ഒരു രാജമല്ലി

ഒരുരാജമല്ലി വിടരുന്നപോലെ
ഇതളെഴുതി മുന്നിലൊരു
മുഖം
ഒരുദേവഗാനമുടലാർന്നപോലെ
മനമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും
മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ

ഉണർന്നുവോ മുളം
തണ്ടിലുമീ‍ണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻ‌കണം
തനിച്ചുപാടിയ
പാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ
മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ

തെളിഞ്ഞുവോ കവിൾ
ചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചൽകേട്ടെന് നെഞ്ചകം
നിറഞ്ഞുതൂവിയ
മാത്രകളെല്ലാം
നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയിൽ
കണിപൂവിതളിൽ
എന്നെ ചേർത്തൊന്നു പുൽകി നീ മയങ്ങുകില്ലേ

Submitted by AjeeshKP on Thu, 04/09/2009 - 17:48