മകളേ പാതിമലരേ

മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു (2)
കനവും പോയ ദിനവും നിൻ ചിരിയിൽ വീണ്ടുമുണരുന്നു
ഈ കൊതുമ്പു കളിയോടം കാണാത്ത തീരമണയുന്നു ( മകളേ..)


കുഞ്ഞു താരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയിൽ
നിന്റെ ഓർമ്മതൻ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരു പാൽനിലാ
ഒളിനുറുങ്ങുപോൽ എന്നെ നീ അലസ മൃദുലമഴകേ
ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ
(മകളേ..)

ഇന്നിതായെന്റെ കൈക്കുടന്നയിൽ
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊൻ ചിമിഴിനുള്ളിലെ
മൺചെരാതിന്റെ നാളമായ്

ആരാരും കാണാതെ

Title in English
Ararum kanathe

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ

ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ

ബിന്ദൂ നീയാനന്ദ ബിന്ദുവോ

Title in English
Bindhu nee anandha bindhu

ബിന്ദൂ....ബിന്ദൂ....
ബിന്ദൂ നീയാനന്ദ ബിന്ദുവോ
എന്നാത്മാവിൽ വിരിയും വർണ്ണപുഷ്പമോ
ആതിരാക്കുളിരൊളി തെന്നലോ
(ബിന്ദൂ...)

കസ്തൂരി പൂശിയ കവിളിൽ മുകരാൻ
ദാഹം ദാഹം എനിക്കു മോഹം (2)
ഒരു നോക്കു കണ്ടോട്ടെ
കിളിക്കൊഞ്ചൽ കേട്ടോട്ടെ (2)
ഞാനെന്നെ മറന്നോട്ടെ
ആതിരാക്കുളിരൊളി തെന്നലോ
(ബിന്ദൂ..)

എന്നാത്മസരസ്സിൽ വിടരും അഭിലാഷ
സുന്ദരകുമുദിനി നീ മാത്രം (2)
ചന്ദ്രികച്ചാറിൽ നീരാട്ടിനെത്തിയ
ചന്ദ്രികച്ചാറിൽ നീരാട്ടിനെത്തിയ
കുഞ്ഞിളം കേഴമാനേ
ആതിരാക്കുളിരൊളി തെന്നലോ
(ബിന്ദൂ..)

ഒരു പനിനീർപ്പൂ

ഒരു പനിനീർപ്പൂവിനുള്ളിലുറങ്ങീ ഞാൻ
ഒരു രാക്കിളി പാടിയ പാട്ടിൽ ഉണർന്നു ഞാൻ

വനദേവതമാർ നൃത്തം വെയ്ക്കും വള്ളിപ്പടർപ്പുകളിൽ
നിലാവു നിന്നു കൊളുത്തിയ പൂത്തിരി
കെടാൻ തുടങ്ങുമ്പോൾ:
വസന്ത രജനിയിൽ വരുമവനരികിൽ
മധുരസ്വപ്നവുമായി (ഒരു പനിനീർപ്പൂ...)

മണിയറയുടെ വാതിലിൽ
മധുവിധുവിൻ കോവിലിൽ
ഒരു പുളകപ്പൂത്താലവുമായ്
ഒരുങ്ങി നില്പൂ ഞാൻ (ഒരു പനിനീർപ്പൂ...)

കതിരണിഞ്ഞൂ

Title in English
Kathiraninju

കതിരണിഞ്ഞൂ കതിരണിഞ്ഞൂ
കഥകളി തൻ നാടോണപ്പൂവണിഞ്ഞു
പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടി
കാടായകാടുകളിൽ കളമൊഴികൾ പാടീ

ആർക്കു വേണമാർക്കുവേണം അല്ലിമലർമാല
ഇന്നിറുത്ത പൂക്കൾ കൊണ്ട് ഞങ്ങൾ കോർത്ത മാല
പുളിയിലക്കര മുണ്ടുണ്ടോ
പൂക്കിലയുണ്ടോ പൂമ്പാറ്റേ

വെള്ളാമ്പൽപ്പൊയ്കയിൽ കണ്ണാടി നോക്കും
കന്യകേ ജലകന്യകേ
കടത്തിറക്കാം ഞാൻ കല്യാണം ചെയ്യാം ഞാൻ
എനിക്കു പകരം നൽകാനെന്തൊണ്ടെന്തൊണ്ട് സമ്മാനം
വെള്ളാമ്പല്പൊയ്കയിൽ വള്ളം തുഴയും തോഴാ കളിത്തോഴാ
അടുത്തിരിയ്ക്കാം ഞാൻ ആത്മാവു നൽകാം ഞാൻ
എനിക്കു പകരം നൽകാനെന്തൊണ്ടെന്തൊണ്ട് സമ്മാനം

പെണ്ണിന്റെ ചിരിയും

Title in English
Penninte chiriyum

പെണ്ണിന്റെ ചിരിയും പ്രണയത്തിൻ പനിയും
ആദ്യമാദ്യം കുളിരും
പിന്നെപ്പൊള്ളും വിറച്ചു തുള്ളും
പിടിച്ചു പുറന്തള്ളും

(പെണ്ണിന്റെ. . . . )

പെണ്ണെന്നു പറഞ്ഞാൽ പെണ്ണല്ല
പെണ്ണെന്നു പറഞ്ഞാൽ പെണ്ണല്ലവളൊരു
പച്ചക്കരിമ്പാണു (2)
കരളിന്റെ ചുണ്ടിൽ മധുരം തേയ്ക്കും
കൽക്കണ്ടക്കനിയാണു - അളിയാ
കൽക്കണ്ടക്കനിയാണു (2)

(പെണ്ണിന്റെ...)

മുറപ്പെണ്ണിങ്ങനെ മുറിക്കകത്തിരുന്നിട്ട്
മനസ്സിനു പുണ്ണാണ് (2)
കരഞ്ഞിട്ടും പറഞ്ഞിട്ടും പാറാവു നിന്നിട്ടും
പിരിച്ചു വിട്ടല്ലോ - അവരെന്നെ പിരിച്ചു വിട്ടല്ലോ (2)

(പെണ്ണിന്റെ...)

ഓടക്കുഴലും കൊണ്ടോടി വരൂ

Title in English
Odakkuzhalum kondodi varoo

ഓടക്കുഴലും കൊണ്ടോടിവരൂ നീ
കോടക്കാർവർണ്ണാ - കണ്ണാ
കോടക്കാർവർണ്ണാ (2)
കിങ്ങിണിയരയിൽ ചാർത്തീടാനൊരു
മഞ്ഞ മുണ്ടു തരാം (2)

പീലികൾ തിരുകിയ മുത്തുക്കിരീടം
കാണാറാകേണം - കണ്ണാ
കാണാറാകേണം (2)
കാനനമുരളീരാഗസുധാരസം
കാതിൽ ചൊരിയേണം (2)

പതിവായ് പദതളിരിതളിലൊഴുക്കാം
പനിനീരാലൊരു യമുന (2)
എന്നാത്മാവിൽ ഒരുക്കാം ഞാനൊരു
വൃന്ദാവനപൂജാ കണ്ണാ വൃന്ദാവനപൂജാ (2)
വളയും തളയും കിലുകിലെ കിലുക്കി
വരുമോ വനമാലീ (2)

ഓടക്കുഴലും കൊണ്ടോടിവരൂ നീ
കോടക്കാർവർണ്ണാ - കണ്ണാ
കോടക്കാർവർണ്ണാ 

 

കാറ്റേ വാ കടലേ വാ (F)

Title in English
Kaatte vaa kadale vaa

 

മ്ം. . . രാരാരീരാരോ. .
കാറ്റേ വാ കടലേ വാ
താമരപ്പൂങ്കാവനത്തിൽ
താമസിക്കും കാറ്റേ വാ 
(കാറ്റേ വാ..)

എന്റെ കുഞ്ഞിനു കൊണ്ടു വരുമോ
നിന്റെ പുഷ്പവിമാനം
കണ്ടുണർന്ന കിനാവിലിവളെ
കൊണ്ടു പോകാമോ - കൂടെ
കൊണ്ടു പോകാമൊ ആ. . . 
(കാറ്റേ വാ..)

കൊണ്ടിരുത്തണം അമ്പിളിക്കല
തുമ്പി തുള്ളും നാട്ടിൽ
ഗന്ധർവ രാജധാനിയിൽ
വളർത്തീടേണം - ഇവളെ
വളർത്തീടേണം ആ. . . . . 
(കാറ്റേ വാ..)

 

കടലിനക്കരെ

Title in English
Kadalinakkare

ആ. . . ആ. . . ആ. . . 

കടലിന്നക്കരെ കടലിന്നക്കരെ
കടലമ്മക്കുണ്ടൊരു കൊട്ടാരം (2)
കൊട്ടാരത്തിലെ കൊച്ചു പെണ്ണേ - നിന
ക്കെവിടുന്നു കിട്ടിയീ മുത്താക്ക് (2)

അമ്പിളിമാമൻ കുളിക്കാൻ വന്നപ്പം
സമ്മാനം തന്നതീ മുത്താക്ക് (2)
മാനത്തു നിന്നെന്റെ നൃത്തം കണ്ടിട്ട്
മാനിച്ചു തന്നതീ മുത്താക്ക് (2)

നൃത്തം വെയ്ക്കും കൊച്ചു പെണ്ണേ
നിനക്കെവിടുന്നു കിട്ടിയീ പാദസരം (2)
ആഴിക്കക്കരെ പാടാൻ പോയപ്പം
അവിടുന്നു കിട്ടിയീ പാദസരം (2)

വാസന്തരാവിന്റെ വാതില്‍

Title in English
Vaasantharaavinte

 

വാസന്തരാവിന്റെ വാതില്‍ തുറന്നുവരും 
വാടാമലര്‍ക്കിളിയേ - കിളിയേ
വാടാമലര്‍ക്കിളിയേ
നീയെന്റെ മനസ്സിന്റെ ചാരത്തു വന്നിരുന്നു 
കൂടൊന്നു കൂട്ടിയല്ലോ... കൂടൊന്നു കൂട്ടിയല്ലോ
(വാസന്തരാവിന്റെ....)

ആ....ആ......
കൂട്ടില്‍ തനിച്ചിരുന്നു ഞാനെത്ര വിളിച്ചിട്ടും 
കൂട്ടാക്കിയില്ലല്ലോ - വരാന്‍ കൂട്ടാക്കിയില്ലല്ലോ
കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു
കൈനീട്ടമില്ലല്ലോ... കൈനീട്ടമില്ലല്ലോ
(വാസന്തരാവിന്റെ...)