അമ്പലപ്പുഴ കൃഷ്ണാ

അമ്പലപ്പുഴ കൃഷ്ണാ കൃഷ്ണാ
അവിടുത്തെ ശ്രീകോവിൽ ഗോശാല
ഗോശാല കൃഷ്ണനെ തേടി വരുന്നൊരു
ഗോപകന്യ ഞാൻ (അമ്പല..)

പണ്ടു നീയെന്റെ മൺ കലത്തിലെ പാൽ കുടിച്ചൂ
ഇന്നു നിന്റെ പാല്പായസത്തിനു വന്നൂ ഞാൻ
മൺ കലവുമായ് വന്നൂ ഞാൻ

പണ്ടു നിന്റെ മണ്ണുറിയിലെ വെണ്ണയുണ്ടു
ഇന്നു നിന്റെ തൃക്കൈ വെണ്ണയ്ക്ക് വന്നൂ ഞാൻ
കുമ്പിളും കൊണ്ട് വന്നൂ ഞാൻ (അമ്പല...)

കണ്മണി നീയെൻ കരം പിടിച്ചാല്‍

Title in English
Kanmani neeyen

ഖദീജാ ...
കണ്മണി നീയെന്‍ കരം പിടിച്ചാല്‍ 
കണ്ണുകളെന്തിനു വേറെ - എനിയ്ക്കു
കണ്ണുകളെന്തിനു വേറെ (2) 

കാണാനുള്ളത് കരളില്‍ പകരാന്‍ 
കാണാനുള്ളത് കരളില്‍ പകരാന്‍ 
ഞാനുണ്ടല്ലോ ചാരെ - കണ്ണായ് 
ഞാനുണ്ടല്ലോ ചാരെ 
(കണ്മണി... ) 

കുപ്പിത്തരിവള കിലുക്കി ഞാനീ - 
കുപ്പിത്തരിവള കിലുക്കി ഞാനീ -
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ 

വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു 
വസന്തമെന്തെന്നറിയും ഞാന്‍ - തൂ-
വസന്തമെന്തെന്നറിയും ഞാന്‍ 

വിരുന്നു വരും വിരുന്നു വരും

Title in English
Virunnu varum

വിരുന്നു വരും വിരുന്നു വരും
പത്താം മാസത്തില്‍ 
പത്താം മാസത്തില്‍ 
അത് വിരുന്നുകാരനോ - അതോ
വിരുന്നുകാരിയോ
(വിരുന്നു... )

പറന്നു വരും വിണ്ണില്‍ നിന്നൊരു 
പൈങ്കിളി പോലെ 
പറന്നു വരും വിണ്ണില്‍ നിന്നൊരു 
പൈങ്കിളി പോലെ 
പൈങ്കിളി പോലെ 
(വിരുന്നു... )

ഉമ്മയ്ക്കും ബാപ്പയ്ക്കും

Title in English
Ummaikkum baappaikkum

ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം 
ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ
ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ
ഉണ്ണിക്കിടാവിങ്ങു വരുമല്ലോ
(ഉമ്മയ്ക്കും... )

ഉപ്പായെ പോലുള്ള മൊഞ്ചാണ്
അവനെപ്പോഴും വിരിവുള്ള നെഞ്ചാണ്
ഉപ്പായെ പോലുള്ള മൊഞ്ചാണ്
അവനെപ്പോഴും വിരിവുള്ള നെഞ്ചാണ്

ഇപ്പോഴേ കാണുന്നു കരളിന്റെ കണ്ണിലാ -
കല്പക കനിയൊത്ത രൂപം
ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം 
ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ
ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ
ഉണ്ണിക്കിടാവിങ്ങു വരുമല്ലോ

പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും

Title in English
Pottichirikkuvaan

പൊട്ടിച്ചിരിക്കുവാന്‍ മോഹമുണ്ടെങ്കിലും
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ചവേഷങ്ങള്‍ ആടാന്‍ കഴിയാത്ത
നാടകമാണെന്നും ജീവിതം

കനിയൊന്നും കായ്ക്കാത്ത കല്‍പ്പകവൃക്ഷത്തെ
വളമിട്ടുപോറ്റുകില്ലാരുമേ (2)
നട്ടുനനച്ചൊരു കൈകൊണ്ടാ വൃക്ഷത്തെ (2)
വെട്ടിക്കളയുന്നു മാനവന്‍
പൊട്ടിച്ചിരിക്കുവാന്‍ മോഹമുണ്ടെങ്കിലും
പൊട്ടിക്കരയിക്കും ജീവിതം

മുറ്റത്തു പുഷ്പുച്ച പൂമരക്കൊമ്പത്ത്
ചുറ്റുവാന്‍ മോഹിച്ച തൈമുല്ലേ (2)
മറ്റേതോ തോട്ടത്തില്‍ മറ്റാര്‍ക്കോ നിന്നെ
വിറ്റുകളഞ്ഞതറിഞ്ഞില്ലേ

പൊൻ‌വളയില്ലെങ്കിലും

Title in English
Ponvalayillenkilum

പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം - എന്റെ
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം
(പൊൻവള... )

തേൻ കനിയില്ലെങ്കിലും തൂമര തുമ്പിയ്ക്ക്
പൂങ്കുലയിന്നെന്നും പൂങ്കുല താൻ (2)
പൊൻ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം - എന്റെ
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം

ഒരു കൊട്ട പൊന്നുണ്ടല്ലോ

Title in English
Oru kotta ponnundallo

 

ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ 
മേനി നിറയെ
കരയല്ലേ ഖല്‍ബിന്‍ മണിയേ 
കല്‍ക്കണ്ടക്കനിയല്ലേ
(ഒരുകൊട്ട..)

അരിമുല്ല പൂവളപ്പിലു 
പടച്ചവന്‍ വിരിയിച്ച തൂമലരല്ലേ (2)
അഴകിന്റേ പൂന്തോപ്പിലാടാന്‍ 
വന്നൊരു മയിലല്ലേ (2)
(അരിമുല്ല... )

കനകത്തിന്‍ നിറമുള്ള കാതിലണിയാന്‍
കാതിലോല പൊന്നോല (2)
മാമ്പുള്ളിച്ചുണങ്ങുള്ള മാറത്തണിയാന്‍ 
മാങ്ങാത്താലി മണിത്താലി (2)
(ഒരുകൊട്ട...)

ആർ സുദർശനം

Name in English
R Sudarsanam

1967ല്‍ കുടുംബം എന്ന ചിത്രത്തിന് വേണ്ടി വയലാര്‍എഴുതിയ ചിത്രാപൌര്‍ണമിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ’ എന്ന ഗാനമുള്‍പ്പടെ നാലു ഗാനങ്ങള്‍ക്ക് ഈണം നല്‍കിക്കൊണ്ട് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നു. 1968ല്‍ തിരിച്ചടി എന്ന ചിത്രത്തിന് വേണ്ടി ‘ഇന്ദുലേഖ ഇന്ദ്രസദസ്സിലെ നൃത്തലോല’ എന്ന വയലാറിന്റെ വരികള്‍ക്ക് ഈണം നല്‍‌കിയതും സുദര്‍ശനം ആണ്.

പി. സുശീല പാടിയ ‘കണ്ണാ കരുമൈനിറ കണ്ണാ’ എന്ന വളരെ പ്രശസ്തമായ തമിഴ് ഗാനം അദ്ദേഹത്തിന്റേതാണ്. എ.വി.എം. സ്റ്റുഡിയോയില്‍സ്ഥിരമായി സംഗീത സംവിധായകനായിരുന്നു. പി.സുശീല, എസ്.ജാനകി തുടങ്ങിയവര്‍ആ കാലത്ത് മദ്രാസിലെത്തി എ.വി.എമ്മിൽ ചെല്ലുമ്പോൾ അവരേക്കൊണ്ട് പാടിച്ച് നോക്കി സ്റ്റാഫ് ആര്‍ട്ടിസ്റ്റുകളായി തിരഞ്ഞെടുത്തത് സുദര്‍ശനം മാസ്റ്ററായിരുന്നു. നാഗദേവതൈ, പ്രേമപാസം, കുലദൈവം എന്നിവ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച തമിഴ് ചിത്രങ്ങളില്‍ചിലതാണ്.
അടുത്ത കാലത്ത് അന്തരിച്ചു.

കിഴക്കുണരും പക്ഷീ

കിഴക്കുണരും പക്ഷീ വിൺ തടാകങ്ങളിൽ വീണലിഞ്ഞു സൂര്യ കാന്തം
പൂ ചൊരിഞ്ഞൂ സ്നേഹ മൌനം
കിഴക്കുണരും പക്ഷീ
പക്ഷീ പക്ഷീ പക്ഷീ പക്ഷീ.

ഹേമരാഗം ചൂടുന്നൊരീവയൽ പൂവിനും സൂര്യോദയം
ആത്മാവിൽ നിന്നൊരു സംഗീതം
മുളങ്കാടുകൾ പാടുന്ന പോൽ

ഹേമരാഗം ചൂടുന്നൊരീവയൽ പൂവിനും സൂര്യോദയം
ആത്മാവിൽ നിന്നൊരു സംഗീതം

മുളങ്കാടുകൾ പാടുന്ന പോൽ
അനുരാഗ സങ്കൽപമഴകാർന്നു വിരിയുന്നൊരരുണാഭയാവുന്നൂ നീ
അനുരാഗ സങ്കൽപമഴകാർന്നു വിരിയുന്നൊരരുണാഭയാവുന്നൂ നീ
കിഴക്കുണരും പക്ഷീ
പക്ഷീ പക്ഷീ പക്ഷീ പക്ഷീ.