ഏഹേ...ഏഹേ..ഓഹോ...ഏഹെഹേ...
കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി
ഇവളുടെ മുന്നുംപിന്നും കണ്ടു കൊതിച്ചവൾ
മിന്നും മെഹറും കൊണ്ടു നടന്നവർ
കൂനി കൂടി താടി വളർത്തി
കയറൂരി പാഞ്ഞു പണ്ടീ പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി
കുളിരിന്റെ തട്ടുടുത്ത്
തുള്ളിവരും നാണമൊത്ത്
പെണ്ണിന്റെ പുതുക്ക നെഞ്ചൊരു ചെണ്ടല്ലേ നീ
കൂന്താലി പുഴയിതു കണ്ടില്ലേ നീ
കൂന്താലി പുഴയിതു കണ്ടില്ലേ
അവളുടെ അക്കം പക്കം നിന്നവരൊപ്പന
ഒപ്പം പലതും കെട്ടി മെനഞ്ഞതും
കൂടെ കൂടെ പാടി ഒരുക്കി
തലയൂരി പോന്നു കള്ളി പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി
തകതിന്ത തകതിന്ത തിന്താനോ
തകതിന്ത തകതിന്ത തിന്താനോ
കനവിന്റെ മുത്തടുക്കി
ഉള്ളിലിരുന്നു ആണൊരുത്തൻ
പെണ്ണെന്തു വരുന്നീലൊപ്പന തീർന്നല്ലോ
ആ കൂന്താലി പുഴയവൾ പോയല്ലോ
ആ കൂന്താലി പുഴയവൾ പോയല്ലോ
അവളൊരു കണ്ണും കയ്യും കൊണ്ടു തരാഞ്ഞതു
പെണ്ണിനു കരളും ചെണ്ടു തളച്ചത്
മാരൻ കാണാ താമര നീട്ടി
ചിരിതൂകി പൊന്നു തുള്ളി പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി
Director | Year | |
---|---|---|
മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
തട്ടത്തിൻ മറയത്ത് | വിനീത് ശ്രീനിവാസൻ | 2012 |
തിര | വിനീത് ശ്രീനിവാസൻ | 2013 |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |