മാറോടണച്ചു ഞാനുറക്കിയിട്ടും

Title in English
Marodanachu njan

മാറോടണച്ചു ഞാനുറക്കിയിട്ടും  
എന്റെ മാനസ വ്യാമോഹമുണരുന്നു
ഏതോ കാമുകന്റെ നിശ്വാസംകേട്ടുണരും
ഏഴിലം പാലപൂവെന്ന പോലെ
(ഇന്നു മാറോടണച്ചു..)

അടക്കുവാന്‍ നോക്കി ഞാനെന്‍ 
ഹൃദയവിപഞ്ചികയില്‍
അടിക്കടി തുളുമ്പുമീ പ്രണയഗാനം
ഒരുമുല്ലപൂമൊട്ടില്‍ ഒതുക്കുന്നതെങ്ങനെയീ-
ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധം
(ഇന്നു മാറോടണച്ചു..)

താരകള്‍ കണ്ണിറുക്കി ചിരിച്ചാല്‍ ചിരിക്കട്ടെ
താമരതന്‍ തപസ്സിനെ കളിയാക്കട്ടെ
മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകള്‍ക്കും
വാനവന്റെ നാട്ടിലെന്നും വിലയില്ലല്ലോ
(ഇന്നു മാറോടണച്ചു..)

Year
1969

കാർത്തിക രാത്രിയിലെ

Title in English
Karthika rathriyile

ആ...ആ...ആ...
കാര്‍ത്തികരാത്രിയിലെ മഞ്ഞുതുള്ളിയോ
കദനത്തിന്‍ കണ്ണുനീര്‍ത്തുള്ളിയോ
എന്തോ തിളങ്ങുന്നു സ്വപ്നം കണ്ടിരിക്കുമീ
എകാന്തപാന്ഥന്റെ കവിള്‍ത്തടത്തില്‍
(കാര്‍ത്തിക..)

മന്ദഹാസ തൂവാലയാല്‍ തുടച്ചെടുക്കാം - പിന്നെ
മന്ദമന്ദം കാതിലൊരു കഥ പറയാം (2)
എന്‍ കുടിലിന്‍ താമരത്തളിര്‍ മഞ്ചത്തില്‍
ഇന്നു രാത്രി കഴിച്ചിട്ട് നിനക്കു പോകാം 
(കാര്‍ത്തിക..)

Year
1969

അറിയുന്നില്ല ഭവാൻ

Title in English
Ariyunnilla bhavaan

അറിയുന്നില്ല ഭവാൻ അറിയുന്നില്ല
അനുദിനം അനുദിനം ആത്മാവിൽ നടക്കുമെൻ 
അനുരാഗപൂജ ഭവാൻ അറിയുന്നില്ല
കേട്ടുമില്ല ഭവാൻ കേട്ടുമില്ല 
അരികത്തു വന്നപ്പോഴും ഹൃദയശ്രീകോവിലിലെ
ആരാധനയുടെ മണികിലുക്കം
(അറിയുന്നില്ല...)

അജ്ഞാത സ്വപ്നങ്ങളാം പൂക്കളാൽ ഇവളെന്നും
അർച്ചന നടത്തിയതറിഞ്ഞില്ല നീ
കൽപനാജാലമന്റെ കൺകളിൽ കൊളുത്തിയ
കർപ്പൂര ദീപങ്ങളും കണ്ടില്ല നീ (2) - കണ്ടില്ല നീ 
(അറിയുന്നില്ല...)

Year
1969

മുത്തേ വാ

മുത്തെ വാ മണിമുത്തേ വാ
മുത്തം താ മലര്‍മുത്തം താ
കൽക്കണ്ടക്കനി മുത്തം താ ഒരു
മുന്തിരിമുത്തം താ
കൺനിനും കണ്ണായ മുത്തേ ഞങ്ങടെ
വിണ്ണിൻ കണിയായ മുത്തേ വാ
മണ്ണിന്നഴകായ മുത്തേ വാ (മുത്തേ വാ...)

ഓലപ്പീപ്പിയുമൂതിക്കൊണ്ടെ
ഓടി വന്നല്ലോ പൂങ്കാറ്റോടി വന്നല്ലോ
ഓമൽപ്പട്ടുറുമാലും വീശിയോടി വന്നല്ലോ
തുമ്പിയുമോടി വന്നല്ലോ
വിരുന്നുണ്ണാനോമന മോളുടെ
പിറന്നാളിൻ വിരുന്നുണ്ണാൻ
മാമുണ്ണാൻ മലരും ശര്‍ക്കര
മധുരമുണ്ണാൻ (മുത്തേ വാ...)

മാനത്തെ മഴവില്ലിനേഴു നിറം

മാനത്തെ മഴവില്ലിന്നേഴു നിറം എന്‍
മനസ്സിന്നുള്ളിലെ മാരിവില്ലി-
ന്നേഴല്ലെഴുന്നൂറ്
 

നിറങ്ങൾ  ഏഴല്ലെഴുന്നൂറാണല്ലോ..

മാ‍രനു മലരമ്പഞ്ചല്ലോ എന്‍
മനസ്സില്‍ എയ്യാന്‍ നിന്‍ കടമിഴിയില്‍
അഞ്ചല്ലഞ്ഞൂറ് പൊന്‍മലരമ്പുകള്‍
അഞ്ഞൂറാണല്ലോ..

ആയിരത്തിരിമാല ചാര്‍ത്തിയ
ദീപഗോപുര നടയില്‍
ആരോ...(2)
അമ്പിളി മോതിരമഴകില്‍ നീട്ടി
കാത്തു നില്‍ക്കുവതാരോ (2)
ആരോ..ആരോ..
ആരോ ...ആരോ ..ആരാരൊ..
(മാനത്തെ...)

ധൂമരശ്മി തൻ തേരിൽ

Title in English
Dhooma Rashmithan

ധൂമരശ്മിതൻ തേരിൽ വന്നുവൊ 
ഭൂമിയിൽ വീണ്ടും ആമിനാ 
ആമിനാ - ആമിനാ - ആമിനാ 
മൂടൽമഞ്ഞിൽ അലിഞ്ഞു ചേർന്നൊരു 
മൂക ജീവിത വേദന 
വേദന - വേദന - വേദന..

ഉള്ളിലോർമ്മകൾ പണ്ടു ചാരിയ 
ചില്ലു വാതിൽ തുറന്നുവോ 
വർണ്ണ മൂടുപടത്തുകിൽ കൊണ്ട്‌ 
കണ്ണു നീരു തുടച്ചുവോ 
(ധൂമരശ്മിതൻ... )

ഉമ്മയില്ലാത്ത പിഞ്ചു കുഞ്ഞുങ്ങൾ 
ഉമ്മയെ കണ്ടുണർന്നുവോ 
ചുംബനത്തിനു ദാഹതപ്തമാം 
ചുണ്ടു പാതി വിടർന്നുവോ 
(ധൂമരശ്മിതൻ...)

Year
1967

കല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ

Title in English
Kallukondo karinkallu kondo

കല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ
കണ്ണീരിലലിയാത്ത മണ്ണുകൊണ്ടോ
അള്ളാഹു പണ്ട് മെനഞ്ഞെടുത്തു
ആദിയിൽ ഹവ്വതൻ ഹൃദയം
(കല്ലു... )

ആയിരമായിരമിരുട്ടറകൾ - അതിൽ
അജ്ഞാത പാതാളഗുഹകൾ (2)
ബാഷ്പതടങ്ങൾ - താജ്‌മഹലുകൾ
പ്രേമയമുനകൾ - പ്രേതാലയങ്ങൾ (2)
ആരു കണ്ടു - ആരു കണ്ടൂ
അവയാരു കണ്ടൂ
(കല്ലു..)

ആരുമിതേവരെ തുറന്നിട്ടില്ലാ - അതിൻ
മായാഗോപുര നടകൾ (2)
പ്രേമകവികളും - ശാസ്ത്രമതികളും
വേദാന്തികളും - ഗായകന്മാരും (2)
ആരറിഞ്ഞൂ - ആരറിഞ്ഞൂ
കഥയാരറിഞ്ഞൂ
(കല്ലു..)

Year
1967

ആലുവാപ്പുഴയിൽ മീന്‍ പിടിക്കാന്‍

Title in English
Aaluvaappuzhayil Meen Pidikkaan

ഓഹോ.....
ആലുവാ പുഴയിൽ മീന്‍ പിടിക്കാന്‍ പോകും
അഴകുള്ള പൊന്മാനേ
നാളെയും ഈ വഴി നീവരുമോ
നീലപ്പൊന്മാനേ
(ആലുവാ... )

മാനത്തും കാവില്‍ - മഴവില്ലിന്‍ കൊമ്പില്‍
മാണിക്യം കൊണ്ടൊരു കൂട്‌ (2)
ആ കൂട്ടിനുള്ളിലെ മൊഞ്ചത്തി പെണ്ണിന്‌
കൊല്ലാനോ വളര്‍ത്താനോ കൊണ്ടു പോകണ പൂമീന്‌
പൂമീന്‌ - പൂമീന്‌  - പൂമീന്‌ - നീ -
കൊണ്ടു പോകണ്‌ പൂമീന്
(ആലുവാ... )

Year
1967

പണ്ടു മുഗൾക്കൊട്ടാരത്തിൽ

Title in English
Pandu Mugal Kottarathil

പണ്ടു മുഗൾക്കൊട്ടാരത്തിൽ 
പവിഴമല്ലി പൂവനത്തിൽ 
രണ്ടു പഞ്ചവർണ്ണക്കിളികൾ വിരുന്നു വന്നു 
ഒരു പൊന്നശോക വൃക്ഷക്കൊമ്പിൽ പറന്നിരുന്നു 
(പണ്ടു മുഗൾ... ) 

അവർ പാടിയ കെസ്സു പാട്ടുകൾ 
അവർ പറഞ്ഞ പ്രേമകഥകൾ 
പൊന്നുമേഞ്ഞ കൊട്ടാരത്തിൽ പാദുഷ കേട്ടു - അന്ന്‌
പെൺകിളിയെ തങ്കം കൊണ്ടൊരു കൂട്ടിലിട്ടു - അന്ന്‌
പെൺകിളിയെ തങ്കം കൊണ്ടൊരു കൂട്ടിലിട്ടു
(പണ്ടു മുഗൾ... ) 

Year
1967

ഇളനീർ

Title in English
Ilaneer

ഇളനീര്.... 

ഇളനീർ ഇളനീർ ഇളനീര്
കന്നിത്തയ്യിലെ ഇളനീര്
എടുക്കാം കുടിക്കാം ദാഹം തീർക്കാം
(ഇളനീർ...)

ഇട തിങ്ങി വളരും കടിഞ്ഞൂൽകുലയിലെ ഇളനീര്
ഇതിനകത്തമൃതാണമൃത് 
കാറ്റ് കടക്കാത്ത കുമ്പിളിനുള്ളിലെ കുളിരു കുളിരു കുളിര്
കുടിച്ചു നോക്കൂ കുടിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! 
(ഇളനീർ...)

ഇളവെയിൽ തഴുകി കവിളു തുടുത്തോരിളനീര്
ഇതിനെന്തൊരഴകാണഴക്
ആരും രുചിക്കാത്ത പാനപാത്രത്തിലെ ലഹരി ലഹരി ലഹരി
രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! 
(ഇളനീർ..)

Year
1971