നാട്ടുപച്ചക്കിളിപ്പെണ്ണേ
നല്ലോലപ്പൈങ്കിളിയേ
(നാട്ടുപച്ച)
കാലമുറങ്ങും കാകളിച്ചിന്തിൽ നീ
നന്മവിളയും നാടോടിപ്പാട്ടിൽ
നീ
തുയിലുണരോ നാടിനെ തുയിലുണർത്തോ
ഓടോടു മൂരാളിക്കാറ്റിൽ ഒരു
പഴങ്കഥയുടെ ചാറ്റ്
തിത്തന്നം തക തെയ്യന്നം തക...
തിത്തന്നം തെയ്യന്നം
തെയ്യന്നം തെയ്യന്നം...
ഓടോടു മൂരാളിക്കാറ്റിൽ ഒരു പഴങ്കഥയുടെ ചാറ്റ്
അത്
രാപ്പാടി ഏറ്റുപാടി, വരമ്പത്ത് ചക്രം ചവിട്ടും
രാച്ചെറുമന്റെ ഓർമ്മ
പുതുങ്ങി...
(നാട്ടുപച്ച)
അത്താഴപ്പഷ്ണിക്കാരുണ്ടോ അന്നമൂട്ടും
തറവാട്ടുപേച്ച്
ഉണ്ടോളൂ ചോറു വേണ്ടോളം ശൗരി...
വേണ്ടോളം ഉണ്ടോടാ ഉണ്ടോടാ
ഉണ്ടോടാ....
അത്താഴപ്പഷ്ണിക്കാരുണ്ടോ അന്നമൂട്ടും തറവാട്ടുപേച്ച്
അയ്യോ
കൈമോശം വന്നതെന്തേ, മനസ്സിലെ
കൊട്ടിയടയ്‌ക്കും സത്യങ്ങളെല്ലാം വാതിൽ തുറക്കോ
(നാട്ടുപച്ച)