വ്രതം കൊണ്ടു മെലിഞ്ഞൊരു

വ്രതം കൊണ്ടു മെലിഞ്ഞൊരു ഷഷ്ടിനിലാവിന്
വെറുതേയാകുമോ മോഹം
വിശക്കും മനസ്സുമായ് തപസ്സിരുന്നാലും
വിഫലമാകുമോ ധ്യാനം (വ്രതം..)

കാറ്റു ചലിക്കാത്ത കറുത്ത പക്ഷത്തിലെ രാത്രികളിൽ
അവളുടെ മൌനത്തിൻ മധുര സംഗീതങ്ങൾ
ഒഴുകി പരന്നിരുന്നു
അതു കേട്ടു തുടിക്കേണ്ട ഹൃദയം മാത്രം
ചെവി പൊത്തിയുറങ്ങുന്നു
ചെവി പൊത്തിയുറങ്ങുന്നു (വ്രതം...)

പൂത്തു പറക്കുന്ന വെളുത്ത പക്ഷത്തിലെ രാത്രികളിൽ
അവളുടെ നാഥന്റെ മെതിയടി ശബ്ദങ്ങൾ
അകലത്തലിഞ്ഞിരുന്നൂ
അതു കേട്ടു വിടരേണ്ട ഹൃദയം മാത്രം
മിഴി പൊത്തിയുറങ്ങുന്നു
മിഴി പൊത്തിയുറങ്ങുന്നു (വ്രതം...)