ചെല്ലമണി പൂങ്കുയിലുകൾ

ചെല്ലമണി പൂങ്കുയിലുകൾ
ഇണചേർന്നു രമിക്കും
അത്തിമര കൊമ്പത്തൊരു തേൻകൂടുണ്ട്
ആയിരമനുരാഗ കഥയിലെ ആമോദം
തേൻ കൂടു കൂട്ടുന്നു നമ്മിലും

ആദ്യമനംഗന്റെ തീണ്ടലേറ്റ നാളിൽ
ഞെട്ടിത്തെറിച്ചല്ലോ കൌമാരം
കൗമാരകേളിക്കു ചേർന്നു നിന്നോടൊപ്പം
എന്നിലും പൊലിയിട്ടു മഞ്ജീരം
ആഹഹാ.ആ...ആ‍..ആ
ആഹഹാ..ആ..ആ.ആ
(ചെല്ല..)

ആനന്ദ കുളിരേൽക്കും
ആണിനും പെണ്ണിനും
ചുംബനം കൊണ്ടുള്ള മെയ്യാരം
ആത്മാവിലാത്മാവിൽ ഇഴുകി ലയിച്ചത്
സങ്കല്പ രമ്യമാം ഒയ്യാരം
ആഹാഹാ.ആ‍..ആ..ആ
ആഹഹാ..ആ..ആ
(ചെല്ലമണി..)

കടലിനു തീ പിടിക്കുന്നു

Title in English
kadalinu thee pidikkunnu

കടലിനു തീപിടിക്കുന്നു
കാറ്റിനു പേ പിടിക്കുന്നു
വികാര വിവശയായ്‌ വിരഹിണി സന്ധ്യ
വീണ വായിക്കുന്നു 
കടലിനു തീപിടിക്കുന്നു

സന്ധ്യേ മദലാലസയാം സന്ധ്യേ
ഒരു കൈ കൊണ്ടു നീ പിരിയും പകലിനു
തിലകം ചാർത്തുന്നു - പൂം തിലകം ചാർത്തുന്നു
മറുകൈ കൊണ്ടു നീ അണയും രാത്രിയെ
അരികിൽ ചേർക്കുന്നു
ശാപം - യുഗങ്ങൾതൻ ശാപം നിന്നെ 
കാപാലികയാക്കീ (കടലിനു)
കടലിനു തീപിടിക്കുന്നു

അമ്പാടിക്കുയിൽക്കുഞ്ഞേ

Title in English
ambadikkuyil kunje

അമ്പാടിക്കുയില്‍ക്കുഞ്ഞേ
അഞ്ജനമണിക്കുഞ്ഞേ
നിന്‍ തിരുമൊഴിക്കും മിഴിക്കും തൊഴുന്നേന്‍
ചെന്തളിര്‍ച്ചൊടിക്കും മുടിക്കും തൊഴുന്നേന്‍
അമ്പാടിക്കുയില്‍ക്കുഞ്ഞേ

ഗോവര്‍ദ്ധനത്തിന്‍ കുടയുടെ തണലിലെ
ഗോപീജനം പോലെ
നിന്‍ തിരുമുന്‍പില്‍ തൊഴുതുണര്‍ന്നീടുവാന്‍
ഞങ്ങള്‍ക്കനുഗ്രഹം തരണേ
അതിനായുസ്സു തരണേ 
(അമ്പാടിക്കുയില്‍ക്കുഞ്ഞേ..)

നിന്‍ തൃക്കാലടിപ്പൂവുകള്‍ വിടരും
വൃന്ദാവനം പോലെ
എന്‍ മണല്‍മുറ്റം മലരണിയാനൊരു
കണ്മണിക്കുഞ്ഞിനെ തരണേ
അതിനായുസ്സും തരണേ 
അമ്പാടിക്കുയില്‍ക്കുഞ്ഞേ..

പുത്രകാമേഷ്ടി തുടങ്ങി

Title in English
puthrakaameshti thudangi

പുത്രകാമേഷ്ടിതുടങ്ങീ
പുഷ്പിണിമാസം തുടങ്ങീ
തൃക്കൈക്കുമ്പിളില്‍ തിരുമധുരവുമായ്
അഗ്നിവന്ന് വരം നല്‍കി
പുത്രകാമേഷ്ടി തുടങ്ങീ

എല്ലാസ്ത്രീയിലും അന്തര്‍ലീനമാ-
ണമ്മയാകാനുള്ള മോഹം
ആ മോഹവുമായ് രോമാഞ്ചവുമായ്
അത്തിരുമധുരം കൈനീട്ടിവാങ്ങിയ 
മറ്റൊരു കൌസല്യയല്ലോ ഞാന്‍ 
കൌസല്യയല്ലോ ഞാന്‍
(പുത്രകാമേഷ്ടി..)

എല്ലാ ചുണ്ടിലും നിന്നു തുടിക്കയാ-
ണുമ്മനല്‍കാനുള്ള ദാഹം
ആ ദാഹവുമായ് ആ സ്വപ്നവുമായ്
അത്തിരുമധുരം മുത്താക്കി മാറ്റിയ 
മറ്റൊരു വാത്സല്യമല്ലോ ഞാന്‍
വാത്സല്യമല്ലോ ഞാന്‍
പുത്രകാമേഷ്ടി തുടങ്ങീ

എന്തൂട്ടാണീ പ്രേമമെന്നു

Title in English
Entho ithaanu premamennu

വാ ......ഒന്നു വാ......... വരില്ലേ
എന്തൂട്ടാണീ പ്രേമമെന്ന് നിനക്കറിയില്ലേ
എന്റെ രാധേ പ്രാണനാഥേ - നിന്റെ
മന്ദഹാസം കിലുങ്ങുമീ വൃന്ദാവനത്തിൽ വന്ന്
മഞ്ഞു കൊള്ളും എന്നരികിൽ നീ വരില്ലേ
(എന്തൂട്ടാണീ...)

ഓ...വാ...ഒന്നു വേഗം വാന്നേ.. വരില്ലേ..ഓ...
അംഗനാരത്നമേ ഭവതിയെ പറ്റി ഞാൻ
ആധുനിക കവിതകളെഴുതീ
കവിതിലകം മുൻഷി സാറിശ്ശികാലം
എന്റെ കവിതകൾക്കാമുഖങ്ങളെഴുതീ
മുല്ലപ്പൂംകൂട്ടിലാ കാവ്യോപഹാരങ്ങൾ
മുന്നിൽ സമർപ്പിച്ചതോർമ്മയില്ലേ
കഠിനം കഠിനം - ഇത്രയേയുള്ളൂ എനിക്ക് പറയാൻ
നിന്റെ ഹൃദയം വളരെ കഠിനാ
(എന്തൂട്ടാണീ...)

ഗുരുകുലം വളർത്തിയ

Title in English
Gurukulam valarthiya

ഗുരുകുലം വളർത്തിയ കുളിരേ
കുവലയമിഴിയാമഴകേ
ഇളംപൂന്തളിർ കൊണ്ടാൽ മുറിയും നിൻമാറിൽ
ഇരുമ്പു കൊണ്ടെന്തിനീ കവചം
(ഗുരുകുലം..)

കവിൾപ്പൂ തുടുത്തും നെഞ്ചം തുടിച്ചും
കതിർമണ്ഡപത്തിലൊരുങ്ങേണ്ടവളേ
കുതറിത്തെറിച്ചും പുരികങ്ങൾ ചുളിച്ചും
ഗുസ്തിക്കു നീയെന്തിനിറങ്ങീ
അങ്കത്തിലങ്ങു ജയിച്ചു മറ്റൊ-
രങ്കത്തിൽ ഞാനും ജയിക്കും - ഇനി
അരക്കൈ നോക്കാനൊരുങ്ങി വരൂ
(ഗുരുകുലം..)

വിഗ്രഹ ഭഞ്ജകരേ

Title in English
Vigrahabhanjakare

വിഗ്രഹഭഞ്ജകരേ അരുതേ അരുതേ
വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ കൊല്ലരുതേ
വിഗ്രഹഭഞ്ജകരേ അരുതേ അരുതേ
വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ കൊല്ലരുതേ
വിഗ്രഹഭഞ്ജകരേ...

പുരുഷാന്തരങ്ങൾ മുഖച്ഛായ നൽകും
ഒരു മണൽബിംബവും ഉടയ്ക്കരുതേ
അവയുടെ ധൂസരധൂളികൾ വീണ്ടുമൊരവതാര
പുരുഷനായ്‌ സ്വയമുണരും
ചുവന്ന മനസ്സുകള്‍ ചുരന്നെടുക്കാനല്ല
ചുറ്റികയും പടവാളും
വിഗ്രഹഭഞ്ജകരേ അരുതേ അരുതേ
വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ കൊല്ലരുതേ
വിഗ്രഹഭഞ്ജകരേ...

നന്ത്യാർവട്ടപ്പൂ ചൂടി

Title in English
Nandyarvattappoo

നന്ത്യാർവട്ടപ്പൂ ചൂടി
കന്യകയാം മലർവാടി - ഇന്നു
വർണ്ണരഥത്തിൽ വരുമോ
മന്മഥനെന്നരികിൽ കൂടി
(നന്ത്യാർവട്ടപ്പൂ..)

ആറ്റുനോറ്റു മണിത്തിരുവാതിര
ഞാറ്റുവേലയിൽ മുങ്ങി
മുടി നിറയെ മൊട്ടുകൾ ചൂടി
മോഹാലലസയായ് ലല്ലലലം ലല്ലലലം
ചില്ലീലതകളിളക്കി നിൻവരവൊരു
കാമമഹോത്സവമാക്കി വസന്തസേന
ഞാനാം വസന്തസേന
(നന്ത്യാർ വട്ട...)

നാദാപുരം പള്ളിയിലെ

നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു
നാലുമുഴം വീരാളിപ്പട്ടു വേണം
തുളുനാടൻ തള വേണം തുളുശ്ശേരി തള വേണം
മാല വേണം മക്കന വേണം
മൈലാഞ്ചി വേണം കൈയ്യിലു മൈലാഞ്ചി വേണം
നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു

കിരുകിരെ ചെരിപ്പിട്ടു കനകത്തിൻ കമ്മലിട്ട്
അരയന്നപ്പിട പോലെ കുണുങ്ങും ഞാൻ
യാസീനോതി കഴിയുമ്പള് ജാറം മൂടി മടങ്ങുമ്പള്
മോയീൻ കുട്ടി വൈദ്യരു കെട്ടിയ പാട്ടു പാടും
തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)

മൗനമേ നിറയും മൗനമേ

മൌനമേ നിറയും മൌനമേ

ഇതിലേ പോകും കാറ്റിൽ
ഇവിടെ വിരിയും മലരിൽ
കുളിരായ് നിറമായ് ഒഴുകും ദു:ഖം
എന്നും നിന്നെ തേടി വരും
മൌനമേ നിറയും മൌനമേ


കല്ലിനു പോലും ചിറകുകൾ നൽകീ
കന്നി വസന്തം പോയീ
കല്ലിനു പോലും ചിറകുകൾ നൽകീ
കന്നി വസന്തം പോയീ
ഉരുകും വേനലിൽ മോഹദലങ്ങൾ
എരിഞ്ഞടങ്ങുകയായീ

മൌനമേ നിറയും മൌനമേ


ആയിരം നാവാൽ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
ആയിരം നാവാൽ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
തളരും നേരിയൊരോർമ്മയുമായി
ഇന്നും തീരമുറങ്ങും

Film/album