മാനത്തൂന്നൊരു

ഓഹോയ് ...ഓഹോയ്
താതിനന്തനം തെയ്യനന്താരാ
താതിനന്തനം തെയ്യനന്താരാ താരാ‍ാ‍ാ
തെയ്യനന്താരാ തെയ്യനന്താരാ തെയ്യനന്താരാ
മാനത്തൂന്നൊരു തെന്മഴപെയ്യാൻ
മാരിവില്ലൊളി പൊട്ടി വിടർന്നേ
കാത്തിരുന്നൊരപ്പൂവിനെ മുത്താൻ
കാർമുകിൽ കരിവണ്ടു പറന്നേ
( ഓഹോയ്...തെയ്യനന്താരാ,,)

പോവണോ പോവണോ

Title in English
Povano povano

പോവണോ പോവണോ പെണ്ണേ
താ‍മരപ്പെണ്ണേ തിന്താരേ (2)
പോവണോ പോവണോ കണ്ണാ
താമരക്കണ്ണാ തിന്താരേ (2)

കാണാത്ത മാരനെത്തേടി
കാടുകൾ ചുറ്റിപ്പോണോ നീ (2)
കാണാത്ത മാരനല്ലല്ലോ
താരയെകെട്ടീ പൂത്താലീ (2)

അമ്പിളിപൂവിനെ മുത്താൻ
മിന്നാമിനുങ്ങേ പോണോ നീ (2)
കൂട്ടിന്നിണയെ വിളിക്കാൻ
ചൂട്ടും തെളിച്ചേ പോണൂ ഞാൻ (2)

മന്ദാരം കൊണ്ടൊരു മാനം
ഇത്തിരി താഴേ വീണെ പോൽ (2)
എൻ മണിമാരന്നു മെയ്യിൽ
എണ്ണക്കറുപ്പും തൂവേർപ്പും (2)

ഏലയിലേ പുഞ്ചവയലേലയിലെ

Title in English
Elayile

 

ഏലയിലേ...  ഏലയിലേ.... ഏലയിലേ
പുഞ്ചവയലേലയിലെ പുഞ്ചിരിക്കും പൊന്‍കതിരേ
പൊന്‍ കതിരു നെയ്തു നെയ്തേ
നെന്മണികള്‍ കോര്‍ത്തതാരേ 

മണ്‍കുടിലിന്‍ മക്കളല്ലോ മക്കളുടെ കൈകളല്ലോ
പുഞ്ചവയല്‍ പെണ്ണിനിന്നീ പൊന്നുടുപ്പു തുന്നിയിട്ടേ 

വിത്തുമണി പാകിയല്ലൊ വേര്‍പ്പുവെള്ളം തൂവിയല്ലോ 
കന്നിവയല്‍ തിട്ടകളില്‍ കണ്ണുനട്ട് കാത്തിതല്ലൊ 
കാത്തിരുന്നു കാത്തിരുന്നു കാര്‍ത്തികയ്ക്കു കതിരു വന്നേ 
നൃര്‍ത്തമാടും നെല്‍ക്കതിരിന്‍ പൊന്‍കുടങ്ങള്‍ കൂമ്പിവന്നേ 

അമ്പിളി മുത്തച്ഛൻ

Title in English
Ambili muthachan

 

അമ്പിളി മുത്തച്ഛൻ പിച്ച നടത്തുന്ന
നക്ഷത്രകൊച്ചുങ്ങളേ
ഏ..നക്ഷത്രകൊച്ചുങ്ങളേ
ചന്തം പുലരണ നിങ്ങട നാട്ടീന്നെ -
ന്തൊണ്ട് വർത്താനം
എന്തൊണ്ട് വർത്താനം

കാച്ചിക്കുറുക്കിയ കന്നിനിലാപ്പാല്
കോരിക്കുടിക്കാമേ
ഏ കോരിക്കുടിക്കാമേ (2)
കുറിക്കരിമുകിൽ ആനപ്പുറ -
ത്തേറി പട്ടണം ചുറ്റാമേ
ഏ പട്ടണം ചുറ്റാമേ (2)

വാവലൊറങ്ങണ താന്നിമരത്തിന്റെ
താഴത്തെ പുൽത്തറമേൽ ഏ.. (2)
വേും വയറുമായ് ഞങ്ങളിരിക്കണ 
കാരിയം കേൾക്കണ്ടേ
ഏ കാരിയം കേൾക്കണ്ടേ (2)

നീ എൻ സർഗ്ഗ സൗന്ദര്യമേ

Title in English
Nee en sarga sangeethame

നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം...
ഓരോ ഈണങ്ങളില്‍ പാടുവാന്‍
നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ

പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു

(നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)

താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ

പുഴവക്കിൽ പുല്ലണിമേട്ടില്‍

Title in English
Puzhavakkil pullanimettil

പുഴവക്കില്‍ പുല്ലണിമേട്ടില്‍
പുള്ളിമാനിണ വന്നൂ
പൂവമ്പന്‍ താലോലിക്കും 
പുള്ളിമാനിണ വന്നൂ

മെയ്യും മെയ്യുമുരുമ്മീ നീളേ
മേഞ്ഞുമേഞ്ഞു നടന്നു
കണ്ണും കണ്ണുമിടഞ്ഞു തമ്മില്‍
കാണെക്കാണെയൊരിമ്പം

ഒന്നിച്ചൊന്നിച്ചൊരുനിര്‍വൃതിയില്‍
നീന്തിനീന്തിയണഞ്ഞു
തുള്ളിത്തുള്ളി നടന്നു കറുക- 
ത്തുമ്പികള്‍ പോലെ

പുഴവക്കില്‍ പുല്ലണിമേട്ടില്‍
പുള്ളിമാനിണ വന്നൂ

മന്നവനിന്‍ പുകള്‍ പാടാനല്ലോ
മന്നില്‍ പിറന്നു ഞങ്ങള്‍
നിന്‍ തിരുസന്നിധി  കലയുടെ നദികള്‍ -
ക്കെന്നും പാല്‍ക്കടലല്ലോ

ദീപം കാട്ടുക നീലാകാശമേ

Title in English
Deepam kaattuka neelaakashame

ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ.. 

നിത്യപ്രകാശത്തിന്‍ കോവില്‍ തുറക്കുവാന്‍
കാത്തുനില്‍ക്കുന്നു ഞങ്ങള്‍ 
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..

അമ്മതന്‍ പുഞ്ചിരി തേടുമീ പൈതങ്ങള്‍-
ക്കമ്പിളി പാലു തന്നൂ
അമ്മതന്‍ താരാട്ടു കേള്‍ക്കാത്ത ഞങ്ങള്‍ക്കായ്
പൈങ്കിളി പാട്ടു തന്നൂ - തേനുറ്റ
പൈങ്കിളി പാട്ടു തന്നൂ
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..

കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ

Title in English
Kaattu pookkal njangal

കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ... 
കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ
കാടറിയാതെ പിറന്ന കാട്ടു പൂക്കൾ - ഞങ്ങൾ
കാറ്ററിയാതെ വിടർന്ന കാട്ടുപൂക്കൾ
(കാട്ടുപൂക്കൾ... )

കണികാണാനരുതാത്ത കാട്ടുപൂക്കൾ - ആർക്കും
അണിയുവാൻ കൊള്ളാത്ത കാട്ടുപൂക്കൾ (2)
പൂജയ്ക്കെടുക്കാത്ത കാട്ടു പൂക്കൾ - കൊച്ചു
പൂമ്പാറ്റ പോലും മറന്ന പൂക്കൾ (2)
(കാട്ടുപൂക്കൾ...  )

ഇരുളിന്റെ തൊട്ടിലിൽ വീണുറങ്ങീ - ഞങ്ങൾ
ഒരു തുള്ളി വെട്ടം കിനാവു കണ്ടൂ (2)
ചാഞ്ചക്കം താളത്തിൽ തൊട്ടിലാട്ടാൻ - ഒരു
ചന്ദനക്കാറ്റുമിങ്ങെത്തിയില്ല (2)
(കാട്ടുപൂക്കൾ... )

അന്തിത്തിരിയും പൊലിഞ്ഞല്ലോ

Title in English
Anthithiriyum polinjallo

അന്തിത്തിരിയും പൊലിഞ്ഞല്ലോ 
മൺവിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ ഒരു -
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ

അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ ഒരു -
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ

അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ

നീറും മനസ്സിന്റെ പൊൻമുളം കൂട്ടിലെൻ
നീലക്കിളിയേ ഉറങ്ങൂ (2)
മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ
മായ്ച്ചു വരച്ചു ഞാൻ നില്പൂ - പിന്നെയും
മായ്ച്ചു വരച്ചു ഞാൻ നില്പൂ 

അത്തപ്പൂ ചിത്തിരപ്പൂ‍

Title in English
Athappoo chithirappoo

അത്തപ്പൂ... ചിത്തിരപ്പൂ
മല്ലിപ്പൂ... മാലതിപ്പൂ

അത്തപ്പൂ ചിത്തിരപ്പൂ
അക്കരെയിക്കരെ പൂക്കാലം
മല്ലിപ്പൂ മാലതിപ്പൂ
പുത്തന്‍പെണ്ണിനു പൂത്താലം
(അത്തപ്പൂ... )

ഏഴു പൂക്കൂടയില്‍ പൂവേണം
ഏഴേഴു തോഴിമാര്‍ കോര്‍ക്കേണം (2)
ഓരിഴയീരിഴ മൂവിഴമാലയി-
ട്ടാരെയാരെ ഒരുക്കേണം
(അത്തപ്പൂ... )

താമരപ്പൊയ്കയില്‍ നീന്തേണം
നീന്തിത്തുടിച്ചു നീരാടേണം (2)
പൊന്നിന്‍ കുരുത്തോല തന്നാനമാടുമ്പോള്‍
പിന്നില്‍ ഞൊറിഞ്ഞിട്ടുടുക്കേണം