ജൂലി ഐ ലവ് യൂ

Title in English
Julie I Love You

ജൂലി... യെസ് ഡാർലിംഗ്
ഐ ലവ് യൂ
ഓ യൂ ആർ മൈ സ്വീറ്റ്നസ്
ഐ ലവ് യൂ
ശ് ആഹ്
ജൂലി...ഐ ലവ് യൂ..ഐ ലവ് യൂ

ഓ മൈ ജൂലി ജൂലി നിന്റെ
സ്വപ്നത്തിൻ കൂടിനെത്ര വാതിൽ
ഒരേ ഒരേ ഒരു വാതിൽ
ആ കിളിവാതിലിലിപ്പോൾ
പടരുന്നതേതു വള്ളി
ഇക്കിളി വള്ളി
അതിന്റെ ചില്ലയിലിപ്പോൾ
പൂത്തതെന്തൊരു പൂ
പനിനീർപ്പൂ പനിനീർപ്പൂ
ജൂലി...ഐ ലവ് യൂ..ഐ ലവ് യൂ

യുവാക്കളേ യുവതികളേ

Title in English
Yuvakkale Yuvathikale

യുവാക്കളേ യുവതികളേ
യുഗചേതനയുടെ ലഹരികളേ
വിഷാദമറിയാത്ത സ്വപ്നങ്ങൾ നമ്മൾ
വികാര പുഷ്പങ്ങൾ
(യുവാക്കളേ...)

നമ്മുടെ ചുണ്ടിലെ മന്ദഹാസങ്ങൾ
നാളത്തെ വസന്തങ്ങൾ
നമ്മുടെ അനുരാഗ സംഗമങ്ങൾ
നാളത്തെ ശാകുന്തളങ്ങൾ
ചിരിക്കൂ പൊട്ടിച്ചിരിക്കൂ
ചില്ലുപാത്രങ്ങൾ നിറയ്ക്കൂ
വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും
ക്രിസ്തുമസ് രാത്രിയാക്കൂ - ജീവിതം
ക്രിസ്തുമസ് രാത്രിയാക്കൂ
(യുവാക്കളേ...)

വെള്ളച്ചാട്ടം

വെള്ളച്ചാട്ടം വെള്ളച്ചാട്ടം
ആയിരമായിരം ചിറകുകളുള്ളൊരു വെള്ളച്ചാട്ടം
വെള്ളാരംകുന്നിന്റെ അണപൊട്ടിയൊഴുകുന്നോരാവേശം

മല്ലിയം കുന്നിന്റെ തോളിലുരുമ്മി നിന്ന്
മാർമുണ്ടു പിഴിയുന്ന മുകിലേ
മുകിലേ മുകിലേ മുകിലേ
സായാഹ്നസൂര്യന്റെ സുവർണ്ണാംഗുലികളാൽ
സൗന്ദര്യക്കുറി തൊട്ട കാർമുകിലേ
കാർമുകിലേ കാർമുകിലേ കാർമുകിലേ
നിന്നിൽ നിന്നൊഴുകുമീ ജലധാരകളിൽ
നീന്തിത്തുടിക്കും കന്യകമാർക്കെല്ലാം നിത്യ യൗവനം
നിത്യ യൗവനം നിത്യ യൗവനം നിത്യയൗവനം
(വെള്ളച്ചാട്ടം..)

ഗഗനമേ ഗഗനമേ

Title in English
Gaganame

ഗഗനമേ ഗഗനമേ
ഗഹന ഗഹനമാമേകാന്തതേ
ഗഗനമേ ഗഗനമേ
ഗഹന ഗഹനമാമേകാന്തതേ
ഏകാന്തതയിലെ പേരറിയാത്തൊരു
മൂകനക്ഷത്രമേ പേടീ...
ഭൂമിയ്ക്കു നിന്നെക്കണ്ടിട്ടു പേടി
പേടി..പേടി..
ഗഗനമേ ഗഗനമേ
ഗഹന ഗഹനമാമേകാന്തതേ

ഏതോയുഗത്തിലെ നിശ്ശബ്ദതയുടേ
ഭൂതോദയം പോലേ
അവതരിച്ചൂ നീ അവതരിച്ചൂ
കാലത്തിന്‍ കാണാത്ത ചുമരുംചാരി നീ
ഏകാകിയായ് നില്‍പ്പൂ നീ
ഏകാകിയായ് നില്‍പ്പൂ
കത്തുന്ന കണ്ണുമായ് ക്ഷീരപഥത്തിലെ രാത്രിഞ്ചരനെപ്പോലെ - ഒരു
രാത്രിഞ്ചരനെപ്പോലെ
ഗഗനമേ ഗഗനമേ
ഗഹന ഗഹനമാമേകാന്തതേ

ശ്രീ വല്ലഭ ശ്രീവത്സാങ്കിത

Title in English
Sreevallabha

ശ്രീവല്ലഭ ശ്രീവത്സാങ്കിത
ശ്രീവൈകുണ്ഠപതേ
ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
ശ്രീപത്മനാഭഹരേ
(ശ്രീവല്ലഭ.. )

വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
വില്വമംഗലമല്ലാ - ഞാനൊരു
വില്വമംഗലമല്ല
മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
മണിക്കണ്ണിമാങ്ങയുമില്ലാ
(ശ്രീവല്ലഭ.. )

തിരകൾ തിരകൾ

Title in English
Thirakal

തിരകൾ - തിരകൾ
ഒരിക്കലുമുറങ്ങാത്ത തിരകൾ
ചിരിച്ചും തമ്മിൽ പുണർന്നും
തീരങ്ങളിൽ കെട്ടിമറിഞ്ഞും
നീന്തുന്ന തിരകൾ
തിരകൾ....

നമുക്കീ തിരകളാകാം നറുനിലാപുതപ്പിൽ
നഗ്നവികാരങ്ങൾ പൊതിയാം
ഒരു ജലക്രീഡയിൽ മുഴുകാം
മണിമാണിക്ക്യ പത്തികൾ പിണച്ചീ
മണലിന്റെ മെത്തയിലിഴയാം
ഇഴയാം - ഇഴയാം - ഇഴയാം
(തിരകൾ..)

നമുക്കീ തീരമാകാം നഖമുള്ള തിരകൾ
നെഞ്ചത്തു പടർത്തി കിടക്കാം
ഒരു രോമഹർഷത്തിലലിയാം
അലമാലകളുടെ പൊക്കിള്‍ച്ചുഴിയിലെ
ചിറകുള്ള ചിപ്പികൾ പെറുക്കാം
പെറുക്കാം - പെറുക്കാം - പെറുക്കാം
(തിരകൾ..)

തൃത്താപ്പൂവുകളിലക്കുറി ചാര്‍ത്തും

Title in English
Thrithappoovukal

തൃത്താപ്പൂവുകളിലക്കുറി ചാര്‍ത്തും
തിരുമംഗല രാത്രി
തൃച്ചംബരത്ത് കുളിച്ചുതൊഴുതുവരും
തൃക്കാര്‍ത്തികരാത്രി
(തൃത്താപ്പൂവുകൾ..)

കൈവട്ടകയിലെ കിരണപുഷ്പങ്ങളാല്‍
കദംബവനികയാക്കി - നീയിവിടം
കദംബവനികയാക്കി
കനകനിലാപ്പുഴയിലലക്കിത്തന്ന നിന്‍
കസവുടയാട ഞാനുടുത്തൊരുങ്ങി
ആരോ - സ്വപ്നത്തിലാരോ പൊതിയുന്നൊ-
രാശ്ലേഷത്തില്‍ മയങ്ങീ
(തൃത്താപ്പൂവുകൾ..)

കൂഹൂ കൂഹൂ കുയിലുകൾ പാടും

Title in English
Koohoo koohoo kuyilukal

കൂഹൂകൂഹൂ കുയിലുകള്‍പാടും കുഗ്രാമം 
കുറുമൊഴിമുല്ലകൾ കുമ്മിയടിക്കും കുഗ്രാമം 
കുളിച്ചുതൊഴുവാനമ്പലമുള്ളൊരു കുഗ്രാമം 
ഞാനവിടെ ജനിച്ചവളല്ലൊ ഞാനവിടെ വളർന്നവളല്ലൊ (കൂഹൂകൂഹൂ..) 

തിങ്കളും കതിരും ചൂടി ശ്രീ ഭഗവതി നൃത്തം വയ്ക്കും 
ചിങ്ങത്തിൽ ഞങ്ങൾക്കു തിരുവോണം 
കന്നിയിൽ ഞങ്ങടെ നിറയംപുത്തരി 
തുലാത്തിൽ ഞങ്ങടെ മഴവിൽക്കാവടി 
പൊന്നും വൃശ്ചികമാസത്തിൽ താലപ്പൊലി 
അവിടെ പിന്നെ ധനുവിൽ തിരുവാതിരനാൾ തുടിച്ചു കുളി (കൂഹൂകൂഹൂ..) 

Year
1972

യക്ഷിയമ്പലമടച്ചൂ

Title in English
Yakshiyambalam Adachuu

യക്ഷിയമ്പലമടച്ചു - അന്നു
ദുര്‍ഗ്ഗാഷ്ടമിയായിരുന്നു
യക്ഷിയമ്പലമടച്ചു - അന്നു
ദുര്‍ഗ്ഗാഷ്ടമിയായിരുന്നു

Year
1972

വസുമതീ ഋതുമതീ

Title in English
Vasumathee

ഓ..ഓ...ഓ.. 
വസുമതീ - ഋതുമതീ 
ഇനിയുണരൂ ഇവിടെ വരൂ - 
ഈ ഇന്ദുപുഷ്പഹാരമണിയൂ - മധുമതീ (വസുമതീ..) 

സ്വർണ്ണരുദ്രാക്ഷം ചാർത്തി - 
ഒരു സ്വർഗ്ഗാതിഥിയെപ്പോലെ 
നിന്റെ നൃത്തമേടയ്ക്കരികിൽ 
നിൽപ്പൂ ഗന്ധർവ്വപൗർണ്ണമി 
ഈ ഗാനം മറക്കുമോ - 
ഇതിന്റെ സൗരഭം മറക്കുമോ 
ഓ...ഓ...ഓ... (വസുമതീ..) 

ശുഭ്രപട്ടാംബരം ചുറ്റി - 
ഒരു സ്വപ്നാടകയെപ്പോലെ 
എന്റെ പർണ്ണശാലയ്ക്കരികിൽ 
നിൽപ്പൂ ശൃംഗാരമോഹിനീ 
ഈ ഗാനം നിലയ്ക്കുമോ - 
ഇതിന്റെ ലഹരിയും നിലയ്ക്കുമോ 
ഓ...ഓ...ഓ... (വസുമതീ..)

Year
1972