നൃത്യതി നൃത്യതി

Title in English
Nruthyathi nruthyathi

നൃത്യതി നൃത്യതി ബ്രഹ്മപദം
നക്ഷത്ര നവഗ്രഹ ഹംസപദം
നൃത്യതി നൃത്യതി ബ്രഹ്മപദം

ആയിരം അണ്ഡകടാഹങ്ങളലയും
അനന്തമാം ക്ഷീരപഥത്തില്‍
ശബ്ദമായ് രൂപമായ് ജീവനുവിടരാന്‍
സഹസ്രദലങ്ങളായ് മിഴിതുറക്കാന്‍
വിശ്വശില്‍പ്പിയുടെ പിച്ചളച്ചെണ്ടയില്‍
വിളഞ്ഞൂ പണ്ടീ താളം
താളം - ആദിതാളം ഇത്
ധ്വനിപ്രതിധ്വനികള്‍തന്‍ പ്രണവതാളം
താളം..
നൃത്യതി നൃത്യതി ബ്രഹ്മപദം

Film/album

നൈറ്റിംഗേൽ ഓ നൈറ്റിംഗേൽ

Title in English
Nightingale

നൈറ്റിംഗേൽ ഓ നൈറ്റിംഗേൽ
നിന്റെയോരോ ചലനങ്ങളിലും
നാദം - താളം - ഒരു
നവോന്മേഷ ശാലിനിയാം
ഗീതം - സംഗീതം!

നിന്റെ നാദതരംഗത്തിനരികിലെ
നിശ്ശബ്ദ തീരം
മരിച്ച സ്വപ്നങ്ങളെ കുഴിച്ചുമൂടിയ
മണൽത്തീരം ഒരു മണൽത്തീരം
അലിഞ്ഞു ചേരൂ മനസ്സുകുളിർക്കെ നീ
അലിഞ്ഞു ചേരൂ - എന്നിൽ
അലിഞ്ഞു ചേരൂ
(നൈറ്റിംഗേൽ ...)

നിന്റെ ചിത്രമണിച്ചുണ്ടിലെ
നിഗൂഢഗീതം - ഞാൻ ഒരു
നിഗൂഢഗീതം
മറന്ന രാഗങ്ങളിൽ മയങ്ങി വീണൊരു
മൃതഗീതം - ഒരു മൃതഗീതം
ചിറകു നൽകൂ - എനിക്കു പറക്കാൻ
ചിറകു നൽകൂ - നിന്റെ
ചിറകു നൽകൂ
(നൈറ്റിംഗേൽ ..)

പൂവുകൾക്ക് പുണ്യകാലം

Title in English
Poovukalkku Punyakalam

പൂവുകൾക്കു പുണ്യകാലം മെയ്മാസ
രാവുകൾക്ക് വേളിക്കാലം
നക്ഷത്രതിരി കൊളുത്തും നിലാവിന്റെ കൈകളിൽ
നിശ്ചയതാമ്പൂ‍ലതാലം
(പൂവുകൾക്കു...)

മാനത്തെ നവരത്ന വ്യാപാരതെരുവുകളിൽ
മഞ്ചലേറീ വന്നിറങ്ങിയ രത്നവ്യാപാരീ
ഒരു വളയ്ക്ക് മുത്തു തരൂ
ഒരു മിന്നിനു പൊന്നു തരൂ
ഒരു കോടീ ദ്വീപുകളുടെ അധിപനല്ലേ നീ
അധിപനല്ലേ നീ
(പൂവുകൾക്ക്....)

Year
1975

വ്രതം കൊണ്ടു മെലിഞ്ഞൊരു

Title in English
Vratham Kondu

വ്രതം കൊണ്ടു മെലിഞ്ഞൊരു ഷഷ്ടിനിലാവിന്
വെറുതേയാകുമോ മോഹം
വിശക്കും മനസ്സുമായ് തപസ്സിരുന്നാലും
വിഫലമാകുമോ ധ്യാനം (വ്രതം..)

കാറ്റു ചലിക്കാത്ത കറുത്ത പക്ഷത്തിലെ രാത്രികളിൽ
അവളുടെ മൌനത്തിൻ മധുര സംഗീതങ്ങൾ
ഒഴുകി പരന്നിരുന്നു
അതു കേട്ടു തുടിക്കേണ്ട ഹൃദയം മാത്രം
ചെവി പൊത്തിയുറങ്ങുന്നു
ചെവി പൊത്തിയുറങ്ങുന്നു (വ്രതം...)

പൂത്തു പറക്കുന്ന വെളുത്ത പക്ഷത്തിലെ രാത്രികളിൽ
അവളുടെ നാഥന്റെ മെതിയടി ശബ്ദങ്ങൾ
അകലത്തലിഞ്ഞിരുന്നൂ
അതു കേട്ടു വിടരേണ്ട ഹൃദയം മാത്രം
മിഴി പൊത്തിയുറങ്ങുന്നു
മിഴി പൊത്തിയുറങ്ങുന്നു (വ്രതം...)

അച്യുതാനന്ദ ഗോവിന്ദ പാഹിമാം

Title in English
Achuthanandha Govinda Paahimam

അച്യുതാനന്ദ ഗോവിന്ദ പാഹിമാം
സച്ചിതാനന്ദ ശ്രീകൃഷ്ണ പാഹിമാം
ചെമ്പകാശോക പുന്നാഗമാലതീ
മണ്ഡപത്തിലെ ശ്രീകൃഷ്ണ പാഹിമാം
(അച്യുതാനന്ദ...)

ഗോപനന്ദനനായിരുന്നപ്പോഴും
ദ്വാരകാനാഥനായിരുന്നപ്പൊഴും
ഗോപികമാർ വിളിക്കുന്നിടത്തെല്ലാം
ഓടിയെത്തും കൃപാംബുരേശാ ഹരേ
(അച്യുതാനന്ദ...)

പുഷ്പകങ്കണകൈകളിൽ വെണ്ണയും
പുത്തനോടക്കുഴലുമായ് വന്നു നീ
എന്റെയീ കൊച്ചു പൂജാമണി ഗൃഹം
എന്നൊരമ്പാടിയാക്കിത്തരും ഹരേ
(അച്യുതാനന്ദ...)

വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ

Title in English
Venchandralekha orapsara sthree

വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും
അപ്സരസ്ത്രീ
വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ

കാറ്റത്തു കസവുത്തരീയമുലഞ്ഞും
കളിയരഞ്ഞാണമഴിഞ്ഞും
കയ്യിലെ സോമരസക്കുമ്പിള്‍ തുളുമ്പിയും
അവള്‍ വരുമ്പോൾ
ഞാനും എന്‍ സ്വയംവരദേവതയും
ആ നൃത്തമനുകരിക്കും - മോഹങ്ങള്‍
ആശ്ലേഷമധുരങ്ങളാക്കും
(വെണ്‍ചന്ദ്രലേഖ..)

മാറിലെ മദനാംഗരാഗം കുതിര്‍ന്നും
മകരമഞ്ജീരമുതിര്‍ന്നും
മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും
അവള്‍ വരുമ്പോള്‍
ഞാനും എന്‍ മധുവിധുമേനകയും
ആ നൃത്തമനുകരിക്കും - സ്വപ്നങ്ങള്‍
ആപാദരമണീയമാക്കും

Film/album

ഓടി വാ വാ ഓടിവാ കണ്ണാ

Title in English
Odi vaa vaa

ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ (2)

കാമ്യമായി കണ്ടതെല്ലാം
കപടമെന്നതറിഞ്ഞെടാ
കണ്ണുപോയാലെന്തെനിക്കെന്‍ 
കരളിന്‍ കണ്ണുതുറന്നെടാ
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ

ഉള്ളില്‍ വാഴും നിന്നെയല്ലാ -
തൊരുവരെ ഞാന്‍ കാണൊലാ (2)
ഓടക്കുഴലിന്‍ നാദമല്ലാതൊന്നും
ഇനി ഞാന്‍ കേള്‍ക്കൊലാ (2)
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ

കണ്ണുനീർക്കായലിലെ

Title in English
Kannuneer Kayalile

കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ 
കതിരൊളി കാണാത്ത കദളിപ്പൂവിതളുകളേ
എന്നുകാണും ഇനിയീ എന്നു കാണും
കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ 

കണ്ണുകളാൽ കാണാതെ കൈനീട്ടി പുണരാതെ
കരളുകൾ തമ്മിൽ ചേർന്നൂ - കദനത്താൽ വേർ പിരിഞ്ഞൂ 
കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ

ഇഴയുമെൻ ...
ഇഴയുമെൻ സംഗീതത്തിൻ ഈറൻ ചിറകുളിൽ
ഇനിയെന്നെൻ ഓമനേ നീ - എന്നിലേക്കൊഴുകി വരും 

കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ 
കതിരൊളി കാണാത്ത കദളിപ്പൂവിതളുകളേ
എന്നുകാണും ഇനിയീ എന്നു കാണും
കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ 

ഓമനപ്പുഴ കടപ്പുറത്തിന്നോമനേ

Title in English
Omana puzha

ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ
ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ (2)
ഒ...ഓ....ഹോയ്..

നീ കരഞ്ഞാൽ ഈ കരയിൽ പാതിരാ
നീ ചിരിച്ചാൽ ഈ തുറയ്ക്ക് ചാകര (2)
വെയിൽ ചായമിടുന്നേ അന്തിമാനമെന്നൊണം
നുണ കുഴി ചേലുള്ള നിൻ കവിളിന്മേൽ(2)
അഴകുള്ള താളമേ ഒഴുകുന്നൊരോളമേ
മതി മതി ഈ പിണക്കമെന്തെ ചന്തമെ
(ഓമനപ്പുഴ ...)

നിൻ പിറകെ കാമുകന്റെ കണ്ണുകൾ
നിൻ വഴിയിൽ കാത്തു നിന്ന വണ്ടുകൾ(2)
കൊതിയൊടെ വരുന്നേ മൂളി പാടി വരുന്നേ
ഇടക്കിടെ ചുണ്ടത്തൊരുമ്മ തരാനായി (2)

ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ച

ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ച
പൊന്നാഞ്ഞിലി തോണിയോ
ആറന്മുള തേവരാറാട്ടിനെത്തുന്ന
പള്ളിപെരുംതോണിയോ
ഉലകിന്റെ പുകഴായ തോണി
തച്ചനുയിരൂതി പോറ്റുന്ന തോണി
ഒരു തച്ചു പണിയാം ഒരുമിച്ചു തുഴയാം
ഹൈ ലെസ ഹൈലേസ ഹൊയ്
(ചമ്പക്കുളം..)