ശിവപദം തൊഴുതു വാ

Title in English
Sreepadam

ശിവ പദം തൊഴുതു വാ തൃക്കാർത്തികേ (2)
സന്ധ്യാ ഹൃദയമായ് തെളിഞ്ഞു വാ
അമ്പിനോടമ്പിളി നെറ്റിയിൽ മംഗള
കുങ്കുമതിലകമണിഞ്ഞു

നീയെൻ ജീവനായ് തെളിഞ്ഞു വാ
കാണും കവിതയായ് തുളുമ്പി വാ
മാനത്ത് താമര തളികകൾ നിരത്തീ...
മന്ത്ര മംഗല്യം ചാർത്തും തൃക്കാർത്തികേ (2)
കാഞ്ചന ദീപങ്ങൾ കൈ തൊഴും നേരം
കന്യമാർ സ്വരാഞ്ജലി പാടുകയായ്
(ശിവപദം..)

മേനകാ നന്ദിനീ പാർവതീ ശിവദേ...
നീ രുദ്ര മിഴികൾക്ക് തൃക്കാർത്തികാ (2)
ഭദ്രനാമീശ്വരൻ പുണരുന്ന നേരം
അഗ്നി സാക്ഷിണീ നീ അനശ്വരയാം
( ശിവപദം )

Film/album

ഒരു മേഘനാദം

ഒരു മേഘ നാദം ഇരുളും വിട ചൊല്ലി മാഞ്ഞതെന്തേ
തേങ്ങുന്നൂ ദൂരെയേതോ തേനിൽ കുതിർന്ന ഗാനം (2)
പറയാതെ പോയതെന്തെ നീ

തളിരാർന്നു നിന്നു ബാല്യം താരാട്ടു പാട്ട് പോലെ
പാറിപറന്നൂ ഹൃദയം പാൽത്തുമ്പിയെന്ന പോലെ
കനിവിന്റെ അമ്മ അരികെ കനിവിന്റെ അമ്മ അരികെ
കണിമുല്ല പൂത്ത പോലെ തിരയുന്നതെന്തു തമ്മിൽ
നിറയുന്നതെന്തു മിഴികൾ ഒരു നോക്കു കാണുവാൻ വരൂ

Film/album

വരൂ വരൂ രാധികേ

വരൂ വരൂ രാധികേ രാവിതു മോഹനം (2)
നിതാന്ത രാഗാർദ്രമായ് മാധവ മാനസം
നീല നിലാവൊളി മായുന്നൂ
കളനൂപുരമിളകുന്നതുമറിയാനി
(വരൂ...വരൂ.)

യമുന പോലുമീയേകാന്തരാത്രിയിൽ
പ്രണയ ഗീതങ്ങൾ മൂളുന്നതെന്തിനു
മറന്നുവോ കണ്ണനെ കാർമുകിൽ വർണ്ണനെ
സുന്ദരീ സഖീ രാധേ....
മെയ്യാകെ നിന്നെ തഴുകുന്നതാരുടെ കൈകൾ
മധുമതി ചന്ദന വിളക്കുമായ് നില്പൂ രാധേ
( വരൂ...വരൂ.)

രാഗാമൃതം.....ആ‍...

മണിമുരളികയിൽ ആരോഹണം മഴമുകിലിൻ അവരോഹണം (2)
പ്രണയ നികുഞ്ജ ശിലാതലം പ്രേമവതി പരിപാവനം
അനുരാഗ തരളിതം അനു നിമിഷം അനാദി രാധാമാധവം
(വരൂ..വരൂ...)

Film/album

നീയിന്നെന്റെ സ്വന്തമല്ലേ

Title in English
Neeyinnente swanthamalle

നീയിന്നെന്റെ സ്വന്തമല്ലേ സ്നേഹത്തിന്റെ ഗന്ധമല്ലേ
പ്രേമത്തിന്റെ വെണ്ണയല്ലേ ജന്മത്തിന്റെ പുണ്യമല്ലേ (2)

കാളിന്ദിയിലോളമെന്നെ ലാളിക്കുന്ന നേരമെൻ
ചേലയും കൊണ്ടു പോകാൻ കള്ളനായ് വന്നവൻ നീ (2)
പകലേ പകലേ ആലിൻ കൊമ്പിൽ വേണുനാദമുള്ള പോലെ
ഉള്ളിലുള്ള ധേനു മെല്ലെ പാൽ ചുരത്തിയ പോലെ
(നീയിന്നെന്റെ..)

കണ്ണടച്ചു നിന്ന നേരം മുന്നിലൊന്നു വന്നുവെന്നോ
കുങ്കുമം മാഞ്ഞിടാതെ ചുംബനം തന്നുവെന്നോ (2)
വെറുതെ കണ്ണനായ് നീ കൈ തൊടുന്ന പോലെയെന്റെ
വീണയൊന്നു പാടി താനേ ഈണമായ് മാറി ഞാനും
( നീയിന്നെന്റെ..)
 

Film/album

സ്നേഹിക്കാൻ ഒരു മനസ്സു തരാമോ

Title in English
snehikkan oru manas

സ്നേഹിക്കാൻ ഒരു മനസ്സു തരാമൊ ഓമൽ കുളിരല്ലോ നീ
സ്നേഹിക്കാൻ ഒരു മനസ്സു തരാമൊ തൂവൽ കിളിയല്ലോ നീ
വെണ്ണിലാ തംബുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം(2)
അമ്പിളി പെണ്ണിനൊരുമ്മ കൊടുക്കാൻ ആമ്പൽ പെണ്ണിനു മോഹം
[സ്നേഹിക്കാൻ...]

എന്തിനിന്നൊരു പനിനീർ പൂവെൻ നെഞ്ചിനുള്ളിൽ വിരിഞ്ഞു
ഓമനിക്കും പുതുമഴയതിനെ പ്രേമമെന്നു പറഞ്ഞു
എന്നൂടെ വാർമുടി അഴകിൽ ചൂടാൻ മുല്ലപ്പൂവുകൾ പോരാ
കണ്ണിൽ കന്നിൽ നോക്കിയിരിക്കാൻ കാലം തികയുന്നില്ല
പുഞ്ചിരി മുത്തു കിലുങ്ങണ ചെപ്പിനു കുങ്കുമ തിലകം പോരേ
( സ്നേഹിക്കാൻ...)

Film/album

മുനയുള്ള ജ്വാലയായ്

Title in English
Munayulla jwalayay

മുനയുള്ള ജ്വാലയായ് നീയെ കനലുള്ളൊരെന്റെയുള്ളിൽ
നീറുന്നുവെന്നാലെന്നും തേനുള്ള നോവ് നീയേ
ഉരുകുന്ന മേനിയിൽ നീളെ എരിയുന്ന നാളമല്ലേ
ചൂടുള്ള ശ്വാസം പോലെ ചേലുള്ള വേനലല്ലേ
(മുനയുള്ള...)

കാലങ്ങളേറെയായ് നീയെൻ കരളിന്റെ വിങ്ങലല്ലേ
കടലിന്റെ തേങ്ങലോടെ പുകയുന്ന മേഘമല്ലേ
അനുരാഗ ധാരയല്ലേ അതിലുള്ള പൊള്ളലോടേ
എരിതീയിലെന്ന പോലെ നവരസ ലാസ്യമാടും നഖമുള്ള നാണമല്ലേ (മുനയുള്ള...)

Film/album

വീണപൂവേ (M)

Title in English
Veena Poove (M)

വീണപൂവേ കുമാരനാശാന്റെ
വീണപൂവേ - വീണപൂവേ
വിശ്വദർശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ ഒരു ശുക്ര
നക്ഷത്രമല്ലേ നീ
വീണപൂവേ...

വികാരവതി നീ വിരിഞ്ഞുനിന്നപ്പോൾ
വിരൽതൊട്ടുണർത്തിയ ഭാവനകൾ
കവിഭാവനകൾ
നിന്നെ കാമുകിമാരുടെ ചുണ്ടിലെ
നിശീഥകുമുദമാക്കി - കവികൾ
മന്മഥൻ കുലയ്ക്കും സ്വർണ്ണധനുസ്സിലെ
മല്ലീശരമാക്കി - മല്ലീശരമാക്കി
വീണപൂവേ കുമാരനാശാന്റെ
വീണപൂവേ - വീണപൂവേ
വീണപൂവേ...

Submitted by SreejithPD on Thu, 03/12/2009 - 00:12

പെൺകൊടി പെൺകൊടി

Title in English
Penkodi Penkodi

പെൺകൊടി പെൺകൊടി - നിൻ
മാനസമൊരു പളുങ്കു പാത്രം
പനിനീർമലരുകൾ പകുത്തു വെച്ചൊരു
പളുങ്കു പാത്രം 
(പെൺകൊടി... )

എൻ പ്രിയനെൻ പ്രിയനെല്ലാ നേരവും
എനിക്കു മാത്രം
കരളിൻ മധുരവും അതിന്റെ ലഹരിയും
എനിക്കു മാത്രം 
(എൻ പ്രിയ..)

കണ്ണും കണ്ണും കഥ പറയും
കയ്യും മെയ്യും കഥ പറയും
ഒന്നിച്ചിങ്ങനെ പാടുമ്പോൾ
എന്നെത്തന്നെ മറക്കും (2)
(പെൺകൊടി..)

ചുണ്ടും ചുണ്ടും ചിരി പൊതിയും
നെഞ്ചും നെഞ്ചും കുളിരണിയും (2)
നൃത്തം വെയ്ക്കും കണ്മണീ നിന്നെ
കൊത്തിക്കൊണ്ടു പറക്കും (2)
(പെൺകൊടി..)

Year
1964

അകലെയൊരു ചില്ലമേലെ

അകലെയൊരു ചില്ലമേലേ ആൺകുരുവി പാടിയോ
അരികിലിണ വന്നു ചേരാൻ കാതോർത്തുവോ (2)
തൂവൽ ശയ്യമേൽ ഏകനായ് നൊമ്പരം കൊണ്ടവൻ
ഓമൽ പെൺകിളി ചെല്ലുവാൻ വൈകി നീ എന്തിനായ്
എന്തിനായ്....

തെന്നൽ കൈ തലോടും തോഴനാകുന്നെങ്കിലും (2)
പെയ്യും മഞ്ഞു താനേ മേനി മൂടുന്നെങ്കിലും
നിന്റെ വിളി കേൾക്കാൻ പൊള്ളുമിട നെഞ്ചാൽ
പിന്നെയും മിന്നിയോ നീലവനിയിൽ (അകലെ..)

സൂര്യൻ സ്വർണ്ണ നൂലിൻ പന്തലേകുന്നെങ്കിലും (2)
മേട്ടിൽ കാട്ടുപൂവിൻ ചന്തമേറുന്നെങ്കിലും
പോക്കുവെയിൽ മായും താഴ്വരയിലെങ്ങോ
നിന്നെയും തേടിയോ കോടമഴയിൽ (അകലെ..)