യാത്രയായ് വെയിലൊളി

യാത്രയായ് വെയിലൊളി, നീളുമെൻ നിഴലിനെ
കാത്തു നീ നിൽക്കയോ‍ സന്ധ്യയായ് ഓമനേ
നിന്നിലേക്കെത്തുവാൻ ദൂരമില്ലാതെയായ്
നിഴലൊഴിയും വേളയായ്...

ഈ രാവിൽ തേടും പൂവിൽ
തീരാത്തേനുണ്ടോ...
കുടമുല്ലപ്പൂവിൻ‌റെ സുഗന്ധം തൂവി
ഉണരുമല്ലോ പുലരി... ഉം...

(യാത്രയായ്)

നിൻ കാതിൽ മൂളും മന്ത്രം
നെഞ്ചിൻ നേരല്ലോ...
തളരാതെ കാതോർത്തു പുളകം ചൂടി
ദളങ്ങളായ് ഞാൻ വിടർന്നൂ... ഉം...

(യാത്രയായ്)

Submitted by vikasv on Wed, 04/08/2009 - 00:47