ഇന്ദ്രവല്ലരി പൂ ചൂടി

Title in English
Indra vallari poochoodi

ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ
ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ

ഒഴുകുമീ വെണ്ണിലാ പാലരുവീ
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
പ്രേമോദയങ്ങളിൽ മെയ്യൊടു ചേർക്കുമൊരു
ഗാനഗന്ധർവനാക്കൂ എന്നെ നിൻ ഗാനഗന്ധർവനാക്കൂ
ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ

Year
1972

മനസാ വാചാ കർമ്മണാ

Title in English
Manassa vacha karmana

മനസാ വാചാ കര്‍മ്മണാ ഞാന്‍
മനുഷ്യപുത്രനെ സ്നേഹിച്ചു
അവന്റെ ശത്രുവിനെ ഞാനെതിര്‍ത്തു
അവന്റെ ബന്ധുവിനെ സ്വീകരിച്ചു സ്വീകരിച്ചു 
(മനസാ..  )

ഉടുക്കാന്‍ തുകില്‍ കൊടുത്തൂ
നടക്കാന്‍ വഴി കൊടുത്തു
അരമനത്തിരുനട തുറന്നുവെച്ചൂ ഞാന്‍
അവനു വേണ്ടി പ്രാര്‍ഥിച്ചു
ഈശോ ഈശോ ഇതു തെറ്റായിരുന്നെങ്കി-
ലാത്തെറ്റിനെന്നെ നീ ശിക്ഷിക്കൂ 
(മനസാ..  )

ഉഷസ്സേ ഉഷസ്സേ

Title in English
Ushasse ushasse

ഉഷസ്സേ ഉഷസ്സേ
ഉദിക്കൂ വേഗമുദിക്കൂ
മനസ്സേ പൂപോലെ ചിരിക്കൂ (ഉഷസ്സേ.. )

മുത്തിലും മുള്ളിലും ചവുട്ടിനടന്നപ്പോള്‍
മുറിഞ്ഞിട്ടുണ്ടാവാം - പാദം
മുറിഞ്ഞിട്ടുണ്ടാവാം
മന്ത്രകോടികൊണ്ടതു നീ മറയ്ക്കൂ
മധുവിധുമണിയറ അലങ്കരിക്കൂ
കിളിര്‍ത്തുവല്ലോ - കിനാക്കള്‍
കിളിര്‍ത്തുവല്ലോ (ഉഷസ്സേ.. )

തിരകളും ചുഴികളും മുറിച്ചു കടന്നപ്പോള്‍
തളര്‍ന്നിട്ടുണ്ടാവാം ആ മെയ്
തളര്‍ന്നിട്ടുണ്ടാവാം
മന്ദഹാസംകൊണ്ടതു നീ പൊതിയൂ
മകരന്ദചഷകങ്ങൾ നിറച്ചുവെയ്ക്കൂ
തളിര്‍ത്തുവല്ലോ - വികാരം 
തളിര്‍ത്തുവല്ലോ (ഉഷസ്സേ.. ) 

മുന്തിരിക്കുടിലിൽ മുത്ത്

Title in English
Munthirikkudilil

മുന്തിരിക്കുടിലിൽ മുത്തു നിരത്തും
മംഞ്ജുളാംഗീ
മുന്നിൽ നിൽക്കുമീ ഇടയനു നൽകുമോ
മുഖശ്രീ സിന്ദൂരം - നിന്റെ 
മുഖശ്രീ സിന്ദൂരം (മുന്തിരി..)

കുന്നിൻ മുകളിൽ വനദേവതമാർ
കുന്തിരിയ്ക്കം പുകയ്ക്കും രാത്രികളിൽ
വിടരും ലജ്ജയിൽ നിറച്ചു നീ തരുമോ
വികാര മധുപാത്രം 
വികാര മധുപാത്രം (മുന്തിരി..)

ചന്ദ്രക്കലയുടെ നഖലാളനത്താൽ
മുന്തിരിങ്ങ തുടുക്കും രാത്രികളിൽ
ഒരു ചുംബനത്തിൽ പൊതിഞ്ഞു നീ തരുമോ
ഒരിക്കൽ നിൻ പ്രേമം 
ഒരിക്കൽ നിൻ പ്രേമം (മുന്തിരി..)

പൂർണ്ണേന്ദു രാത്രി

പൂർണ്ണേന്ദു രാത്രി പോൽ സുഷമാംഗിയോ
മെയ്യിൽ പൂകൊണ്ടു മൂടുന്ന ഋതു ഭംഗിയോ

കടക്കണ്ണിലനുരാഗ മത്സ്യങ്ങളോ
നിന്റെ കവിളിന്മേൽ മഴവില്ലിൻ നഖ ചിത്രമോ
അധരത്തിൽ മധുരിക്കും തിരുവമൃതോ
പൂത്തൊരമ്പല തുളസി തൻ പരിശുദ്ധിയോ
പൂർണ്ണേന്ദു രാത്രി പോൽ സുഷമാംഗിയോ
മെയ്യിൽ പൂ കൊണ്ടു മൂടുന്ന ഋതു ഭംഗിയോ

ഓമൽക്കലാലയ വർഷങ്ങളേ

എത്രയോ വികാരങ്ങൾ
എത്രയോ സങ്കല്പങ്ങൽ
എത്രയോ വ്യാമോഹങ്ങൾ
ഇത്ര നാൾ പങ്കിട്ടു നാം
ഇന്തലോടിനി നമ്മൾക്കന്യോന്യം സമർപ്പിക്കാൻ
രണ്ടു വാക്കുകൾ കൂടി
ഓർമ്മിക്കു വല്ലപ്പോഴും

ഓമൽ കലാലയ വർഷങ്ങളേ
ഒരായിരം കൂട്ടുകാരെ (2)
ഒന്നായ് കഴിഞ്ഞ നാം ഈ ദിനത്തിൽ
ഓരോ വഴിക്കിതാ യാത്രയായ് (2)
ഈ വേളയിൽ ഈ യാത്രയിൽ
ഈറൻ മിഴികൾക്കു വിട നൽകൂ
വിട നൽകൂ വിട നൽകൂ വിട നൽകൂ
( ഓമൽ...)

ആയിരം സങ്കല്പ സ്വപ്നങ്ങൾ പൂത്തതാണോമൽ
കലാലയ വർഷങ്ങളിൽ
ആരോടുമൊന്നുമേ മിണ്ടാതെ മൂകരായ് മൂവരും
എങ്ങോ മറഞ്ഞു പോയി

പുലരികളും പൂമണവും

Title in English
Pularikalum poomanavum

പുലരികളും പൂമണവും
പുലരികളും പൂമണവും
കരളുകളിൽ തേൻചൊരിയും
മലയാളക്കരയിതിലല്ലോ
ഞാൻ പിറന്നൂ (പുലരികളും..)

അരുവികളിൽ തിര വിരിയും
തളിരുകളിൽ കുളിരിഴയും
അതിലുറയും കലകളിലല്ലോ
ഞാനുണർന്നു
മധു നുകരാൻ ഒഴുകി വരും
ചെറുകിളികൾ ശ്രുതി പകരും
മാവേലിക്കവിതകളല്ലോ
ഞാൻ പഠിച്ചൂ (പുലരികളും..)

കഥകളിയും കാകളിയും
കഥ പറയും നിറപറയും
കണിയുണരും കളരിയില്ലല്ലോ
ഞാൻ വളർന്നൂ
മനസ്സുകളിൽ പ്രഭവിടരാൻ മലിനതയോടെതിരിടുവാൻ
പടവിളിയും പടഹവുമായ് ഞാൻ
തേർ തെളിക്കും (പുലരികളും..)

തളിരോടു തളിരിടുമഴകേ

തളിരോടു തളിരിടുമഴകേ നൃത്ത
കലയുടെ ഗന്ധർവ കവിതേ
അടിമുടി നീയെനിക്കു കുളിര് എന്റെ
അകതാരിൽ പ്രണയത്തിന്നമൃത് (തളിരോടു...)

അരയന്നപ്പിടയുടെ നാണം ചുണ്ടി
ലചുംബിത ദാഹത്തിന്നീണം
ചിറകുകൾ മുളയ്ക്കുന്ന സ്വപ്നം പൂത്തു
പരിമളം പരത്തുന്ന പരുവം (തളിരോടു...)

മിഴിയിലെ മഴവില്ലിന്നൊളിയിൽ എന്നെ
പുളകങ്ങളണിയിച്ചു നിന്നെ
നിലവിളക്കെരിയുമെൻ മനസ്സിൽ സ്വർഗ്ഗ
മണിയറയ്ക്കുള്ളിലേയ്ക്ക് ക്ഷണിപ്പൂ (തളിരോടു...)

ശ്രീകോവിൽ ചുമരുകളിടിഞ്ഞു

ശ്രീകോവിൽ ചുമരുകളിടിഞ്ഞു വീണു
ശ്രീദേവി വിഗ്രഹം തകർന്നുടഞ്ഞു
പൊട്ടിത്തകർന്നൊരെൻ ജീവിതാഭിലാഷത്തിൻ
പട്ടടപ്പറമ്പിൽ ഞാൻ മാത്രമായി (ശ്രീകോവിൽ..)

കാലമെൻ മനസ്സിന്റെ തൊടിയിൽ നിറച്ചത്
കടലാസു പൂവുകളായിരുന്നു
ജീവിതം കൈതട്ടി എന്നെ വിളിച്ചത്
മോഹിപ്പിക്കുവാനായിരുന്നു (ശ്രീകോവിൽ..)

ആവേശമാത്മാവിൽ ഒരുക്കിയതൊക്കെയും
ആശാഭംഗങ്ങളായിരുന്നു
തൊഴുകൈക്കുടവുമായ് പൂജിച്ചതൊക്കെയും
വ്യർഥസ്വപ്നങ്ങളെയായിരുന്നു (ശ്രീകോവിൽ..)

നക്ഷത്ര ചൂഡാമണികൾ

നക്ഷത്ര ചൂഡാമണികൾ ചാർത്തിയ
നർത്തകീ യക്ഷ നർത്തകീ
സ്വപ്നങ്ങൾക്ക് സുഗന്ധം നിന്റെ
സ്വരങ്ങൾക്കു സൗന്ദര്യം (നക്ഷത്ര..)

നീലമേഘ പുരികുഴലാലേ
നിതംബ പാർശ്വം മൂടി
ചഞ്ചല പദ നഖ ചന്ദ്രക്കലകൾ
സഞ്ചാര വീഥിയിൽ കൊളുത്തി
നൃത്തമാടവേ പുരികക്കൊടിയിൽ
പുഷ്പ സായകം വിടർന്നൂ എന്നിൽ ഉതിർന്നൂ (നക്ഷത്ര..)

മൂക മന്ദസ്മിത കലയാലേ
മുഖപ്രസാദം ചാർത്തി
ചന്ദ്രിക ഞൊറിയുന്ന യവനിക മാറ്റി
ശൃംഗാര മുദ്രകൾ
നൃത്തമാടവേ കരവല്ലികളാൽ
എത്ര നീയെന്നെപുണർന്നൂ എല്ലാം മറന്നൂ.. (നക്ഷത്ര..)