കല്പനയാകും യമുനാനദിയുടെ

Title in English
Kalpanayaakum yamuna nadiyude

 

കല്‍പ്പനയാകും യമുനാനദിയുടെ
അക്കരെ--യക്കരെ--യക്കരെ
അക്കരെ--യക്കരെ--യക്കരെ
(കല്‍പ്പന... )

കല്‍പടവിങ്കല്‍ കെട്ടാം നമുക്ക്‌
പുഷ്പം കൊണ്ടൊരു കൊട്ടാരം (2)
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ
വെണ്ണക്കല്ലിന്‍ കൊട്ടാരം (2) 
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ
വെണ്ണക്കല്ലിന്‍ കൊട്ടാരം (2) 

വസന്തമാസം പറന്നു വന്നി-
ട്ടലങ്കരിക്കും കൊട്ടാരത്തില്‍
മഴവില്ലുകള്‍ മാലകള്‍ തൂക്കി
മധുരിതമാക്കും മട്ടുപ്പാവില്‍
(വസന്ത... )

Film/album

ഓർമ്മ തൻ

ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ
എവിടെതിരിഞ്ഞാലും ഓർമ്മതൻ ഭിത്തിയിൽ
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ

നിനവിലും ഉണർവിലും നിദ്രയിൽ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഃഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ
പ്രേമാർദ്രയാം നിൻ‌റെ നീല നേത്രങ്ങൾ
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ

(ഓർമ്മതൻ ........)

Film/album

കറുകറുത്തൊരു പെണ്ണാണ്

കറുകറുത്തൊരു പെണ്ണാണു
കടഞ്ഞെടുത്തൊരു മെയ്യാണു(2)
കാടിന്റെ ഓമനമോളാണ്
ഞാവൽപഴത്തിന്റെ ശേലാണു
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്

ഇരുണ്ടമാനത്ത് പൊട്ടി വിരിയണ ചുവന്ന പൂവ്
കറുത്ത ചന്തത്തിനകത്തുരുകണ കനവിൻ നോവ്
മാമല നീലിമ പെറ്റൊരു വെള്ളിച്ചോല
ഈ മലപ്പെണ്ണിന്റെ കരളിലെ രാഗച്ചോല
കറുത്ത ചിപ്പി തൻ അകത്തുറയണ വെളുത്ത മുത്ത്
നീയാം ചിപ്പിയിൽ നീറ്റിയേടുത്തോരനുരാഗ സത്ത്

(കറുകറുത്തൊരു പെണ്ണാണു)

പൊൻ കസവു ഞൊറിയും

പൊൻ കസവു ഞൊറിയും

പുതു നിലാവാ കളഭമുഴിഞ്ഞു

സ്വർഗ്ഗം തുറന്നു വരും സ്വപ്നം

മധു മധുര മന്ദാര മലർ ചൊരിഞ്ഞു

മിഴികളിലഴകിൻ മഷിയെഴുതൂ നീ

ഹൃദയ മൃദംഗം തരളിതമാക്കൂ

പുതിയൊരു പുളകം പൂത്തു വിടർന്നൂ

സരിഗമ രിഗപധ സ ഗരിസാ

ജീവരാഗ മധു ലഹരിയിതാ

സ്നേഹമെന്ന മണി ശലഭമിതാ (2)

കൂടാരത്തിൻ പുളകമിതാ

കുറുമൊഴി മുല്ലപൂക്കളിതാ (2)

ഒന്നായ് പാടാം

കതിരണി മലരേ കളിയാടൂ

കരളുകൾ കുളിരും കഥ പാടൂ

പുതിയൊരു പുളകം പൂത്തു വിടർന്നൂ

സരിഗമ രിഗപധ സ ഗരിസാ

പ്രാണനാളമൊരു മുരളികയായ്

നൃത്ത താള ജതി ഉണരുകയായ് (2)

Film/album

കുളിരില്ലം വാഴും

കുളിരില്ലം വാഴും കരുമാടി പെണ്ണാളേ
വരിനെല്ലിൻ കൂമ്പിൽ ചെറു പൂവും വന്നില്ലേ
പുതുചാലിൽ ഇണ തേടും തിരു താലി പൂഞ്ഞാലേ
കളിയാക്കി ചിരി തൂകുന്നൊരു നാണകുഞ്ഞാണോ
കരളിലു കിരു കിരെ കനവുകൾ നിറയണ
കിന്നാരങ്ങൾ പറയല്ലേ
പുന്നാര ഗാനം ചൊരിയല്ലേ ഇതു
മായം ചേരും കൊതിയല്ലേ
നെല്ലോല കായും മനമല്ലേ
അതു നീയോ ഞാനോ കൊയ്യുന്നു

കണ്ണീരിന്റെ കായൽ

വാവോ വാവോ വാവേ വം വാവോ
വാവോ വാവാവാവോ വാവേ വം വാവോ

കണ്ണീരിന്റെ കായൽ തന്നിൽ സ്നേഹം മുങ്ങുമ്പോൾ
ഉണ്ണീ നിന്നെ കാണാതെന്റെ പ്രാണൻ വിങ്ങുന്നൂ
പടി വാതിൽ ചാ‍രാതെ മിഴി തോരാതെ മയങ്ങീടാതെ
പിടയുന്നോരെൻ നെഞ്ചുമായ്
തിരയുന്നു ഞാൻ നിന്നെയീ ശൂന്യമാം വഴിയിൽ
കണ്ണീരിന്റെ കായൽ തന്നിൽ സ്നേഹം മുങ്ങുമ്പോൾ
ഉണ്ണീ നിന്നെ കാണാതെന്റെ പ്രാണൻ വിങ്ങുന്നൂ

തിങ്കൾക്കലയായ് എന്നും മടിയിൽ
ഇങ്കിൽ കുതിരും പൊന്നും കുടമേ
വേദനയായ് നീ ഇന്നെൻ മാറിൽ ചായുന്നു
മുള്ളുകൾ കൊള്ളും പോലെ ഉള്ളും നീറുന്നു
രാരീരം പാടാനാവാതെ
നെഞ്ചോരം മുന്നിൽ നീറുന്നൂ

ചാലക്കമ്പോളത്തിൽ

Title in English
Chalakkambolathil

ചാലക്കമ്പോളത്തിൽ വെച്ചു നിന്നെ കണ്ടപ്പോൾ
നാലണയ്ക്ക് വളയും വാങ്ങി നീ നടന്നപ്പോൾ
നാലായിരം പവനുരുകും നിന്റെ മേനിയിൽ ഒരു
നല്ല കസവു നേരിയതാകാൻ ഞാൻ കൊതിച്ചു പോയ്
ഞാൻ കൊതിച്ചു പോയ്.. ഞാൻ കൊതിച്ചു പോയ്..

പരിഭവത്തിൻ താളത്തിൽ നിൻ നിതംബമാടവേ
പനങ്കുലപോൽ വാർമുടി പൂങ്കാറ്റിൽ തുള്ളവേ
പൊടവകൊട തീയതി ഞാൻ മനസ്സിൽ കുറിച്ചു
പഴവങ്ങാടി ഗണപതിയ്ക്ക് തേങ്ങായടിച്ചു
ഞാൻ തേങ്ങായടിച്ചു
(ചാലക്കമ്പോളത്തിൽ)

ഇനിയൊരു കഥ പറയൂ

ഇനിയൊരു കഥ പറയൂ കണ്മണീ
ഇനിയൊരു കഥ പറയൂ
കൈവളക്കിലുക്കത്താൽ
കാൽചിലമ്പൊലിയാൽ
കടമിഴിക്കോണുകളാൽ കവിൾത്തുടുപ്പാൽ (ഇനിയൊരു ..)

മഞ്ഞല ചിന്നിയ രാവിൽ ചന്ദ്രിക
മങ്ങിയൊരീ കുളിര്‍ രാവിൽ
ചെമ്മുന്തിരിനീര്‍ പതയും കരളിൻ
പളുങ്കു പാത്രം നീട്ടി
വരൂ നീ വരൂ നീ വാനിലെ വാടാ
മലരിൻ നറുതേൻ തരൂ നീ (ഇനിയൊരു ..)

ഇന്ദ്രധനുസ്സിൽ മാരൻ ചേര്‍ത്തൊരു
പൊൻ മലരമ്പല്ലേ നീ
മാളവകന്യക ദോഹദമേകി
പൂത്തൊരശോകം പോലെ
മമ മനമാകും പ്രമദവനത്തിൽ
മധുരിമയല്ലേ നീ (ഇനിയൊരു ..)

മധുരിക്കും ഓർമ്മകളേ

മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ
മാഞ്ചുവട്ടിൽ (മധുരിക്കും...)

ഇടനെഞ്ഞിൻ താളമോടെ
നെടുവീര്‍പ്പിൻ മൂളലോടെ(2)
മലര്‍മഞ്ചൽ തോളിലേറ്റി
പോരുകില്ലേ ഓ..ഓ...(മധുരിക്കും...)

ഒരു നുള്ളു പൂവിറുത്ത് മാല കോര്‍ക്കാം
ഒരു പുള്ളിക്കുയിലിന്നൊത്ത് കൂവി നിൽക്കാം(2)
ഒരു നല്ല മാങ്കനിയാ മണ്ണിൽ വീഴ്ത്താം
ഒരു കാറ്റിൻ കനിവിന്നായ് പാട്ടുപാടാം(2) ഓ..ഓ..ഓ.. (മധുരിക്കും...)