നാഴികമണിയുടെ സൂചികളേ

Title in English
Nazhika maniyude

നാഴികമണിയുടെ സൂചികളേ
കാലമാം യാത്രക്കാരന്റെ
കൂടെ നടക്കും തോഴികളേ
പേടിയാകുന്നൂ നിങ്ങളെ പേടിയാകുന്നൂ
(നാഴിക...)

നിങ്ങൾ പിന്നിട്ട വീഥികളിൽ എത്ര-
നിശ്ശബ്ദ നിമിഷങ്ങൾ മരിച്ചു വീണു
വിടരും മുൻപത്തെ മധുരപ്രതീക്ഷകൾ
വനഭൂമികളിൽ കൊഴിഞ്ഞു വീണു - വാടി
കൊഴിഞ്ഞു വീണു
(നാഴിക..)

നിങ്ങൾ പിന്നിട്ട വീഥികളിൽ എത്ര
നിസ്വാർഥ ഹൃദയങ്ങൾ തകർന്നു പോയി
കടൽ കാണാതെത്ര പ്രണയ പ്രവാഹങ്ങൾ
മരുഭൂമികളിൽ വരണ്ടു പോയി - വറ്റി
വരണ്ടു പോയി
(നാഴിക..)

Year
1971

അതിഥികളേ

Title in English
Athidhikale

അതിഥികളേ അതിഥികളേ
പുതിയൊരു മാനവധർമ്മത്തിൻ പ്രതിനിധികളേ
അഭിവാദ്യങ്ങൾ നിങ്ങൾക്കായിരമഭിവാദ്യങ്ങൾ

കിഴക്കേ മാനം ചുവന്നൂ
ഉഷസ്സിൻ കൊടികളുയർന്നൂ
പുതിയ യുഗത്തിൻ പ്രിയ ശില്പികളേ
എതിരേൽക്കാനായി വന്നൂ ഞങ്ങൾ
എതിരേൽക്കാനായ് വന്നൂ
മനുഷ്യാ നീ മണ്ണല്ലാ
മരിച്ച വിധിയുടെ അടിമയല്ലാ
(അതിഥി...)

വെളിച്ചം വാതിൽ തുറന്നൂ
വസന്തം പൂത്തു വിടർന്നൂ
മരണം കേറാത്ത മരുത്വാമലയിൽ
അമൃതം കൊണ്ടു വരുന്നൂ ഞങ്ങൾ
അമൃതം കൊണ്ടു വരുന്നൂ
മനുഷ്യാ നീ മണ്ണല്ലാ
മരിച്ച വിധിയുടെ അടിമയല്ലാ
(അതിഥി...)

Year
1971

സ്നേഹഗംഗയിൽ പൂത്തുവന്നൊരു

Title in English
Snehagangayil

സ്നേഹഗംഗയിൽ പൂത്തുവന്നൊരു
രോഹിണീ പുഷ്പമാണു നീ
പ്രാണഹർഷങ്ങൾ ചൂടിയെത്തുന്ന
പാതിരാക്കുളിരാണു നീ (2)
(സ്നേഹ..)

കല്പനകൾ കളം വരയ്ക്കും എൻ
പുഷ്പശയ്യാ ഗൃഹങ്ങളിൽ
വജ്രദീപം കൊളുത്തി വെച്ചൊരു
വാസര സ്വപ്നമാണു നീ (2)
(സ്നേഹ..)

മൗനരാഗം നിറഞ്ഞു നിൽക്കും എൻ
മാനസാഞ്ജന പൊയ്കയിൽ
വെണ്ണിലാവിൻ ചിറകുമായ് വന്ന
പൊന്നരയന്നമാണു നീ (2)
(സ്നേഹ..)

Year
1971

പ്രിയതോഴീ കളിത്തോഴീ

Title in English
Priyathozhi

പ്രിയതോഴീ കളിത്തോഴീ നിൻ
പ്രേമനികുഞ്ജം എനിക്കല്ലേ -
എനിക്കല്ലേ
(പ്രിയ...)

കാവിൽ കാർത്തിക ഉത്സവമായി
കാണാൻ കൊതിയായി
ആപാദചൂഡം രോമാഞ്ചവുമായ്
വാരിപ്പുണരാൻ കൊതിയായി - വന്നു
വാരിപ്പുണരാൻ കൊതിയായി
(പ്രിയ...)

ഏഴിലംപാലതൻ പന്തലിൻ കീഴിൽ
ഏകാന്ത രാത്രികളിൽ
സ്നേഹാർദ്രയാം നിൻ പൂമടി മെത്തയിൽ
ദാഹിച്ചുറങ്ങാൻ കൊതിയായി - ഒന്നു
ദാഹിച്ചുറങ്ങാൻ കൊതിയായി
(പ്രിയ...)

Year
1971

പ്രേമനാടകമെഴുതീ പുലരീ

Title in English
Premanadakamezhuthi pulari

ആ  ആ  ആ.....
പുലരീ - പുലരീ - പുലരീ
ഗാനം - തൂകീ - മൈനാ-

പ്രേമനാടകമെഴുതീ പുലരീ - താമരത്തളിരില്‍
തൂമഞ്ഞു തുള്ളികളാലേ ഹേമന്തം വന്നൊരു നാളില്‍
പ്രേമനാടകമെഴുതീ എഴുതീ പുലരീ പുലരീ

വേണുഗാനം തൂകീ മൈനകള്‍ പൂമരത്തണലില്‍
അരിമുല്ലകള്‍ കിങ്ങിണി കെട്ടി
വനദേവത മുദ്രകള്‍ കാട്ടി
വേണുഗാനം തൂകീ തൂകി മൈനാ - മൈനാ

ഉറക്കമില്ലേ

Title in English
urakkamille

ഉറക്കമില്ലേ....എന്റെ 
കളിത്തോഴനിനിയുമിന്നുറക്കമില്ലേ..

മാനത്തു വെണ്ണിലാവു മയങ്ങിയല്ലോ 
മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ 
മണിയറ കൂട്ടിനുള്ളില്‍ 
മലര്‍ മഞ്ചം വിരിച്ചിട്ടും 
കളിത്തോഴനിനിയും ഇന്നുറക്കമില്ലേ 
എന്റെ കാണായ ദേവനിന്നുറക്കമില്ലേ 
(മാനത്തു വെണ്ണിലാവു... )

കണ്ണുകളില്‍ നിദ്രയാകും കളഹംസം വരുന്നില്ലേ 
എന്‍മടിയില്‍ തല ചായ്കാന്‍ തിടുക്കമില്ലേ (2) 
പ്രേമത്തിന്‍ യമുനയില്‍ - താമരത്തോണിയില്‍ 
ഓമനയെ കൊണ്ടുപോകാന്‍ ഒരുക്കമില്ലേ - നിന്റെ
ഓമനയെ കൊണ്ടു പോകാന്‍ ഒരുക്കമില്ലേ (2) 
(മാനത്തു വെണ്ണിലാവു... ) 

താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ

Title in English
Thaarunyam thannude

താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ
പൂവമ്പൻ പോറ്റുന്ന പുള്ളിമാനേ
ഓടിപ്പോകാതെ പോകാതെ പൊന്മാനേ
(താരുണ്യം..)

കണ്ണുകളാൽ എൻകരളിൽ കളം വരച്ചു
ആഹ എൻ മനസ്സിന്നാകെയിന്നു ഹരം പിടിച്ചു (2)
ആലോല കൈകളൊന്നു താലോലിച്ചീടുവാൻ ഞാൻ
ആലോചിച്ചിടും നേരം എന്തിനു കോപം
ഇതിനാളാകാൻ ഞാൻ ചെയ്തതെന്തൊരു പാപം (2)
(താരുണ്യം..)

പാലൊളിചന്ദ്രികയിൽ പറന്നു വന്നൂ - ആരും
കാണാതെൻ ഖൽബിലിന്നു വിരുന്നു വന്നു (2)
മോഹത്തിൻ നൂലു കൊണ്ട് മോഹിനീ നിന്നെയെന്റെ
രാഗാർദ്ര മാനസത്തിൽ കെട്ടിയിട്ടല്ലോ
പ്രേമദാഹത്തിൽ നീയെന്നെ കൊണ്ടു വിട്ടല്ലോ (2)
(താരുണ്യം..)

രാഗസാഗര തീരത്തിലെന്നുടെ

Title in English
Raagasaagara theerathil

ഹാ ഹാ ഹാ ഹാ ഹ
രാഗസാഗരതീരത്തിലെന്നുടെ
രാധാരമണന്‍ വന്നല്ലോ
ഗാനമദാലസ ലഹരിയില്‍ മുഴുകി
വേണുവുമൂതിയിരുന്നല്ലോ
(രാഗസാഗര... )

ആഹ ഹാ ഹാ ഹാ ഹാ 
ആനന്ദത്താലെന്റെ ചിലങ്കകൾ
ഞാനറിയാതെ കിലുങ്ങി (2)
നീഹാര ശീതള ഹേമന്തരാവിൽ
മോഹന നൃത്തം തുടങ്ങി
മോഹന നൃത്തം തുടങ്ങി
നീഹാര ശീതള ഹേമന്തരാവിൽ
മോഹന നൃത്തം തുടങ്ങി
മോഹന നൃത്തം തുടങ്ങി 
ഹാ ഹ ഹാ ഹ ഹ ഹ ഹ
(രാഗസാഗര... )

അമ്മായിയപ്പനു പണമുണ്ടെങ്കിൽ

Title in English
Ammayi appanu

അമ്മായിയപ്പനു പണമുണ്ടെങ്കില്‍ 
സംബന്ധം പരമാനന്ദം 
അമ്മായിയപ്പന്‍ പെഴയാണെങ്കില്‍ 
സംബന്ധം അസംബന്ധം 
(അമ്മായിയപ്പനു... )

തന്തയ്ക്കും തള്ളയ്ക്കും ഒരു മകളാകണം 
ബന്ധത്തിലാണുങ്ങൾ ഇല്ലാതെയാകണം (2)
ചന്തം തികഞ്ഞൊരു പെണ്ണായിരിക്കണം 
എന്തിന്നും  ഏതിന്നും ഒരുങ്ങിയിരിക്കണം (2)
(അമ്മായിയപ്പനു...) 

അളിയന്മാരുണ്ടെങ്കില്‍ അതു കൊറെ കൊഴപ്പം 
അനിയന്മാരാണെങ്കില്‍ അതിലേറെ കടുപ്പം (2)
സടകന്മാരുണ്ടെങ്കിൽ ഇടയ്ക്കിടെ തര്‍ക്കം 
ആരാനുമില്ലെങ്കില്‍ അതു താന്‍സ്വര്‍ഗ്ഗം (2)
(അമ്മായിയപ്പനു..) 

നന്ദനവനിയിൽ പ്രേമനന്ദനവനിയിൽ

Title in English
nandanavaniyil

നന്ദനവനിയിൽ...പഞ്ചമിനാളിൽ
നന്ദനവനിയിൽ പ്രേമനന്ദനവനിയിൽ
പൂത്ത ചെമ്പകത്തണലിൽ
ഒരു സുന്ദരനെ പണ്ടൊരിക്കൽ കണ്ടുമുട്ടീ ഞാൻ
ഗാനഗന്ധർവനെ പണ്ടൊരിക്കൽ കണ്ടുമുട്ടീ ഞാൻ

പഞ്ചമിനാളിൽ ചിത്തിര പഞ്ചമിനാളിൽ
ഒരു ചന്ദനക്കാട്ടിൽ എന്റെ കണ്മണിയെ
അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ - വന
കന്യകയെ അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ

പണ്ടു കണ്ട സ്വപ്നങ്ങളിൽ കണ്ടതിനാലേ ഞാൻ
കണ്ടറിഞ്ഞു കാമുകനെ കണ്ട മാത്രയിൽ (2)
കണ്മണിതൻ കൺമുനകൾ പൂമഴ പെയ്കെ ഞാൻ
കണ്ടറിഞ്ഞു കാമിനിയെ കണ്ട മാത്രയിൽ (2)

ഓ..ഓ..ഓ...