നിറങ്ങളേ പാടൂ കളമിതിലെഴുതിയ
ദിവ്യാനുരാഗ സ്വരമയലഹരിതൻ
ലയഭരവാസന്ത നിറങ്ങളേ പാടൂ
മഴവിൽക്കൊടിയിൽ അലിയും മറവിയായ്
മനസ്സിലെ ഈറനാം പരിമളമായ്
വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്
പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്
(നിറങ്ങളേ)
ഇളതാം വെയിലിൽ കനവിൽ കനിവുമായ്
ചലദളി ഝൻകാര രതിമന്ത്രമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)