തുളസീമാലയിതാ വനമാലീ
വൃന്ദാവനത്തിൻറെ
സൗന്ദര്യസാരമേ
മാലേയമോലും നിൻ മാറത്ത് ചാർത്താനായ്
ഒരു
തുളസീമലർമാലയിതാ....
(തുളസീമാലയിതാ)
രാഗലോലം നിൻ
മുരളിയുണർത്തിയ സ്വരയമുനാനദി തേടി
പോകയാണിന്നും യദുകുലകന്യക ഒരു
തളിർമാലയുമായി
കാലത്തിൻ കാളിന്ദീതീരത്തു പാടുന്നതാരോ ആരോ
മാനത്ത്
വർഷാമയൂരമായാടുന്നതാരോ ആരോ
(തുളസീമാലയിതാ)
ഗോക്കൾ മേയുന്ന
ഹരിതതടങ്ങളിൽ മുരളികയൂതുവതാരോ
കേൾപ്പൂ ദൂരത്തെ വടതരുശാഖയിൽ ഒരു
വനവേണുനിനാദം
കാലത്തിൻ പേരാലിൻകൊമ്പത്തു പാടുന്നതാരോ ആരോ
ഞാൻ പാടും
പാട്ടിന്റെയൂഞ്ഞാലിൽ ആടുന്നതാരോ ആരോ
(തുളസീമാലയിതാ)