരുമെൻ മൌന സംഗീതം
മൺചെരാതുകൾ ചൂടും മന്ദഹാസമായ് വിരിയും
ആദ്യതാരകൾ മൂളുമാർദ്ര ഗാനമായ് ഉണരും
ലാ..ലാ..ലാ..ലാ...ലാ..
ലാ.ലാ..ലാ..ലാ.ലാ..
ഹേ.......
ഹേ കൃഷ്ണാ ....ഹരേ കൃഷ്ണാ......
ഘനശ്യാമ മോഹന കൃഷ്ണാ....
വൺ റ്റൂ ത്രീ ഫോർ..
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ ഹോയ്
ഗിരിധര ഗോപകുമാരാ കൃഷ്ണാ .
ഗിരിധര ഗോപകുമാരാ
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാൻ
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാൻ
മുകുളിത രജനീ കുഞ്ജ കുടീരേ മുരളീ മധുമഴ ചൊരിയാൻ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ
ആ..ആ..ആ..ആ..
ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ (2)
ആ..ആ..ആ..ആ..
ഏഹേ...ഏഹേ..ഓഹോ...ഏഹെഹേ...
കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി
ഇവളുടെ മുന്നുംപിന്നും കണ്ടു കൊതിച്ചവൾ
മിന്നും മെഹറും കൊണ്ടു നടന്നവർ
കൂനി കൂടി താടി വളർത്തി
കയറൂരി പാഞ്ഞു പണ്ടീ പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി
കുളിരിന്റെ തട്ടുടുത്ത്
തുള്ളിവരും നാണമൊത്ത്
പെണ്ണിന്റെ പുതുക്ക നെഞ്ചൊരു ചെണ്ടല്ലേ നീ
കൂന്താലി പുഴയിതു കണ്ടില്ലേ നീ
കൂന്താലി പുഴയിതു കണ്ടില്ലേ
മാരിക്കൂടിനുള്ളിൽ പാടും മാടപ്രാവേ
കൺമണിയേ കാണാൻ വായോ
നിൻ കൺ നിറയെ കാണാൻ വായോ
പീലിക്കുന്നും കേറി നീലക്കാടും താണ്ടി
എന്നുയിരേ മുന്നിൽ വായൊ നിൻ
പൂമധുരം ചുണ്ടിൽത്തായോ
ഇള മാങ്കൊമ്പത്തെ പുതു പൊന്നൂഞ്ഞാലാടാൻ
നറു മുത്തേ വാ വാ ഓ..ഓ..ഓ
(മാരി...)
ഓര്‍മ്മകള്‍തന്‍ താമരമലരുകള്‍
ഓരോന്നായ് വിടരുന്നു
അവയില്‍ തങ്ങിയ മിഴിനീമണികള്
അമൃതമണികളായടരുന്നു
പ്രാണനും പ്രാണനും ഇരുവേണികളായ്
പ്രണയസന്ധിയില്‍ പുണരുന്നു
ഈ സ്വപ്ന സംഗമ സംഗീതസദ്യയില്‍
ഇരവും പകലും മുഴുകുന്നു
(ഓര്‍മ്മകള്‍തന്‍...)
രാഗവും മോഹവുമിണചേര്‍ന്നൊഴുകും
ഹൃദയവീണതൻ ഇതളുകളിൽ
പൂപോലെ വീഴും നിന്നനുഭൂതികള്‍
പുതുവര്‍ണ്ണങ്ങള്‍ പകരുന്നു
(ഓര്‍മ്മകള്‍തന്‍...)
മകരസംക്രമസന്ധ്യയില്‍ ഞാന്‍
മയങ്ങിപ്പോയൊരു വേളയില്‍
മധുരമാമൊരു വേണുഗാനത്തിന്‍
മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു
മകരസംക്രമസന്ധ്യയില്‍
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
യമുനകാണാത്ത ഗോപിക ഞാനെന്റെ
ഹൃദയമാം മഥുരയിലോടി
ഹൃദയമാം മഥുരയിലോടി
ആ.. ആ.. ആ.. (മകര..)
കാലമൊരജ്ഞാതകാമുകന്‍
ജീവിതമോ പ്രിയകാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപ്പുണരും വലിച്ചെറിയും
കാലമൊരജ്ഞാതകാമുകന്‍
ആകാശപ്പൂവാടി തീര്‍ത്തു തരും - പിന്നെ
അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും
അനുരാഗശിശുക്കളെയാ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഃഖത്തിന്‍ അഗ്നിയിലെരിക്കും
കഷ്ടം - സ്വപ്നങ്ങളീവിധം
(കാലമൊരജ്ഞാത..)
കാണാത്ത സ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും - പിന്നെ
കനകവിമാനത്തില്‍ കൊണ്ടുപോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും
കഷ്ടം - ബന്ധങ്ങളീവിധം
(കാലമൊരജ്ഞാത..)
രൂപവതീ നിന്‍ രുചിരാധരമൊരു
രാഗപുഷ്പമായ് വിടര്‍ന്നൂ
ആ നവസൂന പരാഗം നുകരാന്‍
പ്രേമശലഭമായ് പറന്നു - ഞാന്‍ പറന്നു
(രൂപവതീ..)
നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
നാലമ്പലമൊരുക്കീ
നാണിച്ചുവിടരും സന്ധ്യാമലരുകള്‍
നറുമണിത്തെന്നലിലിളകീ - ഒഴുകും
നറുമണിത്തെന്നലിലിളകീ ആ...ആ..
(രൂപവതി..)
നിറവാലന്‍ കുരുവികള്‍ കളിവീടു കൂട്ടും
നീലാഞ്ജനമലയില്‍
നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
നവരത്നമാളിക തീര്‍ക്കും - വസന്തം
നവരത്നമാളിക തീര്‍ക്കും ആ.....ആ..
(രൂപവതി..)
രാക്കുയിലിൻ രാജസദസ്സിൽ
രാഗ മാലികാ മാധുരി
രാഗിണി എൻ മാനസത്തിൽ
രാഗ വേദനാ മഞ്ജരി
(രാക്കുയിലിൻ..)
വെള്ളിമണി തിരയിളകി
തുള്ളിയോടും കാറ്റിടറി
പഞ്ചാര മണൽക്കരയിൽ
പൗർണ്ണമിതൻ പാലൊഴുകി
ജീവന്റെ ജീവനിലെ ജല
തരംഗ വീചികളിൽ
പ്രേമമയീ - പ്രേമമയീ
നിൻ ഓർമ്മ തൻ
തോണികൾ നിരന്നൊഴുകി
(രാക്കുയിലിൻ..)