ഓ അനുപമ നീ

ഓ അനുപമ നീ, അനശ്വര നീ, അഖിലം നീ
നിത്യേ ഭദ്രേ മുക്തേ
ചിത്തം ദുന്ദുഭിയാകുന്നൂ
വിദ്യേ ധന്യേ കന്യേ ഹൃത്തിൽ നിൻപ്രഭയോലുന്നൂ

അനുപമ നീ, അനശ്വര നീ, അഖിലം നീ

ഝണ ഝണ ഝണരവം പ്രതിസ്വരം
ഗഗമമധധനിനിസ മഗസ
മഗസ
അവനിയിൽ തവരവം അനുപദം

ഝണ ഝണ ഝണരവം പ്രതിസ്വരം
അവനിയിൽ തവരവം
അനുപദം
എന്നും വ്യഥയിൽ സ്വാന്തം അല്ലിൽ പിടയും നേരം
ചേതോമയിയെ
കാരുണ്യപീയൂഷധാരയ്‌ക്ക് കൈനീട്ടി
മേവുന്നു ബാഷ്‌പാഭിഷേകം ചെയ്‌തൂ ഞാൻ

ആര്യേ മമവചനം കേൾക്കൂ

(ഓ അനുപമ നീ)

ശ്രുതി ശ്രുതി ശ്രുതിമയം
ഋതുലയം
അരുളിടും വരവരം ഹിതകരം (ശ്രുതി)
എന്നിൽ നിറയും ശോകം മണ്ണിൽ പടരും
നേരം
മായാമഹിതേ സാമീപ്യസാരള്യ സായൂജ്യ കൈവല്യം
തേടുന്ന ചേതസ്സിൻ ചാഞ്ചല്യം
കണ്ടാലും
ദേവീ മമകദനം തീർക്കൂ

നിസസ നിസസ നിസ ഗഗസ ഗഗസ മഗ
ധധനി ധധനി
ധനി മഗസ മഗസ
സസഗഗ നിനിസസ ധധനിനി മമധധ
സാ‍മഗ മാനിധ ധാസനി മധനിസഗ

Lyricist
Submitted by vikasv on Wed, 04/08/2009 - 01:06